നമസ്കാരം Drnazeer !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Simynazareth 11:34, 21 ജൂലൈ 2007 (UTC)Reply

സംവാദം

തിരുത്തുക

നസീർ ജി താങ്കൾക്ക് സംവാദതാളുകളിൾ അഭിപ്രായം കുറിക്കാവുന്നതാണ്. ലേഖനങ്ങളിൽ കൊടുക്കേണ്ടതില്ല!! :) സസ്നേഹം --- ജിഗേഷ് സന്ദേശങ്ങൾ  06:10, 23 ജൂലൈ 2007 (UTC)Reply

ഞാനെപ്പൊ കൊടുത്തു?--Drnazeer 06:12, 23 ജൂലൈ 2007 (UTC)Reply

Drnazeer,
വാക്യത്തിൽ പ്രയോഗിക്കുക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി നീകം ചെയ്തിരിക്കുന്നു
ദയവായി ഈ താൾ ഒന്നു സന്ദർശിക്കാനപേക്ഷിക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 06:20, 23 ജൂലൈ 2007 (UTC)Reply


Drnazeer, അതിൽ വ്യക്തിഹത്യയുണ്ടെന്നോ തമാശയില്ലെന്നോ അല്ല ഞാൻ പറഞ്ഞതിനർഥം. വിക്കിപീഡിയ വിജ്ഞാനകോശമാണ്,‍ വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനങ്ങൾ വിക്കിപീഡിയയുടെ ഭാഗമാക്കാനാവില്ല തന്നെ. തമാശകളും, വ്യക്തിപരമായ വീക്ഷണങ്ങളും മറ്റും താങ്ങൾക്ക് ഒരു ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. അവിടെ എന്ത് എഴുതണം എന്ത് എഴുതണ്ട എന്ന് താങ്കൾക്ക് തീരുമാനിക്കാം. ദയവായി വിഭാഗം:വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും എന്ന പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലേഖനങ്ങൾ വായിച്ചു നോക്കുക. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:37, 23 ജൂലൈ 2007 (UTC)Reply

യാത്ര

തിരുത്തുക

താങ്കളുടെ യാത്ര എന്ന ലേഖനം വിജ്ഞാനമുണ്ടെങ്കിലും വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ ഒഴിവാക്കാനായി നിർദ്ധേശിച്ചിരിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 13:49, 23 ജൂലൈ 2007 (UTC)Reply

ഒപ്പ്

തിരുത്തുക

ദയവായി സം‌വാദതാളുകളിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുക :-). സസ്‌നേഹം --സാദിക്ക്‌ ഖാലിദ്‌ 14:05, 23 ജൂലൈ 2007 (UTC)Reply

തീർച്ചയായും സാദിഖ്--Drnazeer 14:13, 23 ജൂലൈ 2007 (UTC)Reply
തീർച്ചയായും ശ്രദ്ധിക്കാം. ഞാൻ ഇവിടെ പുതിയതായതിനാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുക--Drnazeer 14:15, 23 ജൂലൈ 2007 (UTC)
എന്റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം. തിരിച്ച് എന്റെ തെറ്റുകളും ചൂണ്ടിക്കാണിക്കാൻ അപേക്ഷിക്കുന്നു. യാത്ര എന്ന ലേഖനം എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഡിലീറ്റും കെട്ടോ --സാദിക്ക്‌ ഖാലിദ്‌ 14:27, 23 ജൂലൈ 2007 (UTC)Reply

സ്വാഗതം

തിരുത്തുക

{{Subst:സ്വാഗതം}} എന്നോ {{Subst:Welcome}} എന്നോ ടൈപ്പ് ചെയ്യൂ ഡോ:നസീർ ഈ താൾ കാണുവാൻ താത്പര്യപ്പെടുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:53, 23 ജൂലൈ 2007 (UTC)Reply


മലയാളത്തിന്റെ സ്വന്തം ആഷർ

തിരുത്തുക

താങ്കൾ എഴുതിച്ചേർത്ത മലയാളത്തിന്റെ സ്വന്തം ആഷർ എന്ന ലേഖനം, http://www.chintha.com/node/393 എന്ന പേജിൽ നിന്നും കോപ്പിചെയ്തതാണെന്ന് കണ്ടെത്തിയതിനാൽ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കോപ്പിറൈറ്റുള്ള ലേഖനങ്ങൾ അതേ പടി വിക്കിപീഡിയയിലേക്ക് ദയവായി കോപ്പി ചെയ്തിടരുത്. താങ്കൾക്ക് റോബർട്ട് ഇ. ആഷർ എന്ന പേരിൽ ലേഖനം തുടങ്ങാം അതിൽ താങ്കളുടേതായ വാചകത്തിൽ ആഷ്രെപ്പറ്റിയെഴുതുക. ചിന്തയിൽ നിന്നും കോപ്പി ചെയ്താൽ അത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാവും. പക്ഷേ ചിന്തയിലെ ലേഖനത്തെ ആധാരമാക്കി താങ്കൾക്ക് വിക്കിപീഡിയയിൽ ലേഖനം എഴുതാനാവും

റോബർട്ട് ഇ. ആഷർ എന്ന ലേഖനം പ്രതീക്ഷിയ്ക്കുന്നു. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 12:12, 24 ജൂലൈ 2007 (UTC)Reply

Dear Drnazeer,
ദയവായി മറ്റു വെബ് സൈറ്റുകളിൽ നിന്നും കണ്ടന്റ് അതേ പടി Copy/Paste ചെയ്യരുത്. അത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാൺ മാത്രമല്ല ബ്ലോഗുകളിൽ കിടക്കുന്ന കാര്യങ്ങൽ വിക്കിയിലേയ്ക്ക് നേരേ കോപ്പിചെയ്താൽ തന്നെ അവയെ ഒരു എൻസൈക്ലോപീഡിയയ്ക്ക് ചേർന്ന രൂപത്തിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവരും. ദയവായി ശ്രദ്ധിക്കുക.

നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 12:51, 24 ജൂലൈ 2007 (UTC)Reply

മനസ്സിലായി Drnazeer അതിനാലാണ് താങ്കളെ ഇങ്ങനെ കൂടെക്കൂടെ ഓർമ്മിപ്പിക്കുകയും, കൈ പിടിച്ചുനടത്താൻ ശ്രമിയ്ക്കുകയും ചെയ്യുന്നത്. അതിൽ ദേഷ്യമൊന്നും തോന്നരുത്. തെറ്റ് ചെയ്യുന്നത് തിരുത്താൻ ശ്രമിയ്ക്കുന്നതായി മാത്രം കണക്കാക്കുക. വിക്കിപീഡിയ സംബന്ധിയായ എന്തങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. പത്മരാജൻ എന്ന ലേഖനം വിക്കിയിൽ നേരത്തേതന്നെ ഉണ്ട്. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 13:01, 24 ജൂലൈ 2007 (UTC)Reply

പ്രത്യേക സന്ദേശം

തിരുത്തുക

പ്രിയ Drnazeer,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 16:59, 24 ജൂലൈ 2007 (UTC)Reply

പ്രമാണം:മരം 0055.JPG

തിരുത്തുക

പ്രമാണം:മരം 0055.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:34, 7 ഡിസംബർ 2010 (UTC)Reply

പ്രമാണം:മധുരക്കിഴങ്ങ് 025.jpg

തിരുത്തുക

പ്രമാണം:മധുരക്കിഴങ്ങ് 025.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 08:11, 22 ഒക്ടോബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Drnazeer,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:41, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Drnazeer

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:32, 16 നവംബർ 2013 (UTC)Reply