ചോലവേങ്ങ
തിരിപ്പൂ, നീലി, മ്ലാചെതയൻ, നിര, നന്നൽമരം, ചോരക്കാളി, രക്തവേങ്ങ എന്നെല്ലാം അറിയപ്പെടുന്ന് ചോലവേങ്ങ 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Bischofia javanica). പശ്ചിമഘട്ടത്തിലെങ്ങും ഇന്തോമലേഷ്യയിലും കണ്ടുവരുന്നു [1]. ഇംഗ്ലീഷിൽ Bishop wood, Autumn Maple[2] എന്നെല്ലാം അറിയപ്പെടുന്നു. ആസ്സാമിലെ കാടുകളിൽ കടുവകൾ ഈ മരത്തിൽ നഖം കൊണ്ട് പോറലേൽപ്പിച്ച് അതിർത്തി അടയാളപ്പെടുത്തുന്നു. അമേരിക്കയിലേക്ക് കൊണ്ടുചെന്ന ഈ മരം അവിടെ ഇപ്പോഴൊരു അധിനിവേശവൃക്ഷമായി കണക്കാക്കിവരുന്നു[3]. വളരെപ്പെട്ടെന്നു വളരുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായും നട്ടുവളർത്താറുണ്ട്. മുറിച്ചയുടനെ മരത്തിന് വിനാഗിരിയുടെ മണമുണ്ട് [4]. പച്ചകളർന്ന പൂക്കുലകളും തുടർന്ന് ബ്രൌൺ-മഞ്ഞ നിറമുള്ള ഫലങ്ങളും ഇതിനെ ഒരു ഭംഗിയുള്ള വഴിയോരവൃക്ഷമാക്കി മാറ്റുന്നു [5]
ചോലവേങ്ങ | |
---|---|
ചോലവേങ്ങയുടെ ഇലയും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | Bischofieae
|
Genus: | Bischofia
|
Species: | B. javanica
|
Binomial name | |
Bischofia javanica | |
Synonyms | |
|
ഉപയോഗങ്ങൾ
തിരുത്തുക- ഇരുണ്ടുചുവന്ന കടുപ്പമുള്ള തടി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
- തടി വിറകായും ഉപയോഗിക്കുന്നു.
- പേപ്പർ ഉണ്ടാക്കാൻ പറ്റിയ തടിയാണിത്.
- പഴങ്ങൾ മദ്യമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- ഭക്ഷ്യയോഗ്യമായ കുരുക്കളിൽ 30-54 % എണ്ണയടങ്ങിയിരിക്കുന്നു, ഇത് ഘർഷണം കുറയ്ക്കാനുള്ള എണ്ണയായി ഉപയോഗിക്കുന്നു.
- തടിയിൽനിന്നും കിട്ടുന്ന ചുവന്ന കറ ചായമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
- വേരുകൾക്ക് ഔഷധഗുണമുണ്ട്.
- ലാവോസിൽ ഇലകൾ ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിച്ചുവരുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-28. Retrieved 2012-10-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-26. Retrieved 2012-10-29.
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1783[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-10. Retrieved 2012-10-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://plants.usda.gov/java/profile?symbol=BIJA
- ചോലവേങ്ങയുടെ ധാരാളം ചിത്രങ്ങൾ Archived 2012-05-17 at the Wayback Machine.
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Bischofia_javanica.htm Archived 2015-04-03 at the Wayback Machine.
- [1] Archived 2013-10-13 at the Wayback Machine. വിവിധ പേരുകൾ
- [2]
- http://www.pngplants.org/PNGtrees/TreeDescriptions/Bischofia_javanica_Blume.html
- http://delta-intkey.com/wood/en/www/eupbijav.htm Archived 2012-10-08 at the Wayback Machine.
- http://www.fleppc.org/ID_book/bischofia%20javanica.pdf Archived 2012-10-17 at the Wayback Machine.
- http://www.invasive.org/weeds/asian/bischofia.pdf Archived 2006-09-28 at the Wayback Machine.
- http://www.fpl.fs.fed.us/documnts/TechSheets/Chudnoff/SEAsian_Oceanic/new_pdf_files/Bischofia.pdf Archived 2017-04-30 at the Wayback Machine.
Bischofia javanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Bischofia javanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
[[zh-min-nan:Ka-tang]