രചന നാരായണൻകുട്ടി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Rachana Narayanankutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ഒരു ചലച്ചിത്രനടിയും ടി. വി. അവതാരകയും ആണ് രചന നാരായണൻകുട്ടി.[1]
രചന നാരായണൻകുട്ടി | |
---|---|
ജനനം | 22 മാർച്ച് 1985 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2010 - 2013 |
മാതാപിതാക്ക(ൾ) | നാരായണൻ കുട്ടി നാരായണി |
ജീവിതരേഖ
തിരുത്തുകനാരായണൻ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളിൽ ഒരാളായിട്ട് തൃശ്ശൂർ ജില്ലയിൽ ആണ് രചനയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌ക്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു. നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഭിനയജീവിതം
തിരുത്തുകതൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിൽ മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന രചന, റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്.[2]രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ.
ചലച്ചിത്രങ്ങൾ
തിരുത്തുകനം. | വർഷം | ചിത്രം | വേഷം | കുറിപ്പ് |
---|---|---|---|---|
1 | 2001 | തീർത്ഥാടനം | നായികയുടെ സുഹൃത്ത് | |
2 | 2003 | നിഴൽക്കുത്ത് | ||
3 | 2013 | ലക്കി സ്റ്റാർ | ജാനകി(നായിക) | |
4 | ആമേൻ | ക്ലാര | ||
5 | 101 ചോദ്യങ്ങൾ | |||
6 | വല്ലാത്ത പഹയൻ | |||
7 | പുണ്യാളൻ അഗർബത്തീസ് | അഡ്വക്കേറ്റ് സായി | ||
8 | 2014 | വൺഡേ ജോക്സ് | നിശബ്ദ ചിത്രം | |
9 | യു ടൂ ബ്രുടുസ് | അപർണ | ||
10 | 2015 | ഐൻ | സൈറ ബാനു | |
11 | മൂന്നാമിടം | ഹ്രസ്വചിത്രം | ||
13 | തിലോത്തമ | റോസി(നായിക) | ||
13 | കാന്താരി | റാണി | ||
14 | ഡബിൾ ബാരൽ | കൊച്ചുമേരി | ||
15 | ലൈഫ് ഓഫ് ജോസൂട്ടി | ജെസ്സി | ||
16 | അടൂരും തോപ്പിലും അല്ലാത്ത ഭാസി | ലേഖ | റിലീസ് ആകാത്തത് | |
17 | തിങ്കൾ മുതൽ വെള്ളി വരെ | |||
18 | 2017 | വർണ്യത്തിൽ ആശങ്ക | കീർത്തന |
-
അവലംബം
തിരുത്തുക- ↑ "Winning Hearts the merry way". ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. Archived from the original on 2013-04-13. Retrieved 2013-03-30.
- ↑ "സാരിയിൽ തിളങ്ങി മാറിമയത്തിലെ വത്സല". b4blaze. Archived from the original on 2022-09-01. Retrieved 2021-11-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രചന നാരായണൻകുട്ടി
- m3db
- asianetnews Archived 2013-03-15 at the Wayback Machine.
- Mathrubhumi