നമസ്കാരം Chittranjan Ezhuthachan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:03, 24 ജൂലൈ 2015 (UTC)Reply

സ്വാഗതം

തിരുത്തുക

വിക്കിപീഡിയയിലേക്ക് സ്വാഗതം. ഒരു ഐടി വിദഗ്ധനായതുകൊണ്ട് അതുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളിലെ ആധികാരിക ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ ലേഖനങ്ങൾ എഴുതുന്നതിന് മുൻപ് ആ പേരിലുള്ള ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങൾ വായിച്ച് നോക്കുന്നത് നന്നായിരിക്കും. കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്--രൺജിത്ത് സിജി {Ranjithsiji} 09:22, 25 ഓഗസ്റ്റ് 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്

തിരുത്തുക
 

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:59, 8 ഡിസംബർ 2015 (UTC)(9446541729)Reply

ഏഷ്യൻമാസം പോസ്റ്റ്കാർഡ് വിലാസം

തിരുത്തുക

ഏഷ്യൻമാസം പോസ്റ്റ്കാർഡ് ലഭിക്കാനുള്ള വിലാസം എത്രയും വേഗം ചേർക്കുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 03:39, 12 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:12, 16 ജനുവരി 2016 (UTC)Reply

Address Collection Notice

തിരുത്തുക

Hi there, thank you for contributing to Wikipedia Asian Month in November 2015. You are qualified to receive (a) postcard(s) but we did not hear your back in past two months, or it could be an error on Google's server or a mistake. If you still willing to receive one, please use this new surveyto submit your mailing address. The deadline will be March 20th.

--AddisWang (talk) 14:40, 9 March 2016 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:23, 31 ഒക്ടോബർ 2016 (UTC)Reply

Share your experience and feedback as a Wikimedian in this global survey

തിരുത്തുക
  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey

തിരുത്തുക

(Sorry for writing in English)

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  ലേഖക താരകം
കാമ്പുള്ള നിരവധി ലേഖനങ്ങൾക്ക് എന്റെ വക ഒരു താരകം. സ്നേഹപൂർവ്വം KG (കിരൺ) 05:20, 14 ഏപ്രിൽ 2017 (UTC)Reply


സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Chittranjan Ezhuthachan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. KG (കിരൺ) 15:17, 22 മേയ് 2017 (UTC)Reply

തീവണ്ടി ലേഖനങ്ങൾ

തിരുത്തുക

സുഹൃത്തേ, തീവണ്ടി സംബന്ധി പലവിധ ലേഖനങ്ങൾ താങ്കൾ നൽകുന്നുണ്ട്. പക്ഷേ മിക്ക ലേഖനങ്ങളിലും ചരിത്രം എല്ലാം കോപ്പി & പേസ്റ്റ് ആയിട്ടാണ് കാണുന്നത്. ഇത് ഒഴിവാക്കി ലേഖന സംബന്ധിയായി എഴുതാൻ ശ്രമിക്കുക.

--Saul0fTarsus (സംവാദം) 20:08, 3 ഡിസംബർ 2017 (UTC)Reply

പലചരക്ക് കട

തിരുത്തുക

നമസ്തേ സുഹൃത്തേ, ഇവിടെ നടത്തുന്ന സേവനങ്ങൾക്ക് ഒരു   നൽകിക്കൊണ്ട് പറഞ്ഞു തുടങ്ങട്ടെ! പലചരക്ക് കട ഇതു പോലെ താങ്കൾ തർജ്ജുമ ചെയ്ത താളുകൾ താങ്കൾ വീണ്ടും വായിച്ചു നോക്കാറുണ്ടോ? ഇത് വായിച്ചാൽ മലയാളം എഴുതാൻ അറിയാത്ത ആരോ എഴുതിയതായി തോന്നും. വാചകങ്ങൾ മിക്കതും ഒരു അർത്ഥവും ഇല്ലാത്തതായി തോന്നിക്കും. താങ്കൾ ഇറക്കുമതി ചെയ്ത ഒരു ലേഖനത്തിന്റെ തിരുത്തലുകൾ നടത്തി ഒരു മലയാളം എന്നു തോന്നിക്കാവുന്ന രൂപത്തിൽ ആക്കിയിട്ട് പുതിയ ലേഖനം തുടങ്ങുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് മറ്റുള്ളവരുടെയും താങ്കളുടേയും വിലയേറിയ സമയം പാഴാകില്ല. താങ്കൾക്ക് സ്വതവേ റോന്തു ചുറ്റാൻ അവകാശമുള്ളതിനാൽ താങ്കളുടെ തിരുത്തലുകൾ മറ്റുള്ളവർ കൂലംകഷമായി നോക്കാതെ പോകാം. അതുമൂലം ഇതു പോലെ ഏച്ചുകെട്ടിയ ഭാഷയിലെ ലേഖനങ്ങൾ വിക്കിപീഡിയയുടെ ഉള്ളടക്കത്തിന്റെ quality കുറക്കുകയും ചെയ്യും. ദയവായി ഇറക്കുമതി ചെയ്യുന്ന ലേഖങ്ങൾ തുടർന്നും തിരുത്തി അർഥപൂർണ്ണമാക്കുവാൻ അപേക്ഷിക്കുന്നു. --:- എന്ന് - അ.സു.മനു 15:49, 8 ഒക്ടോബർ 2021 (UTC)Reply