എലിവാലിക്കര
കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ, എരുമേലി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഒരു ചെറിയ കുഗ്രാമമാണ് എലിവാലിക്കര. പ്രമുഖ തീർത്ഥാടന കേന്ദ്രമായ എരുമേലിയുടെ കിഴക്കൻഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കുടിയേറ്റപ്രദേശമാണിത്. പച്ചപ്പ് നിറഞ്ഞ ഇ പ്രദേശം എരുമേലിയിൽ നിന്ന് 6 കിലോമീറ്റർ ദൂരെയാണ്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്ന് മുണ്ടക്കയത്തിന് 11 കിലോമീറ്റർ ദൂരമുണ്ട്. തെക്കുഭാഗത്ത് റാന്നി ബ്ലോക്ക്, വടക്കുഭാഗത്ത് അഴുത ബ്ലോക്ക്, പടിഞ്ഞാറ് വാഴൂർ ബ്ലോക്ക്, തെക്ക് കോന്നി ബ്ലോക്ക് എന്നിവയാൽ ഇത് വലയം ചെയ്യപ്പെട്ടിരിക്കുന്നു. എലിവാലിക്കര, തുമരംപാറ, കൊപ്പംകോയിക്കക്കാവ്, ഇരുമ്പൂന്നിക്കര എന്നിവായാണ് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ.
എലിവാലിക്കര | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
ഉയരം | 167 മീ(548 അടി) |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686509 |
ഏരിയ കോഡ് | 04828 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city | എരുമേലി |
Climate | Tropical monsoon (Köppen) |
Avg. summer temperature | 30.63 °C (87.13 °F) |
Avg. winter temperature | 23.11 °C (73.60 °F) |
വിദ്യാഭ്യാസം സ്ഥാപനങ്ങൾ
തിരുത്തുക- സെൻ്റ് മേരീസ് കോൺവെന്റ് സ്‌കൂൾ (2003 ൽസ്ഥാപിതം)
ആരാധനാലയങ്ങൾ
തിരുത്തുക- എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി.
- മുക്കുഴി ശിവക്ഷേത്രം, എലിവാലിക്കര