കണിച്ചാർ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കണിച്ചാർ ഗ്രാമപഞ്ചായത്ത്. കണിച്ചാർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കണിച്ചാർ ഗ്രാമപഞ്ചായത്തിനു 51.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കേളകം പഞ്ചായത്തും, കിഴക്ക് കേളകം പഞ്ചായത്തും, തെക്ക് പാട്യം പഞ്ചായത്തും, പടിഞ്ഞാറ് കോളയാട്, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളുമാണ്. ആറളം കേന്ദ്ര കൃഷിഫാം പഞ്ചായത്തിന്റെ വടക്കേ അതിരിലും, കണ്ണവം റിസർവ്വ് ഫോറസ്റ്റും, വയനാട് ജില്ലയും പഞ്ചായത്തിന്റെ തെക്കേ അതിരിലുമാണ്.

കണിച്ചാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°53′16″N 75°46′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾഅണുങ്ങോട്, കണിച്ചാർ, ഓടംതോട്, ചെങ്ങോം, ഏലപ്പീടിക, വെള്ളൂന്നി, നെല്ലിക്കുന്ന്, ഓടപ്പുഴ, കൊളക്കാട്, പൂളക്കുറ്റി, നെടുംപുറംചാൽ, മാവടി, ചാണപ്പാറ
ജനസംഖ്യ
ജനസംഖ്യ14,432 (2001) Edit this on Wikidata
പുരുഷന്മാർ• 7,284 (2001) Edit this on Wikidata
സ്ത്രീകൾ• 7,148 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.58 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221228
LSG• G131101
SEC• G13075
Map

വിനോദസഞ്ചാരം തിരുത്തുക

ഏലപ്പീടിക: വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടനവധി കാഴ്ചകൾ ഇവിടെയുണ്ട്. വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ പേരിയ ചുരം, വെള്ളച്ചാട്ടം, കറപ്പത്തോട്ടം, കണ്ണൂർ ജില്ല മുഴുവനും അറബിക്കടലും കാണാൻ സാധിക്കുന്ന ഏലപ്പീടിക കുരിശുമല, മൊട്ടക്കുന്ന് എന്നിവയെല്ലാം ഈ പ്രദേശത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്നും 600 മീറ്റർ ഉയരത്തിലാണു ഏലപ്പീടികയുടെ സ്ഥാനം. മൊട്ടക്കുന്നിന്റെ ഉയരം 1000-1100 മീറ്ററും. കടും വേനലിലും ഇവിടം തണുപ്പുനിറഞ്ഞതായിരിക്കും.

 
Elapeedika46
 
Elapeedika45
 
Elapeedika33
 
Elapeedika32
 
Elapeedika19
 
Waterfalls in Elapeedika

ഇതും കാണുക തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക