മലയാള സിനിമാ രംഗത്ത് മൂന്നാമതായി പ്രവേശിച്ച വനിതാ വസ്ത്രാലങ്കാരകയാണ്‌ സമീറ സനീഷ്[1]. എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പിൽ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളായി ജനിച്ച സമീറ കൊച്ചിൻ കലാഭവനിൽ സ്റ്റിച്ചിങ്ങും ഡ്രോയിങ്ങും പെയിന്റിങ്ങും പഠിച്ച ശേഷം കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈനിൽ നിന്നും ഒന്നാം റാങ്കോടെ കോഴ്സ് പൂർത്തിയാക്കി.

തുടക്കം തിരുത്തുക

പരസ്യചിത്രങ്ങൾക്കു വേണ്ടിയാണ്‌ ആദ്യമായി സമീറ വസ്ത്രാലങ്കാരം നിർ‌വഹിച്ചിട്ടുള്ളത്. ഇജാസ് ഖാൻ സംവിധാനം നിർ‌വഹിച്ച വൈറ്റ് എലഫന്റ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് സിനിമാലോകത്തെ തുടക്കം[2]. ഡാഡി കൂൾ എന്ന ചിത്രത്തിലൂടെയാണ്‌ മലയാള സിനിമാലോകത്തെ തുടക്കം.

പുരസ്കാരങ്ങൾ തിരുത്തുക

ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ വസ്ത്രാലങ്കാരം നിർവഹിച്ചതിന്റെ പേരിൽ ലിംക ബുക്ക് റെക്കൊർഡ് ലഭിച്ചു. 30 വയസ്സിനുള്ളിൽ അഞ്ചു വർഷം കൊണ്ട് 52 ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചതിനാണ് റെക്കോർഡ് ലഭിച്ചത്.[3]

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "സമീറ സനീഷ്: വസ്ത്രാലങ്കാരത്തിലെ പെൺവഴി". Archived from the original on 2011-11-29. Retrieved 2011-11-29.
  2. In vogue in Mollywood
  3. "സമീറ സമീഷ് ലിംക ബുക്കിൽ". മനോരമ. Archived from the original on 2015-03-28. Retrieved 2015 മാർച്ച് 28. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സമീറ_സനീഷ്&oldid=3792334" എന്ന താളിൽനിന്ന് ശേഖരിച്ചത്