ആകാശഗംഗ (ചലച്ചിത്രം)
വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രമാണ് ആകാശഗംഗ. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ആകാശഗംഗ | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | സ്റ്റാൻലി |
തിരക്കഥ | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ദിവ്യ ഉണ്ണി റിയാസ് മുകേഷ് മയൂരി |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
സ്റ്റുഡിയോ | ആകാശ് ഫിലിംസ് |
വിതരണം | സ്റ്റാൻലി സി.സി. സി.സി. സിനിവിഷൻ |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. ബേണി ഇഗ്നേഷ്യസ് ഈണം പകർന്ന മനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലർത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഈ ചിത്രം അവളാ ആവിയാ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.
കഥാസാരം
തിരുത്തുകജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ (മയൂരി) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി (രാജൻ പി. ദേവ്) ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്. വർഷങ്ങൾക്കു ശേഷം ഡെയ്സി (ദിവ്യ ഉണ്ണി) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി എതിർപ്പുകളെ മറികടന്ന് മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾക്കൊടുവിൽ മായയിൽ നിന്നും യക്ഷി സ്വതന്ത്രയായി ആകാശഗംഗയിൽ വിലയം പ്രാപിക്കുന്നു. മാണിക്യശ്ശേരി യക്ഷിയിൽ നിന്നും മുക്തമാവുന്നു.
അഭിനേതാക്കൾ
തിരുത്തുക- ദിവ്യാ ഉണ്ണി – ഡെയ്സി/മായ
- മയൂരി – ഗംഗ
- റിയാസ് - ഉണ്ണിക്കുട്ടൻ
- മുകേഷ് – ജെയിംസ്
- ജഗദീഷ് – കൃഷ്ണൻ തമ്പുരാൻ
- കലാഭവൻ മണി - വർഗ്ഗീസ് ഫാദർ
- ഇടവേള ബാബു - ഉണ്ണിയുടെ സുഹൃത്ത്
- ഇന്നസെന്റ് - രാമവർമ്മ തമ്പുരാൻ
- കൊച്ചിൻ ഹനീഫ - ഡേയ്സിയുടെ അച്ഛൻ
- സുകുമാരി – മുത്തശ്ശി
- കൽപ്പന – കൊച്ചുത്രേസ്യ
- രാജൻ പി. ദേവ് – മേൽപ്പാടൻ മന്ത്രവാദി
- ജഗതി ശ്രീകുമാർ – കൊച്ചു ത്രേസ്യയുടെ പിതാവ്
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പുതുമഴയായ്" (രാഗം: പഹാഡി) | കെ.എസ്. ചിത്ര | 5:23 | |||||||
2. | "ഒരു മഞ്ഞുതുള്ളിയിൽ" (രാഗം: ശുദ്ധ ധന്യാസി) | കെ.ജെ. യേശുദാസ് | 3:43 | |||||||
3. | "വൈകാശിത്തിങ്കളിറങ്ങും" (രാഗം: മോഹനം) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:02 | |||||||
4. | "കൈനിറയെ" (രാഗം: മോഹനം) | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 4:43 | |||||||
5. | "കോവാലനും" (രാഗം: ആരഭി) | കെ.എസ്. ചിത്ര | 3:01 | |||||||
6. | "മണിമഞ്ചലേറി" | സുദീപ് കുമാർ | 5:09 | |||||||
7. | "പുതുമഴയായ്" (രാഗം: പഹാഡി) | കെ.ജെ. യേശുദാസ് | 4:20 | |||||||
8. | "വൈകാശിത്തിങ്കളിറങ്ങും" (രാഗം: മോഹനം) | കെ.ജെ. യേശുദാസ് | 4:02 |
രണ്ടാം ഭാഗം
തിരുത്തുകആകാശഗംഗ 2 എന്ന പേരിൽ സിനിമയുടെ രണ്ടാം ഭാഗം 1 നവംബർ 2019 ന് റിലീസ് ചെയ്തു
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആകാശഗംഗ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ആകാശഗംഗ