തുലാപ്പള്ളി
9°25′17.0″N 76°57′48.2″E / 9.421389°N 76.963389°E
തുലാപ്പള്ളി Thulappally | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട ജില്ല |
ഏറ്റവും അടുത്ത നഗരം | മുക്കൂട്ടുതറ, എരുമേലി |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
നിയമസഭാ മണ്ഡലം | റാന്നി |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 32 °C (90 °F) • 20 °C (68 °F) |
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് തുലാപ്പള്ളി. നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്. ശബരിമലയിലേക്കുളള പ്രധാന പാതയായ എരുമേലി - ചാലക്കയം ഹെെവേ തുലാപ്പള്ളിയിലൂടെ കടന്നുപോകുന്നു. എയ്ഞ്ചൽവാലി, മുക്കൂട്ടുതറ, പമ്പാവാലി, നാറാണംതോട് തുടങ്ങിയവയാണ് സമീപ പ്രദേശങ്ങൾ.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രം
തിരുത്തുകവെെകുണ്ഠപുരം ശ്രീകൃഷണസ്വാമി ക്ഷേത്രമാണ് തുലാപ്പള്ളിയിലെ പ്രധാന ഹിന്ദു ക്ഷേത്രം.പമ്പാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്.മെയ് പത്താം തിയതിയാണ് ഉത്സവം ആരംഭിക്കുന്നത്.ശ്രീകൃഷ്ണജയന്തിക്ക് വിവിധ ആഘോഷപരിപാടികളും ഘോഷയാത്രയും നടത്തിവരുന്നു.പ്രതിഷ്ഠാദിന മഹോത്സവും സപ്താഹയഞ്ജവുമാണ് മറ്റ് വിശേഷങ്ങൾ.
കത്തോലിക്ക പളളി
തിരുത്തുകമാർ തോമാ സ്ലീഹാ പളളിയാണ് ഇവിടുത്തെ പ്രധാന ക്രിസ്റ്റ്യൻ ആരാധനാലയം.എല്ലാ വർഷവും ജൂലെെയിൽ ഇവിടെ നടക്കാറുളള സെൻറ്റ് തോമസ് ഫീസ്റ്റ് ധാരാളം വിശ്വാസികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
മുസ്ലിം പള്ളി
തിരുത്തുകഹിദായ്ത്തുൾ ഇസ്ലാം ജുമാ മസ്ജിദാണ് തുലാപ്പള്ളിയിലെ ഏക മുസ്ലിം ആരാധനാലയം. ഇത് തുലാപ്പള്ളിയിലിൽ നിന്നും ഒരു കിലോ മീറ്റർ അകലെ ഐത്തലപ്പടി-കുസുമം റോഡിൽ സ്ഥിതി ചെയ്യുന്നു.
സമീപ സ്കൂളുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "St.George's L.P.S തുലാപ്പള്ളി". www.icbse.com.