ഇരിക്കൂറിലെ പുരാതനമായ പള്ളികളിലോന്നാണ് ഇരിക്കൂർ ജുമാ മസ്ജിദ്. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന ഈ പള്ളി നിർമ്മിക്കുന്നതിനു മരമാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.കേരളീയ വാസ്തുവിദ്യാ ശൈലിയിൽ പണിതീർത്തിരിക്കുന്ന ഈ പള്ളിയിൽ ഹിന്ദു ക്ഷേത്രങ്ങളിലേതുപോലുള്ള, ക്ഷേത്രപാലക ,കിമ്പുരുഷ സങ്കൽപ്പങ്ങളിൽ പണിയാറുള്ള പോലുള്ള മരപ്പണികളും താഴികക്കുടങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മേൽക്കൂര പൂർണ്ണമായും വീതിയേറിയ മരത്തൂനിന് മേലാണ് വാതിലുകളും മരം കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്.

ഇരിക്കൂർ ജുമാ മസ്ജിദ്
"https://ml.wikipedia.org/w/index.php?title=ഇരിക്കൂർ_ജുമാ_മസ്ജിദ്&oldid=2297130" എന്ന താളിൽനിന്ന് ശേഖരിച്ചത്