അറ്റ്ലസ് രാമചന്ദ്രൻ

ഇന്ത്യൻ വ്യവസായിയും സിനിമാ നടനും
(എം.എം. രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ (ജീവിതകാലം: 31 ജൂലൈ 1942 – 2 ഒക്ടോബർ 2022[1]) എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ.[2] അറ്റ്ലസ് ജ്വല്ലറിയുടെ ചെയർമാനായിരുന്ന അദ്ദേഹം "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ്ലൈനിലൂടെയാണ് വ്യാപകമായി അറിയപ്പെടുന്നത്. "ചന്ദ്രകാന്ത ഫിലിംസ്" എന്ന ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു.[3] വൈശാലി (1988), സുകൃതം (1994) എന്നിവയാണ് അദ്ദേഹം നിർമ്മിച്ച പ്രധാന ചലച്ചിത്രങ്ങൾ. സുഭദ്രം (2007) എന്ന സിനിമയിൽ പ്രധാന വേഷത്തിലും മറ്റ് ഏതാനും സിനിമകളിൽ സഹവേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2015ൽ ദുബായിൽ അറസ്റ്റിലായ രാമചന്ദ്രൻ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018ലാണ് പുറത്തിറങ്ങിയത്.[4] വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം 2022 ഒക്ടോബർ 2 ന് രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.[5]

അറ്റ്ലസ് രാമചന്ദ്രൻ
Ram02.png
ജനനം
എം.എം. രാമചന്ദ്രൻ

(1942-07-31)31 ജൂലൈ 1942
മരണം2 October 2022 (2022-10-03) (aged 80)
തൊഴിൽഅറ്റ്ലസ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ
ജീവിതപങ്കാളി(കൾ)ഇന്ദിര രാമചന്ദ്രൻ
കുട്ടികൾശ്രീകാന്ത് രാമചന്ദ്രൻ, മഞ്ജു രാമചന്ദ്രൻ
മാതാപിതാക്ക(ൾ)വി. കമലാകര മേനോൻ
എം.എം. രുഗ്മിണി അമ്മ
വെബ്സൈറ്റ്www.atlasera.co

പ്രവർത്തന മണ്ഡലംതിരുത്തുക

ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുണ്ടായിരുന്ന അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു.[6] വൈശാലി, സുകൃതം, ധനം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു.[7] സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ്‌ രാമചന്ദ്രൻ.[8] ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു മുഖമായിരുന്ന രാമചന്ദ്രൻറെ "അറ്റ്ലസ് ജൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകമാണ് അദ്ദേഹത്തെ ദേശവ്യാപകമായി കൂടുതൽ പ്രശസ്തനാക്കിയത്.

കുടുംബംതിരുത്തുക

പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1942 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങൾ. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.

മരണംതിരുത്തുക

2022 ഒക്ടോബർ ഒന്ന് രാത്രി ഹൃദയാഘാതത്തെത്തുടർന്ന് ബർ ദുബായ് ആസ്റ്റർ മാൻഖൂൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ പിറ്റേന്ന് രാത്രി പതിനൊന്നുമണിയോടെ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസുണ്ടായിരുന്നു. സംസ്കാരം ദുബായിൽ നടന്നു. പ്രവർത്തനരഹിതമായ തന്റെ ജ്വല്ലറി ശൃംഖലയായ അറ്റ്‌ലസ് ജ്വല്ലറി പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

സിനിമാരംഗംതിരുത്തുക

സിനിമ വർഷം സംവിധായകൻ കർത്തവ്യം
വൈശാലി 1988 ഭരതൻ നിർമ്മാതാവ്
വാസ്തുഹാര 1991 ജി. അരവിന്ദൻ വിതരണക്കാരൻ
ധനം 1991 സിബി മലയിൽ നിർമ്മാതാവ്
സുകൃതം 1994 ഹരികുമാർ നിർമ്മാതാവ്
ഹോളിഡേസ് 2010 എം.എം. രാമചന്ദ്രൻ സംവിധായകൻ
അനന്തവൃത്താന്തം 1990 പി. അനിൽ വിതരണക്കാരൻ
ഇന്നലെ 1990 പി. പത്മരാജൻ വിതരണക്കാരൻ
കൌരവർ‌ 1992 ജോഷി വിതരണക്കാരൻ
വെങ്കലം 1993 ഭരതൻ വിതരണക്കാരൻ
ചകോരം 1994 എം.എ. വേണു വിതരണക്കാരൻ
യൂത്ത് ഫെസ്റ്റിവൽ 2004 ജോസ് തോമസ് നടൻ
ആനന്ദഭൈരവി 2007 ജയരാജ് നടൻ
അറബിക്കഥ 2007 ലാൽ ജോസ് നടൻ
സുഭദ്രം 2007 ശ്രീലാൽ ദേവരാജ് നടൻ
മലബാർ വെഡ്ഡിംഗ് 2008 രാജേഷ്-ഫൈസൽ നടൻ
2 ഹരിഹർ നഗർ 2009 ലാൽ നടൻ
തത്വമസി 2010 സ്വാമി വിശ്വ ചൈതന്യ (സുനിൽ) നടൻ
3 ചാർ സൌ ബീസ് 2010 ഗോവിന്ദൻകുട്ടി നടൻ
ബ്രഹ്മാസ്ത്രം 2010 വിയ സോമനാഥ് നടൻ
ബോംബെ മിഠായി 2013 ഉമർ കരിക്കാട് നടൻ
ബാല്യകാലസഖി 2014 പ്രമോദ് പയ്യന്നൂർ നടൻ
ദൈവത്തിന്റെ കയ്യൊപ്പ് 2016 ബെന്നി ആശംസ നടൻ
മേഘങ്ങൾ (ടെലി ഫിലിം) 2016 ഷാജി കല്ലൂർ നടൻ

അവലംബംതിരുത്തുക

  1. "Dubai: Indian businessman Atlas Ramachandran passes away at 80". Khaleej Times (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2 October 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 October 2022.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-30.
  3. "Chandrakanth Films". മൂലതാളിൽ നിന്നും 7 October 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 August 2019.
  4. "Gold bizman Atlas Ramachandran released from Dubai jail, three years after his arrest". The News Minute (ഭാഷ: ഇംഗ്ലീഷ്). 9 June 2018. മൂലതാളിൽ നിന്നും 9 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 July 2021.
  5. "Businessman Atlas Ramachandran passes away at 80".
  6. manorama online english[പ്രവർത്തിക്കാത്ത കണ്ണി]
  7. http://thatsmalayalam.oneindia.in/movies/news/2010/07/01-atlas-ramachandran-is-directing-holidays.html[പ്രവർത്തിക്കാത്ത കണ്ണി]
  8. http://malayalam.webdunia.com/newsworld/news/keralanews/1004/24/1100424023_1.htm

പുറത്തേക്കുള്ള കണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=അറ്റ്ലസ്_രാമചന്ദ്രൻ&oldid=3918988" എന്ന താളിൽനിന്ന് ശേഖരിച്ചത്