കോൽക്കളി

ഒരു മുസ്ലിം വിനോദം
ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലുമായി കോൽക്കളിയുടെ വിവിധ വകഭേദങ്ങൾ കാണാൻ സാധിക്കും. വർണ സുന്ദരമായ നാടോടി വസ്ത്രങ്ങളണിഞ്ഞ് ആഘോഷ സുദിനങ്ങളിൽ സ്ത്രീ പുരുഷ ഭേദമന്യെ ആളുകൾ ഈ കലാരൂപത്തിൽ ഏർപ്പെടാറുണ്ട്. കോലുകൾ പരസ്പരം കൂട്ടിയടിച്ചും അടുത്തയാളുടെ കോലുമായി കോർത്തടിച്ചും ഈ വിനോദത്തിൽ ഏർപ്പെ്പെടുന്നു.ഗുജറാത്തിലെെ ദാണ്ഡിയ, രാജസ്ഥാനിലെ ഘുമർ തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങ്ളാണ്.

എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാർന്നതാണ് കേരളത്തിലെ കോൽക്കളി .ചടുലമായ താളങ്ങളും ചുവടുകളും ആണ് മറ്റുള്ളവയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ആദ്യകാലത്ത് അരയ സമുദായക്കാർ ആരംഭിച്ച ഈ കലാരൂപം ഐതിഹ്യങ്ങളിൽ നിന്നാണോ അതോ വിദേശ കച്ചവടക്കാരിൽ നിന്നുമാണോ ഉരുത്തിരിഞ്ഞ 'തെന്ന് ഇന്നും തെളിയാത്ത ചരിത്രത്താതാളുകളിൽ ഭദ്രം .അരയർ വികസിപ്പിച്ചെടുത്ത കളി പിന്നീട് മാപ്പിളമാരുടെ വരവോടെ വളർന്ന് ഉച്ചിയിലെത്തുകയായിരുന്നു .കേരളത്തിലെ വിവിധ സമുദായക്കാർക്കിടയിൽ വിവിധ പേരുകളിൽ വ്യത്യസ്ത ശൈലിയോടെ നിലനിന്നിരുന്ന കോൽക്കളി ഇന്ന് പ്രധാനമായുംം രണ്ട് വിധത്തിലേ നില നിൽക്കുന്നുള്ളൂ.( അവതരണം കാണുന്നുള്ളൂ. ആദിവാസി വിഭാഗത്തിലെല്ലാം ഇന്നും നിലനിൽക്കുന്നുണ്ടാവുമെങ്കിലും അവ അജ്ഞാതമാണ്

ഹൈന്ദവ കോ ൽ ക്കളിയും മാപ്പിള കോൽക്കളിയും .ഇതിൽ ക്ഷേത്രാനുഷ്ഠാനവും ഉത്സവത്തിനും മാത്രമായി ഹൈന്ദവ കോ ൽ ക്കളി മാറിക്കഴി ഞ്ഞു. എന്നാൽ ദിനംപ്രതി വികസിക്കുന്നതും താളവും ചുവടും പാട്ടും നിരന്തരം പുരോഗമിക്കുന്നതും മാപ്പിള കോൽക്കളിയിലാണ്..)

ണ്ഡമുസ്ലീം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കോൽക്കളി

ണ്ൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോടി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.

കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു. [1]

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

വടക്കേ മലബാറിലെ ഒരു കോൽക്കളി പരിശീലന കളരി

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "കോൽക്കളി ഗ്രാമം"-വി. സുധീർ;ഗൾഫ് മാധ്യമം വാരപ്പതിപ്പ് പുറം 8-10,2011 ഏപ്രിൽ 22 വെള്ളി


"https://ml.wikipedia.org/w/index.php?title=കോൽക്കളി&oldid=3276528" എന്ന താളിൽനിന്ന് ശേഖരിച്ചത്