പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പടിയൂർ ഗ്രാമപഞ്ചായത്ത്
അപരനാമം: പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത്

പടിയൂർ ഗ്രാമപഞ്ചായത്ത്
11°58′48″N 75°35′58″E / 11.9799927°N 75.5994988°E / 11.9799927; 75.5994988
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മട്ടന്നൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് കാര്യാലയം (പടിയൂർ)
പ്രസിഡന്റ് ബി. ഷംസുദ്ദീൻ (പ്രസിഡന്റ്)
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 55.40 ച.കി.മീ.ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 21,524
ജനസാന്ദ്രത 388.5/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670703, 670593
+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പഴശ്ശി പദ്ധതി

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പടിയൂർ ഗ്രാമപഞ്ചായത്ത്'. കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ആര്യങ്കോട്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഈ പഞ്ചായത്ത് [1].

അതിർത്തി

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. മണ്ണേരി
  2. ബ്ലാത്തൂർ
  3. തിരൂർ
  4. ഊരത്തൂർ
  5. ആര്യങ്കോട്
  6. പുലിക്കാട്
  7. കല്ലുവയൽ
  8. നിടിയോടി
  9. പടിയൂർ
  10. പൂവം
  11. കുയിലൂർ
  12. പെരുമണ്ണ്
  13. പെടയങ്കോട്
  14. കല്ല്യാട്
  15. ചോലക്കരി

[2]

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന്‌ 1964 ജനുവരി 1-ന്‌ ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു.

പ്രധാനവിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • സിബ്ഗ കോളേജ്, കല്യാട്
  • ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിയൂർ
  • എസ്.എൻ.എ.യു.പി സ്കൂൾ പടിയൂർ
  • കല്യാട് എ.യു.പി സ്കൂൾ
  • ഗാന്ധി വിലാസം എ.എൽ.പി സ്കൂൾ ബ്ലാത്തൂർ
  • നാരായണ വിലാസം എ.എൽ.പി സ്കൂൾ പെരുമണ്ണ്
  • സെൻ്റ് ആൻ്റണീസ് എ.എൽ.പി സ്കൂൾ കല്ലുവയൽ
  • കുയിലൂർ എ.എൽ.പി സ്കൂൾ
  • ഊരത്തൂർ എ.എൽ.പി സ്കൂൾ
  • ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ, പെരുമണ്ണ്- പെടയങ്കോട്
  • ഗവ. ഐ.ടി.ഐ പടിയൂർ, ബ്ലാത്തൂർ

പ്രധാനസാംസ്കാരികകേന്ദ്രങ്ങൾ

തിരുത്തുക

നിടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂർ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂർ പൊതുജന വായനശാല, ബ്ളാത്തൂർ സി.ആർ.സി. ഗ്രന്ഥാലയം, ആലത്തുപറമ്പ് പി കുമാരൻ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്. എ.കെ.ജി.സ്മാരക വായനശാല ഊരത്തൂർ, തിരൂർ പൊതുജന വായനശാല, ആര്യങ്കോട് എ.കെ.ജി വായനശാല, എ.കെ.ജി. വായനശാല കരവൂർ, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കല്ല്യാട് സാംസ്കാരിക നിലയം,ആര്യങ്കോട് കയർഷെഡ് ഹാൾ, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാൾ, മാങ്കുഴി പട്ടികവർഗ്ഗ കമ്മ്യൂണിറ്റിഹാൾ, തിരൂർ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ് .പടിയൂർ, കല്ല്യാട് എന്നിവിടങ്ങളിൽ വൃദ്ധജനങ്ങൾക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കുമുള്ള വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

ധനകാര്യ സ്ഥാപനങ്ങൾ

തിരുത്തുക
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്ലാത്തൂർ
  • കേരള ഗ്രാമീൺ ബാങ്ക് പടിയൂർ
  • കല്യാട് സർവീസ് സഹകരണ ബാങ്ക്
  • ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്
  • പടിയൂർ വനിതാ സഹകരണ സംഘം
  • പടിയൂർ-കല്യാട് വനിതാ സഹകരണ സംഘം
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പടിയൂർ-കല്യാട് (ഗ്രാമപഞ്ചായത്ത്)
  2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ജി എച്ച് എസ് എസ് പടിയൂർ