ആട് (ചലച്ചിത്രം)

ഹാസ്യ ചലച്ചിത്രം
(ആട് ഒരു ഭീകരജീവിയാണ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ [2]

ആട്
റിലീസ് പോസ്റ്റർ
സംവിധാനംമിഥുൻ മാനുവൽ തോമസ്‌
നിർമ്മാണംവിജയ് ബാബു
സാന്ദ്ര തോമസ്[1]
രചനമിധുൻ മാനുവൽ തോമസ്
അഭിനേതാക്കൾജയസൂര്യ
സണ്ണി വെയ്ൻ
വിനായകൻ
രൺജി പണിക്കർ
വിജയ് ബാബു
വിനീത് മോഹൻ
സംഗീതംഷാൻ റഹ്മാൻ
ഗാനരചനമനു മൻജിത്ത്
ഛായാഗ്രഹണംവിഷ്ണു നാരായൺ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൗസ്
വിതരണംഫ്രൈഡേ ടിക്കറ്റ്സ്
റിലീസിങ് തീയതി
  • ഫെബ്രുവരി 6, 2015 (2015-02-06)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസന്ദർഭം തിരുത്തുക

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥയാണ് ഈ ചിത്രം.

ഈ സിനിമയിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. ഒരു ആട് കുറച്ചു പേരുടെ ജീവിതങ്ങളിൽ വരുത്തുന്ന വിനയെ കുറിച്ചാണ് ഈ സിനിമയിൽ പറയുന്നത്.മറ്റു കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ രസകരമാകുന്നു. സിനിമയിൽ ജയസൂര്യയും കൂട്ടരും വടംവലിയിൽ ജയിച്ചു കിട്ടുന്ന ആടാണ്‌ ഇവർക്ക് വിനകൾ വരുത്തി വയ്ക്കുന്നത്. ഇത് മുഴുനീളൻ തമാശ ചിത്രം ആണ്. പോലീസുകാരും രണ്ടു വിപ്ലവകാരികളും കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു.പകുതി ആകുമ്പോൾ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. നീല കൊടുംവേലി എന്ന അപൂർവസസ്യത്തിന്റെ പിന്നാലെ പോകുന്നു.ഒടുവിൽ ഈ സസ്യത്തെ ആട് തിന്നുന്നു.ഈ സസ്യം ഒരു ഔഷധ സസ്യമയിട്ടാണ് കണക്കാക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആട് ഒരു ഭീകരജീവിയാണ്, പിന്നണിപ്രവർത്തകർ". www.nowrunning.com. Archived from the original on 2015-09-10. Retrieved 2015-10-05.
  2. "ആട് ഒരു ഭീകരജീവി ആണ്". filmibeat.com.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആട്_(ചലച്ചിത്രം)&oldid=3801346" എന്ന താളിൽനിന്ന് ശേഖരിച്ചത്