പുരുഷൻ കടലുണ്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ് പുരുഷൻ കടലുണ്ടി. സാഹിത്യത്തിനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. നിലവിൽ ബാലുശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ കൂടിയാണിദ്ദേഹം.

പുരുഷൻ കടലുണ്ടി
Purushan Kadalundi.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മേയ് 14 2011 – മേയ് 3 2021
മുൻഗാമിഎ.കെ. ശശീന്ദ്രൻ
പിൻഗാമികെ.എം. സച്ചിൻ ദേവ്
മണ്ഡലംബാലുശ്ശേരി
വ്യക്തിഗത വിവരണം
ജനനം (1947-11-15) നവംബർ 15, 1947  (73 വയസ്സ്)
കടലുണ്ടി
രാഷ്ട്രീയ പാർട്ടിസി.പി.എം.
പങ്കാളി(കൾ)എം.സി. ചന്ദ്രിക
മക്കൾ3 പുത്രന്മാർ
അമ്മഅമ്മാളുക്കുട്ടി
അച്ഛൻപി.കെ. കണാരൻ
വസതിThondayad
As of ജൂലൈ 4, 2020
ഉറവിടം: നിയമസഭ

ജീവിതരേഖതിരുത്തുക

1947 നവംബർ 15-ന് പി.കെ. കണാരന്റെയും അമ്മാളുകുട്ടിയുടെയും മകനായി ജനനം. 10-ആം ക്ലാസിന് ശേഷം പോളിടെൿനിക്കിൽ ചേർന്നു കെ.എസ്.വൈ.എഫ്-ലൂടെ രാഷ്ട്രീയ പ്രവേശനം. പോളിടെൿനിക് വിദ്യാഭ്യാസകാലത്ത് ഇലക്ട്രിക്കൽ-മെക്കാനിക്കൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും 'പട്ടിണി' എന്ന തെരുവു നാടകം രചിച്ച് അവതരിപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്നു.[1] നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന്‌ തിരക്കഥകളും രചിച്ചിട്ടുണ്ട്.

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ആദ്യമത്സരത്തിൽ[2] ബാലുശേരി മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്സ് (ഐ)-ലെ എ. ബലറാമിനെ 8882 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫുലെ നാഷണൽ അവാർഡ് (2002)[3]
  • അബുദാബി ശക്തി അവാർഡ്[3]
  • ശ്രീകണ്ഠൻ നായർ സ്മാരക പുരസ്കാരം[3]
  • വി.കെ. കൃഷ്ണമേനോൻ അവാർഡ്[3]
  • തോപ്പിൽ ഭാസി അവാർഡ്[3]

അവലംബംതിരുത്തുക

  1. തെരഞ്ഞെടുപ്പ് 2011, സമകാലിക മലയാളം, ലക്കം 51, മേയ് 20, 2011
  2. നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011
  3. 3.0 3.1 3.2 3.3 3.4 ജീവിതരേഖ - പുരുഷൻ കടലുണ്ടി കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=പുരുഷൻ_കടലുണ്ടി&oldid=3564243" എന്ന താളിൽനിന്ന് ശേഖരിച്ചത്