വൈശാലി (ചലച്ചിത്രം)
എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി.[1] 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രമാണ്. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വൈശാലി | |
---|---|
![]() | |
സംവിധാനം | ഭരതൻ |
നിർമ്മാണം | എം.എം. രാമചന്ദ്രൻ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | സഞ്ജയ് മിത്ര സുപർണ്ണ ബാബു ആന്റണി |
സംഗീതം | ബോംബെ രവി |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | ഭരതൻ |
സ്റ്റുഡിയോ | ചന്ദ്രകാന്ത് ഫിലിംസ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാവിവരണംതിരുത്തുക
രാമായണത്തിലെ നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. ഒരു ദാസിയുടെ മകളായ വൈശാലി വാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗന് വൈശാലി ഒരു പെണ്ണാണെന്നു പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ അംഗ രാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും അനുരക്തയായ വൈശാലിക്ക് തന്റെ ആഗ്രഹങ്ങൾ മൂല്യമില്ലാത്തതാണെന്ന തിരിച്ചറിവിൽ പിന്മാറേണ്ടിവരുന്നു. എന്നാൽ ചലച്ചിത്രത്തിൽ വൈശാലിയും ഋഷ്യശൃംഗനും അനുരക്തരായിരുന്നുവെങ്കിലും രാജഗുരുവിന്റെ ഉപദേശപ്രകാരം രാജാവായ ലോമപാദൻ തന്റെ സ്വന്തം മകളെ ഋഷ്യശൃംഗന് വിവാഹം ചെയ്ത് നൽകുന്നതായാണ് കാണിച്ചിരിക്കുന്നത്. ഋഷ്യശൃംഗൻ ഈ ചതി തിരിച്ചറിയുന്നില്ല. ഋഷ്യശൃംഗന്റെ യാഗത്തിനൊടുവിൽ മഴ പെയ്യുന്നതിനിടയിൽ ജനങ്ങൾ ആനന്ദനടനമാടുന്നു. ഇതിനിടെ രാജകിങ്കരന്മാരാൽ ദൂരേക്ക് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ജനത്തിരക്കിനിടയിൽപ്പെട്ട് മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
അഭിനേതാക്കൾതിരുത്തുക
കഥാപാത്രം | അഭിനേതാവു് |
---|---|
ഋശ്യശൃംഗൻ | സഞ്ചയ് മിത്ര |
വൈശാലി | സുപർണ്ണ |
മാലിനി | ഗീത |
ലോമപാദൻ | ബാബു ആന്റണി |
രാജഗുരു | നെടുമുടി വേണു |
വിഭാണ്ഡകൻ | വി.കെ. ശ്രീരാമൻ |
ശാന്ത | പാർവ്വതി |
ചന്ദ്രാഗംദൻ | അശോകൻ |
ഗാനങ്ങൾതിരുത്തുക
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "ദും ദും ദും ദുന്ദുഭിനാദം" (രാഗം: ശുദ്ധധന്യാസി) | ദിനേശ്, ലതിക, കോറസ് | ||
2. | "ഇന്ദ്രനീലിമയോലും" (രാഗം: ഹിന്ദോളം) | കെ.എസ്. ചിത്ര | ||
3. | "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി" (രാഗം: മിയാൻ കി മൽഹാർ) | കെ.എസ്. ചിത്ര | ||
4. | "പൂമുല്ലക്കാട്ടിൽ" (രാഗം: കാംബോജി) | കെ.എസ്. ചിത്ര | ||
5. | "തേടുവതേതൊരു ദേവപദം" (രാഗം: ഹിന്ദോളം) | കെ.എസ്. ചിത്ര |
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച ഗാനരചയിതാവ് – ഒ.എൻ.വി. കുറുപ്പ്
- മികച്ച ഗായിക – കെ.എസ്. ചിത്ര
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-29.