ജയലളിത (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യയിലെ ഒരു ചലച്ചിത്ര നടിയാണ് ജയലളിത. മുഴുവൻ പേര് സി.എച്ച്. ജയലളിത (C H Jayalalitha) എന്നാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 650 ഓളം സിനിമകളിൽ അഭിനയിച്ചു.

Jayalalita
ജനനം
Jayalalita

(1963-07-05) 5 ജൂലൈ 1963  (61 വയസ്സ്)
തൊഴിൽActress, politician[അവലംബം ആവശ്യമാണ്]
സജീവ കാലം1984–present

വ്യക്തിജീവിതം

തിരുത്തുക

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കൃഷ്ണാ ജില്ലയിലെ ഗുഡിവടയിൽ 1965 ൽ ജയലളിത ജനിച്ചു. ശീലാനന്ദ് - സുശീലാ ദേവി ദമ്പതികളുടെ മകളായ ഇവർ ഗുണ്ടൂരിൽ ബിരുദം പൂർത്തിയാക്കി. സഹോദരിയോടൊപ്പം ഏകദേശം 1000 സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നു. ശാസ്ത്രീയ നൃത്തത്തിലും പരിശീലനം നേടിയിട്ടുണ്ട്.[1] അഭിനേത്രി എന്നതിനോടൊപ്പം നല്ലൊരു ശാസ്ത്രീയ നർത്തകി കൂടിയാണ് ജയലളിത. കുച്ചിപ്പുടി, ഭരതനാട്യം, ആന്ധ്രാനാട്യം എന്നിവയിൽ അവർ തൻ്റെ പ്രാവീണ്യം തെളിയിക്കുകയും ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം സ്റ്റേജുകളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ താമസം.

ചലച്ചിത്രരംഗം

തിരുത്തുക

തെലുങ്കു സിനിമകളിലും സീരിയലുകളിലും സ്വഭാവ നടിയായ ജയലളിതയുടെ ആദ്യ സിനിമാ പ്രവേശനം 1986ൽ പവിത്രൻ സംവിധനം ചെയ്ത "ഉപ്പ്" എന്ന സിനിമയിൽ. പിന്നീട് തൂവാനത്തുമ്പികൾ, പൂവിനു പുതിയ പൂന്തെന്നൽ, വൈശാലി, ഒരു വടക്കൻ വീരഗാഥ എന്നീ പ്രമുഖ ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങൾ ചെയ്തു. തെലുങ്ക് സിനിമകളിലും 1987 മുതൽ ജയലളിത അഭിനയം തുടങ്ങിയിരുന്നു. മലയാളത്തിൽ നായികയായി രംഗപ്രവേശം ചെയ്തെങ്കിലും 'ഉപ്പി"നെ ത്തുടർന്ന് നായികാ വേഷങ്ങൾ കിട്ടിയില്ല. 89 ൽ മലയാളത്തിൽ രതി തരംഗമെന്ന പേരിൽ ബി ഗ്രേഡ് സിനിമകൾ സജ്ജീവമായപ്പോൾ ജയലളിത അത്തരം ചിത്രങ്ങളിലേക്ക് മാറി. 'രതി', 'ആയിരം ചിറകുള്ള മോഹം' തുടങ്ങി നിരവധി ബി ഗ്രേഡ് സിനിമകളിൽ നായികയായും ഉപനായികയായും വേഷമിട്ടു. ആ തരംഗം അവസാനിച്ചതോടെ ജയലളിത മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി.

ഇതരഭാഷാചിത്രങങൾ

തിരുത്തുക

തമിഴ്, കന്നഡ, ഹിന്ദി സിനിമകളടക്കം മൊത്തം 350 ഓളം സിനിമകൾ പൂർത്തിയാക്കിയിട്ടുണ്ട് . കമലാഹാസൻ ഇരട്ട വേഷത്തിൽ അഭിനയിച്ച "ഇന്ദ്രനും ചന്ദ്രനും" എന്ന തമിഴ് സിനിമയിലും അതിന്റെ തെലുങ്ക് പതിപ്പായ 'ഇന്ദ്രഡു ചന്ദ്രഡു'വിലും കമലാഹാസനൊപ്പം ഒരു പ്രമുഖ വേഷത്തിലും അഭിനയിച്ചു. ജെമിനി ടിവിയിലെ അപരാഞ്ജി സീരിയലിൽ (Aparanji Serial) പ്രമുഖ വേഷത്തിൽ ഉണ്ടായിരുന്നു. 2005ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് ലഭിച്ച "ഗ്രഹണം" എന്ന തെലുങ്ക് സിനിമയിലെ നായികയായിരുന്നു.

ഫിലിമോഗ്രാഫി

തിരുത്തുക
Year Title Role Language Notes
2012 No:66 Madhura Bus Suryapadmam 's chitti Malayalam
1990 Vaisakha Raathri[2] Malayalam
Enquiry[3] Malayalam
1989 ഉത്തരം Dr.Malathi Krishna Malayalam
വാടക ഗുണ്ട Malayalam
ഇവലെന്റെ കമുകി Malayalam
ഒരുവടക്കൻ വീരഗാഥ നർത്തകി Malayalam
അവൾ ഒരു സിന്ധു Malayalam
കാർണിവൽ Alli Malayalam
ആയിരം ചിറകുള്ള മോഹം Malayalam
പൂരം (ചലച്ചിത്രം) Vilasini Malayalam
Antharjanam Malayalam
Ashokante Ashwathykuttikku Malayalam
Eenam Thettatha Kattaru Neeli Malayalam
1988 ഇങ്ക്വിലാബിന്റെ പുത്രി SI Geetha Malayalam
വൈശാലി Rajapathni Malayalam
Oru Muthassi Katha Valli Malayalam
Isabella Thankamani Malayalam
1987 തൂവാനത്തുമ്പികൾ രഞ്ജിനി Malayalam
വ്രതം Malayalam
പൊന്ന് (ചലച്ചിത്രം) Malayalam
തീക്കാറ്റ് ശ്രീദേവി Malayalam
1986 Poovinu Puthiya Poonthennal Sathi Malayalam
Uppu[4] Amina Malayalam

TV പരമ്പര

തിരുത്തുക
  • ദുരഗമ്മയായി ഗോരന്ത ദീപം ( സീ തെലുങ്ക് )
  • മുക്ത ദേവി ആയി മുത്തല മുഗ്ഗു (സീ തെലുങ്ക്)
  • കോണ്ടവീതി ജയദേവമ്മ ( ജെമിനി ടിവി ) ആയി രാധ ഗോപാലം
  • അമ്മമ്മ ( എം‌എ‌എ ടിവി ) ആയി അമ്മമ്മ.കോം

പരാമർശങ്ങൾ

തിരുത്തുക
  1. "Archived copy". Archived from the original on 2 April 2019. Retrieved 2 April 2019.{{cite web}}: CS1 maint: archived copy as title (link)
  2. "Profile of Malayalam Actor Jayalalitha". En.msidb.org. Retrieved 2 April 2019.
  3. "Jayalalitha". Malayalachalachithram.com. Retrieved 2 April 2019.
  4. "Character Artist Jayalalitha – Biography". Onlyfilmy.com. Retrieved 20 May 2014.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയലളിത_(നടി)&oldid=4099543" എന്ന താളിൽനിന്ന് ശേഖരിച്ചത്