തിരക്കഥ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Thirakkatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രഞ്ജിത്ത് സം‌വിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ''തിരക്കഥ''. 2008 സെപ്റ്റംബർ 12-ന് പുറത്തിറങ്ങിയ ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും ശ്രദ്ധിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] 2008-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി.

തിരക്കഥ
പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
മഹ സുബൈർ
രചനരഞ്ജിത്ത്
അഭിനേതാക്കൾപൃഥ്വിരാജ്
പ്രിയാമണി
അനൂപ് മേനോൻ
രഞ്ജിത്ത്[1]
സംഗീതംശരത്
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോവർണചിത്ര ബിഗ്സ്ക്രീൻ
വിതരണംവർണചിത്ര ബിഗ്സ്ക്രീൻ
റിലീസിങ് തീയതി2008 സെപ്റ്റംബർ 12
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

താരപ്രഭയിൽ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അഭിനയരംഗം വിടുകയും വിസ്മൃതിയിലാവുകയും ചെയ്ത മാളവിക എന്ന ച്ലച്ചിത്രനടിയുടേയും പിൽക്കാലത്ത് താരരാജാവായി വളർന്ന അജയചന്ദ്രന്റേയും പൊലിഞ്ഞുപോയ പ്രണയത്തിന്റെ കഥ അക്ബർ അഹമ്മദ് എന്ന യുവസം‌വിധായകൻ തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന അഭിപ്രായമുണ്ട്.[2] കഥയിലെ സാമ്യങ്ങളും ചലച്ചിത്രം ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ അഭിപ്രായത്തിന് കാരണങ്ങളാണ്.

കഥാസംഗ്രഹം

തിരുത്തുക

തന്റെ ആദ്യ ചലച്ചിത്രം 'ബ്രദേഴ്സ്' വൻ വിജയമായതിനെത്തുടർന്ന് ശ്രദ്ധേയനായ യുവസം‌വിധായകനാണ് 'അക്കി' എന്നു വിളിപ്പേരുള്ള അക്ബർ അഹമ്മദ് (പൃഥ്വിരാജ്). അക്ബറും, കാമുകി ദേവയാനിയും (സം‌വൃത സുനിൽ) അവരുടെ മൂന്ന് യുവസുഹൃത്തുക്കളും കാസബ്ലാങ്ക എന്ന ഒരു ഭക്ഷണശാല കൂടി നടത്തുന്നു. അക്ബറിന്റെ ചിത്രങ്ങളിൽ ഈ കൂട്ടായ്മയുടെ സഹകരണമുണ്ട്. തന്റെ അടുത്ത ചിത്രത്തിന്റെ പ്രമേയം ആലോചിക്കുന്ന അക്ബറിന്റെ മനസ്സ് ചെന്നെത്തുന്നത് ഒരു കാലത്തെ താരറാണിയായിരുന്ന മാളവികയിലാണ് (പ്രിയാമണി). മാളവികയ്ക്കൊപ്പം അരങ്ങേറ്റം കുറിച്ച അജയചന്ദ്രൻ (അനൂപ് മേനോൻ) വർത്തമാനകാലത്തിലെ മലയാള സിനിമയിലെ താരരാജാവായി വളർന്നു. മാളവികയ്ക്കും അജയചന്ദ്രനുമിടയിലുണ്ടായിരുന്ന പ്രണയവും വിവാഹബന്ധവും പൊലിഞ്ഞതും അവർ അഭിനയരംഗത്തു നിന്നും പൊതുജീവിതത്തിൽ നിന്നും തിരോധാനം ചെയ്തതും എറെക്കുറെ ഒരുമിച്ചായിരുന്നു എന്നു മനസ്സിലാക്കിയ അക്ബർ തിരക്കഥാരചനയ്ക്കായി ഇരുവരുടേയും പഴയകാല ജീവിതം അന്വേഷിച്ച് യാത്രചെയ്യുന്നു.

അജയചന്ദ്രന്റെയും മാളവികയുടേയും സുഹൃത്തായിരുന്ന അകാലത്തിൽ മരണമടഞ്ഞ സം‌വിധായകൻ എബി കുരുവിള (രഞ്ജിത്ത്) തന്റെ ഭാര്യയ്ക്കയച്ച കത്തുകൾ എബിയുടെ മകനായ അപ്പു (വിനീത് കുമാർ) അക്ബറിന് നൽകുകയും അവ പഴയകാല സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. മാളവികയും അജയചന്ദ്രനും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തെങ്കിലും ആ ബന്ധം പെട്ടെന്നുതന്നെ വേർപിരിയുകയും മാളവിക അഭിനയരംഗം വിടുകയും ചെയ്തു. വർത്തമാനകാലത്തിൽ മാളവിക എവിടെയാണെന്ന് ആർക്കും അറിയില്ല. അക്ബറും സുഹൃത്തുക്കളും യാത്രകൾക്കും ശ്രമങ്ങൾക്കുമൊടുവിൽ കാൻസർ ബാധിച്ച് മരണാസന്നയായ മാളവികയെ കണ്ടെത്തുകയും അവർക്കും അജയചന്ദ്രനുമിടയിൽ സംഭവിച്ചതിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അക്ബറും സുഹൃത്തുക്കളും മാളവികയെ തങ്ങളോടൊപ്പം കൂട്ടിക്കൊണ്ടു വരികയും തെറ്റിദ്ധാരണകൾ നീക്കി അവരെയും അജയചന്ദ്രനേയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. മരണം കീഴടക്കുന്നതിനു മുൻപ് തന്റെ അന്ത്യാഭിലാഷം മാളവിക അജയചന്ദ്രനെ അറിയിക്കുന്നു. മാളവികയുടെ ആഗ്രഹപ്രകാരം ഇരുവരും തങ്ങൾ ആദ്യം കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്ത 'ക്ലൗഡ്സ് എൻഡ്' എന്ന സുഖവാസകേന്ദ്രത്തിൽ വീണ്ടും ഒരുമിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു

അഭിനയിച്ചവർ

തിരുത്തുക

ഈ ചിത്രത്തിന്റെ സ്കോർ, സൗണ്ട് ട്രാക്ക്, എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ശരത് ആണ്. ഒരു നീണ്ട വിടവിന് ശേഷമാണ് ശരത് ഈ ചിത്രത്തിലൂടെ തിരിച്ചെത്തിയത്.

തിരക്കഥ
ശബ്ദട്രാക്ക് by ശരത്
Released2008
Recorded2008
Genreശബ്ദട്രാക്ക്
Length31:59
LabelAnak Audio
Producerശരത്
ശരത് chronology
Shyaamam
(2006)
തിരക്കഥ
(2008)
Kalavaramaye Madilo
(2009)
Track-List[3]
# ഗാനംSinger(s) ദൈർഘ്യം
1. "അരികിൽ നീ ഇല്ലയെന്ന സത്യം" (Male)മധു ബാലകൃഷ്ണൻ 3:15
2. "ഒടുവിൽ ഒരു ശോണരേഖയായ്" ((Female) (Won Best Filmfare Award for Best Female Playback Singer – Malayalam))കെ. എസ്. ചിത്ര 4:10
3. "പാലപ്പൂ ഇതളിൽ"  ശ്വേത മോഹൻ, Nishad 4:29
4. "മഞ്ഞുനീരിൽ ചെന്തീക്കനൽ" (Version 1)കൽപ്പന 4:25
5. "Onnondonnu Chernu"  രഞ്ജിനി ഹരിദാസ്, ശങ്കർ മഹാദേവൻ 3:51
6. "അരികിൽ നീ ഇല്ലയെന്ന സത്യം" (Female)Teenu Tellence 3:15
7. "ഒടുവിൽ ഒരു ശോണരേഖയായ്" (Male)ശരത് 4:09
8. "മഞ്ഞുനീരിൽ ചെന്തീക്കനൽ" (Version 2)കൽപ്പന 4:25
ആകെ ദൈർഘ്യം:
31:59

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക

അധാരസൂചിക

തിരുത്തുക
  1. "Thirakkatha - Preview". OneIndia. Retrieved നവംബർ 13, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. nowrunning.com വാർത്ത - Wasn't Ranjith telling Sreevidya's tale?[പ്രവർത്തിക്കാത്ത കണ്ണി]
  3. "Thirakkatha (2008)". Music India Online. Archived from the original on 2019-04-14. Retrieved 2 November 2018.


"https://ml.wikipedia.org/w/index.php?title=തിരക്കഥ_(ചലച്ചിത്രം)&oldid=3909093" എന്ന താളിൽനിന്ന് ശേഖരിച്ചത്