സ്വാതി റെഡ്ഡി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സ്വാതി റെഡ്ഡി. കളേഴ്സ് സ്വാതി എന്ന പേരിലും അറിയപ്പെടുന്ന സ്വാതി റെഡ്ഡി തെലുങ്ക് ടെലിവിഷൻ ചാനലായ മാ ടിവി പരിപാടിയായിരുന്ന കളേഴ്സിന്റെ അവതാരകയായിരുന്നു. ചില ചെറിയ വേഷങ്ങൾക്ക് ശേഷം സ്വാതി റെഡ്ഡി ആദ്യമായി നായികയായി അഭിനയിച്ചത് തമിഴ് സിനിമയായ സുബ്രമണ്യപുരത്തിലായിരുന്നു. തെലുങ്ക് ചിത്രമായ അഷ്ട ചമ്മയിലെ കഥാപാത്രം സ്വാതി റെഡ്ഡിക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും മികച്ച നടിക്കുള്ള ഫിലിം ഫെയർ, നന്ദി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങളിൽ സ്വാതി പാടുകയും ചെയ്തിട്ടുണ്ട്.[2][3][4]

സ്വാതി റെഡ്ഡി
ടെക്എയ്ഡ്സിന്റെ പ്രകാശന ചടങ്ങിൽ സ്വാതി (2010).
ജനനം
സ്വെറ്റ്ലാന, സ്വാതി റെഡ്ഡി

മറ്റ് പേരുകൾകളേഴ്സ് സ്വാതി
തൊഴിൽഅഭിനേത്രി, അവതാരക, ഗായിക, ശബ്ദ കഥാപാത്രം.
സജീവ കാലം2006 – ഇതുവരെ

ചലച്ചിത്രങ്ങൾ തിരുത്തുക

അഭിനയിച്ചവ തിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ
2005 ഡെയ്ഞ്ചർ ലക്ഷ്മി തെലുങ്ക്
2007 ആടവരി മടലുക്കു ആർദലു വെറുലെ പൂജ തെലുങ്ക്
2008 സുബ്രമണ്യപുരം തുളസി തമിഴ്
2008 അഷ്ട ചമ്മ ലാവണ്യ തെലുങ്ക്
2009 കലവരമായേ മാടിലോ ശ്രേയ തെലുങ്ക്
2010 കനിമൊഴി കനിമൊഴി തമിഴ്
2011 ഗോൽകൊണ്ട ഹൈസ്കുൾ അഞ്ജലി തെലുങ്ക്
2011 കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസു കൃഷ്ണ തെലുങ്ക്
2011 മിറപാകേ തെലുങ്ക്
2011 കണ്ടിരീഗ ബുജ്ജി തെലുങ്ക്
2011 പോരാളി ഭാരതി തമിഴ്
2013 ആമേൻ ശോശന്ന മലയാളം
2013 സ്വാമി രാ രാ സ്വാതി തെലുങ്ക്
2013 അമാലി തുമാലി തമിഴ്
2013 ബംഗാരു കോഡിപ്പെട്ട ഭാനുമതി പിന്നസെട്ടി തെലുങ്ക്
2013 ഇദർകുത്താനെ ആസൈപെട്ടാ ബാലകുമാര തമിഴ്
2013 നോർത്ത് 24 കാതം നാരായണി മലയാളം
2013 കാർത്തികേയ[5] തെലുങ്ക്

പാടിയവ തിരുത്തുക

വർഷം ചലച്ചിത്രം ഭാഷ ഗാനം
2011 കഥ സ്ക്രീൻപ്ലേ ദർശകട്വം അപ്പാലരസു തെലുങ്ക് "അൺബിലീവബിൾ"
2011 100% ലവ് തെലുങ്ക് "എ സ്ക്വയർ ബി സ്ക്വയർ"
2013 സ്വാമി രാ രാ തെലുങ്ക് "യോ യോ യോ മേമു അന്താ"

ശബ്ദം നൽകിയവ തിരുത്തുക

വർഷം ചലച്ചിത്രം ഭാഷ നൽകിയത്
2008 ജൽസ തെലുങ്ക് ഇല്യാന ഡിക്രൂസ്

അവലംബം തിരുത്തുക

  1. "Interview with Swati". idlebrain.com. Retrieved 2009-07-26.
  2. T. Lalith Singh (2003-12-25). Colourful presence Archived 2004-01-09 at the Wayback Machine.. Hindu.com (2003-12-25). Retrieved on 2012-12-30.
  3. Swathi’s big leap in Kollywood Archived 2011-03-17 at the Wayback Machine.. sify.com (2010-01-05).
  4. Nandi Award for Ravi Teja, Swati. Beta.thehindu.com (2010-03-17). Retrieved on 2012-12-30.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-15. Retrieved 2013-07-07.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്വാതി_റെഡ്ഡി&oldid=3648592" എന്ന താളിൽനിന്ന് ശേഖരിച്ചത്