ഒരു മലയാളചലച്ചിത്ര നിർമ്മാതാവാണ് വിന്ധ്യൻ ( -2012 സെപ്റ്റംബർ 1)

വിന്ധ്യൻ
വിന്ധ്യൻ
മരണം2012 സെപ്റ്റംബർ 1 (59 വയസ്സ്)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ചലച്ചിത്രനിർമാതാവ്

സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു വിന്ധ്യൻ. നാട്ടിക എസ്.എൻ. കോളേജ്, താന്ന്യം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. 19-ആം വയസ്സിൽ ഒരു സ്വകാര്യം എന്ന ചിത്രത്തിലൂടെയാണ് വിന്ധ്യൻ നിർമ്മാണരംഗത്തേക്ക് പ്രവേശിച്ചത്. സ്വന്തമായി കഥയെഴുതിയാണ് ഈ ചിത്രം നിർമ്മിച്ചത്. ഒടുവിൽ കിട്ടിയ വാർത്ത, ഉത്തരകാണ്ഡം എന്നീ ചിത്രങ്ങൾക്കും കഥയെഴുതി[1] . രസിക എൻറർടെയ്ൻമെൻറ്സ് എന്ന പേരിൽ ഒരു നിർമ്മാണക്കമ്പനി ഇദ്ദേഹം നടത്തിയിരുന്നു. പത്മരാജന്റെ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിന്റെ നിർമ്മാണപങ്കാളിയായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തോടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. സംവിധായകൻ [2] ശ്യാമപ്രസാദിനൊപ്പമാണ് ഇദ്ദേഹം കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചത്. വിന്ധ്യൻ - ലത്തീഫ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. രഞ്ജിത്ത് സംവിധാനം ചെയ്ത കേരള കഫേയിലെ ഓഫ് സീസൺ എന്ന ഭാഗത്തിൽ ചെറിയ വേഷത്തിലും അഭിനയിച്ചു.

2007-ൽ പുറത്തിറങ്ങിയ ഒരേ കടൽ എന്ന ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. അതേ വർഷം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഈ ചിത്രം നേടി. 2011ൽ സെൻസർ സർട്ടിഫിക്കേറ്റ് നേടിയ ഇലക്ട്ര മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ശ്യാമപ്രസാദിന് നേടിക്കൊടുത്തു. എന്നാൽ ഈ ചിത്രം ഇതുവരെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടില്ല.[3]

കുടുംബം

തിരുത്തുക

പെരിങ്ങോട്ടുകര ഞാറ്റുവെട്ടി എൻ.യു. ബാലകൃഷ്ണന്റെയും ശ്രീമതിയുടെയും മകനായി ജനിച്ചു. ഭാര്യ: സോയ. മക്കൾ: നോവൽ, പുതുമ.

2012 സെപ്റ്റംബർ 1-ന് വൈകിട്ട് 3.45-ന് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

നിർമ്മിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "ചലച്ചിത്രനിർമാതാവ് വിന്ധ്യൻ അന്തരിച്ചു". മാധ്യമം. 2012 സെപ്റ്റംബർ 1. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "ചലച്ചിത്രനിർമ്മാതാവ് വിന്ധ്യൻ അന്തരിച്ചു". മാതൃഭൂമി. 2012 സെപ്റ്റംബർ 2. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "വിന്ധ്യന്റെ ഓർമയ്ക്ക് ഒരു വർഷം: 'ഇലക്ട്ര' ഇനിയും വെളിച്ചംകണ്ടില്ല". മാതൃഭൂമി. 2013 സെപ്റ്റംബർ 1. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 2. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിന്ധ്യൻ&oldid=3970504" എന്ന താളിൽനിന്ന് ശേഖരിച്ചത്