സുഗതകുമാരി

ഇന്ത്യയിലെ കവയിത്രിയും സാമൂഹിക പ്രവർത്തകയും
(Sugathakumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രശസ്ത കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബാേധേശ്വരന്റെയും സംസ്കൃത പണ്ഡിതയായ വി.കെ കാർത്ത്യായനിയമ്മയുടെയും മകളാണ്. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയാണ് ഇവർ. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. 2020 ഡിസംബർ 23-ന് മരണമടഞ്ഞു.[1]

സുഗതകുമാരി
സുഗതകുമാരി
സുഗതകുമാരി
ജനനം (1934-01-22) 22 ജനുവരി 1934  (90 വയസ്സ്)
ആറന്മുള, തിരുവിതാംകൂർ
മരണം23 ഡിസംബർ 2020
തൊഴിൽമലയാളകവി, പരിസ്ഥിതി പ്രവർത്തക
ഭാഷമലയാളം
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംയൂണിവേഴ്സ്റ്റി കോളേജ്, തിരുവനന്തപുരം
Period1957–2020
ശ്രദ്ധേയമായ രചന(കൾ)രാത്രിമഴ, അമ്പലമണി, മണലെഴുത്ത്
അവാർഡുകൾ
പങ്കാളിഡോ. കെ. വെലായുധൻ നായർ (മ. 2003)
കുട്ടികൾലക്ഷ്മി
മാതാപിതാക്ക(ൾ)

ജീവചരിത്രം

തിരുത്തുക

1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ[2]ജനിച്ചു[3] പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ (കേശവപിള്ള), മാതാവ്: വി.കെ. കാർത്ത്യായിനി അമ്മ. പരേതരായ ഹൃദയകുമാരിയും സുജാതാദേവിയുമാണ് സഹോദരിമാർ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്[4].

 
സുഗതകുമാരി - ഒരു പരിപാടിക്കിടയിൽ

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്[3]. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.

2020 ഡിസംബർ 23 ന് അന്തരിച്ചു.

പ്രധാന കൃതികൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
വർഷം കൃതിയുടെ പേര് പുരസ്കാരം
1968 പാതിരപ്പൂക്കൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം
1978 രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
1982 അമ്പലമണി ഓടക്കുഴൽ പുരസ്കാരം
1984 അമ്പലമണി വയലാർ അവാർഡ്
2001 ലളിതാംബിക അന്തർജ്ജനം അവാർഡ്
2003 വള്ളത്തോൾ അവാർഡ്
2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
2004 ബാലാമണിയമ്മ അവാർഡ്
2006 പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്
2009 എഴുത്തച്ഛൻ പുരസ്കാരം [4][5]
2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ[6]

2017 O.N.V. sahithya പുരസ്‌കാരം

2018 കേരള ഫോക്കസ് - ലളിതാംബിക അന്തർജനം ഫൗണ്ടേഷൻ -സമഗ്ര സംഭാവനയ്ക്കുള്ള ആദരം

2019 കടമ്മനിട്ട പുരസ്കാരം

ചിത്രശാല

തിരുത്തുക

കോവിഡ് - 19 ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2020 ഡിസംബർ 23-ന് രാവിലെ 10:50-ന് സുഗതകുമാരി ടീച്ചർ അന്തരിച്ചു.മരണസമയത്ത് 86 വയസ്സായിരുന്നു ടീച്ചർക്ക് . വാർധക്യസഹജമായ ഒരുപാട് ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ടീച്ചറിനെ ആദ്യം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.[7][8]

  1. https://www.manoramaonline.com/news/latest-news/2020/12/23/poet-and-activist-sugathakumari-passes-away.html
  2. BeAnInspirer, Team (2018-01-03). "Sugathakumakri: The Artist of Poetic Skills and a Classic Example of Feminism Activist | BeAnInspirer". Be An Inspirer (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-04-21. Retrieved 2020-06-12.
  3. 3.0 3.1 2007 ഡിസംബറിലെ സ്കൂൾമാസ്റ്റർ, താൾ 13, V.Publisher's, Kottayam.
  4. 4.0 4.1 "എഴുത്തച്ഛൻ പുരസ്കാരം സുഗതകുമാരിക്ക്". മലയാള മനോരമ. Archived from the original on 2009-11-16. Retrieved നവംബർ 13, 2009.
  5. "മാതൃഭൂമിയിൽ വന്ന വാർത്ത". Archived from the original on 2011-01-22. Retrieved 2013-03-19.
  6. വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  7. "Renowned Malayalam poet-activist Sugathakumari dies of covid-19 complications". Indianexpress.com.
  8. "കവിയും പ്രകൃതിപ്രവർത്തകയുമായ ശ്രീമതി സുഗതകുമാരി ടീച്ചർ അന്തരിച്ചു; കൊവിഡ് ബാധിതയായിരുന്നു സുകതകുമാരി ടീച്ചർ". Asianetnews.com.



"https://ml.wikipedia.org/w/index.php?title=സുഗതകുമാരി&oldid=4121776" എന്ന താളിൽനിന്ന് ശേഖരിച്ചത്