ഒ. ഭരതൻ
കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു ഒ. ഭരതൻ.
ഒ. ഭരതൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 20, 1931 തോട്ടട, കണ്ണൂർ ജില്ല, കേരളം |
മരണം | മാർച്ചു് 3, 2001 |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | സരോജിനി |
വസതിs | തോട്ടട, കണ്ണൂർ |
തളാപ്പിലെ ഓലച്ചേരി വീട്ടിൽ കുറുവന്റെയും പാറുക്കുട്ടിയുടെ മകനായി 1931ൽ ജനിച്ച ഭരതൻ 1954ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. കേരളത്തിൽ സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീടു് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു.
കേരള നിയമസഭയിലും ലോക്സഭയിലും ഒ ഭരതൻ അംഗമായിരുന്നിട്ടുണ്ട്. 1996ൽ വടകരയിൽ നിന്നാണ് അദ്ദേഹം വിജയിച്ചു് ലോക്സഭയിലെത്തിയത്.
ഏഴാം കേരള നിയമസഭയിൽ തൃക്കരിപ്പൂർ നിന്നും എട്ടും ഒൻപതും നിയമസഭകളിൽ എടക്കാടുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]
64ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ ഉറച്ചു നിന്ന ഭരതന് പക്ഷേ അന്ത്യകാലത്ത് പാർട്ടിയിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു. സിപിഎമ്മിലെ ഗ്രൂപ്പിസം കാരണം ഏറ്റവും കൂടുതൽ ക്രൂശിതനായത് സിഐടിയുവിന്റെ അനിഷേധ്യ നേതാവായ ഭരതനായിരുന്നു. 1970 മെയ് 30ന് സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ അദ്ദേഹം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. ഗ്രൂപ്പ് വഴക്കിന്റെ പേരിൽ ഭരതനെ സിഐടിയുടെ സംസ്ഥാന നേതൃസ്ഥാനത്തു നിന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു. [2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1980 | തൃക്കരിപ്പൂർ നിയമസഭാമണ്ഡലം | ഒ. ഭരതൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.ടി. മത്തായി | കേരള കോൺഗ്രസ് (എം) , യു.ഡി.എഫ്. |
1987 | എടക്കാട് നിയമസഭാമണ്ഡലം | ഒ. ഭരതൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ. സുധാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1992 | എടക്കാട് നിയമസഭാമണ്ഡലം | ഒ. ഭരതൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ. സുധാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | വടകര ലോകസഭാമണ്ഡലം | ഒ. ഭരതൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "ഒ. ഭരതൻ". കേരള നിയമസഭ. Retrieved 2013 മേയ് 28.
{{cite web}}
: Check date values in:|accessdate=
(help) - ↑ https://malayalam.oneindia.com/news/2001/03/03/ker-bharatan.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-23.