സോഡിയം സയനൈഡ്

രാസസം‌യുക്തം
(Sodium cyanide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അകാർബണിക സയനൈഡ് സംയുക്തമാണ് സോഡിയം സയനൈഡ് (Sodium cyanide). ഇതിന്റെ തന്മാത്രാ സൂത്രം NaCN എന്നാണ്. വെളുത്ത ഈ ഖരപദാർത്ഥം വെള്ളത്തിൽ നന്നായി ലയിക്കുന്നു. മാരകമായ ഒരു വിഷപദാർത്ഥമാണിത്. സ്വർണ്ണ ഖനനത്തിൽ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. അമ്ലവുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ സയനൈഡ് എന്ന വിഷവാതകം ഉണ്ടാവുന്നു.:

സോഡിയം സയനൈഡ് (Sodium cyanide)
Sodium cyanide bonding
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.005.091 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 205-599-4
RTECS number
  • VZ7525000
UN number 1689
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white solid
Odor faint almond-like
സാന്ദ്രത 1.5955 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
48.15 g/100 mL (10 °C)
63.7 g/100 mL (25 °C)
Solubility soluble in ammonia, methanol, ethanol
very slightly soluble in dimethylformamide, SO2
insoluble in dimethyl sulfoxide
Refractive index (nD) 1.452
Thermochemistry
Std enthalpy of
formation
ΔfHo298
-91 kJ/mol
Standard molar
entropy
So298
115.7 J/mol K
Specific heat capacity, C 70.4 J/mol K
Hazards
Safety data sheet ICSC 1118
EU classification {{{value}}}
R-phrases R26/27/28, R32, R50/53
S-phrases (S1/2), S7, S28, S29, S45, S60, S61
Flash point {{{value}}}
Lethal dose or concentration (LD, LC):
6.44 mg/kg (rat, oral)
4 mg/kg (sheep, oral)
15 mg/kg (mammal, oral)
8 mg/kg (rat, oral)[2]
NIOSH (US health exposure limits):
PEL (Permissible)
TWA 5 mg/m3
REL (Recommended)
C 5 mg/m3 (4.7 ppm) [10-minute]
IDLH (Immediate danger)
25 mg/m3 (as CN)
Related compounds
Other cations Potassium cyanide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)
NaCN + H2SO4  →  HCN +  NaHSO4

ഉൽപാദനം തിരുത്തുക

ഹൈഡ്രജൻ സയനൈഡ് സോഡിയം ഹൈഡ്രോക്സൈസൈഡുമായി പ്രവർത്തിപ്പിച്ചാണ് സോഡിയം സയനൈഡ് നിർമ്മിക്കുന്നത്.:[3]

HCN  +  NaOH   →   NaCN  +  H2O

ലക്ഷക്കണക്കിന് ടൺ സംയുക്തമാണ് ഓരോ വർഷവും നിർമ്മിക്കപ്പെടുന്നത്. സോഡിയം അമൈഡ്  ഉയർന്ന താപനിലയിൽ കാർബണുമായി പ്രവർത്തിപ്പിച്ച് കാസ്റ്റ്നർ പ്രക്രിയ വഴിയാണ് ആദ്യകാലങ്ങളിൽ സോഡിയം സയനൈഡ് നിർമ്മിച്ചിരുന്നത്.

NaNH2  +  C   →   NaCN  +  H2

ഘടന തിരുത്തുക

sodium chloride കറിയപ്പിന്റെ തന്മാത്രാ ഘടനയോട് സാദൃശ്യമുള്ളതാണ് NaCN ഘടനയും.[4] പൊട്ടാസ്യം സയനൈഡിനും സദൃശ ഘടന തന്നെയാണുള്ളത്. ഓരോ Na+ അയോണും CN അയോണുമായി പൈ-ബോണ്ടിലേർപ്പെടുന്നു.[5] സോഡിയം സയനൈഡ് വളരെയെളുപ്പത്തിൽ ഹൈഡ്രോളിസിസ് പ്രവർത്തനത്തിന് വിധേയമായി HCN എന്ന വിഷവാതകം പുറപ്പെടുവിക്കുന്നു. ഇതിന്റെ കയ്പുള്ള ബദാം ഗന്ധം ചിലർക്ക് തിരിച്ചറിയാനാകും. (ഒരു ജനിതക സവിശേഷതയുള്ളവർക്കേ ഈ ഗന്ധം തിരിച്ചറിയാനാവൂ.[6]).  ശക്തിയേറിയ അമ്ലവുമായി സോഡിയം സയനൈഡ് പ്രവർത്തിച്ച് HCN ഉണ്ടാവുന്നു.:[3]

NaCN  +  H2O2  →  NaOCN  +  H2O

ഉപയോഗങ്ങൾ തിരുത്തുക

ഖനനം തിരുത്തുക

സ്വർണ്ണഖനനത്തിൽ, അയിരിൽ നിന്നും സ്വർണ്ണം വേർതിരിക്കുന്നതിന് സോഡിയം സയനൈഡ് ഉപയോഗിക്കുന്നു.

4 Au  +  8 NaCN  +  O2  +  2 H2O  →  4 Na[Au(CN)2]  +  4 NaOH

രാസസംയുക്ത നിർമ്മാണത്തിന് തിരുത്തുക

നിരവധി രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നതിന് NaCN ഉപയോഗിക്കുന്നു. സയാന്യൂറിക് ക്ലോറൈഡ്, സയനോജൻ ക്ലോറൈഡ്, നൈട്രൈൽ സംയുക്തങ്ങൾ, ബെൻസൈൽ സയനൈഡ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ സോഡിയം സയനൈഡ് ഉപയോഗിക്കുന്നു.[7]

വിഷം തിരുത്തുക

വളരെപ്പെട്ടെന്ന് പ്രവർത്തിക്കുന്ന ഒരു വിഷവസ്തുവാണ് സോഡിയം സയനൈഡ്. ശ്വസനം തടസ്സപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി ലാക്റ്റിക് അസിഡോസിസ് ഉണ്ടാവുന്നു. വളരെ കുറഞ്ഞ അളവിൽ (200–300 mg) സോഡിയം സയനൈഡ് ശരീരത്തിലെത്തിയാൽപ്പോലും മരണം സംഭവിക്കാം. ഒരു വിഷപദാർത്ഥമായതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. വിഷം ചേർത്തുള്ള മീൻപിടുത്തം നടത്താൻ NaCN ഉപയോഗിച്ചു വരുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Oxford MSDS
  2. "Cyanides (as CN)". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
  3. 3.0 3.1 Andreas Rubo, Raf Kellens, Jay Reddy, Norbert Steier, Wolfgang Hasenpusch "Alkali Metal Cyanides" in Ullmann's Encyclopedia of Industrial Chemistry 2006 Wiley-VCH, Weinheim, Germany. doi:10.1002/14356007.i01_i01
  4. Wells, A.F. (1984) Structural Inorganic Chemistry, Oxford: Clarendon Press. ISBN 0-19-855370-6.
  5. H. T. Stokes; D. L. Decker; H. M. Nelson; J. D. Jorgensen (1993). "Structure of potassium cyanide at low temperature and high pressure determined by neutron diffraction". Phys. Rev. B (Submitted manuscript). 47 (17): 11082–11092. doi:10.1103/PhysRevB.47.11082.
  6. Online Mendelian Inheritance in Man (OMIM) 304300
  7. Adams, Roger; Thal, A. F. (1922). "Benzyl cyanide". Organic Syntheses. 2: 9. doi:10.15227/orgsyn.002.0009.

External links തിരുത്തുക

  • Institut national de recherche et de sécurité (INRS), "Cyanure de sodium. Cyanure de potassium", Fiche toxicologique n° 111, Paris, 2006, 6 pp. (PDF file, in French)* International Chemical Safety Card 1118* Hydrogen cyanide and cyanides (CICAD 61)
  • National Pollutant Inventory - Cyanide compounds fact sheet
  • NIOSH Pocket Guide to Chemical Hazards
  • PubChem {{{1}}}
  • CSST (Canada) Archived 2012-02-09 at the Wayback Machine.
  • Sodium cyanide hazards to fish and other wildlife from gold
    HCN He
    LiCN Be(CN)2 B C NH4CN OCN,
    -NCO
    FCN Ne
    NaCN Mg(CN)2 Al(CN)3 Si(CN)4,
    Me3SiCN
    P(CN)3 SCN,
    -NCS,
    (SCN)2,
    S(CN)2
    ClCN Ar
    KCN Ca(CN)2 Sc(CN)3 Ti(CN)4 Cr(CN)64− Cr(CN)63− Mn(CN)2 Fe(CN)3,
    Fe(CN)64−,
    Fe(CN)63−
    Co(CN)2,
    Co(CN)3
    Ni(CN)2
    Ni(CN)42−
    CuCN Zn(CN)2 Ga(CN)3 Ge As(CN)3 SeCN
    (SeCN)2
    Se(CN)2
    BrCN Kr
    RbCN Sr(CN)2 Y(CN)3 Zr(CN)4 Nb Mo(CN)84− Tc Ru(CN)63− Rh(CN)63− Pd(CN)2 AgCN Cd(CN)2 In(CN)3 Sn Sb(CN)3 Te ICN Xe
    CsCN Ba(CN)2   Hf Ta W(CN)84− Re Os(CN)63− Ir(CN)63− Pt(CN)42-,
    Pt(CN)64-
    AuCN,
    Au(CN)2
    Hg2(CN)2,
    Hg(CN)2
    TlCN Pb(CN)2 Bi(CN)3 Po At Rn
    Fr Ra   Rf Db Sg Bh Hs Mt Ds Rg Cn Nh Fl Mc Lv Ts Og
    La Ce(CN)3,
    Ce(CN)4
    Pr Nd Pm Sm Eu Gd(CN)3 Tb Dy Ho Er Tm Yb Lu
    Ac Th Pa UO2(CN)2 Np Pu Am Cm Bk Cf Es Fm Md No Lr
"https://ml.wikipedia.org/w/index.php?title=സോഡിയം_സയനൈഡ്&oldid=3621615" എന്ന താളിൽനിന്ന് ശേഖരിച്ചത്