Santha
നമസ്കാരം Santha !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
- ബാലമംഗളം ബാലസാഹിത്യ വിഭാഗത്തിൽ പെടുന്ന ഒരു പ്രസിദ്ധീകരണമാണ്. ബാലരമ പൂമ്പാറ്റ എന്നിവയെപ്പോലെ. ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ശ്രദ്ധേയതക്കായി ഒരു പ്രത്യേക നയം ഉണ്ട്. ഹോസ്പിറ്റലുകളെയാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ അവയുടെ പ്രത്യേകതയെക്കുറിച്ചു വന്ന വസ്തുതകളെ ആധാരമാക്കി എഴുതാം. എല്ലാ സർക്കാർ ആശുപത്രികളും വിക്കിയിൽ വരണമെന്നില്ല. പക്ഷെ മെഡിക്കൽ കോളേജുകൾ ആവാമെന്ന് തോന്നുന്നു. ശ്രീ ചിത്തിര തിരുനാളും, റീജിയണൽ കാൻസർ സെന്ററും തീർച്ചയായും വരണം.--ചള്ളിയാൻ ♫ ♫ 16:03, 16 ഒക്ടോബർ 2008 (UTC)
അമ്മിഞ്ഞപ്പാൽ എന്ന എന്റെ തലവാചകം മാറ്റി മുലപ്പാൽ ആക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കട്ടെ. ഈ വിഷയത്തിൽ ആധികാരികമായി എഴുതാൻ കഴിയുന്ന ഡോ.സി.ആർ സോമൻ നവംബർ ലക്കം മനോരമ ആരോഗ്യത്തിൽ എഴുതിയ പാൽപ്പൊടി(പേജ് 58-59)എന്ന ലേഖനം കാണുക. [IMG]http://i185.photobucket.com/albums/x300/drkanam/scan0001.jpg[/IMG] {Santha 03:21, 22 ഒക്ടോബർ 2008 (UTC)}
തലക്കെട്ട് മാറ്റിയത് ഞാനല്ല. എന്നാൽ ആ മാറ്റത്തോട് എനിക്ക് പൂർണ്ണ യോജിപ്പാണ്. തലക്കെട്ട് മാത്രമല്ലല്ലോ, ലേഖനത്തിൽ ഉള്ളടക്കമായി ഉണ്ടായിരുന്നതും മിക്കവാറും മാറ്റിയിട്ടുണ്ട്. അതിൽ പ്രതിക്ഷേധം ഇല്ലെന്നാണോ? തലക്കെട്ടോ ഉള്ളടക്കമോ വിക്കി ലേഖനത്തിന് യോജിക്കുന്നതരം അല്ലായിരുന്നു. മനോരമയിലെ ലേഖനത്തിൽ നൂറുവട്ടം ആവർത്തിച്ചിട്ടുള്ള 'അമ്മിഞ്ഞപ്പാൽ' എന്ന വാക്ക് എഡിറ്റർ തിരുത്താഞ്ഞത്, ലേഖനം ഇത്തിരി sensational ആയിരുന്നോട്ടെ എന്നു കരുതിയാണ്. പക്ഷേ, പൈങ്കിളി ജേർണ്ണലിസത്തിന്റെ ഭാഷ വിജ്ഞാനകോശത്തിന് ചേരില്ല.Georgekutty 09:59, 22 ഒക്ടോബർ 2008 (UTC)
പോട്ടെ മനോരമയിലേതു പൈങ്കിളി എന്നു പറയാം.മാത്ര്ഭൂമി ആരോഗ്യം നവംബർ ലക്കം പേജ് 13 ല് കോഴിക്കോടു മെഡിക്കൽ കോളെജിലെ ഡോ.ടി ജയകൃഷ്ണനും അതെ അമ്മിഞ്ഞപ്പാലിനു പുറകേ പോയിരിക്കുന്നു.എന്താണ് ഈ ഡോക്ടരന്മാരെള്ളാം പൈങ്കിളികളായത്?{Santha 15:46, 22 ഒക്ടോബർ 2008 (UTC)} {
Breastmilk എന്നതിന് മലയാളത്തിൽ നടപ്പുള്ള വാക്ക് 'അമ്മിഞ്ഞപ്പാൽ' അല്ല എന്ന് ആരും സമ്മതിക്കും. കുഞ്ഞുങ്ങളുടെ കൊഞ്ചും മൊഴിയിൽ ആ വാക്കുണ്ടെന്നത് ശരി. എന്നാൽ കുഞ്ഞുങ്ങളല്ലാത്തവർ കുഞ്ഞുങ്ങളല്ലാത്തവർക്കുവേണ്ടി എഴുതുമ്പോൾ ഉപയോഗിക്കേണ്ട വാക്കല്ല അത്. "മക്കളുടെ മഴലച്ചൊല്ലിന്റെ" സൗന്ദര്യത്തെപ്പറ്റി തിരുവള്ളുവർ പാടിയിട്ടുണ്ട്. എന്നാൽ മുതിർന്നവർ ആ ഭാഷ ഉപയോഗിക്കുന്നത് വൈരൂപ്യമേ സൃഷ്ടിക്കൂ. മറ്റൊരുകാര്യം: ഡോ.സി.ആർ സോമനും ഡോ.ടി ജയകൃഷ്ണനും ഒക്കെയിരുന്നിട്ട്, ലേഖനത്തിൽ അവലംബമായി ആ ഡോക്ടർമാരാരും വരാതിരുന്നതെന്തുകൊണ്ടാണ്? ഡോക്ടർ കാനം ശങ്കരപ്പിള്ള മാത്രമേ അവലംബമായി ചേരുകയുള്ളു എന്നാണോ? ഇത്തരം ചർച്ചകൾ ലേഖനത്തിന്റെ സംവാദം താളിൽ നടത്തുന്നതാവും നല്ലതെന്നും തോന്നുന്നു.Georgekutty 17:09, 22 ഒക്ടോബർ 2008 (UTC) അമ്മിഞ്ഞപ്പാൽ എന്ന അമൃത്
ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ കേരള ഘടകത്തിന്റെ മലയാള പ്രസിദ്ധീകരണമായ നമ്മുടെ ആരോഗ്യം 2008 ലക്കത്തിൽ, പീഡിയാട്രിക്സ് വിഭാഗൻ സീനിയർ കണസൾട്റ്റന്റ് ഡോ.സാമുവൽ കോശിയുടെ ഒരു ലേഖനം ഉണ്ട്. പൊന്നിണ്ണിക്കമ്മിഞ്ഞപ്പാൽ (പേജ് 13-14)
ആറിവു സാധാരണക്കാർക്കു പ്രയോജനപ്പെടണം. വിക്കിപ്പീഡിയ വിരസമായ ഒരു ശാസ്ത്ര എൻസൈക്ലോപീഡിയ ആണെന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർക്കു തെറ്റു പറ്റി. തീർച്ചയായും മുലപ്പാലിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ലളിത ഭാഷയിൽ വിക്കിയിൽ കൊടുക്കുന്നതു നല്ലതു തന്നെ. എന്നാൽ പരമപ്രധാന ലക്ഷ്യം അതായിരുക്കരുത്. അമ്മമാർ കുഞ്ഞുക്കൾക്കു മുലപ്പാൽ കൊടുത്തു വളർത്താൻ പ്രേരണ നൽകുന്ന, സോദ്ദേശ ലേഖനമാവണം അത്.
മുലപ്പാൽ നൽകിയാൽ ഉണ്ടാകുന്ന ഗുണം (അമ്മയ്ക്കും കുഞ്ഞിനും),അതു നൽകാതിരുന്നാൽ ഉണ്ടാകാവുന്ന ദോഷം എന്നിവയെക്കുറിച്ചു മലയാളികൾ ബോധവാന്മാരാകണം.അതാവണം വിക്കിയുടെ ലക്ഷ്യം.
സാഹിത്യപോഷിണിയിൽ ഡോ.കാനം ശങ്കരപ്പിൾല എഴുതിയ ബുദ്ധിശക്തിയുള്ള കുട്ടികളെ കിട്ടാൻ എന്ന ലേഖനം അതിനുപകരിക്കുമെന്നു തോന്നി. അതിനാൽ അതു ചുരുക്കി വിക്കിവൽക്കരിക്കാൻ ഞാൻ ശ്രമിച്ചതു. അമ്മിഞ്ഞപ്പാൽ എന്ന തലക്കെട്ട് എന്റേതാണ്. മുലപ്പാലിനു മലയാളത്തിലുള്ള ഏറ്റവും മാദുര്യമേറിയ പദം എന്ന ആദ്യ വാചകവും എന്റേതു തന്നെ. അതിനാൽ റഫറൻസ് ഡോ.കാനം ശങ്കരപ്പിള്ള മാത്രമായി.
അമ്മിഞ്ഞ്പ്പാൽ മലയാള ഭാഷ ഉണ്ടായ കാലം മുതലുള്ള നല്ലൊരു പദമാണ്. അത് പൈങ്കിളി (അശ്ലീലം എന്നാണോ വിക്കി മതം എങ്കിൽ മുല പ്പാലോ?),സെൻസേഷണൽ ( എന്നു വച്ചാൽ എന്താണാവോ?) എന്നൊക്കെ വിക്കിപണ്ഡിതർ വാദിച്ചാലോ?
മലയാളത്തിലെ മൂന്നു ആരോഗ്യ പ്രസിദ്ധീകറണങ്ങളിൽ, മൂന്നു വ്യത്യസ്ത ഡോക്ടറന്മാർ ഉപയോഗിച്ച ,മാധുര്യമേറിയ, പദം
അമ്മിഞ്ഞപ്പാൽ, വെട്ടിമാറ്റി മറ്റൊരശ്ലീല പദം ( മുല പ്പാൽ) കാശ്ചവച്ച വിക്കിപീഡീയൻ അമ്മിഞ്ഞപ്പാലിനോട് അലർജി ഉണ്ടായ കുഞ്ഞ്, അല്ലെങ്കിൽ അമ്മിഞ്ഞ കുടിക്കാതെ, രുച്ചിച്ചു നോക്കാതെ ,വളർന്നു വലുതായ തലമുറയിൽ പെട്ട ഒരാൽ. അദ്ദേഹത്തിനോട് അമ്മമാരും ദൈവം തമ്പുരാനും പോറുക്കേണമേ.
റഫറൻസ്
1.മനോരമ ആരോഗ്യം ,നവംഅംബർ 2008 പേജ് 58-59 ഡോ. സി.ആർ. സോമൻ 2.മാതൃഭൂമി ആരോഗ്യം ,നവംബർ 2008 പേജ് 13-14 ഡോ.ടി ജയകൃഷ്ണൻ 3.ഐ.എം.ഏ നമ്മുടെ ആരോഗ്യം ,പൊന്നുണ്ണിക്കമ്മിഞ്ഞ്പ്പാൽ ,ആഗസ്റ്റ് 2008 പേജ് 13-14 {Santha 13:51, 1 നവംബർ 2008 (UTC))
- വിക്കിപീഡിയ ഒരു വിജ്ഞാനകോശം മാത്രമാണ്. വിജ്ഞാനം വിജ്ഞാനം മാത്രമായി കൊടുക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. വഴികാട്ടിയോ, ബോധനക്കുറിപ്പുകളോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. വിക്കിപീഡിയ എന്താണെന്ന് ഇവിടെ കാണാവുന്നതാണ്. അത് ദയവായി മനസ്സിലാക്കുക, അല്ലാതെ സഹവിക്കിപീഡിയരെ അധിഷേപിക്കുന്ന തരത്തിൽ ഇനിയും കുറിപ്പുകളിട്ടാൽ താങ്കളെ വിക്കിപീഡിയയിൽ നിന്നും തടയേണ്ടി വരും എന്നുമോർമ്മിപ്പിക്കട്ടെ--പ്രവീൺ:സംവാദം 09:06, 2 നവംബർ 2008 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Santha,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:12, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Santha
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:41, 16 നവംബർ 2013 (UTC)