നമസ്കാരം Vysusvcreas !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:35, 7 നവംബർ 2012 (UTC)Reply

പരീക്ഷണം

തിരുത്തുക

താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. -- Raghith 10:54, 7 നവംബർ 2012 (UTC)Reply

ലിപി സോഫ്റ്റ്‌വെയർ

തിരുത്തുക

താങ്കൾ സൃഷ്ടിച്ച ലിപി സോഫ്റ്റ്‌വെയർ എന്ന ലേഖനം ശ്രദ്ധേയത വ്യക്തമാക്കാത്തതും പരസ്യസ്വഭാവം തോന്നിപ്പിക്കുന്നതുമാണ്. ഇത്തരം ലേഖനങ്ങൾ വേഗം മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വിക്കിപീഡിയക്ക് അനുയോജ്യമായ വിധത്തിൽ വികസിപ്പിക്കാൻ ശ്രമിക്കുക. താങ്കൾ ഈ സോഫ്റ്റ്വെയറിന്റെ സ്രഷ്ടാവാണോ? എങ്കിൽ ദയവായി ഈ താൾ കാണുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക -- റസിമാൻ ടി വി 10:30, 23 നവംബർ 2012 (UTC)Reply

ലിപി സോഫ്റ്റ്‌വെയർ

തിരുത്തുക

ലിപി സോഫ്റ്റ്‌വെയർ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun (സംവാദം) 03:57, 23 ഡിസംബർ 2012 (UTC)Reply

വിക്കി പീഡിയയിൽ ചില്ല് അക്ഷരങ്ങൾ വായിക്കനാകുന്നില്ല: ഇത് എന്തുകൊണ്ട്?

തിരുത്തുക

വിക്കി പീഡിയയിൽ ചില്ല് അക്ഷരങ്ങൾ വായിക്കനാകുന്നില്ല: ഇത് എന്തുകൊണ്ട്?

തിരുത്തുക

വിക്കി പീഡിയയിൽ ചില്ല് അക്ഷരങ്ങൾ വായിക്കനാകുന്നില്ല. പല ആളുകളോടും ഇത് ആവർത്തിച്ചിട്ടും എന്തുകൊണ്ട് പരിഹാരം കാണുന്നില്ല? ചില്ലക്ഷരം വരേണ്ട സ്ഥലത്ത് (R) എന്ന് കാണപ്പെടുന്നു. അത് എന്തുകൊണ്ട്? മറിച്ച് മറ്റു സൈറ്റുകളിൽ മലയാളം വളരെ ഭംഗിയായി വായിക്കൻ സാധിക്കുന്നു. ഞാൻ ഉപയോഗിക്കുന്ന ലിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ ഭംദിയായി ഒരു കുറവും കൂടാതെ ടൈപ്പ് ചെയ്തിട്ടും താൾ സേവ് ചെയ്യുമ്പോൾ അത് മാറി ചില്ല് നു പകരം (R) വരുന്നു.

ഇതൊന്നു ശരിയക്കിക്കൂടെ?

തിരുത്തുക

മലയാളത്തെ നിലനിർത്താനൊരു ഉപാധികൂടിയാണ് വിക്കിപീഡിയ. അതിനാൽ , എത്രയും പെട്ടെന്ന് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു


Vysusvcreas (സംവാദം) 16:39, 2 ഫെബ്രുവരി 2013 (UTC)Reply

ഇത് വിക്കിപീഡിയയുടെ കുഴപ്പമല്ല. താങ്കളുടെ സിസ്റ്റത്തിൽ പുതിയ യുണീക്കോഡ് മാനദണ്ഡപ്രകാരമുള്ള ഫോണ്ട് ഇല്ലാത്തതാണു്. സഹായത്തിനു് ഈ താൾ കാണുക. സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. ആശംസകളോടെ--അഖിലൻ 16:43, 2 ഫെബ്രുവരി 2013 (UTC)Reply

യൂണികോഡ് ഉണ്ട്.. വൈശാഖ്

താങ്കൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്? ഏത് ബ്രൗസർ ഉപയോഗിക്കുന്നു? ഏത് ഫോണ്ടാണ് മലയാളത്തിനായി ഉപയോഗിക്കുന്നത്? --Vssun (സംവാദം) 17:19, 2 ഫെബ്രുവരി 2013 (UTC)Reply

ഞാൻ വിന്റോസ് 8 ഉപയോഗിക്കുന്നു, മോസില്ല ഫയർ ഫോക്സ് ഉപയോഗിക്കുന്നു, രചന, അഞ്ചലി ഓൾഡ് ലിപി , തൂലിക, എല്ലം ഉലയോഗിക്കുന്നു വൈശാഖ്

വിക്കിപീഡിയ, ഏറ്റവും പുതിയ യൂനികോഡ് സ്റ്റാൻഡേഡ് അനുസരിച്ചുള്ള ചില്ലുകളാണ് ഉപയോഗിക്കുന്നത്. വിൻഡോസ് 7-ന്റെ സ്വതേയുള്ള മലയാളം ഫോണ്ടായ കാർത്തിക വരെ ഇവ പിന്തുണക്കുന്നുണ്ട്. വിൻഡോസ് 8-ന്റെ കാര്യം എനിക്കുറപ്പില്ല. രചനയുടെയും അഞ്ജലിയുടെയും പുതിയ പതിപ്പുകളിൽ പുതിയ ചില്ലുകൾ പിന്തുണക്കുന്നുണ്ട്. ചില്ലുകൾ പിന്തുണക്കുന്ന ഫോണ്ടുകൾ ഇവിടെനിന്നുള്ള സിപ് ഫയൽ ഡൗൺലോഡ് ചെയ്തുപയോഗിക്കാം. താങ്കൾ ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ലിപി സോഫ്റ്റ്വെയർ പഴയ ശൈലിയിലുള്ള ചില്ലുകളാണ് ഉണ്ടാക്കുന്നതെന്ന് കരുതുന്നു. വിക്കിപീഡിയയിൽ അവ സേവ് ചെയ്യുമ്പോൾ പുതിയ സ്റ്റാൻഡേഡിലേക്ക് തനിയെ മാറുന്നതുകൊണ്ടാണ് സേവ് ചെയ്തുകഴിയുമ്പോൾ അത് താങ്കൾക്ക് കാണാൻ സാധിക്കാത്തത്. --Vssun (സംവാദം) 17:33, 2 ഫെബ്രുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, വൈശാഖ് ചൂരക്കാട്ട്. താങ്കൾക്ക് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
വൈശാഖ് സുനിൽ മാഷ് പറഞ്ഞ പ്രകാരം പുതിയ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്തതിനുശേഷം വിക്കിപീഡിയ എങ്ങനെയുണ്ടെന്ന് നോക്കിയോ ? വിവരം ഇവിടെ പറയുമല്ലോ.. --Adv.tksujith (സംവാദം) 17:58, 2 ഫെബ്രുവരി 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! വൈശാഖ് ചൂരക്കാട്ട്

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:46, 17 നവംബർ 2013 (UTC)Reply

"വൈശാഖ് ചൂരക്കാട്ട്" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.