കൊരട്ടി, കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കൊരട്ടി (പഴയ കൊരട്ടി എന്നും അറിയപ്പെടുന്നു) കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ്. ജില്ലാ തലസ്ഥാനമായ കോട്ടയത്തു നിന്ന് ഇവിടേയ്ക്കുള്ള ദൂരം ഏകദ്ശം 44 കിലോമീറ്റർ ആണ്. ഇവിടെനിന്ന് കാഞ്ഞിരപ്പള്ളിയിലേയ്ക്ക് 7 കിലോമീറ്ററാണുള്ളത്. ഏറ്റവും അടുത്തുള്ള പട്ടണം എരുമേലിയാകുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് ഇവിടേയ്ക്കുള്ള ദൂരം ഏകദേശം 128 കിലോമീറ്റർ ആണ്. ഈ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള തപാലോഫിസ് മൂന്നിലവിൽ പ്രവർത്തിക്കുന്നു. കൊരട്ടി ഗ്രാമത്തെ വലയം ചെയ്തുകൊണ്ട് തെക്കു ഭാഗത്ത് റാന്നി താലൂക്കും പടിഞ്ഞാറ് വാഴൂർ താലൂക്കും തെക്കുഭാഗത്ത് ഇലന്തൂർ താലൂക്കും കിഴക്കുഭാഗത്ത് അഴുത താലൂക്കും നിലനിൽക്കുന്നു. പഴയ കൊരട്ടിയ്ക്കു സമീപസ്ഥമായ പട്ടണങ്ങൾ പത്തനംതിട്ട, ഈരാറ്റുപേട്ട, പാല, തിരുവല്ല, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവയാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 40 കിലോമീറ്റർ ദൂരത്തിലുള്ള കോട്ടയം റെയിൽവേ സ്റ്റേഷനാകുന്നു. ഈ  ഗ്രാമത്തിലൂടെയാണ് മണിമലയാർ കടന്നു പോകുന്നത്. ഇവിടെയെത്തുമ്പോൾ ഈ നദി കൊരട്ടിയാർ എന്ന പേരിലറിയപ്പെടുന്നു. ഇവിടെ സ്ഥിതിചെയ്യുന്ന കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതനമായ പാലം കൊരട്ടിപ്പാലം എന്നറിയപ്പെടുന്നു. ഈ പ്രദേശം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ശിവക്ഷേത്രമായ കൊരട്ടി മഹാദേവക്ഷേത്രം ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

കൊരട്ടി (കാഞ്ഞിരപ്പള്ളി)
Country ഇന്ത്യ
സംസ്ഥാനംKerala
പ്രദേശംമധ്യ തിരുവിതാംകൂർ
ജില്ലകോട്ടയം ജില്ല
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Sex ratio/

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം ഏകദേശം 15 മീറ്ററാണ്. ഈ ഗ്രാമം സ്ഥിതിചെയ്യുന്ന അക്ഷാംശം 9° 29' 55.374'' N ഉം രേഖാംശം  76° 50' 51.3276'' E ഉം ആകുന്നു.

സമീപസ്ഥ സ്ഥലങ്ങൾ

തിരുത്തുക

കൊരട്ടിയ്ക്കു സമീപമുള്ള കോളജുകൾ

തിരുത്തുക

സെന്റ് ഡോമിനിക്സ് കോളജ്, പറത്തോട് – കാഞ്ഞിരപ്പള്ളി

സ്കൂളുകൾ

തിരുത്തുക