നിഴൽക്കുത്ത് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിഴൽക്കുത്ത് (English: Shadow Kill, French: Le Serviteur de Kali).[1] ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മുരളി, സുനിൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാനുഷിക അന്തർബോധത്തിന്റെ പിൻവാങ്ങലുകളെ അനാവരണം ചെയ്യുന്നു. 2002 സെപ്റ്റംബറിൽ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.[2]
നിഴൽക്കുത്ത് | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | അടൂർ ഗോപാലകൃഷ്ണൻ ജോയേൽ ഫാർജെസ് |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | ഒടുവിൽ ഉണ്ണികൃഷ്ണൻ സുകുമാരി മുരളി സുനിൽ |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ സണ്ണി ജോസഫ് |
ചിത്രസംയോജനം | അജിത് |
സ്റ്റുഡിയോ | അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ് |
വിതരണം | അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ് ആർട്ട്കാം ഇന്റർനാഷണൽ ലെസ് ഫിലിംസ് ഡു പാരഡോക്സെ |
റിലീസിങ് തീയതി | സെപ്റ്റംബർ 7, 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 90 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ഒടുവിൽ ഉണ്ണികൃഷ്ണൻ – കാളിയപ്പൻ
- സുകുമാരി – മരകതം, കാളിയപ്പന്റെ ഭാര്യ
- റീജ – മല്ലിക, കാളിയപ്പന്റെ ഇളയമകൾ
- താര കല്യാൺ – മാധവി, കാളിയപ്പന്റെ മൂത്തമകൾ
- മുരളി – വാസു, മാധവിയുടെ ഭർത്താവ്
- ശിവകുമാർ – മല്ലികയുടെ കാമുകൻ
- സുനിൽ മുത്തു, കാളിയപ്പന്റെ മകൻ
- നെടുമുടി വേണു – ജയിലർ
- വിജയരാഘവൻ – ജയിലർ
- ജഗതി ശ്രീകുമാർ – മഹാരാജാവിന്റെ ഓഫീസർ
- ഇന്ദ്രൻസ് – ബാർബർ
- കുക്കു പരമേശ്വരൻ
പുരസ്‌കാരങ്ങൾ
തിരുത്തുക2002 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- ഏറ്റവും മികച്ച മലയാളചലച്ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
2002 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- ഏറ്റവും മികച്ച നടൻ - ഒടുവിൽ ഉണ്ണികൃഷ്ണൻ
- ഏറ്റവും മികച്ച രണ്ടാമത്തെ നടൻ - ജഗതി ശ്രീകുമാർ
- ഏറ്റവും മികച്ച ചിത്രസംയോജനം - അജിത്
- ഏറ്റവും മികച്ച വസ്ത്രാലങ്കാരം - എസ്. ബി. സതീഷ്
- ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ
മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള - FIPRESCI പുരസ്ക്കാരം
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നിഴൽക്കുത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിഴൽക്കുത്ത് – മലയാളസംഗീതം.ഇൻഫോ
- Stills and pictures at Outnow.ch
- Ropes of Fate: Adoor Gopalakrishnan’s “Shadow Kill”
- Shadow Kill, 2002 - filmref Archived 2011-06-25 at the Wayback Machine.
- Shadow Kill - global film Archived 2011-07-16 at the Wayback Machine.
- നിഴൽക്കുത്ത് 2002