എരുമേലിയുടെ ചരിത്രം

കോട്ടയം‍ ജില്ലയിലെ ഗ്രാമം
(എരുമേലി പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എരുമകൊല്ലി [അവലംബം ആവശ്യമാണ്] എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ഈ ഗ്രാമം കോട്ടയം ജില്ലയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ശബരിമലയിലേയ്ക്കുള്ള പ്രധാന പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണിത്.

എരുമേലി പഞ്ചായത്ത്

(എരുമകൊല്ലി)
ഗ്രാമം / ഗ്രാമ പഞ്ചായത്ത്
വാവർ പള്ളി (1980 കളിൽ)
വാവർ പള്ളി (1980 കളിൽ)
Nickname(s): 
ശബരിമലയുടെ പ്രവേശനകവാടം, മത മൈത്രിയുടെ ഈറ്റില്ലം
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിErumely grama panchayath
വിസ്തീർണ്ണം
 • ആകെ82.35 ച.കി.മീ.(31.80 ച മൈ)
ഉയരം
68 മീ(223 അടി)
ജനസംഖ്യ
 (2011)
 • ആകെ43,437
 • ജനസാന്ദ്രത530/ച.കി.മീ.(1,400/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686509
Telephone code04828
വാഹന റെജിസ്ട്രേഷൻKL-34 (Kanjirappally Sub RTO)
KL-62 (Ranni Sub RTO)
Nearest citiesKanjirappally, Ranni
Lok Sabha constituencyPathanamthitta
Literacy94%
Sex ratio1049/
വെബ്സൈറ്റ്[1]
എരുമേലി പേട്ടക്കവലയിലെ ശാസ്താ ക്ഷേത്രത്തിന്റം ഗോപുരം (കൊച്ചമ്പലം)
വാവർ പള്ളി (പുതുക്കിപ്പണിതത്)
എരുമേലി ധർമ്മ ശാസ്താ ക്ഷേത്രം (വലിയമ്പലം)
വാവരു നട, ശബരിമല

പേരു വന്ന വഴി

തിരുത്തുക

എരുമേലി എന്ന നാമം ഈ പ്രദേശത്തിനു ചാർത്തിക്കിട്ടിയത് "എരുമകൊല്ലി" (Killed the buffalo) എന്ന പേരിൽനിനാണ്.[അവലംബം ആവശ്യമാണ്] പുരാണമനുസരിച്ച് ഭഗവാൻ അയ്യപ്പൻ പുലിപ്പാൽ തേടിയുള്ള യാത്രയിൽ കാനനമദ്ധ്യത്തിൽ വച്ച് "മഹിഷി"യെ വധിച്ചത് ഈ സ്ഥലത്തു നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. മഹിഷി എന്ന വാക്കിന് മലയാളത്തിൽ എരുമ എന്ന പദമാണ് വരുന്നത്. മഹിഷിയുടെ രക്തം വീണ രുധിരക്കുളം ഇവിടെ സ്ഥിതിചെയ്യുന്നു. എരുമകൊല്ലി കാലങ്ങളായുള്ള പ്രയോഗത്തിലൂടെ എരുമേലിയായിത്തീർന്നു.[അവലംബം ആവശ്യമാണ്]

അയ്യപ്പനും എരുമേലിയും

തിരുത്തുക

അയ്യപ്പൻ പ്രധാനമായും തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഹൈന്ദവ ആരാധനാമൂർത്തിയാകുന്നു.[അവലംബം ആവശ്യമാണ്] ശിവന്റെയും വിഷ്ണുവി‍ന്റെ അവതാരമായ മോഹിനിയുടെയും പുത്രനായിട്ടാണ് അയ്യപ്പൻ ജനിച്ചത് എന്നാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്] അതിനാൽ അയ്യപ്പൻ ഹരിഹരസുതൻ എന്ന പേരിലും അറിയപ്പെടുന്നു (ഹരി-വിഷ്ണു, ഹരൻ-ശിവൻ). എന്നാൽ ഹിന്ദു ദേവനാക്കപ്പെട്ട ശ്രീ ബുദ്ധനാണ് അയ്യപ്പൻ എന്നും ഒരു വിശ്വാസം നിലവിലുണ്ട്.

അയ്യപ്പനും വാവരു സ്വാമിയും

തിരുത്തുക

വാവരുടെയും അയ്യപ്പൻറെയും കൂട്ടുകെട്ടിനെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. അദ്ദേഹം അറേബ്യയിൽനിന്നു കുടിയേറിയ ഒരു മുസ്ലിം ദിവ്യനായിരുന്നുവെന്നു കുറച്ചുപേർ വിശ്വസിക്കുന്നു. മറ്റുള്ളവർ കേരളതീരത്ത് കൊള്ളയടിക്കാനെത്തിയ കടൽക്കൊള്ളക്കാരുടെ നേതാവായിരുന്നു അദ്ദേഹമെന്നു വിശ്വസിക്കുന്നു. ഭഗവാൻ അയ്യപ്പനുമായുള്ള ഏറ്റുമുട്ടലിൽ വാവർ പരാജയപ്പെട്ടു. ഈ ചെറുപ്പക്കാരൻറെ വീരശൂരത്വത്തിൽ ആകൃഷ്ടനായ അയ്യപ്പൻ അദ്ദേഹത്തെ തന്നോടൊപ്പം കൂട്ടുകയും വിട്ടുപിരിയാത്ത കൂട്ടുകാരായിത്തീരുകയും ചെയ്തു. പർവ്വതങ്ങൾ നിറഞ്ഞ ദുർഘട പ്രദേശത്ത് പിന്നീടുണ്ടായ യുദ്ധങ്ങളിൽ വാവർ അയ്യപ്പനെ സഹായിച്ചിരുന്നു. കാലങ്ങൾ പോകവേ കടുത്തസ്വാമിയെപ്പോലെ വാവരും അയ്യപ്പൻറെ കടുത്ത ആരാധകനായിത്തീരുകയും വാവർ സ്വാമി എന്നറിയപ്പെടുകയും ചെയ്തു. ശബരിമലയിലെ വാവരുടെ ആരാധനാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വാൾ വാവരിലെ മഹായോദ്ധാവിനെ വെളിവാക്കുന്നതാണ്. വാവർ സ്വാമിയ്ക്കായി ഒരു പള്ളി എരുമേലിയിൽ പടുത്തുയർത്തുവാൻ അയ്യപ്പൻ പന്തളദേശത്തെ രാജാവിനോട് നിർദ്ദേശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു

ശബരിമലയുടെ കവാടമായിട്ടാണ് എരുമേലി കണക്കാക്കപ്പെടുന്നത്. അയ്യപ്പഭക്തന്മാരുടെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ് എരുമേലി.

ശബരിമലയിലേയ്ക്കുള്ള പാതകൾ

തിരുത്തുക

ശബരിമലയിലേയ്ക്ക് നേരിട്ട് എളുപ്പത്തിലെത്താൻ സാധിക്കുന്ന രണ്ടു പ്രധാന പാതകൾ എരുമേലി വഴിയാണ് കടന്നുപോകുന്നു. ഇതിലൊന്ന് ശബരിമലയിലേയ്ക്കുള്ള കാൽനട പാതയാണ്. ഇത് എരുമേലിയിൽ നിന്ന് കാളകെട്ടിഅഴുതഇഞ്ചിപ്പാറ, കരിമല വഴി 45 കിലോമീറ്റർ ദൂരം താണ്ടി ശബരിമലയിലെത്തുന്നു. രണ്ടാമത്തേത് വാഹനഗതാഗത യോഗ്യമായതാണ്. ഇത് എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളിപാണപിലാവ്കണമല വഴി 46 കിലോമീറ്റർ (28.6 മൈൽ) ദൂരമുള്ള ടാർ ചെയ്ത വഴിയാണ്.

ഈ പ്രദേശം നിലനിൽക്കുന്ന അക്ഷാംശവും രേഖാംശവും 9.4710933°N 76.7650384°E ആണ്. എരുമേലി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കാഞ്ഞിരപ്പള്ളി - പത്തനംതിട്ട പാതയിലാണ്. മണിമലയാർ എരുമേലിയ്ക്കു സമീപം കൊരട്ടി എന്ന സ്ഥലത്തുകൂടി ഒഴുകുന്നു. ഈ പ്രദേശത്തെത്തുമ്പോൾ ഇത് "കൊരട്ടിയാർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഹൈറേഞ്ചിൻറെ കവാടം എന്നറിയപ്പെടുന്ന മുണ്ടക്കയം, എരുമേലിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോക മലയാളി അസോസിയേഷനും സർക്കാരും, കേരളത്തിൽ പുതുതായി നിർമ്മിക്കുവാനുദ്ദേശിക്കുന്ന വിമാനത്താവളത്തിനുവേണ്ടി മറ്റു രണ്ടു പ്രദേശങ്ങൾക്കൊപ്പം എരുമേലി ഗ്രാമത്തിനടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റിനെയും പരിഗണിക്കുന്നു. ഈ നിർദ്ദേശം കേരള സർക്കാരിൻറെ സജീവ പരിഗണനയിലുള്ള വിഷയമാണ്. എരുമേലിയിൽ നിന്ന് 13 കിലോമീറ്റർ (8.1 മൈൽ) ദൂരത്തിലാണ് പത്തനം തിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന നയനമനോഹരമായ " പെരുന്തേനരുവി" വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യാ കണക്കുകൾ

തിരുത്തുക

2011 ലെ ഇന്ത്യൻ സർക്കാർ കനേഷുമാരി കണക്കുകൾ പ്രകാരം എരുമേലിയിലെ ജനസംഖ്യ 38,890 ആണ്. ഇതിൽ 21,199 പേർ പുരുഷ പ്രജകളും 22230 പേർ സ്ത്രീ ജനങ്ങളുമാണ്. ഇവടുത്തെ സാക്ഷരത പുരുഷന്മാരുടെയിടെയിൽ 97.53 ശതമാനവും സ്ത്രീകളുടെയിടെയിൽ 95.71 ശതമാനവുമാണ്.

ഭരണ നിർവ്വഹണം

തിരുത്തുക

എരുമേലി പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത് 1953 ആഗസ്റ്റ് 15 ആം തീയതിയായിരുന്നു. 82.36 ചതുരശ്ര കിലോമിറ്റർ പ്രദേശത്തായി പരന്നുകിടക്കുന്ന ഈ പ്രദേശത്തിൻറെ 40% ഭാഗങ്ങൾ നിബിഢ വനങ്ങളാണ്. പഞ്ചായത്തിൻറെ വടക്കു ഭാഗത്തായി പാറത്തോട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകളും കിഴക്കും തെക്കും ഭാഗങ്ങളിൽ ചിറ്റാർ പഞ്ചായത്തും മണിമല, ചിറക്കടവ് പഞ്ചായത്തുകൾ പടിഞ്ഞാറുമായി അതിരിടുന്നു. ഭരണസൌകര്യാർത്ഥം പഞ്ചായത്ത് 22 വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

പഞ്ചായത്തിലെ വാർഡുകൾ

തിരുത്തുക
പഴയിടം ചേനപ്പാടി
കിഴക്കേക്കര ചെറുവള്ളി എസ്റ്റേറ്റ്
ഒഴക്കനാട് വാഴക്കാല
നേർച്ചപ്പാറ കാരിശ്ശേരി
കണമല ഉമ്മിക്കുപ്പ
മുക്കൂട്ടുതറ മുട്ടപ്പള്ളി
എലിവാലിക്കര പ്രോപ്പോസ്
പമ്പാവാലി എരുമേലി ടൌൺ
പൊരിയൻമല കനകപ്പലം
ശ്രീനിപുരം കോളനി ഏഞ്ചൽവാലി
ഇരുമ്പൂന്നിക്കര തുമരമ്പാറ

സാമ്പത്തികം

തിരുത്തുക

ഈ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കാർഷികവൃത്തി ചെയ്യുന്നവരാണ്. മറ്റുള്ളവർ കച്ചവടെ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. പഞ്ചായത്തിനു ചുറ്റുപാടുമായി റബ്ബർ തോട്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. മുമ്പ് ചെറിയൊരു ഗ്രാമമായിരുന്ന ഇവിടം ഇപ്പോൾ വികസനപ്രവർത്തനങ്ങളിലൂടെ പട്ടണമായി വളർന്നുകൊണ്ടിരിക്കുന്നു.

സംസ്കാരവും ശീലങ്ങളും

തിരുത്തുക

ശബരിമലയിലേക്കുള്ള പ്രവേശന കവാടമായാണ് എരുമേലി അറിയപ്പെടുന്നത്.

പ്രധാന ആഘോഷങ്ങൾ

തിരുത്തുക

പേട്ടതുള്ളൽ‌

തിരുത്തുക

എരുമേലി പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ് "പേട്ടതുള്ളൽ" എന്നപേരിൽ അറിയപ്പെടുന്നത്. ഇത് മതപരമായ ഒരു ആഘോഷമാണ്. അയ്യപ്പ ഭഗവാൻ മഹിഷിയെ വധിച്ചതിൻറെ ഒാർമ്മപ്പെടുത്തലായാണ് ഈ ആഘോഷം കണക്കാക്കപ്പെടുന്നത്. മലയാളമാസം വൃശ്ചികത്തിലും ധനുവിലുമാണ് (ഡിസംബർ, ജനുവരി മാസങ്ങൾ) പേട്ടതള്ളൽ നടക്കാറുള്ളത്.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വൃശ്ചിക-ധനു (ഡിസംബർ മുതൽ ജനുവരി വരെ) മാസങ്ങളിൽ നാദസ്വരങ്ങളുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ വ്രതമെടുക്കുന്ന അയ്യപ്പഭക്തന്മാർ നടത്തുന്ന തുള്ളലാണ് പേട്ടതുള്ളൽ എന്നപേരിൽ അറിയപ്പെടുന്നത്. അയ്യപ്പഭക്തന്മാർ (സ്ത്രീപുരുഷന്മാരും കുട്ടികളുമുൾപ്പെടെ) തങ്ങളുടെ ശരീരത്തിലാകമാനം ഭസ്മവും വിവിധ നിറങ്ങലിലുള്ള സിന്ദൂരവും അണിഞ്ഞ്, തലയിൽ ബലൂൺ (ഇക്കാലത്ത് ബലൂൺ നിരോധിക്കപ്പെട്ടിരിക്കുന്നു) കയ്യിൽ മരം കൊണ്ടുള്ള കത്തി, ഗദ എന്നിവയേന്തിയും കൈകളിൽ “തൂപ്പ്” എന്ന പേരിൽ അറിയപ്പെടുന്ന മരത്തിൻറെ ചവറുകളും രണ്ടു കന്നി അയ്യപ്പന്മാർ തോളുകളിലേന്തിയ 8 അടി നീളമുള്ള ‘വേട്ടക്കമ്പിൽ” മഹിഷിയുടെ ജഢത്തെ അനുസ്മരിപ്പിക്കും വിധം കെട്ടിത്തൂക്കിയ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളും മറ്റും നിറച്ച് തൂക്കിയിട്ടാണ് തുള്ളൽ നട്ത്തുന്നത്. കന്നി അയ്യപ്പൻമാർ കൂടുതലുണ്ടെങ്കിൽ ഈ വിധം വേട്ടക്കമ്പുകൾ കൂടുതൽ ഉപയോഗിക്കുന്നു. അവർ ഈ സമയം “അയ്യപ്പത്തിന്തക്കത്തോം, സ്വാമി തിന്തക്കത്തോം” എന്ന ശരണമന്ത്രങ്ങൾ ഉഛരിക്കുന്നു. അതോടൊപ്പെം ശരക്കോൽ എന്നറിയപ്പെടുന്ന അമ്പിനെ അനുസ്മരിപ്പിക്കുന്ന ചെറു കോലുകളുമേന്തിയിട്ടുണ്ടാകും. ഈ ശരക്കോൽ അവസാനം സന്നിധാനത്തിനു സമീപമുള്ള ശരം കുത്തിയിലാണ് നിക്ഷേപിക്കേണ്ടത്. കന്നി അയ്യപ്പന്മാർ എരുമേലി വഴി മാത്രമേ ശബരിമലയിൽ പ്രവേശിക്കുവാൻ പാടുള്ളു എന്നാണ്. ഏതെങ്കിലും കാലത്ത് കന്നി അയ്യപ്പന്മാർ ഇല്ലാതെ വരുകയും കല്ലിടും കുന്നിൽ കല്ലുകൾ ഇടാതെ വരുകയും ചെയ്താൽ മഹിഷി ഉയിർത്തെഴുന്നേൽക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പേട്ടതുള്ളൽ ആരംഭിക്കുന്നത് ടൌണിനു മദ്ധ്യത്തിലുള്ള ചെറിയ അമ്പലത്തിൽനിന്നാണ്. ഇത് തുടങ്ങുന്നതിനു മുമ്പായി വെറ്റില പാക്കിൻറെ അകമ്പടിയോടെ ഒരു നാണയം ഇരുമുടിക്കെട്ടിൽ നിക്ഷേപിച്ച് നമസ്ക്കരിക്കുന്നു. ഈ ഇരുമുടിക്കെട്ടിനെ “പുണ്യപാമച്ചുമട്” എന്നാണ് വിശേഷിപ്പിക്കുന്നത്. കോട്ടപ്പടിയിൽ നാളികേരം ഉരുട്ടി ചെറിയ അമ്പലത്തിൽ ദർശനം നടത്തി തുള്ളൽ ആരംഭിക്കുന്നു. ഒരോ സംഘത്തിലും പെരിയസ്വാമി എന്നറിയപ്പെടുന്ന ഒരു നായകൻ ഉണ്ടാകും. ഇദ്ദേഹത്തിന് തുള്ളൽ ആരംഭിക്കുന്നതിനു മുമ്പ് അനുയായികൾ പേട്ടപ്പണം കെട്ടേണ്ടതുണ്ട്. ചെറിയ അമ്പനത്തിൽ നിന്ന് തുള്ളൽ ആരംഭിക്കുന്ന ഭക്തന്മാർ അവിടെ നിന്ന് വാവർ പള്ളിയങ്ങണത്തിൽ പ്രവേശിച്ച് പള്ളിയ്ക്കു വലം വയ്ക്കുന്നു. അവിടെ കാണിക്കയിടുകയും പ്രസാദം വാങ്ങി ഇവിടെ നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരത്തിലുള്ള വലിയമ്പലത്തിലേയ്ക്കു വാദ്യമേളങ്ങളോടെ പ്രവേശിക്കുന്ന ഇവർ കയ്യിലുള്ള ഇലയും കമ്പുകളും പോലെയുള്ള വസ്തുക്കൾ അവിടെ ഉപേക്ഷിക്കുകയും കുളിച്ചു ശുദ്ധിയായി വീണ്ടും ക്ഷേത്രവും വാവരു സ്വാമിയുടെ പള്ളിയും സന്ദർശിച്ച് കാൽ‌നടയായോ വാഹനമാർഗ്ഗമോ ശബരിമലയിലേയ്ക്കു തിരിക്കുന്നു. കാൽനടക്കാർ പേരൂർതോടു വഴി നിബിഢ വനത്തിലൂടെയാണ് പോകുന്നത്. പോകുന്ന വഴി അഴുത നദിയിൽ കുളിക്കുകയും അവിടെ നിന്നു മുങ്ങിയെടുക്കുന്ന കല്ല് യാത്രാ മദ്ധ്യോയുള്ള കല്ലിടുംകുന്നിലിട്ട് വണങ്ങുന്നു. ഇവിടെനിന്ന് കരിമല, നീലിമല എന്നിവ താണ്ടി ശബരിപീഠത്തിലെത്തി ശരം കുത്തിയിൽ ശരം അർപ്പിച്ച് പതിനെട്ടാം പടി കയറി ഹരിഹരസുതനെ ദർശിക്കുന്നു. പുതിയ പാതകൾ പണി പൂർത്തിയായതോടെ ഭൂരിപക്ഷം ആളുകളും വാഹനങ്ങളിലാണെത്തുന്നത്.

ചന്ദനക്കുട മഹോത്സവം

തിരുത്തുക

ഈ കാലത്തു തന്നെ വാവർ പള്ളി കേന്ദ്രീകരിച്ച് ചന്ദനക്കുട മഹോത്സവവും നടത്താറുണ്ട്. പണ്ടുകാലങ്ങളിൽ "നേർച്ചപ്പാറ ചന്ദനക്കുടം" എന്ന പേരിൽ ഒരു ആഘോഷം നടത്താറുണ്ടായിരുന്നുവെങ്കിലും കാലക്രമേണം അത് അന്യം നിന്നു പോകുകയും പാറ തന്നെ കയ്യേറ്റവും മറ്റുമായി അപ്രത്യക്ഷമാകുകയും ചെയ്തു. അക്കാലത്ത് ചന്ദനക്കുടത്തോടനുബന്ധിച്ച് വലിയ പാറയുടെ മുകളിലായി കലാപരിപാടികളും വെടിക്കെട്ടും നടത്തിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെൻറ് തോമസ് ഹൈസ്ക്കൂൾ, ദേവസ്വം ബോർഡ് ഹൈസ്കൂൾ, വാവർ മേമ്മോറിയൽ ഹൈസ്കൂൾ എന്നിവ. 60 വർഷങ്ങളിലേറെ പഴക്കമുള്ള, എരുമേലി ഫെറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള സെൻറ് തോമസ് ഹൈസ്കൂളാണ് ഇവയിൽ ഏറ്റവും പഴക്കമുള്ളത്. ക്രസൻറ് പബ്ലിക് സ്കൂൾ, നിർമ്മല എന്നിവ എന്നിയും പ്രമുഖമാണ്. എരുമേലിയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തിൽ, മുക്കൂട്ടുതറയിലേയ്ക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന എം.ഇ.എസ് കോളജും ഷെർ മൌണ്ട് ആർട്സ് ആൻറ് കൊമേർസ് കോളജും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകുന്നു. ഈ രണ്ടു കോളജുകളും മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മുക്കൂട്ടുതറയിലെ അസ്സീസി ഹോസ്പിറ്റൽ ആൻറ് നർസിംഗ് കോളജ്, കൂവപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളജ് എന്നിവ പഞ്ചായത്തിനു വളരെ സമീപസ്ഥമായ പ്രദേശങ്ങളിൽ നിലകൊള്ളുന്നു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി എന്നീ പട്ടണങ്ങളിലൂടെ എരുമേലി പഞ്ചായത്തിലേയ്ക്കു പ്രവേശിക്കാൻ സാധിക്കുന്നു. കോട്ടയം, എറണാകുളം എന്നീ പ്രദേശങ്ങളിൽ നിന്നും എത്തുന്നവർ പൊൻകുന്നത്ത് നിന്ന് നേരിട്ടോ, അല്ലെങ്കിൽ കാഞ്ഞിരപ്പള്ളി വഴിയോ ആണ് എരുമേലിയിൽ എത്തിച്ചേരുന്നത്. ഹൈറേഞ്ചിൽ നിന്നുള്ളവർ പ്രധാനമായും ഉപയോഗിക്കുന്നത് മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയാണ്. തലസ്ഥാനമായ തിരുവനന്തപുരത്തേയ്ക്കു പോകുവാൻ റാന്നി വഴിയാണ് പോകേണ്ടത്. NH 183 ദേശീയ പാത എരുമേലിയക്ക് 10 കിലോമീറ്റർ സമീപത്തു കൂടി ഇരുപത്താറാം മൈലിലൂടെയാണ് കടന്നു പോകുന്നത്.

റെയിൽവേ

തിരുത്തുക

ഏറ്റവും സമീപസ്ഥമായ റെയൽവേ സ്റ്റേഷനുകൾ, കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി, തിരുവല്ല റെയിൽവേസ്റ്റേഷനുകളാണ്. പ്രഖ്യാപിക്കപ്പെട്ട ശബരി റെയിൽപാത കടന്നു പോകേണ്ടതു എരുമേലി പഞ്ചായത്തിലൂടെയാണ്.

വിമാനത്താവളം

തിരുത്തുക

കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ് (119 km) ഏറ്റവുമടുത്ത വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളം 140 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

വിമാനത്താവള നിർമ്മാണം

തിരുത്തുക

ശബരിമല തീർത്ഥാടകരുടെയും സമീപ ജില്ലകളുടെയും സൌകര്യാർത്ഥം മറ്റു മൂന്നു സ്ഥലങ്ങൾ പരിഗണിച്ചതിനൊപ്പം കേരള സർക്കാരിന് അവകാശപ്പെട്ട ചെറുവള്ളി എസ്റ്റേറ്റിൽ ഒരു എയർപോർട്ട് നിർമ്മിക്കുവാനുള്ള സന്നദ്ധത കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. ഈ സ്ഥലം സർക്കാർ വകയാണെന്നു കോടതി വിധിച്ചിരുന്നുവെങ്കിലും തർക്കങ്ങൾ വീണ്ടും കോടതിയിലും പുറത്തുമായി നടന്നകൊണ്ടിരിക്കുന്നു. ഒരു വലിയ മേഖലയിൽ വ്യവസായരഹിതമായതും അംബരചുംബികളും മറ്റും ഒഴിവാക്കിയുള്ളതുമായ ഒരു ഗ്രീൻഫീൽഡ് എയർപോർട്ടാണ് ഇവിടെ വിഭാവന ചെയ്യുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം

തിരുത്തുക

സമീപ പ്രദേശങ്ങൾ

തിരുത്തുക

കാലാവസ്ഥ

തിരുത്തുക

എരുമേലി ഗ്രാമത്തിലെ കാലാവസ്ഥ കോപ്പൻ ( Köppen) ആയി തരം തിരിച്ചിരിക്കുന്നു. വർഷം മുഴുവൻ ആർദ്രമായ കാലാവസ്ഥയാണിവിടെ. വാർഷിക താപനില 31 °C ആണ്. ഏറ്റവും ചൂടു കൂടിയ മാസങ്ങൾ മാർച്ച് മുതൽ ഏപ്രിൽ വരെയാണ്. മെയ് മുതൽ ആഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ എത്തിച്ചേരുന്ന മൺസൂൺ കൂടിയ അളവിൽ മഴയെ പ്രദാനം ചെയ്യുന്നു. ഈ മേഖലയിലെ വാർഷിക പാതം 2620 മില്ലീമീറ്റർ ആണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ശൈത്യം ആരംഭിക്കുന്നു.


Erumely, Kerala പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 31.1
(88)
31.9
(89.4)
33.2
(91.8)
33.3
(91.9)
32.7
(90.9)
30.6
(87.1)
30.0
(86)
30.0
(86)
30.6
(87.1)
30.3
(86.5)
30.1
(86.2)
30.5
(86.9)
31.19
(88.15)
ശരാശരി താഴ്ന്ന °C (°F) 22.1
(71.8)
22.8
(73)
24.4
(75.9)
25.2
(77.4)
25.2
(77.4)
24.1
(75.4)
23.6
(74.5)
23.7
(74.7)
23.8
(74.8)
23.6
(74.5)
23.3
(73.9)
22.3
(72.1)
23.68
(74.62)
മഴ/മഞ്ഞ് mm (inches) 22
(0.87)
39
(1.54)
68
(2.68)
157
(6.18)
254
(10)
454
(17.87)
466
(18.35)
328
(12.91)
240
(9.45)
320
(12.6)
211
(8.31)
61
(2.4)
2,620
(103.16)
ഉറവിടം: Climate-Data.org[1]


  1. "CLIMATE: ERUMELY", Climate-Data.org. Web: [2].
"https://ml.wikipedia.org/w/index.php?title=എരുമേലിയുടെ_ചരിത്രം&oldid=3253515" എന്ന താളിൽനിന്ന് ശേഖരിച്ചത്