ആനച്ചന്തം

മലയാള ചലച്ചിത്രം
(ആനച്ചന്തം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജയറാം, രമ്യ നമ്പീശൻ, സായി കുമാർ, സലീം കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സ്വാഗത് ഫിലിംസിന്റെ ബാനറിൽ സമദ് മങ്കട നിർമ്മിച്ച് ജയരാജ് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് ആനച്ചന്തം. 2006 ഓഗസ്റ്റ് 4-ന് പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം അരോമ മൂവീസ് വിതരണം ചെയ്തിരിക്കുന്നു. സുധീഷ് ജോൺ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

ആനച്ചന്തം
സംവിധാനംജയരാജ്
നിർമ്മാണംസമദ് മങ്കട
രചനസുധീഷ് ജോൺ
അഭിനേതാക്കൾജയറാം
രമ്യ നമ്പീശൻ
സായി കുമാർ
സലീം കുമാർ
സംഗീതംജെയ്‌സൻ ജെ. നായർ
ഗാനരചനപി.സി. അരവിന്ദനൻ
കാനേഷ് പുനൂർ
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംവിജയകുമാർ
സ്റ്റുഡിയോസ്വാഗത് ഫിലിംസ്
വിതരണംഅരോമ മൂവീസ്
റിലീസിങ് തീയതി2006 ഓഗസ്റ്റ് 4
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു തിരുത്തുക

ആനക്കമ്പക്കാരനായ കൃഷ്ണപ്രസാദിന് (ജയറാം) സംസ്ഥാനത്തെ എല്ലാ ആനകളെ പറ്റിയുള്ള വിവരങ്ങാളും മനഃപാഠമാണ്. ആനയോടുള്ള ഈ കമ്പം മൂലം നല്ല ഒരു ജോലി സമ്പാദിക്കാനുള്ള സമയം പോലും കൃഷ്ണപ്രസാദിന് ലഭിക്കുന്നില്ല. വീട്ടുകാർക്കും കാമുകി ഗൌരിയ്ക്കും (രമ്യ നമ്പീശൻ) ഇതിൽ എതിർപ്പാണെങ്കിലും സ്വന്തം ആനക്കമ്പത്തെ നിയന്ത്രിയ്ക്കാൻ കൃഷ്ണപ്രസാദിന് സാധിക്കുന്നില്ല. കോ-ഓപറേറ്റിവ് ബാങ്ക് പ്രസിഡന്റും കുറേ ആനകളുടെ ഉടമയുമായ അനിരുദ്ധൻ മുതലാളിയുടെ (സായി കുമാർ) ചതിപ്രയോഗത്തിലൂടെ സാരമായി പരിക്കേറ്റ് ഉടമപോലും ഉപേക്ഷിച്ച രക്ഷപ്പെടാൻ സാദ്‌ധ്യതയില്ലാത്ത അർജ്ജുനൻ എന്ന ആനയെ കൃഷ്ണപ്രസാദ് ഏറ്റെടുത്ത് ചികിത്സിക്കാൻ തീരുമാനിക്കുന്നു. കൃഷണപ്രസാദിനോട് ശത്രുതയുള്ള അനിരുദ്ധൻ മുതലാളി ഗൌരിയേയും അമ്മയേയും കോ-ഓപറേറ്റിവ് ബാങ്കിലെ കടം വീട്ടാത്തതിന്റെ പേരിൽ വീട് ജപ്റ്റി ചെയ്ത് പെരുവഴിയിലിറക്കിവിടുന്നു. അവരെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് വന്ന് സംരക്ഷിക്കേണ്ട ബാദ്‌ധ്യതയും കൃഷ്ണപ്രസാദ് ഏറ്റെടുക്കുകയാണ്.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

പി.സി. അരവിന്ദൻ‍, കാനേഷ് പുനൂർ എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെയ്‌സൻ ജെ. നായർ. ജെയ്‌സൻ ജെ. നായർ‍ എന്ന സംഗീതസംവിധായകന്റെ ആദ്യചിത്രമായിരുന്നു ആനച്ചന്തം. പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനച്ചന്തം&oldid=4075948" എന്ന താളിൽനിന്ന് ശേഖരിച്ചത്