ഉപയോക്താവ്:വൈശാഖ് ചൂരക്കാട്ട്

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വെബ് ലോകങ്ങളിൽ വൈശാഖ് ചൂരക്കാട്ട് എന്ന് അറിയപ്പെടുന്നു. കമ്പ്യൂട്ടർ മേഖലയിലാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. കൂടെ ഒരു വെബ് ഡിസൈനർ കൂടിയാണ്. ചെറുതായിട്ടൊക്കെ ബ്ലോഗും എഴുതാറുണ്ട്..


വൈശാഖ് ചൂരക്കാട്ട്

തിരുത്തുക

തൃശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമത്തിൽ എറവ് എന്നസ്ഥലത്ത് 1992 ജൂലൈ 9 ന് ജനിച്ചു. ചൂരക്കാട്ട് വീട്ടിൽ ചാത്തു മകൻ വിജയരാഘവൻറെയും നാരായണത്ര മാധവൻ മകൾ അംബികയുടെയും നാലമത്തെ ഒറ്റ പുത്രനായാണ് ജനിച്ചത്. മൂന്ന് സഹോദരിമാർക്കുള്ള ഏക സഹോദരൻ. കണ്ണൻ എന്ന നാമത്തിൽ വീട്ടിലും നാട്ടിലും അറിയപ്പെടുന്നു.

വിദ്യാഭ്യാസ ജീവിതം

തിരുത്തുക

4-ാം വയസിൽ നേഴ്സറിയിൽ പോയിതുടങ്ങി. കവി രാവുണ്ണിയുടെ വീട്ടിലായിരുന്നു അന്ന് നേഴ്സറി. അദ്ദേഹത്തിന്റെ ഭാര്യ അംബികയായിരുന്നു ടീച്ചർ. അനേകം കുട്ടികൾക്കിടയിൽ കളിച്ചും കുറുമ്പുകാണിച്ചും അങ്ങനെ ഒരു വർഷം പിന്നിട്ടു.

ശ്രീ നാരായണ ഗുപ്ത സമാജം ഹൈസ്കൂൾ കാരമുക്ക് ലാണ് പിന്നീട് വിദ്യ അഭ്യസിക്കാനായി ചേർത്തിയത്. രണ്ടാം ക്ലാസുമുതൽ ചിത്രരചനയിൽ ക്ലാസിലെ കുട്ടികൾക്കു മുന്നിൽ ഒന്നാമനായി നിൽക്കാൻ സാധിച്ചു. ചിത്രരചന മത്സരം ഉണ്ടെങ്കിൽ ആദ്യം എന്റെ പേര് തെരഞ്ഞെടുക്കും. ടീച്ചർമാർ അടക്കം പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങിനെ ഏഴാം ക്ലാസ്സ് ആയപ്പോഴേക്കും മലയാളത്തോട് തോന്നിയ കമ്പം ഉപന്യാസ മത്സരങ്ങളിലും എഴുത്ത് മത്സരങ്ങളിലും പങ്കെടുക്കാനായി പ്രേരിപ്പിച്ചു. മലയാള അധ്യാപകൻ ദിലീപ് മാഷിൻറെ നിർബന്ധപ്രകാരം അന്ന് ഇത്തരം മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. കണക്ക് വീടിനടുത്തുള്ള ഷീലിടീചർ പടിപ്പിച്ചതുകൊണ്ട് (തല്ലി പഠിപ്പിച്ചതുകൊണ്ട്) പെട്ടന്നു തലയിൽ കയറി. അതോതോപ്പം തന്നെ വീട്ടിൽ യുറീക്ക പുസ്തകം സ്ഥിരമായി വായിച്ചുകൊണ്ടിരിക്കവേ ശാസ്ത്രപരീക്ഷണങ്ങളും ചെറുതായി തുടങ്ങുകയുണ്ടായി. അങ്ങനെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യോഗങ്ങളിലും ക്ലാസുകളിലും അച്ഛനോടൊപ്പം പങ്കെടുത്തുതുടങ്ങി. എട്ടാം ക്ലാസിൽ ആയപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ തന്നെ പരിപാടിയായ വിജ്ഞാനോത്സവത്തിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും സെലക്ക്ഷൻ കിട്ടുകയും അതിൽ പങ്കെടുത്ത് വിജയം നേതുവാനും കഴിഞ്ഞു. ഒൻപതാം ക്ലാസിൽ കുറച്ചു ഉഴപ്പലോടെയായി യാത്ര. മാത്രമല്ല ക്ലാസിൽ ഇരുന്ന് ഊതിക്കളിക്കുന്ന ഫുട്ട്ബോൾ കളിച്ചതിന് ഹെഡ് മാസ്റ്ററുടെ കയ്യിൽ നിന്നും ശകാരവും ഇമ്പോസിഷനും കിട്ടുകയുണ്ടായി. പത്താം ക്ലാസ്സിൽ പിന്നെ ഉഴപ്പനൊന്നും സമയം കിട്ടിയില്ല. ഐടി ക്ലാസ്സിൽ വളരെ ഭംഗിയായി തിളങ്ങാൻ സാധിച്ചു. വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിയതുമൂലം ഐടി യിൽ എന്ത് ചോദ്യം വന്നാലും വളരെ വേഗം ഉത്തരം പറയുകയാണ് ചെയ്തിരുന്നത്. ഐടി പരീക്ഷകളിൽ ടീച്ചർമാരും കുട്ടികളും വളരെ ശ്രദ്ധിച്ചിരുന്നത് ഏന്നെ തന്നെയായിരുന്നു. പത്താം ക്ലാസിലാണ് വേർപിരിയലിന്റെ ദുഖം മനസ്സിൽ അലയടിച്ചത്.

അവിടെ പത്ത് വർഷം തികച്ച് പഠിച്ചു് 2007 ൽ പുറത്തിറങ്ങിയപ്പോൾ കമ്പ്യൂട്ടർ എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. റിസൾട്ടിന് കാത്തിരിക്കുന്നതിനോടൊപ്പം പഴയ കഴിവു് ഒന്നു ഉണർത്തിയെടുക്കാനായി പടിഞ്ഞാറേ കോട്ടയിലുള്ള കേരള കലാഭവനിൽ ചിത്രരചന അഭ്യസിക്കാൻ പോയി. കമ്പ്യൂട്ടർ മനസ്സിലുള്ളത് കാരണം കമ്പ്യൂട്ടർ സയൻസ് മതി എന്നൊരു വിജാരം മനസ്സിൽ കടന്നുകൂടി. പക്ഷേ കമ്പ്യൂട്ടർ സയൻസിന് കുട്ടികളുടെ തള്ളിക്കയറ്റം മൂലം ആ കോഴ്സ് കിട്ടിയില്ല. പകരം കൊമേഴ്സ് ഗ്രൂപ്പിൽ ചേർന്നു. ആദ്യത്തെ രണ്ട് മാസം വളരെ ദുഖമുണ്ടായിരുന്നെങ്കിലും കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻ എന്ന വിഷയം മനസ്സിനെ ആകർഷിച്ചു. അങ്ങനെ അതിന്മേലായി എല്ലാ പണിയും. അങ്ങിനെയിരിക്കവേ ആണ് പോളി ടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചത്. ഏതാണ്ട് നവമ്പർ മാസത്തിൽ അവസാന അലോട്ട് മെന്റിൽ കമ്പ്യൂട്ടർ സയൻസ് എന്ന കോഴ്സിന് അഡ്മിഷൻ ലഭിച്ചു. ഗവണ്മെന്റ് പോളിടെക്നിക് ചേലക്കരയിൽ. അങ്ങനെ ലോകത്തെ വെട്ടിപ്പിടിച്ച സന്തോഷത്തോടെ ആ കോഴ്സ് സ്വന്തമാക്കി, പോളി ടെക്‌നിക്കിൽ കമ്പ്യൂട്ടറിൽ പ്രോഗ്രാമിംഗ് പഠിക്കാൻ സാധിച്ചു. കൊമേഴ്സിൽ പകുതി വച്ച് നിർത്തിയ വിഷ്വൽ ബേസിക്ക് ഉം പൂർത്തികരിക്കാൻ സാധിച്ചു. അവിടെ വച്ച് രാകേഷ് എന്ന സുഹൃത്തിനെ ലഭിച്ചു. രാഗേഷ് മാത്രമല്ല.. മണികണ്ഠൻ, ശ്യാം, മനു, ആൽവിൻ, ഡെന്നി.. ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും സുഹൃത്തായി ലഭിച്ചു.രാഗേഷ് എന്ന വ്യക്തിക്ക് പ്രാധാന്യം ഉള്ളതിനാൽ എടുത്ത് പറഞ്ഞതാണ്.

രാകേഷ് വേലൂരിനടുത്ത് തയ്യൂർ എന്ന ഗ്രാമത്തിൽ നിന്ന് വരുന്ന ആളാണ്. തയ്യൂർണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമെന്ന് രാകേഷിൽ നിന്ന് മനസിലാക്കൻ സാധിച്ചു. കമ്പ്യൂട്ടർ ലാബിൽ പേടുച്ചു വിറച്ചിരുന്ന രാകേഷിന് ധൈര്യം നൽകി കുറുക്കുവഴികൾ പറഞ്ഞ്കൊടുത്ത് ഒരു നല്ല കമ്പ്യൂട്ടർ എക്സ്പേർട്ട് ആക്കി മാറ്റുന്നതിൽ വൈശാഖിന് വലിയൊരു പങ്ക് വഹിക്കാൻ സാധിച്ചു, തുടർന്ന് രാകേഷ് പ്രോഗ്രാമിംഗിൽ നല്ലൊരു പെർഫോമെൻസ് കാണിക്കുവാൻ സാധിച്ചു. 2010 ൽ ഡിപ്ലോമ കഴിഞ്ഞ് ഇറങ്ങുമ്പോഴും ആ ഒരു വേർപാടിന്റെ ദുഖം മനസ്സിൽ അലയടിച്ചിരുന്നു..

പ്രൊഫഷണൽ ജീവിതം

തിരുത്തുക

കോളേജിനു പുറത്തിറങ്ങി 2 മാസത്തിന് ശേഷം വന്ന രാഗേഷിന്റെ ഒരു ഫോൺ കോൾ ആണ് പ്രൊഫഷണൽ ജീവിതത്തിലേക്ക് വഴി തെളിച്ചത്. അയ്യന്തോളിൽ പുതിയ ജോലി കിട്ടിയെന്നും വെബ് സൈറ്റ് നിർമ്മാണമാണെന്നും അതിന് സഹായിക്കാൻ വരണമെന്നും ആവശ്യപ്പെട്ടപ്പോൾ പിറ്റേ ദിവസം തന്നെ അവിടെ എത്തി. പണി തുടങ്ങി. എ.ഡി.ജയൻ (ജയൻ മാഷ്) എന്ന വ്യക്തിയുടെ സ്ഥാപനത്തിലാണ് ജോലി. അദ്ദേഹം പെട്ടെന്ന് വന്ന് പോകുന്ന കക്ഷി. ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ ശിൽപി. ആദ്യത്തെ ഐടി ട്രേഡ് യൂണിയൻ സ്ഥാപകൻ. ഒരുപാടുണ്ട് വിശേഷണങ്ങൾ. അവിടെ അന്നെ ദിവസം വർക്ക് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഇനി സ്ഥിരം പോരുന്നെങ്കിൽ പൊന്നോളൂ എന്നു മാത്രമേ രഗേഷ് പറഞ്ഞുള്ളു.. അന്നുമുതൽ അവിടെ സ്ഥിരമായി പോയിത്തുടങ്ങി.

അങ്ങിനെ 1 മാസം കഴിയാറായപ്പോൾ ചേച്ഛിയുടെ ഭർത്താവിൻറെ ഫോൺ കോൾ . അവിടത്തെ സ്റ്റാഫിന് പരിജയപ്പെടണം. ഒരു കടയിലേക്ക് സോഫ്റ്റ്‌വെയർ തയ്യാറാക്കിക്കൊടുക്കണം. അവിടെ ലീവ് പറഞ്ഞ് തൃപ്രയാർ എത്തി. അവിടെ സ്റ്റാഫിനെ പരിജയപ്പെട്ടു - പേര് സൈനു. പഴയ പ്രോഗ്രാമർ; കമ്പ്യൂട്ടർ അധ്യാപകൻ. അദ്ദേഹത്തിന്റെ പരിജയമുള്ള തുണിക്കടയിൽ ചെന്നു. സോഫ്റ്റ്‌വെയർ നോക്കി. ചെയ്ത് നൽകാം എന്നു പറഞ്ഞ് യാത്രയായി. അതോടെ അയ്യന്തോൾ ഡിസൈനിംഗ് ഒരു വിധത്തിൽ അവസാനിപ്പിച്ച് തൃപ്രയാറിൽ ചെന്ന് സോഫ്റ്റ്‌വെയർ പണി ആരംഭിച്ചു. സോഫ്റ്റ് വെയർ പൂർത്തിയായപ്പോൾ അത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്തു. എല്ലം പഠിപ്പിച്ച് കൊടുത്ത് ഓഫീസിൽ മടങ്ങിയെത്തി. പിന്നീട് മറ്റ് സോഫ്റ്റ് വെയർ പണികൾ ഒന്നും ഇല്ലാത്തതിനാൽ അവിടെ തന്നെ സെക്യൂരിറ്റി , സി.സി.ടി.വി ക്യാമറകളുടെ ഇൻസ്റ്റാളേഷനും കോൺഫിഗറേഷനും പഠിച്ചു. പിന്നെ ആ പണിയിലേക്ക് പതുക്കെ ചായ്‌വ് വന്നുതുടങ്ങി. ഡിസംബർ വരെ അവിടെ ജോലി ചെയ്തു.

അപ്രതീക്ഷിതമായി വീണ്ടും രാഗേഷിന്റെ ഫോൺകോൾ. ജനുവരി 1 ന് ഒരു വെബ്സൈറ്റ് ലോഞ്ച് ചെയ്യണം . സഹായം ആവ്ശ്യമുണ്ട്. ക്രിസ്ത്മസ് കഴിഞ്ഞ ഉടനേ അവിടെ ചെന്നു. ഇത് പുതിയ ഓഫീസ് ആയിരുന്നു. ജയൻ മാഷിൻറെ വീടിൻറെ മുകൾഭാഗം. അവിടെ ജോലി തുടങ്ങിയതു മുതൽ ഓരോ ചുവടും മുന്നോട്ട് തന്നെ ആയിരുന്നു. ജയൻ മാഷിനെ പറ്റി കൂടുതൽ മനസ്സിലാക്കൻ സാധിച്ചു. കൂടുതൽ അറിവുകൾ കരസ്ഥമാക്കി, സ്വയം സൃഷ്ടികൾ ചെയ്തുതുടങ്ങി. കൂടുതൽ കൂടുതൽ ഉന്നതങ്ങളിലേക്ക് പതുക്കെ ചുവടുവെച്ചുതുടങ്ങി.

രാകേഷ് അവിടെ നിന്നും സ്ഥലം മാറി പോയത് വിഷമം ഉണർത്തിയെങ്കിലും അതിനെ നേരിടാനുള്ള മനശക്തിയും ധൈര്യവുമെല്ലാം അപ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു. യാത്രകൾ... ക്ലാസുകൾ.. സെമിനാറുകൾ... മീറ്റിംഗുകൾ എല്ലാ വേദികളിലും കയറിചെല്ലാൻ സാധിച്ചു.. കൂടാതെ സമ്മേളനങ്ങൾ വഴി നേതാക്കളേയും ആരാദ്യൻമാരേയും നേരിട്ട് കാണുവാനും പരിജയപ്പെടാനും സാധിച്ചു,, എന്തിനേക്കളുമുപരി സഖാവ് പിണറായി വിജയനൊപ്പം പത്ത് ദിവസം ചെലവഴിക്കാനും സാധിക്കുകയുണ്ടായി.

സഖാവ് കൃഷ്ണപ്പിള്ളയുടെ വാക്കുകൾ പോലെ ഓരോ ചുവടും മുന്നോട്ടായിരുന്നു. ജയൻ മാഷ് കോർ എന്ന സ്ഥാപനം തുടങ്ങുകയും വെബ് മാസ്റ്ററായി വൈശാഖിനെ നിയമിക്കുകയും ചെയ്തു. 2014 ജനുവരി മുതൽ ദേശാഭിമാനി തൃശൂർ ബ്യൂറോയിൽ സേവനം അനുഷ്ഠിക്കുന്നു..