ആറളം ഗ്രാമപഞ്ചായത്ത്
11°59′57″N 75°45′50″E / 11.999220°N 75.764010°E
ആറളം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 26,508 (2001[update]) |
സമയമേഖല | IST (UTC+5:30) |
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2].
ചരിത്രം തിരുത്തുക
1955-ലാണ് ആറളം പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്, 1977 ഫെബ്രുവരിയിൽ ആറളം പഞ്ചായത്തിനെ ആറളം ഗ്രാമപഞ്ചായത്ത്, അയ്യൻകുന്ന് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. [3].
ഭൂമിശാസ്ത്രം തിരുത്തുക
അതിരുകൾ തിരുത്തുക
- വടക്ക്: അയ്യൻകുന്ന്, വെമ്പുഴ
- പടിഞ്ഞാറ്: [പായം പഞ്ചായത്ത്]
- തെക്ക്: കണിച്ചാർ, ബാവലി-ആറളം പുഴ
- കിഴക്ക്: അയ്യൻകുന്ന്, കേളകം
ഭൂപ്രകൃതി തിരുത്തുക
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ, ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, മണൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്ത മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി തിരുത്തുക
ബാവലി ,ആറളം, വെമ്പുഴ, ഇരുഴി എന്നീ പുഴകൾ ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു.
വിനോദസഞ്ചാരകേന്ദ്രങ്ങൾ തിരുത്തുക
ആറളം ഫാം, ആറളം വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
77.93 | 16 | 24195 | 12250 | 11945 | 310 | 975 | 89.57 | 92.41 | 86.65 |
ഗ്രാമ പഞ്ചായത്ത് വാർഡുകൾ തിരുത്തുക
കമ്യൂണിസ്റ് ഭരണത്തിൽ ശ്രീ രാജേഷ്
ആണ്പ പഞ്ചായത്ത് പ്രസിഡന്റ്. [1] ആറളം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. [4]
- എടൂർ
- മാഞ്ചുവട്
- കുടുമങ്ങാട്
- ചതിരൂർ
- വിയറ്റ്‌നാം(ആറളം)
- ആറളം ഫാം
- കീഴ്‌പള്ളി
- വെളിമാനം
- അമ്പലക്കണ്ടി
- വീർപ്പാട്
- ഉരുപ്പുംകുണ്ട്
- കല്ലറ(ആറളം)
- ചെടിക്കുളം
- പെരുംപഴശ്ശി
- ആറളം
- പൂതക്കുണ്ട്
- കൂട്ടക്കളം
തിരഞ്ഞെടുപ്പുഫലങ്ങൾ തിരുത്തുക
2010- സെപ്റ്റംബർ 28-ന് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ[5] [6]
നമ്പർ | വാർഡ് | മെമ്പർ | പാർട്ടി |
---|---|---|---|
1 | എടൂർ | കരുണാകരൻ പുതുശ്ശേരി | ഐ.എൻ.സി |
2 | മാഞ്ചുവട് | വി.റ്റി. തോമസ് | ഐ.എൻ.സി |
3 | കുണ്ടുമാങ്ങോട് | ലിസ്സി ജോണ് | ഐ.എൻ.സി |
4 | ചതിരൂർ | ജോര്ജ് എ.കെ | ഐ.എൻ.സി |
5 | വിയറ്റ്നാം | എ.എം തോമസ് | സി.പി.ഐ (എം) |
6 | ആറളം ഫാം | റെയ്ഹാനത്ത് പാന്വലത്ത് | എം.എൽ |
7 | കീഴ്പള്ളി | ദേവിക കൃഷ്ണൻ | സി.പി.ഐ |
8 | വെളിമാനം | സോളി ജോയി | കെ.സി (ജെ) |
9 | അബലക്കണ്ടി | അരവിന്ദാക്ഷൻ. കെ | ഐ.എൻ.സി |
10 | വീർപ്പാട് | ബേബി ജോൺ | സി.പി.ഐ (എം) |
11 | ഉരുപ്പുംകുണ്ട് | ജെയ്സൺ ജീരകശ്ശേരി | കെ.സി (എം) |
12 | കല്ലറ | ലീലാമ്മ തുണ്ടത്തിൽ | ഐ.എൻ.സി |
13 | ചെടിക്കുളം | ഷിജി നടുപ്പറന്വിൽ | ഐ.എൻ.സി |
14 | പെരുമ്പഴശ്ശി | പി.വി കുഞ്ഞിക്കണ്ണൻ | സി.പി.ഐ (എം) |
15 | ആറളം | വസന്ത കെ.കെ | സി.പി.ഐ (എം) |
16 | പൂതക്കുണ്ട് | അജിത ദിലീപ് | സി.പി.ഐ (എം) |
17 | കൂട്ടക്കളം | കെ.ജെ. ഫിലോമിന | സി.പി.ഐ (എം) |
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ http://www.nationmaster.com/encyclopedia/Local-Body-Election-in-Kerala[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]