രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി
അവലംബമായിക്കൊടുത്തിട്ടുള്ള പഠനങ്ങളുടെ വിശ്വാസ്യതയോ ഉപയുക്തതയോ കണക്കിലെടുക്കാതെതന്നെ തുറന്ന ശാസ്ത്രസാഹിത്യങ്ങളിൽ നിന്നും രൂപംകൊടുത്തിട്ടുള്ള ഒരു ഡാറ്റാബേസ് ആണ് രാസവസ്തുക്കളുടെ വിഷഫലത്തെക്കുറിച്ചുള്ള റജിസ്ട്രി (Registry of Toxic Effects of Chemical Substances) (RTECS). 2001 വരെ അമേരിക്കയിലെ US National Institute for Occupational Safety and Health (NIOSH) കൈകാര്യം ചെയ്യുകയും സൗജന്യമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്ത ഈ ഡാറ്റാബേസ് ഇപ്പോൾ സിമിക്സ് എന്നൊരു സ്വകാര്യകമ്പനിയാണ് നോക്കിനടത്തുന്നത്, അതാവട്ടെ സൗജന്യമായി ലഭ്യവുമല്ല.
ഉള്ളടക്കം
തിരുത്തുകഒരു ഫയലിൽ ആറു തരം വിഷങ്ങളെപ്പറ്റിയാവും ഉണ്ടാവുക:
- Primary irritation
- Mutagenic effects
- Reproductive effects
- Tumorigenic effects
- Acute toxicity
- Other multiple dose toxicity
LD50, LC50, TDLo, TCLo മുതലായ പ്രത്യേകവിഷാംശത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെന്നതുകൂടാതെ പഠനം നടത്തിയ സ്പീഷിസുകളെപ്പറ്റിയും എങ്ങനെയാണ് നൽകേണ്ടതെന്നും സൂചനയുണ്ട്. വിവരങ്ങൾ എവിടുന്നാണ് ലഭ്യമായതെന്നു നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും പഠനം നടത്തിയിട്ടല്ല ഈ ഡാറ്റാബേസിൽ പ്രസിദ്ധീകരിക്കുന്നത്.
ചരിത്രം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- RTECS overview
- Accelrys website Archived 2013-10-23 at the Wayback Machine.
- RightAnswer Website
- ToxPlanet Website