കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചാലയിൽ 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ[1] [2] മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 20 പേർ മരിക്കുകയും 50-ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

സംഭവംതിരുത്തുക

മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.[3]

അനന്തരഫലങ്ങൾതിരുത്തുക

സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കുകയും 40 ശതമാനമോ അതിലധികമോ പൊള്ളലേറ്റവർക്ക് 5 ലക്ഷം രൂപ വീതവും 40 ശതമാനത്തിൽ കുറവു പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സഹായധനം അനുവദിച്ചു.[4][5].

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ കുറ്റവിമുക്തരാക്കി. സംസ്ഥാനസർക്കാറിന്റെ ഉത്തരവുപ്രകാരം കമാന്റഡന്റ് ജനറൽ ഓഫ് ഫയർ ആന്റ് റെസ്ക്യൂ സർവീസസ് പാചകവാതകം കൊണ്ടുപോകുമ്പോൾ അനുവർത്തിക്കേണ്ട സുരക്ഷാനടപടികളെപ്പറ്റി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.[6]

കരുനാഗപ്പള്ളിയിലേയും ചാലയിലേയും ടാങ്കർ ദുരന്തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കൊച്ചി-സേലം വാതകപൈപ്പ് ലൈൻ പദ്ധതി ആസൂത്രണം ചെയ്തു. പദ്ധതി നടപ്പിലാക്കലിന്റെ പകുതിഘട്ടം പിന്നിട്ടതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അവകാശപ്പെടുന്നു (2019). [7]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാല_ടാങ്കർ_ദുരന്തം&oldid=3409307" എന്ന താളിൽനിന്ന് ശേഖരിച്ചത്