മാമാനിക്കുന്നു മഹാദേവി ക്ഷേത്രം

(മാമാനം മഹാദേവി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനം ശ്രീ മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം. ഹൈന്ദവ, ശക്തേയ വിശ്വാസപ്രകാരം സർവേശ്വരിയായ ആദിപരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. [1]. കല്ല്യാട് താഴത്തുവീട്‌ വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കൽ, പള്ളിക്കുന്ന് എന്നീ ദുർഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.

ഐതിഹ്യം

തിരുത്തുക

പണ്ട് കാലത്ത് ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിന്റെ അവശിഷ്ട തെളിവുകൾ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂൽ എന്നിവിടങ്ങളിൽ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാർ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാൽ ഈ സ്ഥലത്തിന് മാമുനിക്കുന്ന്` എന്നു പേർ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു.

പ്രത്യേകതകൾ

തിരുത്തുക

ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർക്ക് പകരം പിടാരർ അല്ലെങ്കിൽ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകൾ ചെയ്യുന്നത്. കാടാമ്പുഴയിലെപ്പോലെ പൂമൂടൽ ചടങ്ങ് ഇവിടെ സാധാരണമല്ല. മറികൊത്തൽ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഭക്തർക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നൽകിവരുന്നു. 1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിച്ചു.

പ്രതിഷ്ഠകൾ

തിരുത്തുക

ആദിപരാശക്തി-ദുർഗ്ഗ-ഭദ്രകാളീ-ഭുവനേശ്വരി ഭാവത്തിൽ ആണ് ഭഗവതി പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

എത്തിചേരാനുള്ള വഴികൾ

തിരുത്തുക
  • കണ്ണൂർ നഗരത്തിൽ നിന്നും റോഡ്മാർഗ്ഗം 30 കിലോമീറ്റർ യാത്രചെയ്താൽ ഇവിടെ എത്താം.
  • തലശ്ശേരി നിന്നും ചാലോട് വഴി 27 കിലോമീറ്റർ ദൂരം.
  • തളിപ്പറമ്പ് നിന്നും ഇരിക്കൂർ വഴിയുള്ള ബസ്സിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

ആരൂഢ സ്ഥാനം

തിരുത്തുക

ബ്ലാത്തൂർ റോഡിൽ രണ്ടുകിലോമീറ്റർ കിഴക്കായി ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം, [കല്യാട്, കണ്ണൂർ] ആണ് മാമാനം ദേവിക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമായി കണക്കാക്കപ്പെടുന്നത്.

പ്രധാന ആഘോഷങ്ങൾ

തിരുത്തുക
  1. മീന മാസത്തിൽ പൂരോത്സവം
  2. വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക്
  3. നവരാത്രി മഹോത്സവവും വിദ്യാരംഭവും
  1. "http://lsgkerala.in/irikkurpanchayat/general-information/description/". Archived from the original on 2016-03-04. Retrieved 2010-11-04. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക