അയോൺ

(Ion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദ്യുതചാർജ് ഉള്ള അണുവിനെയോ തന്മാത്രകളെയോ ആണ് അയോൺ എന്നുപറയുന്നത്. ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ ആണ് അയോണുകൾ ഉണ്ടാവുന്നത്. ഉദാഹരണമായി ഒരു ഇലക്ട്രോൺ നഷ്ടപ്പെടുമ്പോൾ ഹൈഡ്രജൻ അണു (H) ഹൈഡ്രജൻ അയോൺ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോൺ (Na+) ആകുന്നു. ഋണ ചാർജുള്ള അയോണുകളെ ഋണ അയോണുകളെന്നും ധനചാർജ്ജുള്ള അയോണുകളെ ധനഅയോണുകളെന്നും പറയുന്നു. ആവർത്തനപ്പട്ടികയിൽ ഇടതുവശത്തുള്ള ഗ്രൂപ്പുകളെല്ലാം ധന അയോണുകളാവാനുള്ള പ്രവണത കാണിക്കുന്നവയാണ്. അതുപോലെ വലതുഭാഗത്തുള്ള ഗ്രൂപ്പുകൾ (എട്ടാം ഗ്രൂപ്പ് ഒഴികെ) എല്ലാം ഋണ അയോണുകളാവാനുള്ള പ്രവണതകാണിക്കുന്നവയാണ്.

An electrostatic potential map of the nitrate ion (NO3). Areas coloured red are lower in energy than areas colored yellow

ഒരു അയോണിന്റെ ചാർജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സൾഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോൺ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോൺ [[എന്നും ഋണ-അയോൺ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോൺ (anion) എന്നും പറയുന്നു. ഇത് രാസപ്രവർത്തനങ്ങളിൽ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.

"https://ml.wikipedia.org/w/index.php?title=അയോൺ&oldid=2358180" എന്ന താളിൽനിന്ന് ശേഖരിച്ചത്