അബണീനാഥ് മുഖർജി

(അബാനി മുഖർജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോവിയറ്റ് യൂണിയനിൽ പ്രവർത്തിച്ച ഇന്ത്യക്കാരനായ ഒരു വിപ്ലവകാരിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (താഷ്കന്റ് ഗ്രൂപ്പ്) സഹസ്ഥാപകനും ആയിരുന്നു അബണീനാഥ് മുഖർജി (Abaninath Mukherji) അഥവാ അബണി മുഖർജി (Abani Mukherjee) (ബംഗാളി: অবনীনাথ মুখার্জি, Russian: Абанинатх Трайлович Мукерджи,[1] 3 ജൂൺ 1891 – 28 ഒക്ടോബർ 1937). .[2]

അബണീനാഥ് മുഖർജി
Abaninath Mukherji
অবনীনাথ মুখার্জি
ജനനം(1891-06-03)3 ജൂൺ 1891
മരണം28 ഒക്ടോബർ 1937(1937-10-28) (പ്രായം 46)
തൊഴിൽവിപ്ലവരാഷ്ട്രീയം

വ്യക്തി ജീവിതം

തിരുത്തുക

1920 ൽ റഷ്യയിൽ ആയിരുന്നപ്പോൾ മുഖർജി ലെനിന്റെ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാളായ ലിഡിയ ഫോട്ടീവയുടെ സഹായിയായിരുന്ന റോസ ഫിറ്റിംഗോവിനെ കണ്ടുമുട്ടി. 1918 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റഷ്യൻ ജൂത സ്ത്രീയായിരുന്നു റോസ ഫിറ്റിംഗോവ്.[3][4] വിവാഹിതരായ മുഖർജിക്കും റോസയ്ക്കും ഗോറ എന്ന മകനും മായ എന്ന മകളും ജനിച്ചു.[5] ഭാര്യ റോസ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.[3]

1930 കളുടെ അവസാനത്തിൽ ജോസഫ് സ്റ്റാലിൻറെ നേതൃത്വത്തിൽ നടത്തിയ ഗ്രേറ്റ് പർജ് എന്ന പേരിൽ അറിയപ്പെട്ട കൂട്ടക്കൊലയുടെ ഒരു ഇരയായിരുന്നു മുഖർജി.[6] എന്നാൽ അദ്ദേഹത്തിന്റെ മരണം 1955 ന് ശേഷം മാത്രമാണ് സോവിയറ്റ് യൂണിയൻ അംഗീകരിച്ചത്.[7] 1937 ജൂൺ 2 നാണ് മുഖർജിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ "മോസ്കോ-സെന്റർ" എന്ന പട്ടികയിലെ ആദ്യത്തെ വിഭാഗത്തിൽ (തോക്കുകളുപയോഗിച്ച് വധശിക്ഷയ്ക്ക് വിധിച്ചവർ) ഉൾപ്പെടുത്തി 1937 ഒക്ടോബർ 28 ന് വധിക്കുകയാണുണ്ടായത്.[8]

ഇവയും കാണുക

തിരുത്തുക
  1. His Russian name was spelt variously Абани/Абони/Абанинатх Троилокович/Трайлович Мукерджи/Мухарджи/Мухараджи (Abani/Aboni/Abaninath Trailokovich/Troilokovich/Traylovich Mukerdzhi/Muhardzhi/Muharadzi). The second part of the Russian version of the name (Trailokovich) is a patronymic, traditional in Russian appellations. Abani Mukherji's biography (in Russian)
  2. Banerjee, Santanu, Stalin's Indian victims Archived 20 January 2008 at the Wayback Machine. in The Indian Express, 28 September 2003 (accessed 16 January 2008)
  3. 3.0 3.1 Jayawardena, Kumari, The White Woman's Other Burden (1995) p. 226
  4. Goutam Chattapadhyaya (1992). Samajtantrer Agniparikkha o Bharater Communist Andolan (Bengali). Kolkata: Pustak Bipani. p. 76. ISBN 81-85471-11-8.
  5. M.V.S. Koteswara Rao. Communist Parties and United Front - Experience in Kerala and West Bengal. Hyderabad: Prajasakti Book House, 2003. p. 88-89
  6. Ralhan, O.P. (ed.). Encyclopaedia of Political Parties - India - Pakistan - Bangladesh - National - Regional - Local. Vol. 13. Revolutionary Movements (1930-1946). New Delhi: Anmol Publications, 1997. p. 119
  7. "Organiser - Content". Archived from the original on 20 January 2008. Retrieved 11 January 2008.
  8. Abani Mukherji's biography (in Russian)

അധിക വായനയ്ക്ക്

തിരുത്തുക
  • Chattopadhyaya, Gautam. Abani Mukherji, a dauntless revolutionary and pioneering Communist. New Delhi: People's Publishing House, 1976
  • Roy, Anita. Biblavi Abaninath Mukherji. Calcutta: 1969
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം
"https://ml.wikipedia.org/w/index.php?title=അബണീനാഥ്_മുഖർജി&oldid=3658954" എന്ന താളിൽനിന്ന് ശേഖരിച്ചത്