ഉത്തരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ഉത്തരം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രുതി കമ്പയിൻസ് ന്റെ ബാനറിൽ അൿബർ നിർമ്മിച്ച് പവിത്രൻ സംവിധാനം ചെയ്തിരിക്കുന്നഅരോമ റിലീസ് വിതരണം ചെയ്ത ചിത്രം ആണ് ഉത്തരം. ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.[1][2]

ഉത്തരം
സംവിധാനംപവിത്രൻ
നിർമ്മാണംഅൿബർ
രചനഎം.ടി.
കഥഡാഫ്നെ ഡു മോറിയർ
തിരക്കഥഎം.ടി.
സംഭാഷണംഎം.ടി.
അഭിനേതാക്കൾമമ്മുട്ടി
സുകുമാരൻ
സുപർണ്ണ
പാർ‌വ്വതി
സംഗീതംവിദ്യാധരൻ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരവി
സ്റ്റുഡിയോശ്രുതി കമ്പൈൻസ്
ബാനർശ്രുതി കമ്പൈൻസ്
വിതരണംഅരോമ റിലീസ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി
  • 4 മേയ് 1989 (1989-05-04)
രാജ്യംഭാരതം
ഭാഷമലയാളം

കഥാതന്തുതിരുത്തുക

പത്രപ്രവർത്തകനായ ബാലചന്ദ്രൻ (മമ്മൂട്ടി) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയും കവയിത്രിയുമായ സെലീനയുടെ (സുപർണ്ണ) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.

താരനിര[3]തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ബാലചന്ദ്രൻ നായർ
2 സുകുമാരൻ മാത്യു ജോസഫ്
3 സുപർണ്ണ സെലീന ജോസഫ്
4 കരമന ജനാർദ്ദനൻ നായർ ഫാദർ കുന്നത്തൂർ
5 പാർ‌വ്വതി ശ്യാമള മേനോൻ
6 ശങ്കരാടി അച്ചുതൻ നായർ
7 വി.കെ. ശ്രീരാമൻ ഓർഫനേജ് സൂപ്രണ്ട്
8 ഇന്നസെന്റ് നാണു
9 ജഗന്നാഥൻ സുബ്രഹ്മണ്യൻ‍
10 അൿബർ ഹെഡ്മാസ്റ്റർ
11 ചന്ദ്രൻ നായർ കപ്യാർ മത്തായി
12 സുകുമാരി മോളി ആന്റി
13 വത്സല മേനോൻ ആനി മിസ്
14 ശാന്തകുമാരി നഴ്സ്
15 ജയലളിത ഡോക്ടർ മാലതി കൃഷ്ണ
16 തൃശ്ശൂർ എൽസി അന്നാമ്മ
17 മുരുകൻ ഇമ്മാനുവേൽ
18 ജയിംസ് നാരായണൻ
19
20
21

പാട്ടരങ്ങ്[4]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആൾത്തിരക്കിലും ഏകാകിനിയായ് ബി അരുന്ധതി
2 മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ ബി അരുന്ധതി
3 മഞ്ഞിൻ വിലോലമാം ജി വേണുഗോപാൽ
4 നിന്നിലസൂയയാർന്നു ബി അരുന്ധതി
5 സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ ബി അരുന്ധതി
6 സ്വരമിടറാതെ മിഴി നനയാതെ ജി വേണുഗോപാൽ ,ബി. അരുന്ധതി
6 ടിബറ്റൻ ഫോക്ക് സോങ്ങ് [[ഗ്രൂപ് റ്റിബറ്റൻ ഗ്രൂപ്]]

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. "ഉത്തരം (1989)". www.malayalachalachithram.com. ശേഖരിച്ചത് 2020-05-26.
  2. "ഉത്തരം (1989)". malayalasangeetham.info. ശേഖരിച്ചത് 2020-05-26.
  3. "ഉത്തരം (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-05-26.
  4. "ഉത്തരം (1989)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-28.
"https://ml.wikipedia.org/w/index.php?title=ഉത്തരം_(ചലച്ചിത്രം)&oldid=3392557" എന്ന താളിൽനിന്ന് ശേഖരിച്ചത്