കനകപ്പലം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുള്ള ഒരു ചെറിയ കുഗ്രാമമാണ് കനകപ്പലം. ഇത് എരുമേലി പഞ്ചായത്തിനു കീഴിൽ വരുന്നു. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 44 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്.

തെക്ക് റാന്നി താലൂക്ക്, പടിഞ്ഞാറ് ഭാഗത്തേക്കുള്ള വാഴൂർ താലൂക്ക്, തെക്ക് എലന്തൂർ താലൂക്ക്, കിഴക്ക് അഴുത താലുക്ക് എന്നിവയാൽ ചുറ്റപ്പെട്ടാണ് ഈ ഗ്രാമത്തിൻറെ കിടപ്പ്. കനകപ്പലത്തിനു സമീപമുള്ള പട്ടണങ്ങൾ എരുമേലി, റാന്നി, വെച്ചൂച്ചിറ എന്നിവയാണ്. ഏറ്റവുമടുത്തുള്ള റെയിൽവേസ്റ്റേഷൻ കോട്ടയമാണ്.

"https://ml.wikipedia.org/w/index.php?title=കനകപ്പലം&oldid=4142167" എന്ന താളിൽനിന്ന് ശേഖരിച്ചത്