എ.സി. ഷണ്മുഖദാസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയും ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് നിയമസഭകളിലെ അംഗവുമായിരുന്നു എ.സി. ഷൺമുഖദാസ്(5 ജനുവരി 1939 - 27 ജൂൺ 2013).[1]തുടർച്ചയായി 25 വർഷം എം.എൽ.എ.ആയിരുന്നു. 32 വർഷം ബാലുശ്ശേരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്. [2]

എ.സി. ഷൺമുഖദാസ്
എ.സി.ഷണ്മുഖദാസ്.jpg
എ.സി. ഷൺമുഖദാസ്

ജീവിതരേഖതിരുത്തുക

കണ്ണൂർ ധർമടം സ്വദേശി ചീനാൻ കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ വിദ്യാർഥിയായിരുന്നു. ഗോവ വിമോചന സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. കെ.എസ്‌.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട്,മലപ്പുറം ഡി.സി.സി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. എ.കെ. ആൻറണി കെ.എസ്.യു. പ്രസിഡൻറ് ആയപ്പോഴും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയപ്പോഴും ഷൺമുഖദാസ് ആയിരുന്നു ജനറൽ സെക്രട്ടറി. കെ.പി.സി.സി. പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്ന നിലകളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.

ഇന്ദിരാഗാന്ധിയുടെ പ്രവർത്തനശൈലിയിലും നയത്തിലും വിയോജിച്ച് 1978 ൽ കോൺഗ്രസ് വിട്ടു. 1978 മുതൽ ഇടതുമുന്നണിയോടൊപ്പം രാഷ്ട്രീയനിലപാടെടുത്തു പ്രവർത്തിച്ചു.

കോൺഗ്രസ് എസ് അഖിലേന്ത്യാ ട്രഷററും പാർലമെന്ററി പാർട്ടി നേതാവുമായിരുന്നു. എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗമായും മുൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.[3]

മലബാർ മേഖലാ കാൻഫെഡ് ചെയർമാൻ, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

വഹിച്ച പദവികൾതിരുത്തുക

വർഷം പദവി
1980 ജലസേചനമന്ത്രി
1987 ഏപ്രിൽ രണ്ടുമുതൽ 1991 ജൂൺ 17 വരെ ആരോഗ്യമന്ത്രി
1996 ജൂൺ 20 മുതൽ 2000 ജനവരി 19 വരെ ആരോഗ്യ,കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/mem_1_8.htm
  2. "എ.സി.ഷൺമുഖദാസ് അന്തരിച്ചു". മാതൃഭൂമി. 2013 ജൂൺ 28. ശേഖരിച്ചത് 2013 ജൂൺ 29. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  3. "പിളർപ്പുകളെ അതിജീവിച്ച സൗഹൃദച്ചങ്ങല". മാതൃഭൂമി. 2013 ജൂൺ 29. ശേഖരിച്ചത് 2013 ജൂൺ 29. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ.സി._ഷണ്മുഖദാസ്&oldid=1804388" എന്ന താളിൽനിന്ന് ശേഖരിച്ചത്