ഭഗത് മാനുവൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവാണ് ഭഗത് മാനുവൽ; ഇംഗ്ലീഷ്:Bhagath Manuel(ജനനം:26 നവംബർ 1986) 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായ ഭഗത് സഹനടനായിട്ടാണ് ഏറെയും അഭിനയിച്ചിട്ടുള്ളത്.[1][2][3]

ഭഗത് മാനുവൽ
ജനനം (1986-11-26) 26 നവംബർ 1986  (36 വയസ്സ്)
മൂവാറ്റുപുഴ, എറണാകുളം ജില്ല
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2010 മുതൽ
ജീവിതപങ്കാളി(കൾ)ഡാലിയ(div), ഷെലിൻ

ജീവിതരേഖതിരുത്തുക

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ബിസിനസുകാരനായ ബേബി മാനുവലിൻ്റെയും ഷീലയുടേയും മകനായി 1986 നവംബർ 26ന് ജനിച്ചു. ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഭഗത് എച്ച്. എം. ട്രെയിനിംഗ് കോളേജിൽ നിന്ന് ബിരുദം നേടി.

2009-ൽ ലണ്ടനിൽ എം.ബി.എ പഠിച്ച് കൊണ്ടിരിക്കുമ്പോൾ നാട്ടിലെത്തിയ ഭഗത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയുടെ ഓഡീഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെടുകയും ആ സിനിമയിലൂടെ നടനായി മാറുകയുമായിരുന്നു. ആദ്യ സിനിമയായി 2010-ൽ റിലീസായ മലർവാടിയിലെ പുരുഷു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 2011-ൽ വനിതയുടെ മികച്ച പുതുമുഖ നടനുള്ള അവാർഡ് ഭഗത് മാനുവലിന് ലഭിച്ചു.[4]

സ്വകാര്യ ജീവിതംതിരുത്തുക

2012-ൽ ഡാലിയയെ വിവാഹം ചെയ്തെങ്കിലും പിന്നീട് വിവാഹമോചിതനായ ഭഗത് 2019-ൽ ഷെലിൻ ജേക്കബിനെ വിവാഹം ചെയ്തു. സ്റ്റീവ്, ജോവാൻ എന്നിവരാണ് മക്കൾ [5][6][7]

അഭിനയിച്ച സിനിമകൾതിരുത്തുക

 • മലർവാടി ആർട്ട്സ് ക്ലബ് 2010
 • ദി മെട്രോ 2010
 • ഡോക്ടർ ലവ് 2011
 • ഉസ്താദ് ഹോട്ടൽ 2012
 • മാസ്റ്റേഴ്സ് 2012
 • പേരിനൊരു മകൻ 2012
 • തട്ടത്തിൻ മറയത്ത് 2012
 • എൻട്രി 2013
 • ഹൗസ്ഫുൾ 2013
 • മണിബാക്ക് പോളിസി 2013
 • ഹാങ് ഓവർ 2013
 • ഡേ & നൈറ്റ് ഗെയിം 2013
 • മോനായി അങ്ങനെ ആണായി 2014
 • ആശാ ബ്ലാക്ക് 2014
 • ആക്ച്വലി 2014
 • അട് 2015
 • സർ സി.പി. 2015
 • എ.ടി.എം. 2015
 • നെല്ലിക്ക 2015
 • ഒരു വടക്കൻ സെൽഫി 2015
 • ക്രാന്തി 2015
 • ധനയാത്ര 2016
 • ദൂരം 2016
 • ശ്യാം 2016
 • പോപ്പ് കോൺ 2016
 • സൂം 2016
 • ക്ലിൻറ് 2017
 • സൺഡേ ഹോളിഡേ 2017
 • ഗൂഢാലോചന 2017
 • ഫുക്രി 2017
 • വിശ്വ വിഖ്യാതരായ പയ്യൻമാർ 2017
 • അട് 2 2017
 • ബിരിയാണി കിസ 2017
 • ഒറ്റയ്ക്കൊരു കാമുകൻ 2018
 • സുഖമാണോ ദാവീദേ 2018
 • മിസ്റ്റർ & മിസിസ് റൗഡി 2018
 • കിണർ 2018
 • ഉയരെ 2019
 • ഇസാക്കിൻ്റെ ഇതിഹാസം 2019
 • സത്യം പറഞ്ഞാൽ വിശ്വസിക്കുമൊ 2019
 • വികൃതി 2019
 • തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി 2019
 • നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് 2019
 • ആട് 3 2019
 • ചങ്ങായി 2020
 • വെള്ളാരം കുന്നിലെ വെള്ളിമീനുകൾ 2020
 • സാജൻ ബേക്കറി 2021[8][9][10]

അവലംബംതിരുത്തുക

 1. "ജീവിതത്തിൽ സംഭവിച്ചത് എല്ലാം നല്ലതിന്: ഭഗത് മാനുവൽ" https://www.manoramaonline.com/homestyle/spot-light/2020/01/01/bhagath-manuel-actor-home-family-memories.amp.html
 2. "'മിസ്റ്റർ വുമണി'ലൂടെ തിരക്കഥാരംഗത്തേക്ക് ചുവടുവെച്ച് ഭഗത് മാനുവൽ -" http://flowersoriginals.com/2021/07/bhagath-manuel-to-debut-as-scriptwriter/
 3. "വാഴ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ് !!! ലോക്ക്ഡൗൺ വിശേഷങ്ങളുമായി ഭഗത് മാനുവൽ - Ginger Media" https://gingermedianews.in/bagath-manuval/amp/
 4. https://m3db.com/bhagath-manuel
 5. "നടൻ ഭഗത് മാനുവൽ വിവാഹിതനായി | Actor Bhagath Manuel got Married" https://www.mathrubhumi.com/mobile/movies-music/news/actor-bhagath-manuel-got-married-1.4133462
 6. "രണ്ടാം വിവാഹം സേഫാണ്; അവളെയും മോനെയും ഞാനിങ്ങെടുക്കുക ആയിരുന്നു; ഭഗത് മാനുവൽ ജീവിതത്തിൽ നടന്നത് തുറന്ന് പറയുന്നു..!! - Skylark Pictures" https://skylarkpictures.in/bhagath-manuel-life/
 7. "കുടുംബത്തോടൊപ്പം ഫോട്ടോഷൂട്ടുമായി ഭഗത് മാനുവൽ; ചിത്രങ്ങൾ" https://www.manoramaonline.com/movies/movie-news/2020/03/02/bhagath-manuel-shares-his-latest-family-photos-sherin.amp.html
 8. https://m3db.com/films-acted/28570
 9. "വെള്ളാരംകുന്നിലെ വെള്ളിമീനുകളിൽ ശാന്തികൃഷ്ണ,​ ഭഗത് മാനുവൽ" https://keralakaumudi.com/apps/news-template.php?wid=490469&pid=CYB&nm=0
 10. "'ഈ സിനിമയിൽ മദ്യപാനവും സിഗററ്റ് വലിയും ഉണ്ടാവില്ല. ദ്വയാർത്ഥപ്രയോഗങ്ങളും.' ഭഗത് മാനുവൽ - Upcoming Movie Mr. Woman | Bhagath Manuel | Aju Varghese - Canchannels" https://www.canchannels.com/upcoming-movie-mr-woman-bhagath-manuel-aju-varghese/amp/ Archived 2021-08-16 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഭഗത്_മാനുവൽ&oldid=3806728" എന്ന താളിൽനിന്ന് ശേഖരിച്ചത്