നമസ്കാരം Sreeram Sree !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:03, 1 മാർച്ച് 2016 (UTC)Reply

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016 തിരുത്തുക

അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം 2016 നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ പങ്കെടുക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നു. വനിതകളെ സംബന്ധിച്ച് താങ്കൾ നിർമ്മിക്കുന്ന ലേഖനങ്ങൾ ഇവിടെ ചേർക്കാവുന്നതാണ്. ശുഭദിനം നേരുന്നു... -- അരുൺ സുനിൽ, കൊല്ലം (സംവാദം) 15:40, 24 മാർച്ച് 2016 (UTC)Reply

അവലംബം നൽകാൻ ശ്രദ്ധിക്കണേ... തിരുത്തുക

പ്രിയ സുഹൃത്തേ, മഹാഭാരതവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുന്നതിന്   താങ്കൾക്ക് നന്ദി. എന്നാൽ ലേഖനങ്ങളിൽ അവലംബം നൽകുവാൻ താങ്കൾ ശ്രദ്ധിച്ചിരുന്നില്ല. അവലംബം എന്ന തലക്കെട്ടിനു താഴെ {{മഹാഭാരതം}} എന്നു ചേർത്താൽ അവലംബമാവുകയില്ല. പ്രസിദ്ധീകരിക്കപ്പെട്ടതും വിശ്വസനീയവുമായ സ്രോതസ്സുകൾ ആസ്പദമാക്കിയാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതേണ്ടത്. അവലംബം നൽകിയുള്ള ലേഖനങ്ങൾക്ക് ആധികാരികതയുണ്ട്. മറ്റുള്ളവർ വിക്കിപീഡിയയിലെ വിവരങ്ങൾ വിശ്വസിക്കണമെങ്കിൽ ഏതെങ്കിലും ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലംബം നൽകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ലേഖനങ്ങളിൽ ഒരു അവലംബമെങ്കിലും നൽകാൻ ശ്രദ്ധിക്കുമല്ലോ ?? ലേഖനങ്ങളിൽ അവലംബം ചേർക്കുന്നത് എങ്ങനെയെന്ന് ഇവിടെയും കൂടുതൽ വിശദമായി ഇവിടെയും വായിക്കാം. ഇനിയും ധാരാളം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ആശംസകളോടെ....-- അരുൺ സുനിൽ, കൊല്ലം (സംവാദം) 04:41, 3 ഏപ്രിൽ 2016 (UTC)Reply

ലേഖനങ്ങളുടെ ശൈലി തിരുത്തുക

സുഹൃത്തേ, വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാനുള്ള താല്പര്യത്തിനു നന്ദി. മഹാഭാരതം ഉൾപ്പെടെയുള്ള പുരാണങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ടതും വികസിപ്പിക്കേണ്ടതുമാണു്. ഈയൊരു മേഖലയിൽ കൈവെക്കുന്നതിനു പ്രത്യേക നന്ദി.

എന്നിരുന്നാലും, താങ്കളുടെ ലേഖനങ്ങളുടെ ശൈലി സ്വല്പം കൂടി മെച്ചപ്പെടുത്താവുന്നതാണു്. താങ്കളുടെ ലേഖനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ താഴെപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നു് അഭിപ്രായപ്പെടുന്നു.

  1. തക്കതായ അവലംബങ്ങൾ വേണ്ട രീതിയിൽ ചേർക്കുക. ഉദാ: മഹാഭാരതത്തിലെ ഏതു പർവ്വത്തിലെ ഏതദ്ധ്യായത്തിലാണു് പ്രസ്തുത കഥാപാത്രം പ്രത്യക്ഷപ്പെടുന്നതു് എന്നു സൂചിപ്പിക്കാവുന്നതാണു്. കഴിയുമെങ്കിൽ, മലയാളത്തിൽ തന്നെയുള്ള ഗ്രന്ഥങ്ങൾ ചേർക്കുന്നതു് നന്നായിരിക്കും. (എഴുത്തച്ചന്റെ കിളിപ്പാട്ട്, കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ വിവർത്തനം എന്നിവയെല്ലാം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്). അവലംബങ്ങൾ ചേർക്കേണ്ടയിടങ്ങളിൽ <ref>എന്നു തുടങ്ങി ഗ്രന്ഥത്തിന്റെ പേരും മറ്റുവിവരങ്ങളും ചേർത്തു് </ref> എന്നവസാനിപ്പിക്കുന്നതാണു് ഏറ്റവും ലളിതമായ രീതി. ലേഖനത്തിന്റെ ഒടുവിൽ ==അവലംബം== എന്നൊരു പുതിയ സെൿഷൻ ചേർത്ത് അതിനു തൊട്ടുതാഴെ {{reflist}} എന്ന ഒരു വരികൂടി ചേർത്താൽ ഇത്തരം അവലംബങ്ങൾ ഒരു സൂചികയായി തനിയേ പ്രത്യക്ഷപ്പെട്ടുകൊള്ളും.
  2. അക്ഷരത്തെറ്റുകൾ: അക്ഷരത്തെറ്റുകൾ പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കുമല്ലോ. പ്രത്യേകിച്ച്, സമാസപദങ്ങൾക്കിടയിൽ അനാവശ്യമായി സ്പേസ് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഉദാഹരണത്തിനു് ഉത്തര രാജകുമാരൻ എന്നതിനു് ഇടയിൽ സ്പേസ് ആവശ്യമില്ല എന്നു മാത്രമല്ല ഉപയോഗിക്കാനേ പാടില്ല.
  3. വർഗ്ഗം ചേർക്കുക: വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും ചുരുങ്ങിയതു് ഒരു വർഗ്ഗത്തിലെങ്കിലും ഉൾപ്പെടേണ്ടതാണു്. ഉദാഹരണത്തിനു് മഹാഭാരതത്തിലെ കഥാപാത്രങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ ആ പേരിലുള്ള വർഗ്ഗത്തിലാണു് ഉൾപ്പെടേണ്ടതു്. ഇങ്ങനെ ചെയ്യുന്നതു് ആ ലേഖനത്തിന്റെ ദൃശ്യത വർദ്ധിപ്പിക്കും. എളുപ്പത്തിൽ വർഗ്ഗം ചേർക്കാൻ hotcat എന്ന ഒരു ഗാഡ്ജറ്റ് ടൂൾ വിക്കിയിൽ ലഭ്യമാണു്. ലേഖനത്തിൽ താഴെയുള്ള വർഗ്ഗം: എന്ന കണ്ണിയ്ക്കു സമീപം + ചിഹ്നം കാണുന്നുണ്ടെങ്കിൽ ആ ടൂൾ ഇപ്പോൾ തന്നെ താങ്കൾക്കു ലഭ്യമാണു്. അതിൽ ക്ലിക്കു ചെയ്താൽ ഉപയോഗിച്ചുതുടങ്ങാം.
  4. ഇതിനെല്ലാം പുറമേ, താങ്കളുടെ (താങ്കളുടെ സ്വന്തം പേരിലുള്ള താൾ) ഇപ്പോൾ ചുവന്ന ലിങ്കായിട്ടാണു കാണുന്നതു്. ആ താളിൽ താങ്കൾക്കു് (ഇഷ്ടമാണെങ്കിൽ മാത്രം) അത്യാവശ്യമുള്ള സ്വന്തം വിവരങ്ങളോ താല്പര്യങ്ങളോ സൂചിപ്പിക്കാവുന്നതാണു്. ഒരിക്കൽ എന്തെങ്കിലും വിവരങ്ങൾ (അതു വെറുമൊരു അക്ഷരമായാലും മതി) ചേർത്തു സേവ് ചെയ്താൽ, ആ താളിന്റെ ലിങ്ക് ചുവപ്പിൽ നിന്നു് നീലയായി മാറും.
  5. വിക്കിലേഖനങ്ങൾ തനിയെ അസ്തിത്വമുള്ള സ്വതന്ത്രഉപന്യാസങ്ങളായി തോന്നുന്ന ശൈലിയിലാണു് എഴുതേണ്ടതു്. താങ്കൾ സൃഷ്ടിച്ച പല ലേഖനങ്ങളും വായിക്കുമ്പോൾ ഒരു രംഗവിവരണം പോലെയാണു് അനുഭവപ്പെടുന്നതു്. ഈ ശൈലി മെച്ചപ്പെടുത്താവുന്നതാണു്. മുമ്പ് ആരെങ്കിലും എഴുതിയിട്ടുള്ള മറ്റൊരു ലേഖനം ഇക്കാര്യത്തിൽ മാതൃകയായി വായിച്ചുനോക്കുന്നതു നന്നായിരിക്കും.

ദീർഘമായ ഒരു വിക്കിജീവിതം ആശംസിച്ചുകൊണ്ടു്,   - വിശ്വപ്രഭViswaPrabhaസംവാദം 09:55, 3 ഏപ്രിൽ 2016 (UTC) Reply

താരകം തിരുത്തുക

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:56, 4 ഏപ്രിൽ 2016 (UTC)Reply

ബുദ്ധമതം തിരുത്തുക

Buddhism is making a second coming as an ethical philosophy and eco-spiritual alternative way of life all over the world and in India and Kerala in particular. I liked the non violence it propagated and would like to believe that we have a lot of heritage to be cherished because of them. --Challiovsky Talkies ♫♫ 21:24, 27 ഫെബ്രുവരി 2017 (UTC)Reply

അഹിംസയല്ലാതെ മറ്റൊരു ധർമ്മമില്ല . സമത്വമല്ലാതെ മറ്റൊരു നീതിയുമില്ല . " നീതി " എന്ന വാക്ക് തന്നെ സമത്വത്തെ അടിസ്ഥാനാമാക്കിയതാണ് . എന്നോട് ഒരാൾ ചെയ്ത അനീതിക്ക് പകരം എനിക്ക് നീതി ലഭിക്കേണ്ടത് ഞാനും അയാളും " സമനാണ് " എന്ന കാഴ്ചപ്പാടാണ് . ഈ സമത്വം ദൈവവിശ്വാസത്തെ അടിച്ചേൽപ്പിക്കുന്ന ഒരു മതങ്ങളിലുമില്ല . ചില മതങ്ങൾ തങ്ങളാണ് ദൈവത്തിന്റെ യഥാർത്ഥ ആൾക്കാരെന്നു പറയുന്നു . മറ്റുള്ളവരുടെ ആചാരങ്ങളെ നിന്ദിക്കുന്നു . ചില മതങ്ങളിൽ ജാതി വ്യവസ്ഥയുണ്ട് . അതുകൊണ്ടു ആസ്തീക മതങ്ങളിലൊന്നും സമത്വമില്ല . പല മതങ്ങളിൽ പെട്ട ആയിരക്കണക്കായ വേദങ്ങളും ഉപനിഷത്തുക്കളും ഗീതയും ഇതിഹാസങ്ങളുമെല്ലാം "സമത്വം" , "സ്നേഹം ", "കാരുണ്യം" തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളാണ് പറയുന്നതെന്നു മനസ്സിലാക്കുമ്പോൾ ആശ്ചര്യമുണ്ടാകുന്നു . എന്നാൽ ഇവ പറയുന്ന മതങ്ങളിൽ കാണപ്പെടുന്ന ആചാരങ്ങൾ ഇതിനൊക്കെ നേരെ ഘടകവിരുദ്ധവുമാണ് . അങ്ങയുടെ ചിന്താഗതിയെ പ്രശംസിക്കുന്നു .   Sreeram Sree Sreejith.S.A 02:40, 28 ഫെബ്രുവരി 2017 (UTC)Reply

സൗരാഷ്ട്രമതം തിരുത്തുക

മതങ്ങളെപ്പറ്റിയും മതസിദ്ധാന്തങ്ങളെപ്പറ്റിയും ധാരാളം ലേഖനങ്ങൾ താങ്കൾ എഴുതുന്നതായി കാണുന്നു. ഇവ എഴുതാൻ വിക്കിപീഡിയയിലേക്ക് സ്വാഗതം. എന്നാൽ ഇത്തരം വിഷയങ്ങളിൽ പല പ്രസ്ഥാവനകൾക്കും മതിയായ അവലംബങ്ങൾ ചേർത്തുകാണുന്നില്ല. നേരിട്ട് മതഗ്രന്ഥങ്ങളിലേക്കുള്ള അവലംബങ്ങളോടൊപ്പം സ്വതന്ത്രമായ പഠനങ്ങളിലേക്കുമുള്ള അവലംബങ്ങളും വസ്തുതകളെ സാധൂകരിക്കാനായി ആവശ്യമാണ്. അതുപോലെ ഇത്തരം ലേഖനങ്ങൾ കഴിയുന്നതും നിക്ഷപക്ഷമായി എഴുതുവാനായി ശ്രദ്ധിക്കുമല്ലോ. കഴിയാവുന്നതും ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങൾ വായിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പല ലേഖനങ്ങളും മുഴുവനോടെ നിക്ഷ്പക്ഷമായി മാറ്റിയെഴുതേണ്ടിവന്നേക്കാം. സൗരാഷ്ട്രമതം എന്ന ലേഖനത്തിന് ആകെ ഒരവലംബമേ നൽകിക്കാണുന്നുള്ളു. അതുപോലെ വിവിധ പരാമർശങ്ങളും ഉദാ "ആയിരത്തിൽ കൂടുതൽ വർഷം പേർഷ്യ ലോകത്തിലെ ഒരു പ്രധാനരാജ്യമായിരുന്നു ." ആധികാരികതയില്ലാതെ നൽകിയിരിക്കുന്നു ശ്രദ്ധിക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 03:40, 3 ഏപ്രിൽ 2017 (UTC)Reply

  • തീർച്ചയായും കൂടുതൽ ശ്രദ്ധിക്കാം Ranjith Siji . അവലംബങ്ങൾ കഴിയുന്നിടത്തോളം ചേർക്കുന്നുണ്ട് . കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കാം . നന്ദി .  Sreejith.S.A 03:46, 3 ഏപ്രിൽ 2017 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply