റാണി പത്മിനി
റാണി പത്മിനി അഥവാ പത്മാവതി, പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഐതിഹാസിക ഇന്ത്യൻ രാജ്ഞിയാണ്. 1540 CE ൽ മാലിക് മുഹമ്മദ് ജയാസി എന്ന കവി എഴുതിയ പത്മാവതി എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്. പത്മാവതി ശ്രീലങ്കയിൽ സിൻഹളരാജ്യത്തെ അസാമാന്യ സൌന്ദര്യമുള്ള രാജകുമാരിയായിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയിൽ നിന്ന് മനസ്സിലാക്കുന്നു. ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം അവളെ വിവാഹം കഴിക്കുകയും ചിറ്റൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ജൗഹർ (ആത്മയാഗം) നടത്തി. കാലാനുഗതമായി വന്ന നിരവധി കൃതികളിലെ കഥാപാത്രമായ പത്മാവതിയെ, ഒരു ആക്രമണകാരിയോട് തന്റെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞിയായി വിശേഷിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കടന്നു പോകവേ, ചരിത്രപ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും പല നോവലുകളിലും നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. എ.ഡി 1303 CE ലെ അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ കോട്ടയുടെ അടക്കമുള്ള ഉപരോധം ചരിത്രപ്രാധാന്യമുള്ളതായിരുന്നു. പത്മാവതിയുടെ ഇതിഹാസത്തിന് ചരിത്രപരമായ ആധികാരികതയില്ല എന്നതു മുൻനിറുത്തി ആധുനിക ചരിത്രകാരന്മാർ ഈ കഥാപാത്രത്തിൻറെ നിലനിൽപ്പു ചോദ്യം ചെയ്യുന്നു.
റാണി പത്മിനി | |
---|---|
Rani of Mewar
| |
An 18th-century painting of Padmini. | |
ജീവിതപങ്കാളി | Ratan Sen |
മതം | Hinduism |
ഇതിഹാസത്തിൻറെ വീക്ഷണാന്തരങ്ങൾ
തിരുത്തുകപത്മിനിയെ അഥവാ പത്മാവതിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്, മാലിക് മുഹമ്മദ് ജയാസിയുടെ അവാധ് ഭാഷയിലെ കാവ്യമായ പത്മവത് ( 1540 CE) ആണ്.[1] അലാവുദ്ദീൻ ഖൽജിയുടെ ചിത്തോർ ആക്രമണത്തെക്കുറിച്ചു വിശേഷിപ്പിക്കുന്ന മുൻകാല വിവരണങ്ങളിൽ ഈ രജപുത്ര രാജ്ഞിയെക്കുറിച്ച് പരാമർശിക്കുന്നില്ല.[2] അനന്തരം, അവരുടെ കഥ വിവരിക്കുന്ന പല സാഹിത്യസൃഷ്ടികളും രചിക്കപ്പെട്ടു. ഇവയെ നാല് പ്രധാന വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്:[3]
പേർഷ്യൻ, ഉർദ്ദു വിഭാഗങ്ങൾ
തിരുത്തുക16-ഉം 19-ഉം നൂറ്റാണ്ടുകൾക്കിടയിൽ, മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കാവ്യത്തിന് ഉപോൽബലകമായോ ഭാഷാന്തരമായോ ഏറ്റവും കുറഞ്ഞത് 12 പേർഷ്യൻ, ഉർദു കൃതികൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ ഉർദു ഭാഷാന്തരങ്ങളും ജയാസിയുടെ പ്രണയകാവ്യത്തിൻറെ പാരമ്പര്യമാണ് പിന്തുടർന്നത്.[4]
രജപുത്ര നാടോടിപ്പാട്ടുകൾ
തിരുത്തുക11589 CE യിൽ ഹേംരത്തൻ, 'ഗോറാ ബാദൽ പത്മിനി ചൌപായി' എന്നപേരിൽ ഈ ഇതിഹാസ കാവ്യത്തിൻറെ ഒരു രജപുത്ര പതിപ്പ് 'യഥാർത്ഥ കഥ'യായി രചിച്ചു.[5] 16-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ, ഇന്നത്തെ രാജസ്ഥാനിൽ രജപുത്ര പ്രമുഖരുടെ പിന്തുണയോടെ പത്മവതിയുടെ കൂടുതൽ രജപുത്ര പതിപ്പുകൾ രചിക്കപ്പെട്ടു. ജയാസിയുടെ കാവ്യത്തിലെ പ്രണയാഭ്യർത്ഥന, വിവാഹം എന്നീ പ്രമേയങ്ങളിൽനിന്നു വ്യത്യസ്തമായി, രജപുത്ര പതിപ്പുകൾ തങ്ങളുടെ ഭരണാധികാരിയെ അലാവുദ്ദീൻ ഖൽജിക്കെതിരെ പ്രതിരോധിക്കുന്നതിലുള്ള അഭിമാനത്തെ ഊന്നിപ്പറയുന്ന രീതിയിലുള്ളതായിരുന്നു.[6]
ജയിംസ് ടോഡ് പതിപ്പ്
തിരുത്തുക1829-32 കാലഘട്ടത്തിൽ ജെയിംസ് ടോഡ് തൻറെ 'അന്നൽസ് ആൻറ് ആൻറിക്വിറ്റിസ് ഓഫ് രാജസ്ഥാൻ' എന്ന കൃതിയിൽ ഈ ഇതിഹാസത്തിന്റെ കൊളോണിയൽ പുനർവ്യാഖ്യാനം കൂടി ഉൾപ്പെടുത്തി. രജപുത്ര പ്രമുഖരുടെ എഴുത്തുകാരായി ജോലി ചെയ്തിരുന്നവരുടെ വാക്കാലുള്ളതും പ്രമാണീകരിച്ചതുമായ പാരമ്പര്യത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ രചന.[6]
ബംഗാളി പതിപ്പുകൾ
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെയിംസ് ടോഡിൻറെ രചന, ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ എത്തിയപ്പോൾ ഇതിനെ അവലംബിച്ച് നിരവധി ബംഗാളി പതിപ്പുകൾ സൃഷ്ടിക്കപ്പെട്ടു. ഈ ബംഗാളി ആഖ്യാനങ്ങളിൽ പത്മാവതിയെ, മുസ്ലിം ആക്രമണകാരിക്കെതിരെ തൻറെ അഭിമാനം സംരക്ഷിക്കുവാൻ ആത്മാഹൂതി ചെയ്ത ധീരയായ രജപുത്ര രാജ്ഞിയായി ചിത്രീകരിക്കുന്നു.[6]
ഐതിഹാസിക വിവരണം
തിരുത്തുകമാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് (1540 CE)
തിരുത്തുകപത്മാവതി സിൻഘാൾ രാജ്യത്തെ രാജാവായിരുന്ന ഗന്ധർവ സെന്നിൻറെ മകളായിരുന്നു. ഹിരാമൻ എന്ന ഒരു സംസാരിക്കുന്ന തത്ത അവളുടെ അടുത്ത സുഹൃത്തായിരുന്നു. രാജകുമാരിയുടെ തത്തയോടുള്ള അടുപ്പത്തിൽ രാജാവിന് അമർഷമുണ്ടാവുകയും ഈ പക്ഷിയെ കൊല്ലാൻ ഉത്തരവിടുകയും ചെയ്തു. ജീവരക്ഷയ്ക്കായി തത്ത അവിടെനിന്നു പറന്നു പോവുകയും എന്നാൽ ഒരു പക്ഷിപിടുത്തക്കാരൻറെ വലയിലകപ്പെടുകയും ചെയ്തു. അയാൾ പക്ഷിയെ ഒരു ബ്രാഹ്മണനു വിൽപ്പന നടത്തി. ബ്രാഹ്മണൻ അതിനെ ചിറ്റൂരിലേക്കു കൊണ്ടുപോവുകയും, അവിടെയുള്ള തദ്ദേശീയ രാജാവായ രത്തൻ സെൻ അതിനെ വാങ്ങുകയും തത്തയുടെ സംസാരിക്കാനുള്ള കഴിവിൽ അദ്ദേഹത്തിനു മതിപ്പുണ്ടായി അതിനെ കൂട്ടിലടക്കുകയും ചെയ്തു.[7]
തത്ത പത്മാവതിയുടെ അസാമാന്യ സൗന്ദര്യത്തെ പുകഴ്‍ത്തി രാജാവിനോടു സംസാരിക്കുകയും അദ്ദേഹം പത്മാവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു. തത്തയെ വഴികാട്ടിയാക്കി 16,000 അരുചരന്മാരോടൊപ്പം ഏഴു സാഗരങ്ങൾ താണ്ടി രത്തൻ സെൻ സിൻഘാൾ രാജ്യത്തു പ്രവേശിച്ചു. പത്മാവതിയെ തേടിയെത്തിയ അദ്ദേഹം അവിടെ ക്ഷേത്രത്തിൽ വ്രതം ആരംഭിച്ചു.അതേസമയം തത്ത ഉദ്ബോധിപ്പിച്ചതനുസരിച്ച് ക്ഷേത്രത്തിലെത്തിയ പത്മാവതി രത്തൻ സെന്നിനെ കാണാതെ ഉടനടി തൻറെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോയി. കൊട്ടാരത്തിൽ തിരികെയെത്തിയ പത്മാവതിയുടെ ഹൃദയം രത്തൻ സെന്നിനു വേണ്ടി തുടിക്കുവാൻ തുടങ്ങി.[7]
അതേസമയം, പത്മാവതിയെ കാണാൻ അവസരം നഷ്ടപ്പെട്ടതായി രത്തൻ സെൻ തിരിച്ചറിയുകയും ഖിന്നനാകുകയും ചെയ്തു. ആത്മനിന്ദയാൽ അദ്ദേഹം ആത്മാഹൂതി ചെയ്യാനൊരുങ്ങുകയും പരദേവതകളായ ശിവനും പാർവ്വതിയും ഇതു തടസ്സപ്പെടുത്തുകയും ചെയ്തു.[8] ശിവൻറ ഉപദേശം അനുസരിച്ച്, രത്തൻ സെൻ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം സിൻഘാൾ രാജ്യത്തിൻറെ രാജകീയ കോട്ട ആക്രമിച്ചു.അപ്പോഴും സന്യാസ വേഷധാരികളായിരുന്ന അവർ തോൽപ്പിക്കപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു. രത്തൻ സെൻ വധിക്കപ്പെടാൻ പോകുന്നതിനു തൊട്ടുമുമ്പ്, അദ്ദേഹം ചിറ്റൂരിലെ രാജാവാണെന്ന് എന്ന് ബന്ദികളിലൊരാൾ വെളിപ്പെടുത്തി. ഗന്ധർവ് സെൻ പത്മാവതിയെ രത്തൻ സെന്നിനു വിവാഹം കഴിച്ചുകൊടുക്കുകയും രത്തൻ സെന്നിനൊപ്പം 16,000 അനുചരന്മാരെയും സിൻഘാളിൽനിന്ന് 16,000 പത്മിനി[a]വനിതകളേയും ഏർപ്പെടുത്തുകയും ചെയ്തു.[9]കുറച്ചു കാലം കഴിഞ്ഞ് രത്തൻ സെൻ ഒരു ദൂതനായ പക്ഷിയിൽ നിന്ന് തൻറെ ആദ്യ ഭാര്യയായിരുന്ന നാഗമതി ചിത്തോരിൽ അദ്ദേഹത്തെ കാത്തിരിക്കുന്നതായി മനസ്സിലാക്കുന്നു. തൻറെ പുതിയ പത്നിയായ പത്മാവതിയോടും തൻറെ 16,000 അനുയായികളുംസിൻഘാളിൽനിന്നുള്ള മറ്റൊരു 16,000 അനുയായികളുമായി രത്തൻ സെൻ ചിറ്റൂരിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.
യാത്രാവേളയിൽ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ നേടുന്നതിൽ വിജയിക്കുകയും അതിൽ അമിതമായ അഹങ്കാരം പുലർത്തുകയും ചെയ്ത രത്തൻ സെന്നിനെ സമുദ്രദേവത ശിക്ഷിച്ചു. രത്തൻ സെന്നും പത്മിനിയും ഒഴികെയുള്ള മറ്റെല്ലാവരും ഒരു കൊടുങ്കാറ്റിലകപ്പെട്ട് കൊല്ലപ്പെട്ടു. സമുദ്രദേവൻറെ മകളായ ലക്ഷ്മിയുടെ ദ്വീപിൽ പത്മാവതി ഒറ്റപ്പെട്ടുപോയി. രത്തൻ സെൻ, സമുദ്രദേവനാൽ രക്ഷിക്കപ്പെട്ടു. പത്മാവതയ്ക്കു രത്തൻ സെന്നിനോടുള്ള സ്നേഹത്തെ പരീക്ഷിക്കാൻ ലക്ഷ്മി ദേവി തീരുമാനിച്ചു. ലക്ഷ്മി ദേവി വേഷപ്പകർച്ചനടത്തി പത്മാവതിയായി രത്തൻ സെന്നിനു മുന്നിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും രാജാവിന് ഇതു മനസ്സിലായിരുന്നു. സമുദ്രദേവനും ലാക്ഷ്മിദേവിയും രത്തൻസെന്നിൽ പ്രസാദിക്കുകയും പിന്നീട് പത്മാവതിയുമായി വീണ്ടും ഒന്നിച്ചുചേർക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. രത്തൻ സെൻ പുതിയ അനുചരവൃന്ദത്തെ സംഘടിപ്പിക്കുകയും ചിത്തൂരിലേയക്കു പത്മാവതിയുമായി തിരിച്ചുവരികയും ചെയ്തു.[9]
അവലംബം
തിരുത്തുക- ↑ Ramya Sreenivasan 2007, p. 2.
- ↑ Ramya Sreenivasan 2007, p. 4.
- ↑ Ramya Sreenivasan 2007, p. 2-3.
- ↑ Ramya Sreenivasan 2007, pp. 3–4.
- ↑ Ramya Sreenivasan 2007, pp. 3, 209.
- ↑ 6.0 6.1 6.2 Ramya Sreenivasan 2007, p. 3.
- ↑ 7.0 7.1 Ramya Sreenivasan 2007, p. 207.
- ↑ Ramya Sreenivasan 2007, pp. 207–208.
- ↑ 9.0 9.1 Ramya Sreenivasan 2007, p. 208.
കുറിപ്പുകൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;padmini_women
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.