കാളകെട്ടി
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപ്പെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി . എരുമേലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി വനത്തിലാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്. ശബരിമലക്കു കാനനമാർഗ്ഗം പോകുന്ന ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.
കാളകെട്ടി | |
---|---|
ഗ്രാമം | |
Coordinates: 9°26′45.43″N 76°53′54.6″E / 9.4459528°N 76.898500°E | |
Country | India |
State | കേരള |
District | കോട്ടയം |
• ഭരണസമിതി | എരുമേലി ഗ്രാമ പഞ്ചായത്ത് |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 686510 |
ഏരിയ കോഡ് | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Nearest cities | കൊരുത്തോട്, മുണ്ടക്കയം |
Lok Sabha constituency | Pathanamthitta |
Climate | Tropical monsoon |
Nearest Airport | Cochin International Airport Limited |
ഐതിഹ്യം
തിരുത്തുകഎരുമേലിയിൽ മഹിഷീനിഗ്രഹത്തിനുശേഷം ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പഭഗവാനെയും കാത്ത് പരമശിവനും പാർവതിയും ഇവിടെയുണ്ടായിരുന്ന ഒരു ആഞ്ഞിലി മരിത്തിനരികെ കാത്തു നിന്നുവെന്നാണ് ഐതിഹ്യം. നിലവിലെ കാളകെട്ടി ക്ഷേത്രതിതന് സമീപമാണ് കാലപ്പഴക്കമുള്ള ഈ മരം നിലനിൽക്കുന്നത്. പരമശിവന്റെ വാഹനമായ നന്ദിയെ ഈ ആഞ്ഞിലിമരത്തിൽ കെട്ടി എന്ന വിശ്വാസത്താൽ ഭക്തജനങ്ങൾ ഈ മരത്തെ ഒരു പുണ്യവൃക്ഷമായി കരുതുന്നു. ഈ സ്ഥലത്തിന് കാളകെട്ടിയെന്നു പേര് വീഴാൻ ഇടയായതും ഇങ്ങനെയെന്നു ഈ പ്രദേശത്തെ ജനങ്ങൾ വിശ്വസിക്കുന്നു. പിന്നീട് കാളകെട്ടിയിലെ ആഞ്ഞിലി മരത്തിന് അടുത്ത് പന്തള രാജാവ് ഒരു ശിവക്ഷേത്രം പണികഴിപ്പിക്കുകയും ഒപ്പം ഈ മരത്തിനു ചുറ്റും തറകെട്ടി സംരക്ഷിക്കുകയും ചെയ്തു . ഈ ക്ഷേത്രമുറ്റത്ത് അയ്യപ്പ ഭക്തർ യാത്രാമദ്ധ്യേ വിരിവെയ്ക്കാറുണ്ട്. ശബരിമലയിലേയ്ക്കുള്ള യാത്രയിൽ കാളകെട്ടി കഴിഞ്ഞാൽ അടുത്ത ഇടത്താവളം 2.5 കിലോമീറ്റർ ദൂരെയുള്ള അഴുതയാണ്.
ചിത്രശാല
തിരുത്തുക-
കാളകെട്ടി അമ്പലത്തിന്റെ കമാനം