ബോധേശ്വരൻ

കേരളത്തിലെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലെ നേതാവ്

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ[1] (1902-1990) കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്.

ബോധേശ്വരൻ
ബോധേശ്വരൻ
ജനനം1902
മരണം1990
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരസേനാനി, കവി

ജീവിത രേഖ

തിരുത്തുക

1902-ൽ തിരുവനന്തപുരത്തിന് അടുത്തുള്ള നെയ്യാറ്റിൻകരയിൽ, കുഞ്ഞൻ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരൻ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസ ജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.

ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ കായി

എന്ന വരികൾ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്‌കാരികഗാനമായി 2014 ൽ പ്രഖ്യാപിച്ചു. [2]

  • ആദർശാരാമം (1926)
  • മത പ്രബന്ധങ്ങൾ (1929)
  • ഹൃദയാങ്കുരം (1931)
  • സ്വതന്ത്ര കേരളം (1938)
  1. Datta, Amaresh (2006) "The Encyclopaedia Of Indian Literature"- Volume One (A To Devo), Sahitya Akademi, Pp.558
  2. "'ജയജയ കോമള കേരള ധരണി...'ഒടുവിൽ കേരളത്തിന്റെ സാംസ്‌കാരികഗാനം". www.mathrubhumi.com. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ബോധേശ്വരൻ&oldid=3710002" എന്ന താളിൽനിന്ന് ശേഖരിച്ചത്