ആനന്ദഭൈരവി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജയരാജ് [1]സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആനന്ദഭൈരവി. കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ സായികുമാറും ദേവദാസും അഭിനയിച്ചു.[2][3]
ആനന്ദഭൈരവി | |
---|---|
![]() | |
സംവിധാനം | ജയരാജ് |
നിർമ്മാണം | ബി ലെനിൻ |
രചന | മഹേഷ് സജീവ് |
തിരക്കഥ | മഹേഷ് സജീവ് |
അഭിനേതാക്കൾ | സായി കുമാർ മാസ്റ്റർ ദേവദാസ് കെ.പി.എ.സി ലളിത |
സംഗീതം | പാർഥസാരഥി |
ഛായാഗ്രഹണം | |
റിലീസിങ് തീയതി | 2007 |
രാജ്യം | ![]() |
ഭാഷ | മലയാളം |
കഥാസംഗ്രഹംതിരുത്തുക
ശാസ്ത്രീയ സംഗീതത്തിൻറെ അസാമാന്യമായ പാടവം ചെറുപ്പത്തിലെ പ്രകടിപ്പിക്കുന്ന അപ്പുവെന്ന കുട്ടിയുടെ(ദേവദാസ്) കഥയാണ് ആന്ദഭൈരവി. കഥകളി നടനായ അച്ഛൻറെ(സായി കുമാർ) മകനായി ജനിച്ച അപ്പു തൻറെ കഴിവുകൾകൊണ്ട് അച്ഛൻറെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.
അഭിനേതാക്കൾതിരുത്തുക
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച രണ്ടാമത്തെ നടനുള്ള 2006 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് സായികുമാറിന് ലഭിച്ചു.[4]
അവലംബംതിരുത്തുക
- ↑ "54th NATIONAL FILM AWARDS: ENTRIES OF FEATURE FILMS" (PDF). MINISTRY OF INFORMATION & BROADCASTING, Government of India. ശേഖരിച്ചത് 2009-07-30.
- ↑ "Ananda Bhairavi (2007)". MMDB. മൂലതാളിൽ നിന്നും 10 July 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-30.
- ↑ "Anandabhairavi (2007)". IMDB. ശേഖരിച്ചത് 2009-07-30.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-01.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.imdb.com/title/tt0463412/ ഇൻറെർനെറ്റ് മൂവി ഡാറ്റാബേസ്