കേരള വനിതാ കമ്മീഷൻ
1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്.[1]
ചരിത്രം
തിരുത്തുകദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ 1990ൽ കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ ബില്ലിന്റെ തയ്യാറാക്കി. അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ. ആർ. ഗൗരിയമ്മയുടെ മാർഗ്ഗനിർദ്ദേശത്തിലും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി എന്നിവരുടെ നിയമോപദേശത്തിലും, വിവധ വനിതാ സംഘടനകളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുമായിരുന്നു ബില്ലിന്റെ കരട് തയ്യാറാക്കിയത്.[2]
ബിൽ 1990ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം 1995 സെപ്തംബർ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരള വനിതാ കമ്മീഷൻ നിയമം പാസ്സായത്. 1996-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആദ്യ കമ്മീഷൻ രൂപീകരിച്ചു. പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി അദ്ധ്യക്ഷയായി 1996 മാർച്ച് 3 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു. അദ്ധ്യക്ഷയെ കൂടാതെ, സാമൂഹിക മണ്ഡലത്തിലെ ഉന്നതർ ഉൾപ്പെടുന്ന 3 അംഗങ്ങളും രണ്ട് ഔദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു കമ്മീഷൻ. 1997 ൽ, നിയമപ്രകാരം പുനഃസംഘടിപ്പിക്കപ്പെട്ട കമ്മീഷന്റെ പ്രവർത്തനം അന്നത്തെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുശീല ഗോപാലൻ ഉദ്ഘാടനം ചെയ്തു.[2]
കമ്മീഷന്റെ ഘടന
തിരുത്തുകകമ്മീഷനിൽ ഒരു ചെയർ പെർസൺ, നാലിൽ കൂടാത്ത അംഗങ്ങൾ, ഒരു സിക്രട്ടറി എന്നിവർ ഉണ്ടായിരിക്കും. ചെയർ പേർസൺ, അംഗങ്ങൾ എന്നിവർ സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തുള്ള അറിവും പരിചയവുമുള്ള ആളായിരിക്കണം ചെയർ പേർസൺ. ഒരു അംഗം പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആളുമായിരിക്കണം.[2]
കമ്മീഷന്റെ കർത്തവ്യങ്ങൾ
തിരുത്തുകകമ്മീഷന്റെ ചില കർത്തവ്യങ്ങൾ ചുവടെ ചേർക്കുന്നു.
- സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്യോഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക.
- നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകൾ, കുറവുകൾ തുടങ്ങിയവ നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക രിപ്പോർട്ട് സമർപ്പിക്കുക.
- സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് [3]സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക.
- സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്യോഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും[4] നിവാരണ നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്യുക.
ജാഗ്രതാ സമിതി
തിരുത്തുകസ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വനിത കമ്മീഷനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും പരാതി ഉണ്ടാവാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിന്നും പ്രാദേശിക തലത്തിൽ വനിത കമ്മീഷന്റെ മേൽനോട്ടത്തിൽ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്ന സമിതിയാണ് ജാഗ്രതാ സമിതികൾ. [5] [6]
നിലവിലെ അംഗങ്ങൾ
തിരുത്തുക- പി. സതീദേവി (അദ്ധ്യക്ഷ)[7]
- അഡ്വ. ഷിജി ശിവജി (അംഗം)
- ഇ.എം. രാധ (അംഗം)
- ഷാഹിദ കമാൽ (അംഗം)
- ഇന്ദിര രവീന്ദ്രൻ (അംഗം)
മുൻ അദ്ധ്യക്ഷമാർ
തിരുത്തുക- 14-3-1996 മുതൽ 13-3-2001 വരെ സുഗതകുമാരി
- 21-3-2001 മുതൽ 12-5-2002 വരെ ഡി. ശ്രീദേവി
- 14-5-2002 മുതൽ 24-1-2007 വരെ എം. കമലം
- 2-3-2007 മുതൽ 1-3-2012 വരെ ഡി. ശ്രീദേവി .[8]
അവലംബം
തിരുത്തുക- ↑ "The Kerala Women's Commission Act 1990" (PDF). The Kerala Women's Commission. Government of Kerala. Archived from the original (PDF) on 2018-11-23. Retrieved 2018-03-06.
- ↑ 2.0 2.1 2.2 "കേരള വനിതാ കമ്മീഷൻ". ഔദ്യോഗിക വെബ്‍സൈറ്റ്. Archived from the original on 2019-08-28. Retrieved 2018-03-06.
- ↑ http://www.janmabhumidaily.com/jnb/News/59387 Archived 2014-04-16 at the Wayback Machine. സൈബർ ക്രൈം വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ, ജന്മ ഭൂമി-1-3-2014-
- ↑ സ്വകാര്യ സ്ഥാപനങ്ങളിൽ അന്യോഷണം നടത്തുമെന്നു വനിത കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ജന്മഭൂമി 1-3-2014
- ↑ http://keralawomenscommission.gov.in/vanithaweb/ml/images/pdf/go_jagrathasamithi.pdf Archived 2016-03-05 at the Wayback Machine. കേരള സർക്കാർ, സാമൂഹ്യ സേവന വകുപ്പിന്റെ ഉത്തരവ്
- ↑ http://www.maxnewsonline.com/2012/01/24/63324/[പ്രവർത്തിക്കാത്ത കണ്ണി] ജാഗ്രതാ സമിതി അവലോകനവും പരിശീലനവും സംഘടിപ്പിച്ചു, മാക്സ് ന്യൂസ്
- ↑ "Present-commission". Retrieved 2022-07-27.
- ↑ http://keralawomenscommission.gov.in/vanithaweb/en/index.php?option=com_content&view=article&id=110&Itemid=57 Archived 2018-03-05 at the Wayback Machine. Former commissions, വനിതാ കമ്മീഷൻ