പേര്‌

തിരുത്തുക

ആസ്മ എന്നാണോ ആസ്ത്‌മ എന്നാണോ?--Rameshng:::Buzz me :) 10:08, 15 ജൂലൈ 2010 (UTC)Reply

ആസ്ത്മ എന്നാണ് കേട്ടിരിക്കുന്നത്. സെർച്ച് റിസൾട്ടും അതിനാണ് കൂടുതൽ. + ലിങ്ക് --Vssun (സുനിൽ) 11:48, 15 ജൂലൈ 2010 (UTC)Reply

ആസ്മ എന്നുതന്നെയാണു ആംഗല ഉച്ചാരണം. Asthma യുടെ th മലയാളികൾ അമർത്തിപ്പറയുന്നത് ഉച്ചാരണ വൈകല്യമാണ്. ലിങ്ക് : http://east.merriam-webster.com/dictionary/asthma - suraj സൂരജ് രാജൻ 13:40, 15 ജൂലൈ 2010 (UTC)

ആസ്ത്‌മ എന്ന് കൂടി തലക്കെട്ടിനു വശത്തോ synonyms എന്ന മട്ടിലോ ചേർക്കുന്നതിൽ വിരോധമില്ല. യൂണിക്കോഡ് സെർച്ചിൽ ലേഖനം പൊങ്ങിവരുക എന്നതാണല്ലോ മുഖ്യം. ഉച്ചാരണ വൈകല്യം മാറ്റാനുള്ള ശാഠ്യത്തിൽ visibility നഷ്ടപ്പെടുത്തണ്ട എന്നാണു തോന്നുന്നത്. സൂരജ് രാജൻ 13:40, 15 ജൂലൈ 2010 (UTC)

ലേഖനത്തിനു ശരിയായ തലക്കെട്ടാണ്‌ വേണ്ടത്. ആസ്ത്മ എന്നതാണ്‌ ശരിയായ തലക്കെട്ടെങ്കിൽ അങ്ങിനെ മാറ്റാവുന്നതാണ്‌. ആസ്മ എന്ന് ആരെങ്കിൽ സെർച്ച് ചെയ്താൽ അത് ആസ്ത്മയിലേക്ക് വരാൻ ഒരു തിരിച്ചുവിടൽ താൾ ഉണ്ടാക്കിയാൽ മതിയാവും. ശരിയായ വാക് എന്താണെന്നുള്ളതിനത് വ്യക്തത തരാമോ?--Rameshng:::Buzz me :) 15:43, 15 ജൂലൈ 2010 (UTC)Reply

ആസ്മ എന്നുതന്നെയാണു ആംഗല ഉച്ചാരണം എന്ന് സൂരജ് മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ തലക്കെട്ട് അങ്ങനെ തന്നെ നിലനിർത്തി ആസ്ത്മ എന്നത് റീഡയറക്ട് ചെയ്‌താൽ പ്രശ്നം തീർന്നല്ലോ. --ഷിജു അലക്സ് 16:41, 15 ജൂലൈ 2010 (UTC)Reply

ആസ്ത്‌മ എന്നു ലേഖനത്തിന്റെ പേരു വേണം. ശരിയായ ഉച്ചാരണമല്ല, മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള രൂപമായിരിക്കണം ലേഖനത്തിന്റെ പേര്‌. ഉദാഹരണത്തിന്‌ ഇന്ത്യ, ജർമ്മനി, സി.എം.എസ്._പ്രസ്സ് എന്നൊക്കെയാണു ലേഖനങ്ങൾക്കു പേരുകൊടുത്തിരിക്കുന്നത്. ഇൻഡ്യ, ജെർമനി എന്നിവ റീഡയറക്റ്റ് താളുകൾ മാത്രമാണ്. --Keral8 17:52, 16 സെപ്റ്റംബർ 2010 (UTC)Reply
വിയോജിക്കുന്നു. ആൽറ്റ്സ്‌ഹൈമേഴ്സ് രോഗത്തിനു അൽ‌ഷീമേഴ്സ് എന്ന വളരെ വികലമായ ഉച്ചാരണമുണ്ട്. ശാസ്ത്രനാമങ്ങളും സാങ്കേതികനാമങ്ങളും മലയാളീകരിക്കാം. പക്ഷേ മലയാളീകരിച്ച് വികലമാക്കേണ്ട കാര്യമില്ല. അതിന്റെ ശരിയായ ഉച്ചാരണം മനസ്സിലാക്കിക്കൊടുക്കുക എന്നതു കൂടിയാണ് സർവ്വവിജ്ഞാനകോശത്തിന്റെ കടമ. പ്രത്യേകിച്ച് വിക്കിയെപ്പോലെ ഡിക്ഷ്ണറിയടക്കമുള്ള വൈവിധ്യമാർന്ന സൈഡ് പ്രോജക്റ്റുകളുള്ള ഒരു സംരംഭം --സൂരജ് | suraj 20:25, 16 സെപ്റ്റംബർ 2010 (UTC)Reply
അങ്ങനെയാണെങ്കിൽ ഇൻഡ്യ, ജെർമനി, സി.എം.എസ് പ്രെസ് എന്നിങ്ങനെ ലേഖനങ്ങളുടെ പേരു മാറ്റുന്നതിനെക്കുറിച്ച് എന്താണ്‌ സൂരജിന്റെ അഭിപ്രായം? ബേറ്റയുടെ ഉച്ചാരണങ്ങളിൽ [[1]] അമേരിക്കനോ ബ്രിട്ടീഷോ "ശരി"? car, brother, pencil എന്നൊക്കെയുള്ളത് ഖാഴ്, ബ്ഴദഴ്, ഫെൻസിൻ എന്നൊക്കെയാണോ വിക്കിയിൽ എഴുതേണ്ടത്? കേരളത്തിനു പുറത്തു പ്രചാരത്തിലുള്ള ഉച്ചാരണം കേരളത്തിലേതിൽനിന്നു വ്യത്യസ്തമാണെന്ന് വായനക്കാരെ ബോധവൽക്കരിക്കേണ്ടത് ആവശ്യമാണെന്നതിനോടു യോജിക്കുന്നു. അതിന്‌ ഒരു വരി ലേഖനത്തിൽ ചേർത്താൽ മതിയാകും. അല്ലെങ്കിൽ എവിടം വരെ ശരി തേടി സഞ്ചരിക്കേണ്ടി വരും? ഓൾട്ഷൈമേഴ്സിനുതന്നെ നാല്‌ ഉച്ചാരണങ്ങളാണ്‌ ഇംഗ്ലീഷ് വിക്കിനിഘണ്ടുവിൽ കൊടുത്തിരിക്കുന്നത്. --Keral8 00:35, 17 സെപ്റ്റംബർ 2010 (UTC)Reply


ക്ഷമിക്കണം, ഞാൻ റീഡയറക്റ്റ് രീതിയെപ്പറ്റി ഓർത്തില്ല. വിക്കിയുപയോഗിക്കുമ്പോൾ അങ്ങനെ കണ്ടിട്ടുണ്ടെങ്കിലും പല ഉച്ചാരണങ്ങൾക്കും സ്പെല്ലിംഗിനും അത് ഉപയോഗിക്കാമെന്ന കാര്യം ഓർത്തില്ല. അപ്പോൾ ഷിജു പറഞ്ഞതുപോലെ അങ്ങനെ ചെയ്യാം. റീഡയറക്റ്റിന്റെ കാര്യത്തിനു ഞാൻ ലേഖനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ ? അതോ അഡ്മിന്മാർ അക്കാര്യം നോക്കിക്കോളുമോ ? കൂട്ടത്തിൽ പറയട്ടെ, ആസ്മ മാത്രമല്ല, മലയാളികൾ/ഇന്ത്യാക്കാർ തെറ്റായാണു മിക്ക ആരോഗ്യശാസ്ത്ര ആംഗലപദങ്ങളും ഉച്ചരിക്കുന്നത് (ഉദാഹരണം : വാജിന - വജൈന, ഡയബീറ്റിസ് - ഡയബറ്റീസ്, റെസ്പിരറ്റോറി - റെസ്പിരേറ്ററി ...) . അതിലെല്ലാം ഈ റീഡയറക്റ്റ് സങ്കേതം വേണം. --സൂരജ് രാജൻ 02:40, 16 ജൂലൈ 2010 (UTC)

ആസ്ത്മ എന്നതിൽ നിന്നും റീഡയറക്റ്റ് ഇപ്പോൾത്തന്നെ നിലനിൽക്കുന്നുണ്ട്. റീഡയറക്റ്റ് എങ്ങനെ ചെയ്യണം എന്നറിയാൻ, സഹായം:എഡിറ്റിങ് വഴികാട്ടി#തിരിച്ചുവിടൽ എന്ന സഹായം താൾ സന്ദർശിക്കുക. --Vssun (സുനിൽ) 02:53, 16 ജൂലൈ 2010 (UTC)Reply

റീഡയറക്റ്റ് ചെയ്യുന്നത്

തിരുത്തുക

നിലവിൽ താളിന്റെ തിരിച്ചുവിടൽ നില എങ്ങനെയുണ്ട് എന്ന് നോക്കാമോ ആർക്കെങ്കിലും ? മുഖ്യ താളിൽ “തിരിച്ചുവിടൽ” എന്ന് കൊടുക്കുന്നതിനു പകരം “പ്രാദേശിക ഉച്ചാരണങ്ങൾ” എന്ന ഒരു ഗണത്തിൽ പെടുത്തിയാണു ‘ആസ്ത്മ’യെയും മറ്റും ലിസ്റ്റ് ചെയ്തത്. മറ്റു ലേ ഔട്ട് രീതികൾ പതിവുണ്ടെങ്കിൽ അറിയിക്കാനപേക്ഷ.--സൂരജ് രാജൻ 05:26, 16 ജൂലൈ 2010 (UTC)


സൂരജ് നിലവിൽ ചെയ്തിരിക്കുന്ന റീഡയറക്ട് താളുകൾ ശരിയാണു്. പക്ഷെ ലേഖനത്തിന്റെ തുടക്കത്തിൽ റീഡയറക്ട് താളുകൾ എല്ലാം കൂടി ലിസ്റ്റ് ചെയ്യുന്ന പരിപാടി വിക്കിയിൽ ഇല്ല. ഒരു പ്രത്യേക വിഷയത്തിലുള്ള ലെഖനം തിരയാൻ ആളുകൾ ഉപയോഗിക്കാൻ സാദ്ധ്യതയുള്ള കീവേർഡുകൾ ഉണ്ടാക്കി അത് ശരിയായ ലെഖനത്തിലെക്ക് തിരിച്ചുവിടുകയാണു് റീഡയറക്ട് താളുകൾ ചെയ്യുന്നത്.
പേരിനു പിന്നിലുള്ള ചരിത്രം/പ്രാദെശികഭാഷാ ഭേദങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചില വിക്കി ഉപയോക്താക്കൾ പേരിനു് പിന്നിൽ എന്ന ഒരു തലക്കെട്ട് ഉണ്ടാക്കി അതിൽ ഇടുകയാണു് പതിവു്. ഉദാ: ചാലക്കുടി, കേരളം എന്നീ ലെഖനങ്ങൾ കാണുക. പ്രസ്തുത രീതി ഈ ലെഖനത്തിലും പരീക്ഷിക്കാം. അപ്പോൾ ലെഖനം വായിക്കുന്നവർക്ക് ആസ്മ എന്ന പേർ ഈ രോഗത്തിനു് എങ്ങനെ വന്നു എന്നതടക്കം പേരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനസ്സിലാക്കാം.പക്ഷം ഇത്തരം കാര്യങ്ങൾ എഴുതാൻ ചിലപ്പോൾ കുറച്ച് ഗവേഷണം ആവശ്യമായി വന്നെക്കാം. :) --ഷിജു അലക്സ് 06:23, 16 ജൂലൈ 2010 (UTC)Reply
തിരിച്ചുവിടൽ താളുകൾ മുകളിൽ ചേർക്കുന്ന പതിവും പൊതുവേയില്ല. നിർവചനത്തിനു ശേഷം, ആസ്ത്മ എന്നും പ്രാദേശികമായി അറിയപ്പെടുന്നു എന്നു മാത്രം ചേർത്താൽ മതി. --Vssun (സുനിൽ) 06:25, 16 ജൂലൈ 2010 (UTC)Reply

ഓ.കെ. അപ്പോൾ ആ ചേർത്തിരിക്കുന്നവയെ ഉപേക്ഷിക്കാം. Uniformity നിലനിർത്തണം. നന്ദി ! --സൂരജ് രാജൻ 06:40, 16 ജൂലൈ 2010 (UTC)

പേരിനു പിന്നിൽ

തിരുത്തുക

എന്നു മാതൃഭൂമിയിൽ കാണുന്നു. ലേഖനത്തിൽ ചേർക്കാം എന്നു തോന്നുന്നു. --Anoopan| അനൂപൻ 06:48, 16 ജൂലൈ 2010 (UTC)Reply


“Azein“ , “Azo“ എന്നീ ഗ്രീക്ക് വാക്കുകളാണു ആസ്മയുമായി കൂടുതൽ അടുത്തു നിൽക്കുന്നത് (ഒരു ലിങ്ക് : http://www.myetymology.com/latin/asma.html) . ആയാസപ്പെട്ട് ശ്വാസമെടുക്കുക എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കും azein ആണ്. മെഡിക്കൽ ടെക്സ്റ്റുകളിലും അതാണു ഉപയോഗിച്ചുകണ്ടിട്ടുള്ളത്. Panos എന്നവാക്കിനു ഇംഗ്ലിഷിലെ Pant (കിതയ്ക്കുക)-ഉം ആയിട്ടാണു etymological സാമ്യം കൂടുതൽ. നോക്കിയിട്ട് വേണ്ടുന്ന മാറ്റം വരുത്താം. --സൂരജ് രാജൻ 07:33, 16 ജൂലൈ 2010 (UTC)

ശ്വാസനാള inflammation

തിരുത്തുക

ശ്വാസനാളവികാസം എന്നാക്കിക്കൂടേ? --Vssun (സുനിൽ) 07:09, 16 ജൂലൈ 2010 (UTC)Reply

inflammation എന്നതിന്റെ കൃത്യമായ അർത്ഥം അവിടെ കിട്ടില്ല. ശ്വാസനാളം ശരിക്ക് അടഞ്ഞുപോകുകയാണു ചെയ്യുന്നതും ഈ പ്രക്രിയയിൽ. inflame എന്ന ധാതുവിൽ നിന്നാണു സംഗതി. പക്ഷേ അതിന്റെ വാച്യാർത്ഥവും എടുക്കുക വയ്യ. വൈദ്യശാസ്ത്രത്തിൽ അതിനൊരു അർത്ഥം ഉണ്ട്. അതിനു യോജിച്ച ഒന്നാണു ഞാൻ തപ്പികൊണ്ടിരിക്കുന്നത് --സൂരജ് രാജൻ 07:36, 16 ജൂലൈ 2010 (UTC)

തച്ചന്മകൻ എന്ന യൂസർ inflammationനു ശ്വാസനാളപ്പഴുപ്പ് എന്ന് തിരുത്തിയിരുന്നു. അത് അവിടെ ചേരില്ല. പഴുപ്പ് (pus) എന്നത് inflammation-ന്റെ ഒരു ഉപോൽ‌പ്പന്നമാണ്. അത് ആ പ്രക്രിയയുടെ പേരായി പറയാനാവില്ല. പഴുപ്പില്ലാതെയും inflammation വരാം.
സാങ്കേതികാർത്ഥത്തിൽ അത് കോശങ്ങൾ അമിതമായി ഉദ്ദീപിക്കപ്പെടുകയും തുടർന്ന് അനേകം രാസകണികകൾ വിസർജ്ജിച്ച് അതിന്റെ പരിസരത്തോ ദൂരസ്ഥലങ്ങളിലോ ഒക്കെ reactions ഉണ്ടാക്കുന്ന പ്രക്രിയയാണ്. ഈ അർത്ഥത്തിൽ കോശജ്വലനം എന്ന വാക്കാണു inflammationന്റെ ജീവശാസ്ത്ര അർത്ഥത്തിനു ഏറ്റവും ചേരുക. അതുകൊണ്ട് തൽക്കാലം കോശജ്വലനം എന്ന് മാറ്റുന്നു.
തച്ചന്മകന്റെ മറ്റ് തിരുത്തുകൾ നന്നായി. നന്ദി. ചിലതിൽ വിയോജിപ്പുകളുണ്ടെങ്കിലും.വിശദമായി പിന്നെ എഴുതാം. --സൂരജ് രാജൻ 13:23, 21 ജൂലൈ 2010 (UTC)Reply

pus എന്നതിന്‌ ചലം എന്ന വാക്കാണ്‌ ഉപയോഗിച്ചുകണ്ടിട്ടുള്ളത്. inflammation-ന്‌ പഴുപ്പ് എന്നു കണ്ടിട്ടുണ്ട്. അർത്ഥത്തെ സംബന്ധിച്ച് പഴുപ്പ് എന്ന വാക്കിന്‌ പിശകൊന്നുമില്ല. ചുട്ടുപഴുക്കുക എന്നുകേട്ടിട്ടില്ലേ? inflammation എന്ന വാക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാമോ അങ്ങനെയെല്ലാം പഴുപ്പും ഉപയോഗിക്കാം. പഴുപ്പിന്‌ താങ്കൾ പറഞ്ഞപോലെ ചലം(pus) വേണമെന്നില്ല. - ഇങ്ങനെയൊക്കെ ഉദ്ദേശിച്ച് തത്കാലം മാറ്റിയതാണ്‌. എങ്കിലും പഴുപ്പ് എന്ന വാക്ക് ചുരുങ്ങിയ അർത്ഥത്തിൽത്തന്നെയാണ്‌ ഉപയോഗിക്കുന്നത്. പൊള്ളിയാലോ കൊതുകു കടിച്ചാലോ ഒന്നും ആരും പഴുത്തു എന്ന് പറയാറില്ലല്ലോ; എന്റെ പിഴ. എന്നാലും കോശജ്വലനം എന്ന വാക്ക് തീരെ അർത്ഥദ്യോതനശേഷിയില്ലാത്തതാണ്‌.

NB:ഞാൻ വരുത്തിയ മാറ്റം പരിശോധിക്കാൻ താങ്കൾക്ക് ഒരു ക്ഷണമിടണമെന്ന് കരുതിയതാണ്‌. മറ്റു വ്യാപാരംകൊണ്ട് ഞാനതങ്ങ് വിട്ടു.ക്ഷമിക്കുമല്ലോ. താങ്കൾക്ക് വേണ്ട തിരുത്തലുകൾ വരുത്താം. വിയോജിപ്പുകൾ പറയാൻ മടിക്കണ്ട.--തച്ചന്റെ മകൻ 14:28, 21 ജൂലൈ 2010 (UTC)Reply

ഇൻഫ്ലമേയ്ഷനു ഒരു പുതിയ വാക്ക് ഉണ്ടാക്കാൻ ശ്രമിക്കാമോ ? ഇംഗ്ലിഷിൽ inflammation എന്ന വാക്ക് വികസിക്കുന്ന കാലത്ത് കണികാതലത്തിലോ കോശതലത്തിലോ ഉണ്ടാവുന്ന മാറ്റങ്ങളെപ്പറ്റിയൊന്നും ഗ്രാഹ്യമുണ്ടായിരുന്നില്ല. ആ അർത്ഥങ്ങളൊക്കെ പിൽക്കാലത്ത് ശാസ്ത്രത്തിൽ അതുപയോഗിച്ചുതുടങ്ങിയപ്പോൾ ആരോപിതമായതാണ്. Inflammatory speech എന്ന് പത്രത്തിലും inflammatory response എന്ന് ജീവശാസ്ത്ര പാഠത്തിലും കാണുമ്പോൾ വേറേ അർത്ഥങ്ങൾ ദ്യോതിപ്പിക്കാൻ ഇന്നതിനു കഴിയുന്നതും പല അർത്ഥങ്ങളിൽ ആവർത്തിച്ചുപയോഗിക്കുന്നതു കൊണ്ടാണ്. മലയാളത്തിലേക്ക് മാറ്റുമ്പോൾ ഇന്ന് പൂർണമായി വികസിച്ച അർത്ഥം ദ്യോതിപ്പിക്കുന്ന ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കാമോ എന്നാണ് എന്റെ അന്വേഷണം. പുതിയ നിർദ്ദേശങ്ങൾ സ്വീകാര്യം. --സൂരജ് രാജൻ 02:30, 22 ജൂലൈ 2010 (UTC)Reply

ശീർഷകം തിരിക്കൽ

തിരുത്തുക

ലേ ഔട്ടിൽ ചില മാറ്റങ്ങൾ വരുത്തുന്ന സമയത്ത് രോഗനിദാനശാസ്ത്രം എന്ന തലക്കെട്ടിൽ വരേണ്ടിയിരുന്ന മൂന്ന് ഉപശീർഷകങ്ങൾ മൂന്ന് പ്രധാന ശീർഷകങ്ങളായി മാറിപ്പോയിരുന്നു. അത് പഴയപടിയാക്കിയിട്ടുണ്ട്. തിരുത്തുകൾക്ക് നന്ദി --സൂരജ് രാജൻ 03:06, 17 ജൂലൈ 2010 (UTC)Reply

പട്ടികയുടെ വിന്യാസം ശരിയാക്കൽ

തിരുത്തുക

മരുന്നുകളുടെ ചുരുക്കവിവരപ്പട്ടികയുടെ ലേ ഔട്ട് ആകെ കുഴഞ്ഞ് കിടക്കുന്ന പ്രതീതി. കള്ളികൾക്കുള്ളിലെ ഖണ്ഡികകളുടെ justification ശരിയാക്കണം. മാത്രമല്ല കളങ്ങൾ പേജിന്റെ വലത് മാർജിനും കടന്ന് നീളുന്നു. ഈ പട്ടികയുടേതുപോലെ ഇതൊന്ന് ക്ലീൻ ആക്കിയെടുക്കാനാവുമോ ?

പി.എസ് : കളങ്ങളിൽ ചിലത് പൂർണമായിട്ടില്ല. സമയം പോലെ വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കുന്നു.

--സൂരജ് രാജൻ 06:09, 17 ജൂലൈ 2010 (UTC)Reply

ഇത്രയും വിവരങ്ങളുണ്ടെങ്കിൽ പട്ടികയാക്കാതെ ടെക്സ്റ്റ് രൂപത്തിൽ ഇടൂന്നതല്ലേ നല്ലത്? പിന്നെ പട്ടികയാക്കുകയാണെങ്കിൽ വീതി കുറയ്ക്കാൻ അല്പം വിഷമമാണ്‌. വാക്കുകളെ പിരിച്ചെഴുതേണ്ടിവരും --റസിമാൻ ടി വി 08:14, 17 ജൂലൈ 2010 (UTC)Reply
വീതി ഇപ്പോൾ ശരിയായില്ലേ? ജസ്റ്റിഫിക്കേഷൻ എങ്ങനെ വേണം? --റസിമാൻ ടി വി 08:20, 17 ജൂലൈ 2010 (UTC)Reply
പട്ടികവീതി ശരിയാക്കിയത് സ്റ്റൈലായി റസിമാൻ ! ജസ്റ്റിഫിക്കേഷൻ - Table headerലേതൊഴിച്ചുള്ള റ്റെക്സ്റ്റ് left aligned തന്നെ ആവുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

പട്ടിക മാറ്റിവിവരങ്ങൾ ടെക്സ്റ്റ് രൂപത്തിലാക്കാമെന്ന് കരുതിയതാണ്. പക്ഷേ ചികിത്സ എന്ന പ്രധാന ശീർഷകത്തിൽ വേറെ കുറേ ഉപശീർഷകങ്ങളും അതിനനുസൃതമായ വിവരങ്ങളും വരും. അപ്പോൾ പട്ടികയാണു സൌകര്യം. ഭാവിയിൽ ഈ താൾ വികസിക്കുമ്പോൾ ഇതിലെ ഓരോ മരുന്നു സംവർഗ്ഗത്തിനും, ഓരോ മരുന്നിനും സ്വന്തമായി പേജുകളുണ്ടാകാം... ഉണ്ടാകണം ! ഈ പേജ് അവസാനരൂപത്തിലേക്കടുക്കാറായി. റഫറൻസുകളും ചിത്രങ്ങളുമാണ് ഇനി പ്രധാനമായും ചെയ്യാനുള്ളത്. അവസാനം മൊത്തത്തിൽ ഒരു സുഖമില്ലായ്മ തോന്നിയാൽ പട്ടികയെ കൊല്ലാം ! --സൂരജ് രാജൻ 12:32, 17 ജൂലൈ 2010 (UTC)Reply

alignment ഇടത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോൾ വൃത്തികേടൊഴിവായിട്ടുണ്ടെന്ന് തോന്നുന്നു. ബാക്കിയൊക്കെ മുൻ കമന്റിൽ പറഞ്ഞപോലെ. --സൂരജ് രാജൻ 13:28, 17 ജൂലൈ 2010 (UTC)Reply

ഈ ലേഖനത്തിൽ ഏതാനും ചിത്രങ്ങൾ ചേർക്കാനാഗ്രഹിക്കുന്നു.

തിരുത്തുക

ആസ്മയിലുപയോഗിക്കുന്ന പോർട്ടബിൾ നെബുലൈസർ, ശ്വസനസഹായി മാസ്ക് തുടങ്ങിയവയുടെ അസൽ ചിത്രങ്ങളും (സ്വന്തം കോപ്പിറൈറ്റ്), ആസ്മയുടെ പാത്തോഫിസിയോളജി വ്യക്തമാക്കാൻ വരച്ച ഒരു ചിത്രവും ഇവിടെ ചേർക്കണമെന്നുണ്ട്. ഈ ലേഖനത്തിന്റെ “മുഖചിത്രമായി” കാണിച്ചിരിക്കുന്ന ഇംഗ്ല്ലിഷ് വിക്കിയിലെ Peak Flow Meter മാറ്റിയിട്ട് നമ്മുടെ നാട്ടിൽ രോഗികൾക്ക് പരിചയമുള്ള ഇൻഹേലറിന്റെയോ നെബുലൈസറിന്റെയോ ചിത്രമാക്കണം. അതിനു എന്തുചെയ്യണം ? --സൂരജ് രാജൻ 08:46, 18 ജൂലൈ 2010 (UTC)Reply

സഹായം:ചിത്രസഹായി ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ‌ വേണമെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 10:16, 18 ജൂലൈ 2010 (UTC)Reply
ഞാനതു ശ്രമിച്ചതാണ്. എനിക്ക് അപ്‌ലോഡ് ചെയ്യാനുള്ള അനുമതിയില്ല എന്ന് കാണുന്നു. --സൂരജ് രാജൻ 19:23, 18 ജൂലൈ 2010 (UTC)Reply

അവലംബം

തിരുത്തുക

ലേഖനത്തിന്‌ മൊത്തമായി അവലംബം നൽകുന്നതിനേക്കാൾ വാചകങ്ങൾക്ക് അവലംബം ചേർക്കുന്നതാണ്‌ നല്ലത്. --ജുനൈദ് | Junaid (സം‌വാദം) 09:00, 20 ജൂലൈ 2010 (UTC)Reply

അവലംബങ്ങൾ എല്ലാം അവസാനം നല്കാമെന്ന് കരുതി നീക്കിവച്ചിരിക്കുകയാണ്. എല്ലാ ശീർഷകങ്ങളിലെയും കണ്ടെന്റ് തീർന്നിട്ടില്ല്ല, അതിനു ശേഷം അവലംബങ്ങൾ ഓരോന്നിനും ഇടുന്നതാണ്. ഒരു ഇടക്കാലാശ്വാസമെന്ന നിലയ്ക്ക് ഒരെണ്ണം ലേഖനത്തിന്റെ ലേഔട്ട് ഇട്ടപ്പോൾ തന്നെ നൽകണമെന്ന് തോന്നിയതു കൊണ്ട് GINA റിപ്പോട്ട് സൂചിപ്പിച്ച് ഒരു വരി ഇട്ടു എന്നേയുള്ളൂ. അതിന്റെ ഓൺലൈൻ പതിപ്പിലേക്ക് രണ്ട് ദിവസത്തിനകം ലിങ്ക് ഇട്ട് ലേഖനത്തിൽ embed ചെയ്യും. --സൂരജ് രാജൻ 12:33, 21 ജൂലൈ 2010 (UTC)Reply

ഇതെന്താ ലേഖനത്തിനു ലേഖനത്തിനു മുകളിലെ പെട്ടിയിലൊരപേക്ഷ? ശൈലീവ്യതിയാനമായി തോന്നുന്നു. --ജുനൈദ് | Junaid (സം‌വാദം) 12:41, 22 ജൂലൈ 2010 (UTC)Reply

ലേഖനത്തിൽ അവലംബം ചേർക്കൽ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. പബ് മെഡ് പേജുകൾ ഓരോന്നിന്റെയും ലിങ്ക് തപ്പി ചേർത്തുകൊണ്ടിരിക്കുന്നു - കുറെയേറെ HTML റെഫ് കോഡുകൾ ചേർക്കാനുള്ളതിനാൽ അതിനിടയ്ക്ക് എഡിറ്റുകൾ വന്നാൽ ആകെ കുഴഞ്ഞു മറിയുമെന്ന് തോന്നി. മെയിന്റനെൻസ് ടെമ്പ്ലേറ്റ് നോക്കിയിട്ട് മലയാളത്തിൽ ചേർക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഒരു താൽക്കാലിക സെറ്റപ്പ്. അടുത്ത ലേഖനം മുതൽ സ്വന്തം വർക്ക് ഏര്യയിലിട്ട് പണിതിട്ടേ വിക്കിയിൽ പബ്ലിക്ക് ആക്കിയിടുന്നുള്ളൂ. ഇത്തവണത്തേയ്ക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം ;) പെട്ടിയിലെ നോട്ടീസ് നാളത്തോടെ മാറ്റാം. --സൂരജ് രാജൻ 13:38, 22 ജൂലൈ 2010 (UTC)Reply

അത്തരത്തിലുള്ള പേടിയൊന്നും വേണ്ട, അത്രപെട്ടെന്നൊന്നും ആരും തിരുത്തലുകൾ നടത്തുമെന്ന് തോന്നുന്നില്ല :) തുടക്കത്തിൽ അങ്ങനെ തോന്നിയേക്കാം. പുതിയ രീതിയിൽ ഒരു പെട്ടി കണ്ടപ്പോൾ ചോദിച്ചെന്നേ ഉള്ളൂ, വലിയ പ്രശ്നമായി കരുതുന്നില്ല. എങ്കിലും ഇത്തരത്തിലുള്ള സന്ദേശം ലേഖനത്തിൽ നൽകേണ്ട എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 14:09, 22 ജൂലൈ 2010 (UTC)Reply
എന്തായാലും ഉപതലക്കെട്ടുകളല്ലേ തിരുത്തുന്നത്. അപ്പോ പിന്നെ ഇടക്ക് ആരെങ്കിലും കയറി എഡിറ്റിയാലും കുഴപ്പമില്ല. --Rameshng:::Buzz me :) 14:13, 22 ജൂലൈ 2010 (UTC)Reply
യഥാർത്ഥത്തിൽ ഈ അഭ്യർത്ഥന വിക്കി നയങ്ങൾക്കുതന്നെ വിരുദ്ധമാണ്. ആവശ്യമെങ്കിൽ ലേഖനം എഡിറ്റ് ചെയ്ത്, ഉള്ളടക്കം മുഴുവൻ കോപ്പിചെയ്ത്, ഉപയോക്താവ്:Suraj/ആസ്മ എന്ന പുതിയ താളിൽ പേസ്റ്റ് ചെയ്തതിനു ശേഷം ചെയ്യുക. അഭ്യർത്ഥന നീക്കം ചെയ്യുന്നു.--Vssun (സുനിൽ) 06:07, 23 ജൂലൈ 2010 (UTC)Reply
ഓക്കെ ! അടുത്ത ലേഖനം മുതൽ സ്വന്തം വർക്ക് ഏര്യയിലിട്ട് പണിതിട്ടേ വിക്കിയിൽ പബ്ലിക്ക് ആക്കിയിടുന്നുള്ളൂ. ;) --സൂരജ് രാജൻ 08:56, 23 ജൂലൈ 2010 (UTC)Reply

കാസരോഗം

തിരുത്തുക

എന്താണു് ഈ കാസ രോഗം എന്നറിയാൻ ആകാംഷ. --ഷിജു അലക്സ് 16:39, 27 ജൂലൈ 2010 (UTC)Reply

അമിതമായ കഫം ഉല്പാദിപ്പിക്കപ്പെടുന്ന ചുമപ്രധാനമായ രോഗങ്ങൾക്ക് ആയുർവേദത്തിൽ (റെഫ: ചരകസംഹിത) പറയുന്നതാണു കാസം എന്ന്. ആധുനിക വൈദ്യത്തിലെ ബ്രോങ്കൈറ്റിസ് (bronchitis) ആണെന്ന് പറയാം ലാക്ഷണികമായി. ശ്വാസനാളത്തിലെ ശ്ലേഷ്മകോശങ്ങളുടെ അമിതപ്രവർത്തനം മൂലം സ്ഥിരമായ കഫവൃദ്ധി കാണപ്പെടുന്ന Obstructive Airway Disease-കളിൽ ഒന്നാണു ആസ്മ. പ്രത്യേകിച്ച് കഫജ കാസം എന്ന subtype --സൂരജ് രാജൻ 22:47, 27 ജൂലൈ 2010 (UTC)Reply

Please move this info to article.--ഞായർ 01:59, 1 സെപ്റ്റംബർ 2010 (UTC)Reply

ചിത്രം - സഹായം

തിരുത്തുക

ഈ ഉപവിഭാഗത്തിൽ വലത് കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ. അതിന്റെ ചുവടെ വരുന്ന description അവിടെ നൽകുന്നത് aesthetically അരോചകമായി തോന്നുന്നുണ്ടോ ? ഒരുപാട് നീളമുള്ളതുപോലെ തോന്നുന്നു. ആ വിശദീകരണം അതുപോലെ ആ ചിത്രത്തിന്റെ “പ്രമാണം” പേജിനു ചുവട്ടിലുണ്ട്. അപ്പോൾ ഈ thumbnailനു താഴെ അത് കൊടുക്കണോ ? എന്തു പറയുന്നു ? --സൂരജ് രാജൻ 12:25, 28 ജൂലൈ 2010 (UTC)Reply

ചിത്രവും അതിന്റെ വിശദീകരണവും മാത്രമായി ഒരു ഉപവിഭാഗമാക്കിക്കൂടേ? --റസിമാൻ ടി വി 12:28, 28 ജൂലൈ 2010 (UTC)Reply
അത് അധികപ്പറ്റാവില്ലേ ? പ്രധാന പാഠഭാഗത്തുനിന്നുള്ള രത്നച്ചുരുക്കമാണു ചിത്രത്തിന്റെ അടിക്കുറിപ്പുകൾ തന്നെ. അത് ഒരിക്കൽ കൂടി ഒരു വിഭാഗമാക്കി ചേർക്കണോ ? --സൂരജ് രാജൻ 04:20, 29 ജൂലൈ 2010 (UTC)Reply
ഒരോ എണ്ണവും ഒരോ വരിയിലായി കൊടുത്തുനോക്കൂ. --ജുനൈദ് | Junaid (സം‌വാദം) 12:32, 28 ജൂലൈ 2010 (UTC)Reply
നോക്കി...ഇപ്പോഴുള്ളതിലും മെച്ചമില്ല. പൊതുവേ നമ്പറിംഗ് വരികൾക്കൊത്തു വന്നിട്ടുണ്ട് എന്നതല്ലാതെ. ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഒന്ന് juggle ചെയ്ത് നോക്കാവുന്നതാണ്. കൊള്ളാമെന്ന് തോന്നിയാൽ പടം അങ്ങനെ എഡിറ്റിക്കോളൂ. ഞാൻ ആയുധം വച്ചു ! --സൂരജ് രാജൻ 04:20, 29 ജൂലൈ 2010 (UTC)Reply

അല്ലെർജെൻസ്

തിരുത്തുക

മലയാളം വിക്കിയിൽ ഞാൻ ഒരു തുടക്കക്കാരനാണ്. . സൂരജിന്റെ ലേഖനം ഗംഭീരമായി. ഇത്രയൊക്കെ സംവാദം നടന്നത് നോക്കാതെ ആണ് , allergens ല് HDM , chitin എന്നിവ കൂട്ടി ചേർത്തത് .ക്ഷമിക്കണം . User name : Johnson aj ```` ൩൦/ജൂലൈ/൨൦൧൦. .— ഈ തിരുത്തൽ നടത്തിയത് Johnson aj (സംവാദംസംഭാവനകൾ) 17:13, 30 ജൂലൈ 2010 (UTC)Reply

ക്ഷമയൊന്നും ചോദിക്കരുത്. തിരുത്തിത്തിരുത്തി കൂടുതൽ അടിപൊളിയാക്കാനല്ലേ വിക്കി !. HDM എന്ന acronym ആദ്യം ഒഴിവാക്കിയത് അത് എപ്പിഡീമിയോളജിസ്റ്റുകളും അലർജോളജിക്കാരും മാത്രം കൂടുതലായുപയോഗിക്കുന്ന ചുരുക്കമായതുകൊണ്ടാണ് ("men having sex with men" എന്നതിനു MSM എന്ന് എച് ഐ വി വിദഗ്ധർ ചുരുക്കിയുപയോഗിക്കുമ്പോലെ). വീട്ടുപൊടിച്ചെള്ളിനായി ഒരു താൾ പ്രത്യേകമായി സൃഷ്ടിക്കുമ്പോൾ അതിൽ ചേർക്കാവുന്ന detail എന്ന നിലയ്ക്ക് ഒഴിവാക്കിയെന്നേയുള്ളൂ. തൽക്കാലം ഇവിടെയും അത് കിടന്നോട്ടെ. ചേർക്കലുകൾക്കൊക്കെ നന്ദി ! --സൂരജ് രാജൻ 05:20, 31 ജൂലൈ 2010 (UTC)Reply

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിൽ ഇംഗ്ലിഷ് വിക്കിയിൽ നിന്നും ചേർത്തതിൽ നിന്ന് ചില്ലറ മലയാളീകരണം നടത്തിയിട്ടുണ്ട്. അതോടൊപ്പം ഒന്നുരണ്ട് കണ്ണികൾ ഒഴിവാക്കിയിട്ടുണ്ട്, ബ്രിട്ടന്റെ NHSലേക്കുള്ള ഒരു ലിങ്ക് രണ്ട് വട്ടം ആവർത്തിച്ചിരിക്കുന്നു - അതൊഴിവാക്കി. മറ്റൊന്ന് Neurogenic mechanisms നെ സംബന്ധിച്ച ഒരു ബ്രിട്ടിഷ് താൾ ആണ്. ഈ മേഖല കൂടുതൽ ഗവേഷണങ്ങൾ നടന്നുവരുന്ന ഒന്നാണ്. Notoriety പിടിച്ചുപറ്റി വരുന്നതേയുള്ളൂ. ആസ്മയിൽ ഭാവിഗവേഷണവുമായി ബന്ധപ്പെട്ടാണു അതിന്റെ സ്ഥാനം ഇപ്പോൾ. അതുകൊണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങൾ പ്രസക്തപഠനലിങ്കുകൾ സഹിതം ലേഖനത്തിൽ (വൈകാരികവിക്ഷോഭങ്ങൾ... എന്ന വിഭാഗത്തിൽ) ചേർത്തിട്ടുണ്ട്. പക്ഷേ Notoriety പ്രമാണിച്ച് പുറത്തേക്കുള്ള കണ്ണി ഒഴിവാക്കുന്നു. --സൂരജ് രാജൻ 13:46, 31 ജൂലൈ 2010 (UTC)Reply

രോഗവിവര ഫലകം എഡിറ്റ് ചെയ്യാൻ സഹായം

തിരുത്തുക

ആസ്മ ലേഖനത്തിന്റെ ആമുഖത്തിനു വലതായി കൊടുത്തിരിക്കുന്ന രോഗവിവരഫലകം (Disease code template) ടെക്കികൾക്കാർക്കെങ്കിലും ഒന്ന് എഡിറ്റ് ചെയ്ത് മലയാളീകരിക്കാമോ ? (താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ മലയാളീകരിക്കാനുള്ളാ ശ്രമത്തെപ്പറ്റിയാണു പറയുന്നത്.

  • ICD-10 J45.
  • ICD-9 493
  • OMIM 600807
  • DiseasesDB 1006
  • MedlinePlus 000141
  • eMedicine med/177 emerg/43
  • MeSH C08.127.108)
ഒരു ഫലകം തന്നെ പൊതുവായി സൃഷ്ടിക്കാമെങ്കിൽ എല്ലാ രോഗങ്ങൾക്കും വേണ്ടുന്ന മാറ്റങ്ങളോടെ പൊതുവായി ഉപയോഗിക്കാമല്ലോ.

വേണ്ട തർജ്ജമകൾ താഴെ കൊടുക്കുന്നു :

  1. ICD (International Statistical Classification of Diseases and Related Health Problems) - അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം. ചുരുക്കത്തിൽ അ.രോ.വ എന്നാക്കാം. ICD എന്നതിനു പകരം നിൽക്കുകയും ചെയ്യും. ICD-10, ICD-9 എന്നതിനു പകരം അ.രോ.വ-10, അ.രോ.വ-9 എന്നൊക്കെ ആക്കാം.
  2. OMIM - Online Mendelian Inheritance in Man : ഓൺലൈൻ മെൻഡലിയൻ മനുഷ്യപാരമ്പര്യസിദ്ധി കോഡ്. മെ.മനു.പാ കോഡ് എന്ന് ചുരുക്കിയുപയോഗിക്കാം.
  3. DiseaseDB (Disease DataBase) കോഡ്: രോഗവിവരസംഗ്രഹ കോഡ്
  4. MedlinePlus - മെഡ്ലൈൻ പ്ലസ്
  5. eMedicine - ഇ-മെഡിസിൻ
  6. MeSH (Medical Subject Heading) - വൈദ്യവിഷയശീർഷക കോഡ്.

ശ്രദ്ധിക്കുക: ഈ OMIM, MeSH, ICD കോഡുകൾക്കൊന്നും തത്തുല്യ മലയാള പദങ്ങൾ നിലവിലില്ല. ഇവയൊന്നും കേരളത്തിൽ പോയിട്ട് ഇന്ത്യയിൽത്തന്നെ പ്രചാരത്തിലായിട്ടുള്ള കോഡുകളല്ല. എപ്പിഡീമിയോളജിസ്റ്റുകളുടെ സൌകര്യാർത്ഥം വന്ന കോഡുകളാണു അധികവും. ചിലത് ലോകാരോഗ്യസംഘടനപോലുള്ളവ അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചു പ്രചരിപ്പിച്ചുവരുന്നവയാണു. അതുകൊണ്ട് ഈ വാക്കുകളെല്ലാം നമുക്ക് പുതുതായി മലയാളത്തിൽ ഉണ്ടാക്കി പ്രചരിപ്പിക്കേണ്ടവയാണ്. തൽക്കാലം ഇങ്ങനെ തർജ്ജമ നൽകിയിട്ട് പിന്നീട് വേണമെങ്കിൽ കുറേക്കൂടി നല്ല പദങ്ങൾ ചേർത്ത് തിരുത്താവുന്നതാണ്. --സൂരജ് രാജൻ 16:44, 1 ഓഗസ്റ്റ് 2010 (UTC)Reply

കോഡുകൾ ഒക്കെ ട്രാൻസ്ലിറ്ററേറ്റ് ചെയ്താൽ മതിയാകും. ബ്രാക്കറ്റിൽ ഒറിജിനലും കൊടുക്കാം. മലയാളീകരിക്കാൻ വേണ്ടി കൃത്രിമ പദങ്ങൽ ഉണ്ടാക്കുന്നതിനേക്കാൾ ഇതെ പോലുള്ള ചിലതൊക്കെ ട്രാൻ‌സ്ലിറ്ററേറ്റ് ചെയൂന്നതാവും വായനക്കാർക്ക് ലെഖനം മനസ്സിലാക്കാൻ സഹായിക്കുക. പക്ഷെ എല്ലാം തന്നെ അങ്ങനെ വേണം എന്നല്ല. --ഷിജു അലക്സ് 16:49, 1 ഓഗസ്റ്റ് 2010 (UTC)Reply
ഫലകത്തിലെ പേരുകളെല്ലാം മലയാളത്തിലാക്കിയിട്ടുണ്ട്. പക്ഷേ അതിലെ ചുവന്ന കണ്ണികളിൽ ക്ലിക്കിയാൽ അതിന്റെ ഇംഗ്ലീഷ് പേരിലാണ്‌ ലേഖനം ഉണ്ടാവുക. ആദ്യം ലേഖനം നിർമ്മിച്ച് പിന്നീട് മലയാളത്തിലാക്കിയാൽ മതി. --RameshngTalk to me 04:24, 3 ഓഗസ്റ്റ് 2010 (UTC)Reply

അവലംബ സൂചി രണ്ട് കോളമോ മൂന്ന് കോളമോ ?

തിരുത്തുക

അവലംബ സൂചി മൂന്നുകോളമാക്കിയാൽ സ്ക്രോൾ ചെയ്യുമ്പോൾ അത്രയും നീളം കുറയില്ലേ ? അതോ രണ്ട് കോളം തന്നെ മതിയോ ? രമേഷ് ജിയുടെ എഡിറ്റ് വന്നത് ശ്രദ്ധിക്കാതെ ഞാനിപ്പോൾ അതിനെ തിരിച്ച് മൂന്ന് കോളമാക്കിയിരുന്നു. ഞാൻ കരുതിയത് തിരുത്തുകൾക്കിടയിലോ മറ്റോ ചാടിപ്പോയതാണെന്നാണ് ! --സൂരജ് രാജൻ 15:49, 3 ഓഗസ്റ്റ് 2010 (UTC)Reply

പുറത്തേക്കുള്ള കണ്ണികളെ സംബന്ധിച്ച്

തിരുത്തുക

ഈ ലേഖനത്തിന്റെ പുറത്തേക്കുള്ള കണ്ണികൾ എന്ന തലക്കെട്ടിന്റെ എഡിറ്റിംഗ് പേജ് ഇന്ന് ശ്രദ്ധിച്ചപ്പോഴാണ് ഇങ്ങനെ ഒരു വാണിംഗ് കണ്ടത് :

   | PLEASE BE CAUTIOUS IN ADDING MORE LINKS TO THIS ARTICLE. WIKIPEDIA IS   |
   | NOT A COLLECTION OF LINKS NOR SHOULD IT BE USED FOR ADVERTISING.        |
   |                                                                         | 
   |               Excessive or inappropriate links WILL BE DELETED.         |
   |  See Wikipedia:External links and Wikipedia:Spam for details.   |
   |                                                                         | 
   | If there are already plentiful links, please propose additions or       |
   | replacements on this article's discussion page.  Or submit your link    |
   | to the appropriate category at the Open Directory Project (www.dmoz.org)|
   | and link back to that category using the ആസ്മ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ template.             |

===========================(

)==========================

ഇത് എല്ലാ പേജുകളിലും ഓട്ടോമാറ്റിക്കായി ചേർക്കപ്പെടുന്ന വാണിംഗ് ആണോ ? കാരണം ഈ പേജ് എഡിറ്റ് ചെയ്യുമ്പോൾ ഇങ്ങനൊരു വാണിംഗ് അതിൽ കണ്ടതായി ഓർക്കുന്നില്ല. പുറത്തേയ്ക്കുള്ള കണ്ണികൾ ഇംഗ്ലിഷ് വിക്കിയിലെ ആസ്മാ പേജിൽ നിന്ന് നേരിട്ട് കോപ്പിപ്പെയ്സ്റ്റ് ചെയ്തിട്ടിരിക്കുകയായിരുന്നെങ്കിലും ഞാനതിൽ എഡിറ്റ് ചെയ്ത് ചിലത് കളഞ്ഞിരുന്നു. അപ്പോഴൊന്നും ഇങ്ങനൊരു വാണിംഗ് അതിൽ കണ്ടതായി ഓർക്കുന്നില്ല. --സൂരജ് | suraj 03:13, 4 സെപ്റ്റംബർ 2010 (UTC)Reply

ഇതു കാണൂ. അത് രമേഷിന്റെ പണിയാണ്. :-) --Vssun (സുനിൽ) 13:41, 4 സെപ്റ്റംബർ 2010 (UTC)Reply
ഓക്കേ ! ഒരു കണക്കിനു അങ്ങനൊരു വാണിംഗ് ഉള്ളത് നല്ലതാണ്. ഇല്ലെങ്കിൽ നാളെ മരുന്നുകമ്പനിക്കാരന്റെ സൈറ്റും ലിസ്റ്റിൽ പ്രത്യക്ഷപ്പെടും !  ;) --സൂരജ് | suraj 03:24, 5 സെപ്റ്റംബർ 2010 (UTC)Reply

ശ്വാസകോശരോഗങ്ങൾ

തിരുത്തുക

ഇതിനെ വർഗ്ഗം:ശ്വാസകോശരോഗങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്താമോ? --Vssun (സുനിൽ) 14:35, 27 സെപ്റ്റംബർ 2010 (UTC)Reply

പെടുത്തി ;) --സൂരജ് | suraj 07:33, 29 സെപ്റ്റംബർ 2010 (UTC)Reply

പ്രശ്നം ശ്വാസനാളത്തിലായതുകൊണ്ടാണ് ഒരു സംശയം വന്നത്. --Vssun (സുനിൽ) 16:27, 30 സെപ്റ്റംബർ 2010 (UTC)Reply

വലിവ്

തിരുത്തുക

ഗ്രാമ്യമായി, ഈ രോഗത്തെ വലിവ് എന്നും പറയാറുണ്ട്. വലിവ് എന്ന വാക്കും ലേഖനത്തിൽ ചേർക്കാം--Vssun (സുനിൽ) 16:28, 30 സെപ്റ്റംബർ 2010 (UTC)Reply

ആദ്യം അതാലോചിച്ചിരുന്നു സുനിൽ ജീ. പക്ഷേ Wheezing എന്നതിനാണു വലിവ് എന്നു പൊതുവേ പറയാറുള്ളത്. ആസ്മയിലെ ഒരു രോഗലക്ഷണം മാത്രമാണു വീസിംഗ് (അടഞ്ഞ ശ്വാസനാളമുള്ളപ്പോൾ ശ്വാസം വലിച്ചുവിടുന്നയാളിൽ കേൾക്കുന്ന ചൂളം വിളിക്കുന്നതുപോലുള്ള ശബ്ദം). ഈ ലക്ഷണം സനാതന ശ്വാസതടസ്സരോഗത്തിലും മറ്റ് തരത്തിൽ ശ്വാസനാളം പെട്ടെന്ന് അടഞ്ഞ് പോകുന്ന രോഗങ്ങളിലും (ഉദാഹരണം തീവ്രഗ്രാഹിത/anaphylaxis) കാണാം.രോഗിക്കും ശ്വാസമ്മുട്ടൽ കണ്ടുനിൽക്കുന്നവർക്കും കേൾക്കാവുന്ന ഉച്ചത്തിലായതുകൊണ്ടാണ് വലിവ് എന്ന് ആസ്മയ്ക്കും അതിനു സമാനമായ ശ്വാസമ്മുട്ടലിനും ഒക്കെ വിളിക്കുന്ന പേരായത് ഇതൊക്കെ ഓർത്താണ് ആ പദം ഒരു പര്യായം എന്ന രീതിക്ക് കൊടുക്കാതെ ഇതേ ലേഖനത്തിലെ ഒരു ലക്ഷണമാക്കി (എന്റെ അറിവിൽ ശരിയായ രൂപത്തിൽ) വിവരിച്ചിരിക്കുന്നത്. ആ ഭാഗത്ത് ചെറിയൊരു കൂട്ടിച്ചേർക്കൽ നടത്തി കാര്യം കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട് ഇപ്പോൾ. --സൂരജ് | suraj 07:45, 2 ഒക്ടോബർ 2010 (UTC)Reply

  --Vssun (സുനിൽ) 09:04, 2 ഒക്ടോബർ 2010 (UTC)Reply

എന്ത് സഹായം വേണമെങ്കിലും ?പറയാൻ മടിക്കണ്ട

തിരുത്തുക

എന്ത് സഹായം വേണമെങ്കിലും ?പറയാൻ മടിക്കണ്ട 2409:4073:219:5E2B:0:0:238E:C0A4 16:47, 17 നവംബർ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആസ്മ&oldid=4025057" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആസ്മ" താളിലേക്ക് മടങ്ങുക.