വിജയ് ബാബു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവും നടനും വ്യവസായിയുമാണ് വിജയ് ബാബു.[2] നടി സാന്ദ്ര തോമസിനൊപ്പം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകനാണ് ഇദ്ഹം.[3]

Vijay Babu
ജനനം (1976-07-29) 29 ജൂലൈ 1976  (48 വയസ്സ്)
തൊഴിൽActor, Producer, Businessman, Media executive
സജീവ കാലം2012–present
വെബ്സൈറ്റ്fridayfilmhouse.com

വിജയ് ബാബുവിന്റെ കമ്പനി നിർമ്മിച്ച ഫിലിപ്‌സ് ആന്റ് ദി മങ്കി പെൻ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നിർമിച്ച ചിത്രങ്ങൾ

തിരുത്തുക

ലൈംഗികപീഢന ആരോപണം

തിരുത്തുക

2022 ഏപ്രിൽ 22 ന് മലയാള സിനിമയിലെ ഒരു പുതുമുഖ നടി, വിജയ് ബാബുവിനെതിരെ ലൈംഗികവും ശാരീരികവുമായ പീഡനം നടത്തിയെന്ന് ആരോപിക്കുകയും തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സൗഹൃദത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും മറവിലാണ് വിജയ ബാബു പീഡനം നടത്തിയതെന്ന് നടി ആരോപിക്കുന്നു. വിജയ ബാബു ഇപ്പോൾ ഇന്ത്യ വിട്ട് ദുബായിലാണെന്ന് സംശയിക്കുന്നു. എയർപോർട്ടുകളിൽ, പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും തെളിവുകൾക്കായി അദ്ദേഹത്തിന്റെ സ്വത്തുക്കളെ കുറിച്ചന്വേഷിക്കാൻ പദ്ധതിയിടുകയും ചെയ്തുവരുന്നു.

നാല് ദിവസത്തിന് ശേഷം വിജയ് ബാബു ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന് "ഇരയാക്കപ്പെട്ടവൻ " ആണെന്ന് അവകാശപ്പെട്ട് ആരോപണങ്ങൾ നിഷേധിക്കുകയും അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് പറയുകയും ചെയ്തു.

ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും വീഡിയോയിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇരയുടെ പേര് അദ്ദേഹം പരാമർശിച്ചു. ഇരയുടെ അജ്ഞാതത്വം ലംഘിച്ചതിന് ഐപിസി സെക്ഷൻ 228 എ പ്രകാരം പോലീസ് വിജയ് ബാബുവിനെതിരെ കൂടുതൽ കുറ്റം ചുമത്തുകയുണ്ടായി

  1. http://www.cinemascoop.net/Celebrity/Gallery/1214/Vijay-Babu[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deccanchronicle.com/131227/entertainment-mollywood/article/vijay-babu-weekend-actor-turn-hero
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2019-08-04.
"https://ml.wikipedia.org/w/index.php?title=വിജയ്_ബാബു&oldid=4069989" എന്ന താളിൽനിന്ന് ശേഖരിച്ചത്