മാവോ സേതൂങ്

ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി (1893–1976)
(Mao Zedong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സെദൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

മാവോ സെദൂങ്ങ്‌

ചെയർമാൻ,ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി
പദവിയിൽ
1945 – 1976
മുൻഗാമി ചെൻ ദക്സിയു
പിൻഗാമി ഹുവാ ഗുവോഫെംഗ്

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാൻ
പദവിയിൽ
1954 – 1959
മുൻഗാമി ഇല്ല
പിൻഗാമി ലിയു ഷാവോഗി

ജനനം 1893 ഡിസംബർ 26
ഹുനാൻ പ്രവിശ്യ,ചൈന
മരണം 1976 സെപ്റ്റംബർ 9
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന

രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്. കുവോമിൻതാംഗ് രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് ഒരു രണ്ടാം ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെആക്രമണത്തെ നേരിടാം എന്നദ്ദേഹം വിചാരിച്ചു.[1]. പിന്നീട് ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ ചിയാംഗ് കൈഷെക്കിന്റെ കുവോമിൻതാംഗ് പാർട്ടിക്കെതിരേ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ നയിച്ചത് മാവോ ആയിരുന്നു. പുതിയ ഒരു ഭൂപരിഷ്കരണം മാവോ, ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ, ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ, ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു.[2][3] മാവോ ചൈനയുടെ നേതാവായിരിക്കുന്ന കാലത്ത്, ചൈനയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു.[4]. ഇക്കാലയളവിൽ ചൈനയുടെ ജനസംഖ്യയിലും ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തി.[5]. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ, മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി കണക്കാക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർ ഇത്തരം പുകഴ്ത്തലുകളെ തള്ളിക്കളയുന്നു.[6]

എക്കാലവും വിവാദം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മാവോയുടേത്. മരണശേഷവും അദ്ദേഹത്തിന്റെ നടപടികളും ആശയങ്ങളും ധാരാളം പുനർവിചിന്തനത്തിനും, ചൂടുപിടിച്ച ചർച്ചകൾക്കും വഴിയൊരുക്കുന്നു. അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു.[7] മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു എന്ന് വിമതരായ നിരൂപകർ വിലയിരുത്തുന്നു.

ഉദ്യോഗസ്ഥഭരണം മികച്ചതാക്കാനുള്ള നടപടികൾ, ജനങ്ങളുടെ പങ്കാളിത്തം, ചൈനയെ ഒരു സ്വാശ്രയരാഷ്ട്രമാക്കിമാറ്റാനുള്ള പ്രയത്നം എന്നിവ വളരെ അഭിനന്ദനീയം തന്നെയായിരുന്നു. മാവോയുടെ കീഴിൽ ചൈന കൈവരിച്ച വളരെ പെട്ടെന്നുള്ള ഒരു വ്യാവസായിക വളർച്ച, പിന്നീടുള്ള ചൈനയുടെ വളർച്ചക്ക് ആക്കം കൂട്ടി. ഇതിനു വേണ്ടി അദ്ദേഹം വളരെ കടുത്ത നടപടികൾ എടുത്തിരുന്നു. എതിർപ്പുകളെ അടിച്ചമർത്തിയും, ഉന്മൂലനം ചെയ്തുമാണ് ഇത്തരം വിജയങ്ങളിലേക്ക് മാവോ എത്തിച്ചേർന്നത്. ഇത് ഒരു പരിധിവരെ മാവോയുടെ പരാജയത്തിനു പിന്നീട് കാരണവുമായി.[3] ആധുനിക ലോക ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു വ്യക്തിത്വം കൂടിയാണ് മാവോയുടേത്.[8]. ടൈം മാഗസിൻ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികൾ എന്ന പട്ടികയിൽ മാവോ സ്ഥാനം പിടിക്കുകയുണ്ടായി.[9]

ആദ്യകാല ജീവിതം

തിരുത്തുക
 
മാവോ 1927ൽ

1893ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് മാവോ ജനിച്ചത്.ദരിദ്രനായ ഒരു കർഷകനായിരുന്നു പിതാവ്. മാവോയുടെ 8-ആമത്തെ വയസ്സിൽ അദ്ദേഹം ഗ്രാമത്തിലുള്ള സ്കൂളിൽ പോയിത്തുടങ്ങി എങ്കിലും, 13-ആമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം മതിയാക്കി തങ്ങളുടെ കൃഷിയിടത്തിൽ പണിയെടുക്കാനായി തുടങ്ങി. എന്നാൽ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി അദ്ദേഹം വീണ്ടും സ്കൂളിൽ ചേർന്നു. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷനിലുള്ള ഒരു സ്ക്കൂളിലാണ് മാവോ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ചേർന്നത്. 1911 ൽ സിനായ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ബാലനായ മാവോ, റെവല്യൂഷനറി ആർമിയിൽ ചേർന്നു. 1912 ൽ യുദ്ധം അവസാനിക്കുകയും റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിക്കപ്പെടുകയും ചെയ്തു. മാവോ തിരിച്ച് സ്കൂളിലേക്കു വന്നു. 1918 ൽ മാവോ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങി.[10].

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മാവോ, ബീജിംഗിലേക്ക് യാത്രയായി. പെക്കിംഗ് സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന യാങ് ചാങ്ചിയുടെ ഒപ്പമായിരുന്നു മാവോ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകളെ പിന്നീട് മാവോ വിവാഹം കഴിച്ചു. മാവോയെയും സുഹൃത്തായ സിയാ ഹെസനെയും കുറിച്ച് ഈ അദ്ധ്യാപകൻ ഇങ്ങനെ പറയുകയുണ്ടായി. വളരെ കഴിവുള്ളവരാണ് ഈ രണ്ടു ചെറുപ്പക്കാർ, ഇവർക്ക് വളരെ നല്ല ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശുപാർശയിൽ മാവോ, സർവ്വകലാശാലയിൽ ഗ്രന്ഥശാല സഹായിയായി ജോലി ആരംഭിച്ചു. അവിടുത്തെ മേലധികാരിയായിരുന്ന ലി ദഴാവോ, യുടെ ചിന്തകൾ പിന്നീട് ഭാവിയിൽ മാവോയുടെ ആശയങ്ങൾക്ക് ധാരാളം ഊർജ്ജം നല്കിയിരുന്നു. ബീജിംഗ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി മാവോ വിദ്യാഭ്യാസം പുനരാരംഭിച്ചു. ബീജിംഗിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തിരിച്ച് ഹുവാൻ പ്രവിശ്യയിലേക്ക് തന്നെ തിരിച്ചു പോന്നു. അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കൂടാതെ പ്രാദേശികമായ സാംസ്കാരിക കാര്യങ്ങളിലും, വിദ്യാഭ്യാസ വിഷയങ്ങളിലും കൂടുതൽ ഇടപെടാൻ തുടങ്ങി. ഇതോടൊപ്പം തന്നെ, തന്റെ അദ്ധ്യാപകന്റെ മകളായ യാൻ കൈഹുയിയുമായുള്ള സൗഹൃദബന്ധം പുനരാരംഭിക്കുകയും ചെയ്തു.[11]. ഈ പെൺകുട്ടി മാവോയെക്കാളും എട്ടു വയസ്സിന് ചെറുപ്പമായിരുന്നു, പക്ഷെ ഇതൊന്നും അവരുടെ ബന്ധത്തിനു തടസ്സമായില്ല. എന്നാൽ ഗ്രാമത്തിൽ മാവോ അറിയാതെ തന്നെ അദ്ദേഹത്തിന്റെ അച്ഛൻ മാവോയ്ക്കു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. 1930 ഒക്ടോബറിൽ കുവോമിൻതാംഗ് പാർട്ടി യാൻ കൈഹുയിയേയും മകനേയും പിടികൂടുകയുണ്ടായി. ഫ്രാൻസിൽ ഉപരിപഠനം നടത്തുവാനുള്ള ഒരവസരം മാവോയ്ക്ക് കിട്ടിയെങ്കിലും അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. പക്ഷെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റും ഈ അവസരം ഉപയോഗപ്പെടുത്തി. ഭാഷ പഠിക്കാനുള്ള കഴിവില്ലായ്മയും, ഫ്രഞ്ച് ഭാഷയുടെ അനാവശ്യകതയും അദ്ദേഹത്തെ ഈ അവസരം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു.[12].

1921 ജൂലൈ 23 ന്, മാവോ തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഷാങ്ഹായിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസ്സിൽ സംബന്ധിക്കുകയുണ്ടായി. ആ കൊല്ലം അവസാനം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശപ്രകാരം മാവോ, ഹുനാൻ പ്രവിശ്യയിലേക്ക് മടങ്ങിപോന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റുകളുമായി അടുത്ത ബന്ധം പുലർത്തിതുടങ്ങിയ സൺയാത്സ് സെൻ ന്റെ കുവോമിൻതാംഗ് പാർട്ടിയുടെ പ്രാദേശികഘടകം ശക്തിപ്പെടുത്താൻ കൂടിയായിരുന്നു ഇത്. 1924 ൽ മാവോ, കുവോൻമിൻതാംഗ് പാർട്ടിയുടെ ദേശീയ കോൺഗ്രസ്സിൽ പ്രതിനിധിയായി പങ്കെടുത്തു. പിന്നീട് കേന്ദ്രകമ്മറ്റി എക്സിക്യൂട്ടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ചുമതലയുള്ള പാർട്ടിയുടെ വിഭാഗത്തിന്റെ സെക്രട്ടറിയുമായി മാറി.

കുറേക്കാലത്തേക്ക് മാവോ,ഷാങ്ഹായ് നഗരത്തിൽ തന്നെ തുടർന്നു താമസിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന വിപ്ലവത്തിനായി ഒരുക്കം കൂട്ടിയ ഒരു നഗരമായിരുന്നു ഷാങ്ഹായ്. എന്നാൽ അക്കാലത്ത് പാർട്ടി, ചില പ്രധാനപ്പെട്ട എതിർപ്പുകൾ നേരിടുന്നുണ്ടായിരുന്നു. അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് അവരുടെ ദേശീയ സഖ്യകക്ഷിയായിരുന്ന കുവോമിൻതാംഗ് പാർട്ടിയുമായി ഉണ്ടായ ആശയപരമായ ഭിന്നതകളുമായിരുന്നു. പാർട്ടിക്ക് അതിന്റെ ശക്തി നഷ്ടപ്പെടുകയും, മാവോ വിപ്ലവത്തെ സംബന്ധിച്ച കുറെ അബദ്ധധാരണകളുമായി ഷാവോഷാനിലേക്ക് തിരിച്ചുപോരുകയും ചെയ്തു. 1925 ൽ ഷാങ്ഹായിലും മറ്റും നടന്ന പ്രജാക്ഷോഭങ്ങൾ മാവോയുടെ വിപ്ലവചിന്തകളെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു. അദ്ദേഹം കുവോമിൻതാംഗ് പാർട്ടിയുടെ രണ്ടാം ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കാനായി ഗുവോൻദോംഗിലേക്കു പുറപ്പെട്ടു. 1925 ഒക്ടോബറിൽ കുവോമിൻതാംഗ് പാർട്ടിയുടെ പ്രചരണവിഭാഗം നേതാവായി മാവോ തിരഞ്ഞെടുക്കപ്പെട്ടു.

1927 ന്റെ തുടക്കത്തിൽ ഹുവാനിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഒരു അടിയന്തര യോഗത്തിൽ പങ്കെടുക്കാനായി മാവോ തിരിച്ചു. ചൈനയുടെ ഏകീകരണത്തിനു വേണ്ടി, കുവോമിൻതാംഗ് പാർട്ടി നടത്തിയ സൈനിക നടപടികൾക്കെതിരേ ഉയർന്ന കർഷക ലഹളയെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകൾ സമ്മേളനത്തിലവതരിപ്പിക്കാനായിരുന്നു ആ യാത്ര. റിപ്പോർട്ട് ഇൻ ദ പെസന്റ് മൂവ്മെന്റ് ഇൻ ഹുവാൻ എന്ന ഈ റിപ്പോർട്ടാണ് മാവോയുടെ വിപ്ലവജീവിതത്തിലേക്കുള്ള തുടക്കം എന്നു കരുതപ്പെടുന്നു.[13].

രാഷ്ട്രീയ ആശയങ്ങൾ

തിരുത്തുക

മാവോ സേതൂങിന്റെ രാഷ്ട്രീയ ആശയങ്ങളെ പൊതുവേ മാവോയിസം എന്നു പറയുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം തന്റെ ഗ്രാമത്തിൽ ഉന്നതവിദ്യാഭ്യാസത്തിനായി തുടർന്നു പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും ആറുമാസക്കാലം മാവോ, സ്വന്തമായിതന്നെ പഠിക്കാനായി തീരുമാനിക്കുകയായിരുന്നു. പെക്കിംഗ് സർവ്വകലാശാലയിൽ ഗ്രന്ഥശാല സഹായിയായി പ്രവർത്തിക്കുമ്പോഴാണ് കമ്മ്യൂണിസത്തെ മാവോ അടുത്തറിയുന്നത്. 1921കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സംഘടനാ സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി. റഷ്യൻ വിപ്ലവം ആണ് അദ്ദേഹത്തെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. കൂടാതെ ചില ചൈനീസ് സാഹിത്യ കൃതികളായ, ഔട്ട്ലോസ് ഓഫ് മാർഷ്, റൊമാൻസ് ഓഫ് ദ ത്രീ കിംഗ്ഡംസ് എന്നിവ കൂടി അദ്ദേഹത്തെ കമ്മ്യൂണിസത്തിലേക്ക് ആകർഷിച്ചു. ചൈനയിൽ സാമ്രാജ്യത്വും, ജന്മിത്തവും തകർക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയായിരുന്നു മാവോ. രാഷ്ട്രീയമായും, സാമ്പത്തികമായും ധാരാളം പോരായ്മകളുള്ള ഒരു പാർട്ടിയാണ് കുവോമിൻതാംഗ് എന്ന് മാവോ മനസ്സിലാക്കി. ഒരു വിപ്ലവം നയിക്കാനുള്ള കരുത്തോ കഴിവോ ആ പാർട്ടിക്കില്ല എന്നും അദ്ദേഹം മനസ്സിലാക്കി.

1920 കളിൽ തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ വെളിച്ചത്തിൽ ധാരാളം തൊഴിലാളി മുന്നേറ്റങ്ങൾക്ക് മാവോ നേതൃത്വം നല്കി.[14]. ഈ മുന്നേറ്റങ്ങളെയെല്ലാം തന്നെ സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് അടിച്ചമർത്തുകയായിരുന്നു. ഉല്പതിഷ്ണുവായ ഒരു പ്രവർത്തകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടതുകൊണ്ട് സർക്കാർ അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കുകയും, മാവോ ഹുനാൻ പ്രവിശ്യയിലേക്ക് താല്കാലികമായി മാറിനിൽക്കുകയും ചെയ്തു. തൊഴിലാളികളെ കൊണ്ട മാത്രം ഒരു വിപ്ലവം വിജയിപ്പിക്കാനാവില്ല എന്ന് ഈ തോൽവിയിൽ നിന്നും മാവോ മനസ്സിലാക്കി. മാത്രമല്ല, നിരായുധരായ സാധാരണ തൊഴിലാളികൾക്ക് രാജ്യത്തെ മുതലാളിത്തത്തെയും, ജന്മിത്തത്തെയും തുടച്ചു നീക്കാനാവില്ല എന്ന് തന്റെ അനുഭവങ്ങളിൽ നിന്നും മാവോ മനസ്സിലാക്കി. മാവോ പതുക്കെ, ചൈനയിലെ കർഷകരെ സമീപിക്കാനായി തുടങ്ങി, ഇവരാണ് പിന്നീട് മാവോ നേതൃത്വം കൊ‌ടുത്ത വിപ്ലവത്തിനു മുന്നിലും,പിന്നിലും ഉറച്ചു നിന്നത്. തന്റെ മുൻഗാമികളിൽ നിന്നും, നഗരത്തിലെ തൊഴിലാളികളേക്കാൾ ഗ്രാമത്തിലെ കർഷകരാണ് വിപ്ലവത്തിനു ഏറ്റവും അനുയോജ്യരായവരെന്ന് മാവോ മനസ്സിലാക്കുകയായിരുന്നു. മാവോ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണ്, ഇത് കർഷകരുടെ ഇടയിൽ അദ്ദേഹത്തിന് ബഹുമാനം കൂടുതൽ നേടിക്കൊടുത്തു. മാത്രമല്ല, മാർക്സിസം ഏളുപ്പം അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ കർഷകപാരമ്പര്യം അദ്ദേഹത്തിനു സഹായകമാവുകയും ചെയ്തു.[13][15].

1937 ൽ അദ്ദേഹം എഴുതിയ രണ്ട് ഉപന്യാസങ്ങൾ ഓൺ പ്രാക്ടീസ്,[16] ഓൺ കോൺട്രാഡിക്ഷൻ,[17] ഇതിൽ രണ്ടിലും ഒരു വിപ്ലവമുന്നേറ്റത്തിനാവശ്യമായ പ്രായോഗിക നടപടികളെക്കുറിച്ചാണ് ഊന്നിപറയുന്നത് അതിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വളരെ ആഴംചെന്നതാണ്. രണ്ട് ഉപന്യാസങ്ങളിലും മാവോയുടെ ഗറില്ലാ ബന്ധങ്ങളുടെ വേരുകൾ ദർശിക്കാനായി സാധിക്കും. ജപ്പാന്റെ കടന്നുകയറ്റത്തിനെതിരേ ജനങ്ങളെ സംഘടിപ്പിക്കാനും, വിദ്യാഭ്യാസം കൊണ്ട് ഹൃദയങ്ങളെ കീഴ‌ടക്കുന്നതെങ്ങിനെയെന്നും ഈ രണ്ടു രേഖകളിലും പറയുന്നു. വ്യക്തമായ മുന്നൊരുക്കങ്ങളോടുകൂടിയല്ലാത്ത വിപ്ലവമുന്നേറ്റം അന്ധൻ തത്തയെ പിടിക്കാൻ പോകുന്നപോലെയാണ് എന്നുള്ള പ്രശസ്തമായ മാവോ വാക്യങ്ങൾ ഈ ഉപന്യാസങ്ങളിലുള്ളതാണ്. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ സമാഹരിച്ച് ചൈനീസ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച കൃതി ലിറ്റിൽ റെഡ് ബുക്ക്എന്ന പേരിൽ പ്രസിദ്ധമാണ്.

 
മാവോ, 1931 ൽ എടുത്ത ഒരു ചിത്രം

മാവോ സേതൂങ്ങ് [18][19]

1927 ൽ കുവോമിൻതാംഗ് പാർട്ടിയിലെ കമ്മ്യൂണിസ്റ്റുകളുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് ആ പാർട്ടിയുമായുള്ള ദേശീയ സഖ്യം ഉപേക്ഷിക്കുകയാണുണ്ടായത്. ഇക്കാലയളവിൽ ശരത്കാലത്തെ വിളവെടുപ്പുകാലത്ത് മാവോ, കർഷകരെയും തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രക്ഷോഭം നടത്തുകയുണ്ടായി. മാവോ ആയിരുന്നു ഈ പ്രക്ഷോഭത്തിന്റെ കമ്മാന്റർ ഇൻ ചീഫ്. റെവല്യൂഷണറി ആർമി ഓഫ് വർക്കേഴ്സ് ആന്റ് പെസന്റ്സ് എന്നായിരുന്നു ആ സംഘത്തിന്റെ പേര്. എന്നാൽ കുവോമിൻതാംഗ് പാർട്ടി വളരെ ശക്തിയിൽ തന്നെ ഈ പ്രക്ഷോഭത്തെ നേരിടുകയും അടിച്ചമർത്തുകയും ചെയ്തു. ചിതറിത്തെറിച്ച സൈന്യം നില്ക്കക്കള്ളിയില്ലാതെ തിരിഞ്ഞോടുകയാണുണ്ടായത്. എന്നാൽ മാവോ, പലയിടത്തായി ചിതറിയ ഈ സംഘാംഗങ്ങളെ ചെറിയ സംഘങ്ങളായി രൂപപ്പെടുത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഓരോ പ്രദേശത്തും ഓരോ ചെറിയ സൈന്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഓരോ സംഘത്തിനും ഓരോ നേതാവു വീതം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ക്കായിരിക്കും ഈ ചെറു സംഘങ്ങളുടെ പൂർണ്ണിനിയന്ത്രണം. ചൈനീസ് വിപ്ലവത്തിലേക്കുള്ള മാവോയുടെ അഗാധവും, അടിസ്ഥാനപരവുമായ വീക്ഷണങ്ങൾ ആണ് ഇവിടെ കാണാനാവുന്നത്. പിന്നീട് ഈ സൈന്യം ജിനാംഗ് മലനിരകളിലേക്ക് നീങ്ങി. ഈ മലനിരകളിൽ വെച്ച്, കലാപകാരികളായ രണ്ട് പ്രാദേശികനേതാക്കളെ മാവോ, തന്റെ കൂടെ യുദ്ധത്തിൽ പങ്കാളികളാകാനായി പ്രതിജ്ഞയെടുപ്പിച്ചു. അവിടങ്ങളിൽ വെച്ച് മാവോ, റെഡ് ആർമി എന്നു പേരിട്ടു വിളിക്കുന്ന തന്റെ സൈന്യം രൂപീകരിച്ചു. മാവോയുടെ യുദ്ധതന്ത്രങ്ങൾ നെപ്പോളിയനെതിരേ സ്പാനിഷ് ഗറില്ലകൾ ഉപയോഗിച്ചിരുന്നു ഒളിപ്പോരിനെ ആശ്രയിച്ചുള്ളതായിരുന്നു.

1931 മുതൽ 1934 വരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിക്കുന്നതിൽ മാവോ ശ്രദ്ധാലുവായി. ജിയാങ്സി മലനിരകളിലെ ഒരു ചെറിയ റിപ്പബ്ലിക്കിന്റെ ചെയർമാൻ കൂടിയായി മാവോ. ഹെ സിഷെൻ എന്ന യുവതിയെ ഇവിടെ വെച്ച് മാവോ വിവാഹം കഴിച്ചു. മാവോയുടെ ആദ്യഭാര്യയെ കുവോമിൻതാംഗ് പാർട്ടി പിടികൂടുകയും വധിക്കുകയും ചെയ്തതിനുശേഷമായിരുന്നു ഈ പുനർവിവാഹം. ജിയാങ്സി മലനിരകളിലെ മാവോയുടെ അനിഷേധ്യ അധികാരം പ്രദേശത്തെ നേതാക്കളും, സൈനിക ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുകയുണ്ടായി. ജിയാങ്സി മലനിരകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടേയും, റെഡ് ആർമിയുടേയും സ്ഥാപകരിൽ ഒരാളായ ലീ വെൻലിൻ ആയിരുന്നു മാവോയുടെ പ്രധാന എതിരാളികളിൽ ഒരാൾ. മാവോയുടെ ഭൂപരിഷ്കരണരീതികളും, പാർട്ടിയിലെ നവീകരണനടപടികളും ആണ് ഇത്തരം എതിർപ്പുകൾക്ക് കാരണമായത്. മാവോ അവരെ ആദ്യം അവസരവാദികൾ എന്ന് കുറ്റപ്പെടുത്തുകയും, പിന്നീട് വ്യക്തമായ തന്ത്രങ്ങളിലൂടെ അടിച്ചമർത്തുകയും ആയിരുന്നു.[20].

രേഖകൾ പറയുന്നത് എതിരാളികളെ ഇല്ലാതാക്കാൻ മാവോയുടെ നേതൃത്വത്തിൽ ക്രൂരമായ നടപടികൾ നടപ്പിലാക്കിയിരുന്നു എന്നാണ്.[21]. സാങ്കല്പിക കസേരയിൽ ഇരുത്തുക, സാങ്കല്പിക വിമാന യാത്ര തുടങ്ങിയ ക്രൂരമായ ശിക്ഷകൾ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി മാവോ നടപ്പിലാക്കിയിരുന്നു. തന്റെ അധികാരത്തെ വെല്ലുവിളിച്ച ആളുകളുടെ ഭാര്യമാരെയും മാവോ വെറുതെ വിട്ടില്ല. അവരുടെ സ്തനങ്ങൾ മുറിച്ചുകളയുകയും, ജനനേന്ദ്രിയങ്ങളിൽ പൊള്ളലേല്പിക്കുകയും ചെയ്തു.[22]. ഏതാണ്ട് രണ്ടു ലക്ഷത്തിലധികം വരുന്ന ശത്രുക്കളെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു.[23] വിപ്ലവാത്മകമായ തീവ്രവാദം, അല്ലെങ്കിൽ ചുവപ്പു തീവ്രവാദം എന്നിങ്ങനെ നിരൂപകർ പേരിട്ടു വിളിക്കുന്ന ഈ പ്രക്രിയകളിലൂടെ മാവോ, ജിയാങ്സി മലനിരകളിൽ തന്റെ ആധിപത്യം ചോദ്യംചെയ്യപ്പെടാതെ ഉറപ്പിക്കുകയായിരുന്നു.[24].

മാവോ, സുഹൃത്തായ ഷു ദെ യുമായി ചേർന്ന് ചെറുതെങ്കിലും ഫലപ്രദമായ ഒരു സൈന്യം ഉണ്ടാക്കി. കുവോമിൻതാംഗ് പാർട്ടിയിൽ നിന്നും പലായനം ചെയ്തുവരുന്നവർക്ക് അഭയം നല്കുക കൂടി മാവോ ചെയ്തു. മാവോയുടെ യുദ്ധതന്ത്രങ്ങളെ പൊതുവേ ഗറില്ലാ യുദ്ധതന്ത്രങ്ങൾ എന്നു പറയുന്നു. എന്നാൽ മാവോ, ഗറില്ലായുദ്ധതന്ത്രത്തെയും, മൊബൈൽ വാർഫെയറിനേയും വേർതിരിച്ചു കാണുന്നു. തന്റേത് രണ്ടാമത്തെതാണെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. തന്റെ സൈന്യം ശത്രുവിനോട് യുദ്ധസന്നദ്ധരാവുന്നവരെ, കീഴടങ്ങി എന്നു അഭിനയിച്ചുകൊണ്ടുള്ള ഒരു യുദ്ധതന്ത്രം. ദരിദ്രരായിരുന്നു മാവോയുടെ സൈന്യത്തിലെ അംഗങ്ങൾ, അവർക്ക് ആയുധങ്ങളില്ലായിരുന്നു, സൈനിക പരിശീലനം കുറവായിരുന്നു. എന്നാൽ സാങ്കല്പിക കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന ആശയം അവരെ മുന്നോട്ടു നയിക്കുകയാണുണ്ടായത്.

1930 ൽ സോവിയറ്റ് ഏരിയ എന്നറിയപ്പെടുന്ന പത്ത് പ്രദേശങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധീനതയിൽ ഉണ്ടായിരുന്നു. ഈ സോവിയറ്റ ഏരിയ എന്നറിയപ്പെടുന്ന പ്രദേശങ്ങളുടെ വളർച്ച കുവോമിൻതാംഗ് സർക്കാരിന്റെ ചെയർമാനായ ചിയാങ് കൈഷെക്കിനെ ഭയചകിതനാക്കി. ഇവയെ ഉന്മൂലനം ചെയ്യാനായി സൈനിക നടപടികൾ അദ്ദേഹം നടപ്പിലാക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരേയെല്ലാം വിജയം മാവോയുടെ നേതൃത്വത്തിലുള്ള റെഡ് ആർമിക്കായിരുന്നു. 1932 ജൂണിൽ റെഡ് ആർമിക്ക് ഏതാണ്ട് 45,000 ഓളം വരുന്ന സൈനികശക്തി ഉണ്ടായിരുന്നു. കൂടാതെ, പ്രാദേശികമായി എപ്പോൾ വേണമെങ്കിലും യുദ്ധസന്നദ്ധരാകാൻ പ്രാപ്തരായ രണ്ടു ലക്ഷത്തോളം വരുന്ന ഉപ സേനയും മാവോയുടെ നേതൃത്ത്വത്തിലുണ്ടായിരുന്നു.

കുവോൻമിൻതാംഗ് പാർട്ടിയുടെ സമ്മർദ്ദങ്ങൾക്കിടയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതൃത്വത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ തന്നെ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മാവോ, പ്രധാനപ്പെട്ട പല സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. യാഥാസ്ഥിതികമായ നിലപാടുകളോടു അടുപ്പം പുലർത്തുന്നവരും, മോസ്കോയുമായി ബന്ധം ഉള്ളവരുമായ ആളുകൾ ആണ് പകരം നേതൃസ്ഥാനത്തേക്ക് വന്നത്. ഇവർ 28 ബോൾഷെവിക്കുകൾ എന്നറിയപ്പെടുന്നു. ചിയാങ് കൈഷെക്ക് തന്റെ അധികാരത്തിനു ഭീഷണിയാവുന്ന ഈ പുതിയ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യാനായി പല നടപടികളും ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. 1934 ഒക്ടോബറിൽ നടന്ന ലോംഗ് മാർച്ചിലൂടെയാണ് മാവോ ചൈനാ കമ്മ്യൂണിസത്തിന്റെ ഉയർന്ന നേതാവായി മാറുന്നത്. ജിയാങ്സി മലനിരകളിൽ നിന്നും, ചൈനയും വടക്കു പടിഞ്ഞാറു കിടക്കുന്ന ഷാങ്സി എന്ന പ്രദേശത്തേക്കായിരുന്നു ഈ ലോംഗ് മാർച്ച്. 9,600 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഈ ലോംഗ് മാർച്ച്. നേരത്തേ മാവോയെ നേതൃത്വസ്ഥാനത്തു നീന്നു നീക്കം െചയ്തവർ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയായിരുന്നു. ഇവിടെ വെച്ചു നടന്ന സമ്മേളനത്തിൽ മാവോ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1936 ൽ, ചിയാങ് കൈഷക്കിന്റെ പൂർവസഹയാത്രികനും, പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുള്ളയാളുമായ ഷാങ് സ്യൂലിയാങുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഒരു ഗൂഢാലോചനയിൽ ഏർപ്പെട്ടു. ഇതിൻ പ്രകാരം ഷാങ്, ചിയാങ് കൈഷെക്കിനെ തടവിലാക്കി. ചിയാങ് കൈഷെക്കിനെ സുരക്ഷിതനാക്കി വിട്ടയക്കാനുള്ള ഉടമ്പടി ഇതായിരുന്നു. ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ നിന്നും കുവോമിൻതാംഗ് പാർട്ടി പിൻമാറി,യുദ്ധം അവസാനിക്കുക. കൂടാതെ രണ്ടു പാർട്ടികളും കൂടിചേർന്ന് ഒരു ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെ ആക്രമണത്തിനെതിരേ പോരാടുക. സഖ്യം നിലവിൽ വന്നു. ഇതിൻ പ്രകാരം നാഷണൽ റെവല്യൂഷണറി ആർമിയുടെ അധികാരത്തിൻ കീഴിൽ പുതിയ രണ്ടു സേനകൾ നിലവിൽ വന്നു. ഇവ യഥാക്രമം ന്യൂ ഫോർത്ത് ആർമി എന്നും എട്ടാം റൂട്ട് ആർമി എന്നും അറിയപ്പെടുന്നു.

സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാൻ പട്ടാളത്തോട് നേർക്കനേർ നിന്നുള്ള ഒരു യുദ്ധത്തിനു പകരം ഗറില്ലായുദ്ധമുറ സ്വീകരിക്കാനാണ് മാവോ നിർദ്ദേശിച്ചത്. മാവോയുടെ മുൻ അനുഭവങ്ങൾ ആണ് ഇത്തരം ഒരു യുദ്ധരീതി തിരഞ്ഞെടുക്കാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ ആശയപരമായ ഭിന്നത പുതിയ സഖ്യത്തൽ വിള്ളൽ ഉണ്ടാക്കി. 1941 ജനുവരിയിൽ പുതിയ ഐക്യകക്ഷി വീണ്ടും രണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടിയിൽ തന്നെ തനിക്കെതിരേ ഉടലെടുക്കുന്ന അഭിപ്രായ ഭിന്നതകളെ തകർത്ത് മാവോ, വീണ്ടും പാർട്ടിയുടെ പരമോന്നത അധികാര പദവിയിലെത്തി. ഈ സമയത്ത് മാവോ, തന്റെ ഭാര്യയെ ഉപേക്ഷിച്ച്, അഭിനേത്രിയായ ലാൻ പിങിനെ വിവാഹം ചെയ്തു. ഇവർ പിന്നീടി ജിയാങ് ക്വിങ് എന്ന പേരിൽ അറിയപ്പെട്ടു. ചിലപ്പോഴൊക്കെ, മാഡം മാവോ എന്നും വിളിക്കപ്പെട്ടു.

 
മാവോ 1938, ഓൺ പ്രൊട്ടക്ടഡ് വാർ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിൽ

ജപ്പാന്റെ അധിനിവേശ മേഖലയിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിൽ മാവോ, തന്റെ സേനയുടെ ശക്തി വർദ്ധിപ്പിക്കുകയായിരുന്നു. ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന വലിയ സമ്മേളനങ്ങളിലൂടെയും മറ്റുമാണ് മാവോ ഇത് സാധിച്ചത്. കൂടാതെ കർഷകർക്ക് സഹായകരമാവുന്ന, നികുതി നിർദ്ദേശങ്ങളും, ഭൂനിയമങ്ങളും മാവോ നിലവിൽ വരുത്തി. എന്നാൽ ഈ സമയത്ത് ദേശീയ കക്ഷി ഒരേ സമയം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യാപനം തടയുകയും, ജപ്പാന്റെ കടന്നു കയറ്റത്തെ എതിർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

1944 ൽ അമേരിക്കൻ ഐക്യനാടുകൾ അയച്ച ഒരു പ്രത്യേക ദൂതൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടി നേതൃത്വത്തെ കാണാനെത്തി. ഈ ദൗത്യത്തെ ഡിക്സി കമ്മീഷൻ എന്നു പറയപ്പെടുന്നു.[25] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ വർദ്ധിച്ചു വരുന്ന ജനസമ്മതിയും, സ്വാധീനവും ആണ് അമേരിക്കയെ ഇങ്ങനെ ഒരു ദൗത്യത്തിനായി പ്രേരിപ്പിച്ചത്. കൂടാതെ, ജപ്പാന്റെ കടന്നുകയറ്റത്തിനെതിരേ ഫലപ്രദമായ നടപടികൾക്കു മുതിരുന്നത്, കുവോമിൻതാംഗ് പാർട്ടിയേക്കാൾ സി.പി.സി(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന) ആണെന്നും അമേരിക്ക മനസ്സിലാക്കിയിരുന്നു. സി.പി.സി യിൽ അഴിമതിയുടെ ലക്ഷണങ്ങൾ കുറവായിരുന്നു, സ്വാധീനം കൂടുതലായിരുന്നു, അതുമാത്രമല്ല നാൾക്കുനാൾ അത് വർദ്ധിച്ചു വരുകയുമായിരുന്നു. എന്നാൽ ഈ ബന്ധം കാലക്രമേണ ഇല്ലാതായി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്ക കുവോമിൻതാംഗ് പാർട്ടിക്ക് സൈനികസഹായം നല്കിതുടങ്ങി. മാവോയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്കെതിരേ യുദ്ധം ചെയ്യാനായിരുന്നു ഇത്. മാവോയുടെ നേതൃത്വത്തിലുള്ള സി.പി.സിയുടെ അധികാരത്തിലേക്കുള്ള യാത്ര, അമേരിക്കയെ വിഷമിപ്പിച്ചു. പക്ഷെ, ഈ സമയത്ത് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് സഹായവുമായി റഷ്യ കടന്നുവന്നു. ജപ്പാനെതിരേ യുദ്ധം നയിക്കാൻ മാവോയുടെ സൈന്യത്തിന് ഈ സഹായം പിന്തുണയേകി.

1948 ൽ മാവോയുടെ സൈന്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചാങ്ചുൻ നഗരം പിടിച്ചെടുക്കാനായി കുവോമിൻതാംഗ് സൈന്യവുമായി യുദ്ധത്തിലേർപ്പെട്ടു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടു നിന്നു ഈ യുദ്ധം. ഏതാണ്ട് 1,60,000 സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെട്ടു ഈ യുദ്ധത്തിൽ. പീപ്പിൾ ലിബറേഷൻ ആർമിയുടെ അന്നത്തെ ഒരു സൈനിക ഉദ്യോഗസ്ഥൻ ഈ യുദ്ധത്തെ തന്റെ ഒരു പുസ്തകത്തിൽ ഓർമ്മിക്കുന്നുണ്ട്. വൈറ്റ് സ്നോ, റെഡ് ബ്ലഡ് എന്ന തന്റെ പുസ്തകത്തിൽ ചാങ്ചിൻ യുദ്ധത്തെ ഹിരോഷിമയോട് ആണ് ഷാങ് ഷെങ്ലു എന്ന ജനറൽ താരതമ്യപെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങൾ തുല്യമായിരുന്നു, ഹിരോഷിമയിൽ ഒമ്പത് സെക്കന്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നാൽ ചാങ്ചിൻ യുദ്ധത്തിൽ അത് അഞ്ചു മാസമെടുത്തു എന്ന വ്യത്യാസം മാത്രം.[26] കുവോമിൻതാംഗ് പാർട്ടിക്ക് ധാരാളം നാശനഷ്ടങ്ങൾ നേരിട്ടു ഈ യുദ്ധത്തിൽ. വിജയം മാവോയുെട പീപ്പിൾ ലിബറേഷൻ ആർമിക്കായിരുന്നു. ചൈനയിലെ, കുവോമിൻതാംഗിന്റെ അവസാന നഗരവും പി.എൽ.എ പിടിച്ചടുക്കി. കുവോമിൻതാംഗ് നേതാവ് കൈഷെക്ക് തൈവാനിലേക്ക് പലായനം ചെയ്തു.

ചൈന നേതൃത്വം

തിരുത്തുക

രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും, അന്താരാഷ്ട്ര യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടു. 1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ മാവോ, ചെയർമാൻ മാവോ (毛主席) എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർെന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു.[27].

ചൈനീസ് സാമ്രാജ്യാധിപൻമാർ താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ഒരു സ്ഥലത്ത് തനിക്കു താമസിക്കാനായി ഒരു വീട് പണിയുവാൻ മാവോ ആവശ്യപ്പെട്ടു. വീടിനോടു ചേർന്ന് ഒരു നീന്തൽകുളവും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാനായി മാവോ ഉത്തരവിട്ടു. മാവോയുടെ തന്റെ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഒന്നുകിൽ കിടപ്പുമുറിയിൽ അല്ലെങ്കിൽ നീന്തൽകുളത്തിനരികിൽ വെച്ചും. അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല.

1950 ൽ കൊറിയയിൽ നടക്കുന്ന യുദ്ധത്തിൽ ഇടപെടാൻ മാവോ തീരുമാനിച്ചു. അമേരിക്ക നയിക്കുന്ന ഐക്യരാഷ്ടസേനയുടെ സൈന്യത്തിനെതിരേ യുദ്ധം ചെയ്യാൻ പീപ്പിൾസ് വൊളണ്ടിയർ ആർമി എന്ന സേനയെ മാവോ കൊറിയയിലേക്ക് അയച്ചു. ഓരോ ചെറിയ കാര്യത്തിൽ പോലും, മാവോ ഈ സേനയെ നയിച്ചിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. [28].

 
മാവോ തന്റെ ഭാര്യയോടൊപ്പം, മാഡം മാവോ 1946

പൂർണ്ണമായ അധികാരം ലഭിച്ച മാവോ, ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിൽ ശ്രദ്ധവച്ചു. ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, കുറെയേറെ ഭൂപ്രഭുക്കളെ പാർട്ടിക്ക് ഉന്മൂലനം ചെയ്യേണ്ടി വന്നു. ഇങ്ങനെ പിടിച്ചെടുത്ത വൻ ഭൂസ്വത്ത് പാവപ്പെട്ടവരായ കർഷകർക്ക് വിതരണം ചെയ്തു.[29]. കുവോമിൻതാംഗ് പാർട്ടിയിൽ നിന്നുണ്ടായേക്കാവുന്ന ഒരു മുന്നേറ്റം തടയാനായി മാവോയുടെ നേതൃത്വത്തിൽ ഒരു കൗണ്ടർ റെവല്യൂഷൺ ക്യാംപയിൻ രൂപം കൊടുത്തു. ഇതിൽ, എതിർപാർട്ടിയിൽ നിന്നുളള പ്രധാന നേതാക്കളെ പൊതുജനമധ്യത്തിൽ വധശിക്ഷക്കു വിധേയമാക്കി.[30] മാത്രമല്ല, പാശ്ചാത്യ കമ്പനികളിലെ മുൻ ഉദ്യോഗസ്ഥരേയും, ഇങ്ങനെ വധശിക്ഷക്കു വിധേയരാക്കി. കൂടാതെ തങ്ങളോട് ആഭിമുഖ്യമില്ല എന്നു തോന്നുന്നവരെയെല്ലാം കൊല്ലാൻ മാവോയുടെ സൈന്യം മടിച്ചില്ല. അമേരിക്കൻ ഐക്യനാടുകളുടെ കണക്കുകൾ പ്രകാരം ഭൂപരിഷ്കരണവുമായ വധിക്കപ്പെട്ടവരുടെ എണ്ണം ഏതാണ്ട് പത്തു ലക്ഷവും, കൊല്ലപ്പെട്ട എതിരാളികളുടെ എണ്ണം ഏതാണ്ട് എട്ടുലക്ഷത്തോളവും വരും.[31]

1949–53 കാലഘട്ടിൽ 7,00,000 ആളുകളെ വധശിക്ഷക്കു വിധേയരാക്കിയിട്ടുണ്ട് എന്ന് പിന്നീട് മാവോ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.[32]. ഓരോ ഗ്രാമത്തിലും ഓരോ ഭൂപ്രഭുവിനെയെങ്കിലും ഉന്മൂലനം ചെയ്യണം എന്ന ഒരു നയം തന്നെ നിലവിലുണ്ടായിരുന്നു.[33] എന്നാൽ ഇത്, ഒന്ന് എന്നതിലുപരി ഒരുപാട് എന്നതിലേക്ക് കടന്നിരുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടു കോടിക്കും, അഞ്ച് കോടിക്കും ഇടയിലുള്ള ആളുകളെ വധശിക്ഷക്കു വിധേയരാക്കി എന്നാണ്. മാവോ, വ്യക്തിപരമായി തന്നെ ഇത്തരം വധശിക്ഷക്കു മുന്നിട്ടിറങ്ങിയിരുന്നു. ഓരോ ഗ്രാമത്തിലും, വധശിക്ഷക്കു വിധേയരാക്കേണ്ടവരുടെ എണ്ണം വരെ മാവോ നിശ്ചയിച്ചിരുന്നു.[34] അധികാരം നിലനിറുത്തുന്നതിനു ഇത്തരം ഉന്മൂലനങ്ങൾ ആവശ്യമായിരുന്നു എന്ന് മാവോ, ഈ കൂട്ടക്കുരുതിയെ ന്യായീകരിച്ചു പറയുന്നു.[35][36].

 
സ്റ്റാലിന്റെ 70-ാം ജന്മദിനാഘോഷവേളയിൽ, മോസ്കോ, ഡിസംബർ 1949

അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ, പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു. പരമ്പരാഗത, കൃഷി രീതിയിൽ നിന്നു മാറിയാലേ താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള വികസനം ചൈനക്കു സാദ്ധ്യമാകു എന്ന് മാവോ തിരിച്ചറിഞ്ഞു. അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സഹായസഹകരണത്തോടെ, മാവോ കൃഷി എന്നതുപേക്ഷിച്ച് വ്യവസായത്തിനു മുൻതൂക്കം നല്കി. ഈ വ്യവസായങ്ങൾ വൻതോതിൽ ഉല്പാദനം നടത്തി, ഭാവിയിൽ സോവിയറ്റ് യൂണിയന്റെ സഹായമില്ലാതെ വളർച്ച കൈവരിക്കാം എന്ന നിലയിലേക്ക് ചൈനയെ നയിച്ചു. ആദ്യത്തെ പഞ്ചവത്സരപദ്ധതിയുടെ വിജയം മാവോയെ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുന്നതിൽ ആത്മവിശ്വാസം നല്കി. എല്ലാവർക്കും സമത്വം എന്ന ആശയം മാവോ, പെട്ടെന്നു തന്നെ നടപ്പിലാക്കി. അതുപോലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലനിയന്ത്രണം നടപ്പിലാക്കി,കൂടാതെ സാക്ഷരത എന്ന ലക്ഷ്യം മുന്നിൽ കണ്ട്, ചൈനീസ് അക്ഷരമാല ലളിതവത്കരിക്കുകയുണ്ടായി.

തന്റെ ഭരണം സുതാര്യമാണെന്ന് ജനങ്ങളെ അറിയിക്കാനായി മാവോ നടപ്പിലാക്കിയ ഒന്നായിരുന്നു ഹണ്ട്രഡ് ഫ്ലവേഴ്സ് കാംപയിൻ. ചൈനയുടെ ഭരണം എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾ ഭരണാധികാരികളോട് നേരിട്ട് അഭിപ്രായം പറയാനുള്ള ഒരു വേദിയായിരുന്നു മാവോ ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം കിട്ടിയ ജനങ്ങളും, ചിന്തകരും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും, അതിന്റെ നേതൃത്ത്വത്തേയും വിമർശിക്കാൻ തുടങ്ങി. മാവോ സർക്കാർ തുടക്കത്തിൽ ഇതെല്ലാം വകവെച്ചു കൊടുത്തിരുന്നു എങ്കിലും, പിന്നീട് ശക്തമായ നടപടികൾ എടുത്തു തുടങ്ങി. പുതിയ നടപടി തൽക്കാലത്തേക്കു നിറുത്തിവെച്ചു. കൂടാതെ, വിമർശനം ഉയർത്തിയവരെ തിരഞ്ഞുപിടിച്ച് വിചാരണക്കു വിധേയമാക്കി. ചിന്തകരും, എഴുത്തുകാരും പറയുന്നത് ഭരണകൂടത്തിനെതിരേ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന എതിർപ്പുകളെ ആദ്യമേ തന്നെ കണ്ടുപിടിക്കാനായിരുന്നു ഈ ഹണ്ട്രഡ് ഫ്ലവേഡ് കാംപയിൻ. [37].

തനിക്കെതിരേയുള്ള എതിർപ്പുകൾ മനസ്സിലാക്കാനും അത് മുളയിലേ നീക്കം ചെയ്യാനുമുള്ള മാവോ യുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്തരം കാംപയിനുകളെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു. തനിക്കെതിരേയുള്ള ഇത്തരം എതിർപ്പുകൾ കണ്ട് മാവോ പോലും അത്ഭുതപ്പെട്ടിരുന്നു. ഹണ്ട്രഡ് ഫ്ലവേഴ്സ് പോലുള്ള കാംപയിനുകൾ ഇത്തരം എതിർപ്പുകൾ കണ്ടെത്താനും ഇല്ലാതാക്കാനുമുള്ള മാർഗ്ഗങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ഇത്തരം നടപടികളിലും ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.


മഹത്തായ മുന്നേറ്റം

തിരുത്തുക

1958 ജനുവരിയിൽ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുവടു പിടിച്ച് വ്യവസായത്തിനാണ് മാവോ സർക്കാർ ഈ പദ്ധതിയിലും മുൻതൂക്കം നല്കിയത്. ഈ പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമസമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.

ഈ പുതിയ മുന്നേറ്റത്തിൽ മാവോയും മറ്റു ചില പാർട്ടി അംഗങ്ങളുമെല്ലാം കൃഷിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, അശാസ്ത്രീയവുമായ പുതിയ ചില സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. തൊഴിൽ ശക്തിയെ ഇരുമ്പ്, ഉരുക്ക് നിർമ്മാണത്തിലേക്കും കൂടി തിരിച്ചു വിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വിദ്യകൾ. ഇത് ചൈനയിലെ കാർഷികവ്യവസ്ഥയെ ആകെ തകിടം മറിച്ചു. നാണ്യവിളകളുടെ ഉല്പാദനത്തിൽ 15% കുറവ് രേഖപ്പെടുത്തി. അടുത്ത കൊല്ലം ഈ കുറവ് 10% ശതമാനമായി കുറഞ്ഞു.

ചരിത്രകാരൻമാർ പറയുന്നത് മാവോയ്ക്ക് ഈ ഭീകരത അറിയാൻ കഴിഞ്ഞില്ല എന്നാണ്. ഭക്ഷ്യവിളകളിൽ ഒരു ചെറിയ കുറവുണ്ടായി എന്നു മാത്രമേ മാവോക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളു എന്നാണ് ഡോക്ടർഃലീ സിഷുയി യേപോലുള്ള വിദഗ്ദ്ധർ പറയുന്നത്.

ഹോങ്കോങ് ചരിത്രകാരനായിരുന്ന ഫ്രാങ്ക് ഡിക്കോട്ടർ പറയുന്നത്, ഈ ഭക്ഷ്യക്ഷാമം തീരെ രൂക്ഷമാവുന്നതുവരെ മാവോ സർക്കാരിന് ഇതെക്കുറിച്ചു അറിവുണ്ടായിരുന്നില്ല എന്നാണ്. ഈയിടെ പുറത്തു വന്ന രേഖകളെ ഉദ്ധരിച്ചാണ് ഡിക്കോട്ടർ ഈ നിഗമനം നടത്തിയിട്ടുള്ളത്.

 
തുടക്കത്തിൽ കർഷകഗ്രാമസമുദായങ്ങളൽ ഭക്ഷണം സൗജന്യമായിരുന്നു.എന്നാൽ ക്ഷാമത്തെ തുടർന്ന് അത് നിർത്തലാക്കി.

ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മാവോക്ക് കിട്ടിയ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കർഷകർ, മുടന്തൻ ന്യായങ്ങൾ പറയുകകയാണ് എന്നായിരുന്നു മാവോയുടെ അഭിപ്രായം. വലതുപക്ഷക്കാരും, സർക്കാരിനെതിരേ പ്രവർത്തിക്കുന്നവരും കൂടി ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവെച്ചിരിക്കുകയാണ് എന്ന് മാവോ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള നിലവറകൾ തുറക്കാൻ മാവോ വിസമ്മതിച്ചു.[38]. ഈ നടപടികൾ കർഷകരുടെ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. ഇതു കൂടാതെ ക്രൂരമായ മറ്റു നടപടികളും മാവോ നടപ്പിലാക്കി. പാർട്ടി നേതാക്കൾ ഗ്രാമങ്ങളിലേക്കു പോയി, പൂഴ്ത്തിവെച്ചിരിക്കുന്ന ധാന്യങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സംശയം തോന്നിയവരെ പോലും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. ധാരാളം സാധാരണക്കാരായ കർഷകർ ഈ മർദ്ദനമുറകൾ കൊണ്ട് മരണമടഞ്ഞു.[39].

ഈ പുതിയ മുന്നേറ്റ പദ്ധതി മാവോയുടെ പ്രതിച്ഛായ തകർത്തു, അതിന്റെ ഫലമായി 1962 ൽ ഈ പുതിയ നയം നിർത്തലാക്കാനായി തീരുമാനിച്ചു. അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി. എന്നാലും, സർക്കാരും പാർട്ടിയും ഈ സംഭവങ്ങളുടെ പേരിൽ മാവോയെ ഭാഗികമായേ കുറ്റപ്പെടുത്തിയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ എന്ന സ്ഥാനത്തിലേക്കു മാവോ മാറി, പ്രസിഡന്റ് സ്ഥാനം ലിയു ഷാവോക്കി എന്ന പുതിയ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു.

രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടന്ന ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഔദ്യോഗിമായി ഉരുക്ക് ഉല്പാദനം അതിന്റെ നിശ്ചയിക്കപ്പെട്ട അളവിൽ എത്തിയിരുന്നു എങ്കിലും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് ഒരു കുടിൽ വ്യവസായം പോലെയാണ് നടപ്പിലാക്കിയത്. അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്. ഇന്ധനമായി ഉപയോഗിച്ചിരുന്നത് വെറും കരി ആയിരുന്നു. ഉരുക്ക് ഉരുകാനാവശ്യമായ തിളനില ഇത്തരം ഇന്ധനങ്ങൾക്കു നല്കാനാവുമായിരുന്നില്ല. തന്മൂലം, വേണ്ട രീതിയിലുള്ള ഗുണനിലവാരം ഉറപ്പാക്കാനായി കഴിഞ്ഞില്ല. ഷാങ്ഹായി ലുള്ള ഒരു അദ്ധ്യാപികയായിരുന്ന ഷാങ്, റോങമെയ് മഹത്തായ മുന്നേറ്റത്തിലെ വ്യവസായിക വിപ്ലവത്തെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

തിരിച്ചടികൾ

തിരുത്തുക
 
ഹെന്റ്റി കിസ്സിംഗറോടൊന്നിച്ച് ,ബീജിംഗ്, 1972.

1959 ജൂലൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ എട്ടാം കേന്ദ്രകമ്മറ്റിയുടെ സമ്മേളനത്തിൽ മാവോയ്ക്കെതിരേ വിമർശനങ്ങളുടെ കെട്ടഴിക്കപ്പെട്ടു. പാർട്ടി ആസൂത്രണം ചെയ്ത പോലെ ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു വിജയമായി കലാശിച്ചില്ലെന്ന് മാവോയുടെ വിമർശകർ കുറ്റപ്പെടുത്തി. പ്രതിരോധ മന്ത്രിയായിരുന്ന പെംഗ് ദെഹ്വാ ആയിരുന്നു വിമർശകരുടെ നേതാവ്. ഗ്രേറ്റ് ലീപ് ഫോർവേഡിനെ വിമർശിക്കുന്നത് തന്റെ സ്ഥാനം നഷ്ടപ്പെടുത്തും എന്നു തിരിച്ചറിഞ്ഞ മാവോ, പെംഗിനേയും കൂട്ടരുടേയും വായടക്കാനായുള്ള നടപടികൾ ആസൂത്രണം ചെയ്തു. ഭക്ഷ്യക്ഷാമത്തേക്കുറിച്ച് മാവോയെ അറിയിച്ച ഉന്ന ഉദ്യോഗസ്ഥർ വലതുപക്ഷ അവസരവാദികളായിരുന്നു എന്ന് മാവോ കുറ്റപ്പെടുത്തി.[40]. ഈ വലതു പക്ഷ അവസരവാദികളെന്നു മുദ്രകുത്തിയവരെ കണ്ടുപിടിക്കാനായി ഒരു കാംപയിൻ ആസൂത്രണം ചെയ്യപ്പെട്ടു. പാർട്ടി അംഗങ്ങളും, സാധാരണ കർഷകരും ഈ ക്യാംപുകളിൽ വച്ച് മരണപ്പെട്ടു. ഏതാണ്ട് 6 കോടി ജനങ്ങൾ ഈ ഒരു ക്യാംപയിനിലൂടെ തെറ്റിദ്ധാരണയുടെ പുറത്ത് കൊല്ലപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പിന്നീട് പുറം ലോകത്തോട്.[41].

ഗ്രേറ്റ് ലീപ് ഫോർവേഡിൽ കൊല്ലപ്പെട്ട ജനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെയധികം വൈരുദ്ധ്യം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നതുവരെ, പാർട്ടി പറയുന്നതു മാത്രമേ പുറം ലോകത്തിനു വിശ്വസിക്കാൻ കഴിഞ്ഞിരുന്നുള്ളു. കാരണം വിദേശ പത്രലേഖകരേയും, നയതന്ത്രപ്രതിനിധികളെപോലും പാർട്ടി ഈ ഗ്രാമങ്ങളിലേക്കു കടത്തിവിടുമായിരുന്നില്ല. അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ്. മാത്രവുമല്ല, ഹോങ്കോങ്, തൈവാൻ എന്നീ രാജ്യങ്ങൾ വഴിയാണ് പാശ്ചാത്യൻ രാജ്യങ്ങളിലേക്കു റിപ്പോർട്ടുകൾ ചെന്നിരുന്നത്. ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ, സത്യത്തെ മറച്ചുവെച്ചു, അതിശയോക്തി കലർത്തിയവയായിരുന്നു. അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോഡ് കയറ്റുമതി നേടിയെടുത്തു എന്നാണ്. ഇത്തരം തെറ്റായ വിവരങ്ങൾ ലോകത്തിനു പുറത്തു നൽകുന്നതിനു കാരണമായി പറയുന്നത് ചൈനക്കു റഷ്യയോടുള്ള കടബാദ്ധ്യതയാണ്. ചൈന റഷ്യക്ക് 1.973 ദശലക്ഷം യുവാൻ നല്കാനുണ്ടായിരുന്നു.

1953, 1964, 1982 എന്നീ വർഷങ്ങളിൽ ചൈനയിൽ ജനസംഖ്യാ കണക്കെടുപ്പു നടക്കുകയുണ്ടായി. അമേരിക്കൻ ജനസംഖ്യാശാസ്ത്രജ്ഞനായിരുന്ന ഡോഃജൂനിത്ത് ബാനിസ്റ്റർ ആയിരുന്നു ഈ കണക്കുകളെ ആദ്യമായി വിശകലനം ചെയ്തു നോക്കിയത്. ഭക്ഷ്യക്ഷാമ കാലത്ത് മരണപ്പെട്ടവരുടെ ഒരു യഥാർത്ഥ ചിത്രം പുറം ലോകത്തിനു നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദ്യേശം. ബാനിസ്റ്ററിന്റെ അഭിപ്രായത്തിൽ സംശയങ്ങളും, കിട്ടിയ വിവരങ്ങളും തമ്മിൽ ഒരു നികത്താനാവാത്ത വിടവ് നിലനിന്നിരുന്നു. കിട്ടിയ വിവരങ്ങളുടെ സൂക്ഷ്മതയും, വിശ്വാസ്യതയും സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നിരിക്കിലും അദ്ദേഹത്തിന്റെ കണ്ടെത്തലിൽ 1958–61 കാലയളവിൽ ഏതാണ്ട് 15 ദശലക്ഷം ആളുകൾ കണക്കുകളിൽ പറയുന്നതിലും അധികം കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ തന്റെ റിപ്പോർട്ടിൽ പറയുന്നു. ആകെ 30 ദശലക്ഷം ആളുകൾ ആ കാലഘട്ടത്തിൽ മരണപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ, ചൈനയുടെ ജനസംഖ്യാ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. ഔദ്യോഗിക കണക്കുകൾ ഇത് 20 ദശലക്ഷം എന്ന് ചൈനയുടെ ഔദ്യോഗി വാർത്താ ഏജൻസി സമർത്ഥിക്കുന്നു.[42]. ഫ്രാങ്ക് ഡിക്കോട്ടറുടെ കണക്കുകൾ പ്രകാരം, ഏതാണ്ട് 45 ദശലക്ഷം അകാലമൃത്യു ചൈനയിൽ അക്കാലത്തു സംഭവിച്ചിട്ടുണ്ട് എന്നാണ്.[43][44]. മറ്റു ചില വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, ഈ സംഖ്യ ഏതാണ്ട് 20 ദശലക്ഷത്തിനും 46 ദശലക്ഷത്തിനും ഇടക്ക് വരും എന്നാണ്.

ഇതിനിടയിൽ ചൈനയുടെ അന്താരാഷ്ട്ര ബന്ധങ്ങളിലും വിള്ളലുകൾ വീഴുന്നുണ്ടായിരുന്നു. റഷ്യയുടെ പുതിയ നേതാവ് നികിത ക്രൂഷ്ചേവ് ചൈനയിൽ നിന്നുള്ള തങ്ങളുടെ എല്ലാ സാങ്കേതികവിദഗ്ദ്ധരേയും തിരിച്ചു വിളിച്ചു. ചൈനക്കുള്ള സഹായങ്ങളും നിറുത്തുവെച്ചു. ഇത് ചൈന-റഷ്യ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. ജോസഫ് സ്റ്റാലിന്റെ മരണശേഷം, നികിത ക്രൂഷ്ചേവ് ആണ് അധികാരത്തിലെത്തിയത്. അതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത്. ഇതിനുശേഷം, അൽബേനിയയുമായി ഒരു ഉറച്ച ബന്ധം തന്നെയുണ്ടായിരുന്നു ചൈനക്ക്, മാവോയുടെ മരണം വരെ.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതാവായി മാവോ എത്തുന്നതിനു മുമ്പു തന്നെ, താനാണ് യഥാർത്ഥ മാർക്സിസം പിന്തുടരുന്നതെന്ന് ജോസഫ് സ്റ്റാലിൻ അവകാശപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ, സി.പി.സിയുടെ നേതൃത്വത്തിൽ വന്നതിനുശേഷവും സ്റ്റാലിന്റെ അധികാരത്തെ ചോദ്യം ചെയ്യാനോ, തത്ത്വസംഹിതയെ വെല്ലുവിളിക്കാനോ മാവോ തയ്യാറായിരുന്നില്ല. റഷ്യയുമായുള്ള ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ഇത്. എന്നാൽ സ്റ്റാലിന്റെ മരണശേഷം, ആ അവകാശം തന്നിലേക്ക് വരുമെന്ന് മാവോ വിശ്വസിച്ചിരുന്നു. ഇത്തരം ആശയവൈരുദ്ധ്യങ്ങളും, ഇഷ്ടക്കേടുകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയനും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിലുള്ള നല്ല ബന്ധം ഇല്ലാതാക്കി.

ചൈന രാജ്യത്തിനു ചുറ്റും ഭാഗികമായി ശത്രുവായ അമേരിക്കയുടെ സൈനിക താവളങ്ങളായിരുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ എന്നിവയായിരുന്നു അവ. കൂടാതെ, പുതിയ ശത്രുവായ റഷ്യയും വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നും ചൈനയെ നോട്ടമിടാൻ തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശ്നങ്ങൾ മാവോയിൽ നിന്നും കൂടുതൽ രാഷ്ട്രതന്ത്രങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. രാജ്യത്തിനു ചുറ്റും ഉള്ള ശത്രുക്കളെ നേരിടാൻ ചൈന നിർബന്ധിതരായി.

1962ൽ നടന്ന ഒരു പാർട്ടി കോൺഗ്രസ്സിൽ സ്റ്റേറ്റ് ചെയർമാൻ ഷാവോഗി, മാവോ യെ നിശിതമായി വിമർശിച്ചു. ഗ്രേറ്റ് ലീപ് ഫോർവേർഡ് കാരണമാണ് ഈ ഭക്ഷ്യക്ഷാമമുണ്ടായതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കൂടിയിരുന്ന പ്രതിനിധികളെല്ലാം ഈ പ്രസ്താവനയെ അനുകൂലിച്ചു എങ്കിലും, പ്രതിരോധ മന്ത്രി മാത്രമാണ് മാവോയെ പ്രതിരോധിക്കാനുണ്ടായത്. ചൈനയിൽ ഉദാരവൽക്കരനയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. കർഷക ഗ്രാമസമുദായങ്ങൾ പിരിച്ചുവിട്ടു. സ്വകാര്യവൽക്കരണ നയങ്ങൾക്ക് മുൻതൂക്കം നല്കി. ചൈനയുടെ സാമ്പത്തിക അവസ്ഥയെ നിലവിലുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു ഇത്. കാനഡയിൽ നിന്നും,ഓസ്ട്രേലിയയിൽ നിന്നും ധാന്യങ്ങൾ ഇറക്കുമതി ചെയ്ത് നിലവിലുള്ള ക്ഷാമം അവസാനിപ്പിക്കാൻ ശ്രമിച്ചു.

സാംസ്കാരിക വിപ്ലവം

തിരുത്തുക

1966 മുതൽ 1976 വരെ, പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ നടന്ന ഒരു സാംസ്കാരിക മുന്നേറ്റമാണ്, ദ ഗ്രേറ്റ് പ്രോലിറ്റേറിയൻ കൾച്ചറൽ റെവല്യൂഷൻ അഥവാ കൾച്ചറൽ റെവല്യൂഷൻ. ഗ്രേറ്റ് ലീപ് ഫോർവേർഡ് എന്ന വികസന മുന്നേറ്റത്തിലൂടെ നഷ്‌ടപ്പെട്ട പാർട്ടിയുടേയും, ചെയർമാൻ മാവോയുടേയും പ്രതിച്ഛായ തിരിച്ചുപിടിക്കാനായി നടത്തിയ ഒരു ക്യാംപയിൻ ആയിരുന്നു ഇത്. മുതലാളിത്തത്തെ നീക്കം ചെയ്ത്, എല്ലാവർക്കും സമത്വം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സാംസ്കാരിക വിപ്ലവം ആസൂത്രണം ചെയ്തത്. കൂടാതെ, പരമ്പരാഗതവും, സാംസ്കാരികവും ആയ എല്ലാ ഘടകങ്ങളേയും തച്ചുടച്ച് പകരം മാവോയിസം നടപ്പിൽ വരുത്തുക എന്ന അജണ്ട കൂടി ഇതിനുണ്ടായിരുന്നു. ഫ്രാങ്ക് ഡിക്കോട്ടർ നെ പോലെയുള്ളവർ ചിന്തിക്കുന്നത്, ഗ്രേറ്റ് ലീപ് ഫോർവേഡിന്റെ കാര്യത്തിൽ തന്നെ വിമർശിച്ചവരേയും, വെല്ലുവിളിച്ചവരേയും മറ്റൊരു മുന്നേറ്റം കൊണ്ട് പ്രതികാരം ചെയ്യുക എന്നായിരുന്നു മാവോ ഈ വിപ്ലവത്തിലൂടെ ചിന്തിച്ചത് എന്നാണ്.

സമൂഹത്തിൽ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടു. റെഡ് ഗാർഡുകൾ എന്നറിയപ്പെടുന്നു യുവാക്കളുടെ ഒരു സംഘടന നാടുനീളെ അക്രമവുമായി ഇറങ്ങി. ചെൻ യുവാനെപോലുള്ള തത്ത്വചിന്തകർ വരെ പീഡിക്കപ്പെട്ടു. അരാജകത്വത്തിന്റെ അവസ്ഥയിലേക്ക് രാജ്യം സഞ്ചരിക്കാൻ തുടങ്ങി. സാസ്കാരിക വിപ്ലവത്തിന്റെ കാലത്ത് സ്കൂളുകൾ അടച്ചു പൂട്ടി. യുവാക്കളോട് നദീ തീരത്തിലേക്കു പോയി കർഷകർക്കു ശിഷ്യപ്പെടുവാൻ ഉത്തരവായി. അവിടെ അവർക്ക് കഠിനാധ്വാനവും, മറ്റു പല ജോലികളും ചെയ്യേണ്ടി വന്നു.

ഈ വിപ്ലവം ചൈനയുടെ പരമ്പരാഗതമായ സാംസ്കാരിക പൈതൃകത്തെ നശിപ്പിച്ചു. ധാരാളം പൗരന്മാർ ജയിലിലടക്കപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ രാജ്യത്ത് ഉടലെടുത്തു. ദശലക്ഷക്കണക്കിനു ജീവിതങ്ങൾ പീഡിക്കപ്പെട്ടു. ഈ സംഭവങ്ങളെക്കുറിച്ച് പിൻ കാലത്തുണ്ടായ സിനിമകളാണ് ടു ലീവ്, ദ ബ്ലൂ കൈറ്റ്, ഫെയർവെൽ മൈ കൊൺക്യൂബിൻ എന്നിവ. സാസ്കാരിക വിപ്ലവത്തിന്റെ കാലത്തും ലക്ഷകണക്കിനു ജീവിതങ്ങൾ കുരുതികൊടുക്കപ്പെട്ടു.[45].

മാവോ ഇതിനെക്കുറിച്ചറിഞ്ഞപ്പോൾ, പ്രത്യേകിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ് ആത്മഹത്യ ചെയ്യാൻ പോകുന്നവരെ രക്ഷിക്കാൻ ശ്രമിക്കരുത്, ചൈന ഒരു ജനബാഹുല്യമുള്ള രാജ്യമാണ്. കുറച്ചുപേർ ആത്മഹത്യ ചെയ്തതുകൊണ്ട് അതങ്ങിനെയല്ലാതാകുന്നില്ല.[46]. ശത്രുപക്ഷത്തുള്ളവരെ വകവരുത്താൻ സർക്കാർ റെഡ് ഗാർഡുകൾക്ക് അധികാരം നല്കി. 1966 ഓഗസ്റ്റ്-സെപ്തംബർ കാലഘട്ടത്തിൽ മാത്രം ഇങ്ങനെ 1,772 ആളുകൾ മരിക്കുകയുണ്ടായി.[47].

ഇക്കാലയളവിലാണ് മാവോയുടെ ആശയങ്ങളുടെ എല്ലാം തലച്ചോറ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിൻ ബിയാവോവിനെ മാവോ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് പിന്നീട് മാവോയുടെ പിൻഗാമിയായി ലിൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എന്നിരുന്നാലും ഇരുവരുടെ തമ്മിലുള്ള ഐക്യമില്ലായ്മ മറനീക്കി പുറത്തുവന്നു 1971 ൽ. ചൈനയുടെ ഔദ്യോഗിക രേഖകൾ പറയുന്നത് ലിൻ, മാവോക്കെതിരേ ഒരു വധശ്രമമോ, അല്ലെങ്കിൽ ഒരു സൈനിക നടപടിയോ ആസൂത്രണം ചെയ്തിരുന്നു എന്നാണ്. പക്ഷെ മാംഗോളിയക്കു മുകളിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ലിൻ കൊല്ലപ്പെടുകയാണുണ്ടായത്. എന്നാൽ ഈ യാത്രക്കവസാനം ഇദ്ദേഹത്തെ ചൈനയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ മാവോ പദ്ധതിയിട്ടിരുന്നു. ലിൻ മാവോയെ പുറത്താക്കാൻ ശ്രമിച്ചിരുന്നുവെന്നും, അതുകൊണ്ട് മരണാനന്തരം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പിന്നീട് പ്രഖ്യാപിച്ചു. ഈ സംഭവത്തോടെ, പാർട്ടിയിലെ പല മുതിർന്ന നേതാക്കളോടുമുള്ള വിശ്വാസം മാവോക്ക് നഷ്ടപ്പെട്ടു.

1969 ൽ സാംസ്കാരിക വിപ്ലവം അവസാനിച്ചതായി മാവോ പ്രഖ്യാപനം നടത്തി. എന്നാൽ 1976 ൽ മാവോയുടെ മരണത്തോടെയാണ് അത് അവസാനിച്ചത് എന്ന് പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. മാവോയുടെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹം ഒരുപാട് രോഗങ്ങൾക്ക് അടിമയായിരുന്നു. പാർക്കിൻസൺ രോഗം, മോട്ടോർ ന്യൂറോൺ ഡിസീസ്, കടുത്ത പുകവലി മൂലമുണ്ടായ കരൾ രോഗങ്ങൾ എന്നിവ അദ്ദേഹത്തെ തളർത്തിയിരുന്നു. ലിൻ ബിയാവോ എന്ന വിശ്വസ്തന്റെ വഞ്ചന മൂലം ആണ് മാവോയുടെ ആരോഗ്യം ഇത്രപെട്ടെന്ന് മോശമായതെന്ന് പറയപ്പെടുന്നു. തന്റെ മരണത്തിനുശേഷം, പിൻഗാമിയെച്ചൊല്ലി പാർട്ടിയിലുണ്ടായ തർക്കവും അദ്ദേഹത്തെ അന്ത്യനാളുകളിൽ നിഷ്ക്രിയനാക്കി.

സാംസ്കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ചൈനക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെന്നും, ചൈനയുടെ വളർച്ചയെ പിന്നോട്ടാക്കി എന്നും ചിലർ പറയുന്നു. ഈ കാലഘട്ടത്തൽ കോടിക്കണക്കിനു ആളുകൾ കൊല്ലപ്പെടുകയും പീഡനത്തിനിരയാവുകയും ചെയ്തു.[48] എന്നാൽ ലീ ഫിജിയോൺ, മോബോ ഗാവോ തുടങ്ങിയ പണ്ഡിതർ പറയുന്നത് ചൈന പുരോഗതി കൈവരിച്ച കാലം ആയിരുന്നു ഇതെന്നാണ്. ചില രംഗങ്ങളിൽ പാശ്ചാത്യ സാമ്പത്തികവ്യവസ്ഥയെ വെല്ലുന്നതായി ചൈനയുടേത്. ഈ കാലഘട്ടത്തിലാണ് ചൈന തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുന്നത്. ആദ്യത്തെ ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു. സാങ്കേതികവിദ്യയുടേയും, ശാസ്ത്രത്തിന്റേയും മേഖലയിൽ ചൈന ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുകയുണ്ടായി. ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി. തീരദേശ ജീവിതസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.

മരണത്തിനു തൊട്ടുമുമ്പുള്ള കാലങ്ങളിൽ മാവോയുടെ ആരോഗ്യം തീരെ മോശമായിരുന്നു. കൂടാതെ കാഴ്ചയും നഷ്ടമായി. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ ചൈന സന്ദർശനവുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിലാണ് മാവോ അവസാനമായി പങ്കെടുത്തത്. 1976 ൽ സുൾഫിക്കർ അലി ഭൂട്ടോ ബീജിംഗ് സന്ദർശിച്ചപ്പോഴായിരുന്നു ഇത്.[49]

1976 സെപ്തംബർ 2, ഏകദേശം അഞ്ചുമണിക്ക് അദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടു. മുൻപ് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിരുന്നെങ്കിലും, ഇത് അതിനേക്കാളൊക്കെ ശക്തിയേറിയതായിരുന്നു. മാവോയുടെ ശ്വാസകോശത്തിലെ അണുബാധ ക്രമാധീതമായി വർദ്ധിച്ചു. തന്റെ അപകടസ്ഥിതി മനസ്സിലാക്കിയ മാവോ, അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെട്ടു. മൂന്നു ദിവസത്തോളം, ആരോഗ്യസ്ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ലാതെ തുടർന്നു. വിദേശയാത്രയിലായിരുന്ന ഭാര്യ മാവോയുടെ അപകടസ്ഥിതി മനസ്സിലാക്കി തിരികെ വന്നു. സെപ്തംബർ ഏഴ്, ഉച്ചക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യം തീരെ വഷളായി. മാവോ, അബോധാവസ്ഥയിലായി. ഡോക്ടർമാർ കൃത്രിമ ശ്വാസം നല്കാൻ ശ്രമിച്ചു. അവസാനത്തെ 12 മണിക്കൂറുകളോളം മാവോ, കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. സെപ്തംബർ 9 ന് ഈ കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റാൻ ഡോക്ടർമാരുടെ സംഘം തീരുമാനിച്ചു. സെപ്തംബർ 9 ന് മാവോയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓർത്തുവെക്കാൻ വളരെ എളുപ്പമുള്ള ഒരു ദിവസം കൂടിയായിരുന്നു ഇത്. ഒമ്പതാം മാസത്തിലെ, ഒമ്പതാമത്തെ ദിവസം.

ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിൾ എന്ന ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനായി വച്ചു. കൂടാതെ, ടിയാനൻമെൻ ചതുരത്തിൽ അനുസ്മരണവും നടക്കുകയുണ്ടായി. പിന്നീട് മ്യുസോളിയം ഓഫ് മാവോസെ തൂങ് എന്ന സ്മാരകത്തിൽ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദഹിപ്പിക്കുകയുണ്ടായി.

മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധികാരത്തെച്ചൊല്ലി തർക്കങ്ങളുയർന്നു. ഗ്യാങ്ങ് ഓഫ് ഫോർ എന്നറിയപ്പെടുന്ന ഒരു വിഭാഗം, മാവോ പിന്തുടർന്നു വന്ന അതേ രീതി തന്നെ തുടർന്നു പോകാനാണ് താല്പര്യപ്പെട്ടത്. ഈ നാൽവർ സംഘത്തിൽ പ്രമുഖ, മാവോയുടെ അവസാന ഭാര്യ ജിയാങ് ക്വിങ് ആയിരുന്നു. ചെയർമാൻ ഹുവാ ഗുവോഫെങിന്റെ തേതൃത്വത്തിനുള്ള വലതുപക്ഷക്കാരായിരുന്നു എതിർവശത്ത്. ഇതിൽ ഹുവായുടെ നേതൃത്വം ആണ് വിജയിച്ചത്. സോവിയറ്റ് യൂണിയന്റെ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതായിരുന്നു ഹുവായുടെ നയം. എന്നാൽ ഇതിനെതിരേ നവീകണചിന്താഗതികളുമായി ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

മരണശേഷം

തിരുത്തുക
 
മാവോയുടെ ഒരു ചിത്രം ടിയാനൻമെൻ ചതുരം

ചൈനയുടെ ഈ നായകനെ മരണശേഷവും വിവാദങ്ങൾ വിട്ടു പിരിഞ്ഞിരുന്നില്ല. വിമർശനവും, പുകഴ്ത്തലുകളും അദ്ദേഹത്തിന്റെ ജീവിതത്തിനുശേഷം ചൈനയിലും ലോകത്തെമ്പാടും ഉണ്ടായിരുന്നു. ചൈനയിൽ നടന്നിരുന്ന, ദശകങ്ങൾ പഴക്കമുണ്ടായിരുന്ന ആഭ്യന്തര കലാപത്തിനു അറുതി വരുത്തിയത് മാവോ ആണ്. സ്ത്രീകളുടെ ഉന്നമനത്തിനായി കഠിന പ്രയത്നം നടത്തി. അവരുടെ സാക്ഷരതയും, വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ലക്ഷക്കണക്കിനു ആളുകൾക്ക് ജീവഹാനി സംഭവിച്ചു. ഇത് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറ്റേതൊരു നേതാവിന്റെ ഭരണകാലത്തുണ്ടായിരുന്നതിനേക്കാളും വളരെ അധികം കൂടുതലാണ്. ജനങ്ങളുടെ ജീവിത നിലവാരം ഇക്കാലഘട്ടത്തിൽ പ്രതീക്ഷിച്ചധിലധികം ഉയർന്നു എന്ന് അദ്ദേഹത്തിന്റെ അനുയായികൾ തെളിവുകളെ ഉദ്ധരിച്ചു പറയുന്നു. അദ്ദേഹത്തിന്റെ വിമർശകർ പറയുന്ന മറ്റൊരു കാര്യം മാവോയുടെ നയങ്ങൾ വ്യവസായവൽക്കരണത്തിനും, ആധുനികവൽക്കരണത്തിനും വിഘാതം സൃഷ്ടിച്ചു എന്നാണ്. മാവോയുടെ നയങ്ങൾ ഉപേക്ഷിച്ചതിനു ശേഷമാണ് ചൈനയുടെ സാമ്പത്തിക പുരോഗതി നേരായ രീതിയിലേക്ക് വന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. മാവോയുടെ നയങ്ങൾ ആണ് ആധുനിക ചൈനയുടെ വികാസത്തിനു അടിത്തറ പാകിയതെന്ന് ഈ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുഭാവികൾ പറയുന്നു. മാവോയുടെ രീതികൾ ലോകത്തിലുള്ള പല കമ്മ്യൂണിസ്റ്റ് സംഘടനകളും അവരുടെ തത്ത്വസംഹിതകളായി സ്വീകരിച്ചു വരുന്നുണ്ട്. മാവോയിസം എന്ന പേരിൽ ഇതറിയപ്പെടുന്നു. മാവോയിസ്റ്റ് യുദധരീതികൾ വിപ്ലവത്തിനായി തയ്യാറെടുക്കുന്ന പല സംഘടനകളും ഒരു മാതൃക ആയി സ്വീകരിക്കുന്നു.

ആധുനിക ചൈനയുടെ സ്രഷ്ടാവ് എന്ന രീതിയിൽ മാവോ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അനുഭാവികൾക്കിടയിലും, ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിലും ആദരിക്കപ്പെടുന്നു. മോബോ ഗാവോ എന്ന എഴുത്തുകാരൻ മാവോയെക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകമായ ദ ബാറ്റിൽ ഫോർ ചൈനാസ് പാസ്റ്റ്, മാവോ ആന്റ് ദ കൾച്ചറൽ റെവല്യൂഷൺ ഇങ്ങനെ പരാമർശിച്ചിരിക്കുന്നു. വിദേശ ആക്രമണത്താലും, ആഭ്യന്തരകലാപത്താലും തകർന്നിരുന്ന ചൈനക്ക് ഐക്യവും, സ്ഥിരതയും, മാവോ നല്കി. ലോകത്തെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി മാറാനുള്ള അടിത്തറ പാകിയത് മാവോ ആണ്.[50] കൂടാതെ, ഭൂപരിഷ്കരണത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ജനങ്ങളുടെ ജീവിതനിലവാരതോത് 63% ആയി ഉയർന്നു.[50].

ചൈനക്കകത്തും പുറത്തും മാവോയ്ക്ക് ധാരാളം വിമർശകരുണ്ടായിരുന്നു. ചൈനയിൽ മാവോക്കെതിരേയുള്ള വിമർശനം ഉപാധികളോടെ തടഞ്ഞിരുന്നു. എന്നിട്ടുപോലും അദ്ദേഹത്തിനെതിരേയുള്ള വിമർശനങ്ങൾ വളരെ ശക്തമായി തന്നെ നിലനിന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മാവോ ഒരു നിഷ്ഠൂരനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നുത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ അവർ തള്ളിക്കളഞ്ഞിരുന്നു. എന്നിരിക്കിലും, ഇടതുപക്ഷ ചിന്താഗതിക്കാർ മാവോയെ ഇപ്പോഴും, സാമ്രാജ്യത്വത്തിനെതിരേയും, മുതലാളിത്തത്തിനെതിരേയും ഉള്ള ഒരു പോരാളി ആയി തന്നെ ആണ് കണക്കാക്കുന്നത്. മാവോയുടെ സാമ്പത്തിക നയങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ പിന്മഗാമികളായ ദെൻ സിയാവോപിങിനെ പോലുള്ളവർ ഉപേക്ഷിച്ചു. അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി.

 
മാവോയുടെ ശില്പം, ചാങ്ഷാ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന മാവോയുടെ സാമ്പത്തിക നയങ്ങളേയും മറ്റും തള്ളി കളഞ്ഞു എങ്കിലും, പാർട്ടിയിൽ അദ്ദേഹം നടപ്പിൽ വരുത്തിയിരുന്ന അധികാരം കൈയ്യാളുന്ന രീതി അതേ പോലെ തന്നെ തുടർന്നു. പട്ടാളത്തേയും, പോലീസിനേയും, കോടതികളേയും, വാർത്താമാദ്ധ്യമങ്ങളേയും നിയന്ത്രിക്കുന്നത് പാർട്ടി തന്നെയാണ്. ഹോങ്കോങിൽ ഒഴികെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പുകൾ അവിടെ നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന മാവോ പൂർണ്ണമായി തള്ളിക്കളഞ്ഞു എന്നു പറയാനാവില്ല എന്ന് ചിന്തകർ പറയുന്നു. ചൈനാ സർക്കാർ മാവോയെ ദേശീയ നായകൻ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഹുനാൻ പ്രവിശ്യയിലുള്ള മാവോ സേതൂങ് ചതുരം, സന്ദർശകർക്കായ് സർക്കാർ 2008 ൽ തുറന്നു കൊടുത്തു. അദ്ദേഹത്തിന്റെ 115ാമത്തെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. [51][52].

അദ്ദേഹത്തിന്റെ ഭരണത്തെപ്പറ്റി വിരുദ്ധ അഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്ന സു ഷാചി പറഞ്ഞത് മാവോ, ഒരു കുറ്റവാളിയായിരുന്നു, പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹം നല്ലതു ചെയ്യാനുള്ള ഒരു പ്രേരകശക്തി കൂടിയായിരുന്നു എന്നാണ്. പത്രപ്രവർത്തകനായ ലിയു ബിനിന്റെ അഭിപ്രായത്തിൽ മാവോ ഒരേസമയം തന്നെ ഒരു ക്രൂരനും, പ്രതിഭയും ആയിരുന്നു എന്നാണ്. മാവോ, ഇരുപതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്നു സ്വേഛാധിപതികളിൽ ഒരാളായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ അദ്ദേഹത്തെക്കുറിച്ചു പറയുന്നത്. ഇവർ മാവോയെ, അഡോൾഫ് ഹിറ്റ്ലറോടും, ജോസഫ് സ്റ്റാലിനോടും താരതമ്യം ചെയ്യുന്നു.[53]. ജീൻ ലൂയീസ് മാർഗോളിൻ തന്റെ പുസ്തകമായ ദ് ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസത്തിൽ മാവോയെക്കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെയാണ്. ഒരു ചക്രവർത്തി ആയി മാറാനുള്ള പരിപൂർണ്ണമായ അധികാരം അദ്ദേഹത്തിനു പാർട്ടിയിലുണ്ടായിരുന്നു. ചൈന കണ്ടതിൽ എക്കാലത്തേയും മൃഗീയമായ കൂട്ടക്കുരുതിയാണ് മാവോയുടെ കാലഘട്ടത്തിൽ ഇവിടെ കണ്ടത്.[54]. മാവോയെ പലപ്പോഴും ചൈനയു‌ടെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുവാങുമായി താരതമ്യം ചെയ്യാറുണ്ട്. ഇയാൾ പല പണ്ഡിതന്മാരേയും, ജീവനോടെ ചുട്ടു കരിച്ചിട്ടുള്ള ഒരു കുപ്രസിദ്ധനായ ചക്രവർത്തിയായിരുന്നു.[55]. ഈ താരതമ്യത്തെക്കുറിച്ച് ഒരു പാർട്ടി യോഗത്തിൽ മാവോ പറഞ്ഞത് ഇങ്ങനെയാണ്. ക്വിൻ ഷി ഹുവാങ്ങുമായി താരതമ്യം ചെയ്യുമ്പോൾ, ഞാൻ വളരെ മുമ്പിലാണ്. കാരണം ക്വിൻ 460 പണ്ഡിതന്മാരെയാണ് ജീവനോടെ ദഹിപ്പിച്ചത്. പക്ഷെ ഞങ്ങൾ 46000 പണ്ഡിതന്മാരെ ജീവനോടെ ചുട്ടുകരിച്ചു. നിങ്ങൾ പറയുന്നത് തെറ്റാണ്. ഈ കാര്യത്തിൽ ഞങ്ങൾ ക്വിൻ ഷി ഹുവാങ്ങിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.[56].

മാവോയുടെ ഇംഗ്ലീഷ് ദ്വിഭാഷിയായിരുന്ന സിഡ്നി റിട്ടൻബർഗ് തന്റെ ഓർമ്മക്കുറിപ്പുകളായ ദ മാൻ ഹു സ്റ്റേയ്ഡ് ബിഹൈൻഡ് ദാറ്റ് വിൽസ്റ്റ് മാവോ എന്ന പുസ്തകത്തിൽ മാവോയെ ക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. "ഒരു മഹാനായ കുറ്റവാളിയായിരുന്നു മാവോ, അദ്ദേഹത്തിന്റെ വന്യമായ ഭാവനകൾ അദ്ദേഹത്തെ ക്രൂരമായ കൂട്ടക്കുരുതിയിലേക്കു നയിച്ചു. മാവോ അതാഗ്രഹിച്ചിരുന്നില്ലെങ്കിൽപോലും". മാവോയുടെ ഭരണം പേടിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു, ആയിരങ്ങൾ മരിച്ചു വീഴുമ്പോഴും അത് മാവോയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല.[57]. മാവോയുടെ ജീവചരിത്രകാരനായ ജുവാംഗ് ചാങ് പറയുന്നത്, തന്റെ നയങ്ങൾ നടപ്പാക്കുന്നതിലൂടെ ചൈനയിൽ ഒരു കൂട്ടമരണം തന്നെ ഉണ്ടാവുമെന്ന് മാവോക്ക് അറിയാമായിരുന്നു എന്നാണ്. ഉരുക്കും, ഇരുമ്പും ഉണ്ടാക്കാനുള്ള പദ്ധതിയുടെ ചർച്ചകൾക്കിടെ മാവോ, തന്റെ പാർട്ടി യോഗത്തിൽ ഇങ്ങനെ പറയുകയുണ്ടായി എന്ന് ജുവാംഗ് അവകാശപ്പെടുന്നു. ഇത്തരം പദ്ധതികളി, ഇങ്ങനെ ജോലി ചെയ്യുന്നതുമൂലം, പകുതിയോളം ചൈനക്കാർ മരണപ്പെടും. പകുതിയല്ലെങ്കിൽ മൂന്നിലൊന്ന്, അല്ലെങ്കിൽ പത്തിലൊന്ന്, ചുരുങ്ങിയത് 50 ദശലക്ഷം ആളുകൾ എങ്കിലും കൊല്ലപ്പെട്ടിരിക്കും.[58].

ജുവാംഗും ഹാലിഡേയും പറയുന്നത് ഈ കൂട്ടക്കുരുതികളെക്കുറിച്ച് മാവോ, വളരെ നിരുത്തവാദപരവും, ഹൃദയശൂന്യവും, ക്ഷുഭിതനും ആയാണ് സംസാരിച്ചിരുന്നത് എന്നാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ അക്ഷോഭ്യനായാണ് മാവോ പ്രതികരിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്. ആണവയുദ്ധത്തെക്കുറിച്ചുള്ള മാവോയുടെ ഒരു പരാമർശം ആണ് ഇത് ഒരു ആണവയുദ്ധത്തിൽ പകുതിയേലെറെ ചൈനക്കാർ കൊല്ലപ്പെട്ടേക്കാം. പക്ഷേ ബാക്കി പകുതിയുടെ ജീവൻ കൊണ്ട് നമ്മൾ തിരിച്ചുവരും.. ഈ പരാമർശത്തെ ഉദ്ധരിച്ചുകൊണ്ടാണ് ജുവാംഗ് മുകളിൽ പറഞ്ഞ കാര്യങ്ങൾ എഴുതിവെച്ചത്. ജീവിതവും മരണവും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച് മാവോയുടെ നിലപാട് ഇതായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഈ കൂട്ടക്കുരുതികളെ മഹത്ത്വവൽക്കരിച്ചിരുന്നു എന്നാണ് ഡിക്കോട്ടർ പറയുന്നത്. കൂട്ടമരണങ്ങൾ അവർക്ക് ഒരു ശീലമായിക്കഴിഞ്ഞു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ആശയസംഹിതയിൽ വിശ്വസിച്ചിരുന്നവരായിരുന്നു ആ നേതാക്കൾ. വൻകിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരങ്ങൾ കുടിയൊഴിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഗാൻസു പ്രവിശ്യകളിലെ ജനങ്ങൾ ഇത്തരം പദ്ധതികളെ മരണനിലങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[59].

കൊറിയൻ യുദ്ധത്തിലെ ചൈനയുടെ ഇടപെടൽ മൂലം അമേരിക്കൻ ഐക്യനാടുകൾ ചൈനക്കു മേൽ ഒരു വ്യാപാരം നിരോധനം നടപ്പിലാക്കിയിരുന്നു. എന്നാൽ പിന്നീട് അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. റഷ്യയുമായുള്ള ബന്ധത്തിൽ ചൈന ഒരു വലിയ സഹായമായിരിക്കും എന്നാണ് നിക്സൺ വിശ്വസിച്ചിരുന്നത്.

മാവോയുടെ സൈനിക അനുഭവങ്ങളെക്കുറിച്ചുള്ള രചനകൾ പിൽക്കാലത്ത് ഈ രീതി പിന്തുടരാനാഗ്രഹിച്ച സംഘടനകൾക്കും, രാജ്യങ്ങൾക്കും, പോരാളികൾക്കും ഒരു വേദപുസ്തകം പോലെയായിതീർന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങൾ ഇത്ര വലിയ രീതിയിൽ നടപ്പിലാക്കിയ മറ്റൊരു നേതാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധമുറകൾ പിന്തുടർന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിജയം പിടിച്ചെടുത്തത്. കൊറിയൻ യുദ്ധത്തിൽ മൊബൈൽ യുദ്ധതന്ത്രങ്ങളായിരുന്നു ഐക്യരാഷ്ട്രസേനക്കെതിരേ പ്രയോഗിച്ചത്. മാവോ, ഒരു ആണവയുദ്ധത്തെപ്പോലും സ്വാഗതം ചെയ്തിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.[60] കോടിക്കണക്കിനു ആളുകളുടെ ജീവൻ ബലികൊടുത്തിട്ടാണെങ്കിലും അത്തരം ഒരു യുദ്ധത്തെ നേരിടാനുള്ള കരുത്ത് ചൈനക്കുണ്ടെന്ന് മാവോ വിശ്വസിച്ചിരുന്നു.[61].

 
മാവോയുടെ പ്രതിമ

മാവോയുടെ പല കവിതകളും, രചനകളും പിന്നീട് ചൈനക്കാരും അല്ലാത്തവരുമായ നേതാക്കൾ പ്രസംഗമദ്ധ്യേയും മറ്റും ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഉദ്ഘാടനപ്രസംഗത്തിന്റെ ഔദ്യോഗിക ചൈനീസ് പരിഭാഷ ആരംഭിക്കുന്നതു തന്നെ മാവോയുടെ കവിതയിലെ ചില വരികൾ ഉൾപ്പെടുത്തിക്കൊണ്ടാണ്. 2008 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ജോൺ മക്കെയിൻ മാവോയുടെ ചില വാചകങ്ങൾ തന്റെ പ്രസംഗങ്ങൾക്കിടെ ഉദ്ധരിക്കുമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ പല കമ്മ്യൂണിസ്റ്റുകളും മാവോയിസം തങ്ങളുടെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചു വന്നു. കംബോഡിയയിലെ മെർ റോഗ്, നേപ്പാളിലെ നേപ്പാളീസ് റെവല്യൂഷണറി മൂവ്മെന്റ് , പെറുവിലെ ഷൈനിംഗ് പാത്ത് എന്നീ സംഘടനകൾ മാവോയിസത്തെ സമരമാർഗ്ഗമായി സ്വീകരിച്ച രാജ്യങ്ങളാണ്.

1990കളുടെ മദ്ധ്യത്തിൽ ചൈനയുടെ ഔദ്യോഗിക കറൻസിയായ റെൻമിൻബിയിൽ മാവോയുടെ ചിത്രം ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങി. കറൻസിയിലുള്ള ഈ ചിത്രം കള്ളനോട്ടു തടയാനുള്ള ഔദ്യോഗിക തെളിവായി സർക്കാർ പ്രഖ്യാപിച്ചു. 2006 ൽ ഷാങ്ഹായ് സർക്കാർ മാവോയുടെ ചരിത്രം ഉൾപ്പെടുത്താത്ത സ്കൂൾ ചരിത്ര പാഠപുസ്തകങ്ങൾ പുറത്തിറക്കി. ഒരു ആചാരമര്യാദക്കുവേണ്ടിപോലും മാവോയുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ അവർ തയ്യാറായില്ല. ഷാങ്ഹായിലെ വിദ്യാർത്ഥികൾ ഇപ്പോൾ മാവോയെക്കുറിച്ചു പഠിക്കുന്നത് താഴ്ന്ന ക്ലാസ്സുകളിൽ മാത്രമാണ്.[62]

ജനങ്ങൾക്കിടയിൽ

തിരുത്തുക

വ്യക്തി ആരാധനയെക്കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങളാണ് മാവോ പറഞ്ഞിരുന്നത്. പഴയ സമൂഹങ്ങളിൽ നിലനില്പിനു വേണ്ടി നിലനിന്നിരുന്നവയാണ് വ്യക്തി ആരാധനകളെന്ന് ജോസഫ് സ്റ്റാലിനെക്കുറിച്ചുള്ള, ക്രൂഷ്ചേവ് റിപ്പോർട്ടിന് അനുബന്ധമായി മാവോ പറഞ്ഞു. സംഘനേതൃത്വത്തിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് മാവോ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞത്.എന്നാൽ 1958 ലെ പാർട്ടി കോൺഗ്രസ്സിൽ മാവോ തന്റെ അഭിപ്രായം മാറ്റി പറഞ്ഞു. അന്ധമായ ആരാധന കൂടാതെയുള്ള വ്യക്തി പൂജ ആകാമെന്ന് നിലപാടിൽ മാവോ എത്തിച്ചേർന്നു.[63][64]

1962 ൽ മാവോ, സോഷ്യലിസ്റ്റ് എഡ്യുക്കേഷൻ മൂവ്മെന്റ് സംഘടിപ്പിച്ചു. ചൈനയിൽ അങ്ങിങ്ങു വീണ്ടും വരുന്ന മുതലാളിത്തത്തെയും, ജന്മിത്തത്തെയും എതിരിടാൻ കർഷകസമൂഹത്തെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. വളരെ വലിയ രീതിയിൽ തന്നെ ലഘുലേഖകളും മറ്റും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ധാരാളം പോസ്റ്ററുകളും, ഗാനങ്ങളും രചിക്കപ്പെട്ടു. എല്ലാത്തിന്റേയും ഉള്ള‌ടക്കം ഏതാണ്ടിതുപോലെ തന്നെയായിരുന്നു. ചെയർമാൻ മാവോ, ഞങ്ങളുടെ ഹൃദയത്തിൽ ജ്വലിക്കുന്ന ചുവന്ന സൂര്യൻ, ജനങ്ങളുടെ രക്ഷകൻ.[65].

1966 ഒക്ടോബറിൽ മാവോയുടെ ഉദ്ധരണികൾ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി.ലിറ്റിൽ റെഡ് ബുക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ ഒരു പതിപ്പ് കൈയ്യിൽ കൊണ്ടുനടക്കുന്നതിനെ പാർട്ടി പ്രോത്സാഹിപ്പിച്ചു. കൂടാതെ, കൈയ്യിൽ ഇതിന്റെ ഒരു പതിപ്പില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുക പോലുമുണ്ടായി. കാലം ചെല്ലുന്തോറും, മാവോയുടെ പ്രതിഛായ വർദ്ധിച്ചു വന്നു. ഓഫീസുകളിലും, വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും മറ്റും അദ്ദേഹത്തിന്റെ ഉദ്ധരണികളും, ചിത്രങ്ങളും സ്ഥാപിക്കപ്പെട്ടു. ചെയർമാൻ മാവോ പതിനായിരം കൊല്ലങ്ങൾ നീണാൾ വാഴട്ടെ എന്നതരത്തിലുള്ള വാചകങ്ങൾ കാലഘട്ടത്തിന്റെ ഭാഗമായി മാറി.

 
മാവോ സേതൂങ് സ്മാരകം

മാവോ സേതൂങ് ചൈനയിലും, ലോകത്താകമാനവും ഒരു ജനപ്രിയ സംസ്കൃതിയുടെ ഭാഗമായി മാറി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കുപ്പായങ്ങളിലും, ചായക്കോപ്പകളിലും ഒരു അലങ്കാരത്തിന്റെ ഭാഗമായി പതിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ സ്വാധീനത്തെ കാണിക്കുന്നു, ബോധമനസ്സുകൾ നിറയെ മാവോ ആണ്. ഈ പ്രതിഭാസം തലമുറകളോളം നിലനിൽക്കും. ഈ ഒരു ആരാധനയെക്കുറിച്ച് അദ്ദേഹത്തിന്റെ കൊച്ചു മകൾ കോങ് ദോങ്മെയി അഭിപ്രായപ്പെട്ടതാണ് ഇത്. ചെ ഗുവേരയെപ്പോലെ അദ്ദേഹവും, വിപ്ലവാത്മകമായ ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറി.[66]. ഓരോ വർഷവും ദശലക്ഷക്കണക്കിനു ആളുകൾ ഹുവാനിലുള്ള അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിക്കുന്നു.

വംശപരമ്പര

തിരുത്തുക

പൂർവികർ

തിരുത്തുക
  • മാവോ യിചാങ് (毛贻昌, ജനനം സിയാങ്ടൺ ഒക്ടോബർ 15, 1870, മരണം ഷാവോഷാൻ ജനുവരി 23, 1920) - പിതാവ്.
  • വെൻ ക്വിമി (文七妹, ജനനം സിയാങ്ടൺ 1867, മരണം October 5, 1919) - മാതാവ്.
  • മാവോ എംപു (毛恩普, ജനനം മേയ് 22, 1846, മരണം നവംബർ 23, 1904) - മുത്തച്ഛൻ.
  • ലേഡി ലുവോ (罗氏) - മുത്തശ്ശി.

ഭാര്യമാർ

തിരുത്തുക
 
മാവോ ഭാര്യയോടും മകളോടുമൊപ്പം,
  • ലുവോ യിക്സിയു (罗一秀, ഒക്ടോബർ 20, 1889–1910) ഷാവോഷാൻ: കാലയളവ് - 1907 മുതൽ 1910.
  • യാങ് കൈഹുയി (杨开慧, 1901–1930) ചാങ്ഷാ: കാലയളവ് - 1921 മുതൽ 1927, 1930 കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു; മാവോ അനിയിങ്, മാവോ ആൻക്വിങ്, മാവോ ആൻലോങ് എന്നിവരുടെ മാതാവ്.
  • ഹെ സീഷെൻ (贺子珍, 1910–1984) കാലയളവ് - മെയ് 1928 മുതൽ 1939; മാവോ ആൻഹോങ്, ലി മിൻ, എന്നിവരെക്കൂടാതെ മറ്റു നാലു മക്കളുടെ കൂടെ മാതാവ്.
  • ജിയാങ് ക്വിങ്: (江青, 1914–1991), കാലയളവ് - 1939 മുതൽ മാവോയുടെ മരണം വരെ; ലി നയുടെ മാതാവ്

സഹോദരന്മാർ

തിരുത്തുക

അദ്ദേഹത്തിന് കുറേയധികം സഹോദരങ്ങളുണ്ടായിരുന്നു.

  • മാവോ സെമിൻ (毛泽民,1895-1943), ഇളയ സഹോദരൻ, യുദ്ധത്തിൽ കൊല്ലപ്പെട്ടു.
  • മാവോ സെറ്റാൻ (毛泽覃,1905 - 1935), ഇളയ സഹോദരൻ, കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു.
  • മാവോ സെജിയാൻ (毛泽建,1905 - 1929), ദത്തെടുത്തു വളർത്തിയ സഹോദരി, കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു.

മാവോ സേതൂങിന്റെ മാതാപിതാക്കൾക്ക് അഞ്ച് ആൺകുട്ടികളും, രണ്ട് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ട് ആൺകുട്ടികളും, ആകെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളും വളരെ ചെറുപ്പത്തിൽ തന്നെ മൃതിയടഞ്ഞു. മാവേ സേതുങിന്റെ കാലഘട്ടത്തിൽ തന്നെ ഈ രണ്ട് സഹോദരങ്ങളുടെ യുദ്ധത്തിൽ കൊല്ലപ്പെടുകയാണുണ്ടായിരുന്നത്. എല്ലാ സഹോദരങ്ങളുടെ പേരിനൊപ്പവും സേ (泽)എന്ന വാക്കുണ്ടായിരുന്നു. ഇത് ചൈനയിലെ ഒരു ആചാരമായിരുന്നു.

കുട്ടികൾ

തിരുത്തുക

മാവോ സേതുങിന് പത്തു കുട്ടികളുണ്ടായിരുന്നു [67].

  • മാവോ അനിയിംഗ് (毛岸英, 1922–1950): മാവോയ്ക്ക് രണ്ടാം ഭാര്യയായ യാംഗിലുണ്ടായ മകനാണ് ഇത്. കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
  • മാവോ അൻക്വിംഗ് (毛岸青, 1923–2007): യാംഗിൽ തന്നെയുണ്ടായ മകൻ.
  • മാവോ അൻലോംഗ് (1927–1931): യാംഗിൽ തന്നെയുണ്ടായ മകൻ. ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ വധിക്കപ്പെട്ടു.
  • മാവോ അൻഹോംഗ് (b. 1932): ഹെ സിഷൻ എന്ന ഭാര്യയിലുണ്ടായ മകൻ. പിതാവിനെ ഉപേക്ഷിച്ച് മാവോയുടെ ഇളയ സഹോദരനായ മാവോ സെറ്റാന്റെ കൂടെ ജീവിച്ചു. ഒരു യുദ്ധത്തിനു പോയ ഈ മകനെക്കുറിച്ചു പിന്നെയാരും കേട്ടിട്ടില്ല.
  • ലി മിൻ (李敏, b. 1936): ഹെ സിഷൻ എന്ന ഭാര്യയിലുണ്ടായ മകൾ.
  • ലി നാ (李讷, b. 1940): മാവോ സേതൂങിന്റെ അവസാന ഭാര്യയായിരുന്ന ജിയാംഗിലുണ്ടായ മകൾ.

മാവോയുടെ ഒന്നും രണ്ടും പെൺകുട്ടികൾ ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു. കുവോമിൻതാംഗ് , ജാപ്പനീസ് യുദ്ധത്തിൽ അവരെ കൂടെ താമസിപ്പിക്കുന്നത് തികച്ചും അപകടകരമായിരുന്നു. മാവോയുടെ രണ്ടു കുട്ടികൾ ശൈശവത്തിൽ തന്നെ മരിച്ചു പോയിരുന്നു. ലോംഗ് മാർച്ചിൽ പങ്കെടുത്ത രണ്ട് ഇംഗ്ലീഷ് ഗവേഷകർ, മാവോയുടെ നഷ്ടപ്പെട്ടുപോയ ഒരു മകളെ കണ്ടു എന്ന് പ്രസ്താവിക്കുകയുണ്ടായി [68].

വ്യക്തിജീവിതം

തിരുത്തുക

മാവോയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ വ്യക്തിജീവിതം നിഗൂഢമായിരുന്നു. എന്നാൽ മാവോയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭിഷഗ്വരനായിരുന്ന ലി ഹിസൂയി പ്രസിദ്ധീകരിച്ച ദ പ്രൈവറ്റ്ലൈഫ് ഓഫ് ചെയർമാൻ മാവോ എന്ന പുസ്തകത്തിൽ മാവോയുടെ ധാരാളം ദുശ്ശീലങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. തുടരെയുള്ള പുകവലി, അപൂർവ്വമായി മാത്രം സ്നാനം, അലസത, ഉറക്കഗുളികകളോടുള്ള ഒരു തരം അടിമത്തം, എണ്ണമറ്റ ലൈംഗിക പങ്കാളികൾ ഇവയെക്കുറിച്ചെല്ലാം പുസ്തകം ദീർഘമായി തന്നെ പ്രസ്താവിക്കുന്നു [69].

ഹുനാൻ പ്രവിശ്യയിൽ ജനിച്ച മാവോ, ക്സിയാൻ ചൈനീസ് ചുവയുള്ള മാൻഡാരിൻ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഈ കർഷകരീതിയിൽ, മാവോ വളരെയധികം അഭിമാനം കൊണ്ടിരുന്നു എന്ന് പത്രപ്രവർത്തകർ പറയുന്നു.[70].

ജീവചരിത്രകാരനായ പീറ്റർ കാർട്ടർ പറയുന്നത് മാവോ ജനങ്ങളുടെ വിശ്വാസ്യത എളുപ്പത്തിൽ പിടിച്ചുപറ്റിയിരുന്നു എന്നാണ്. കൂടാതെ വളരെ വലിയ ഒരു സൗഹൃദവലയം മാവോയ്ക്കുണ്ടായിരുന്നു.[71]

കൃതികളും കൈയെഴുത്തുകളും

തിരുത്തുക
 
മാവോയുടെ കൈയെഴുത്ത്: (ചൈനീസ്: 白帝城毛泽东手书李白诗铜匾

സാഹിത്യ കൃതികൾ

തിരുത്തുക

വചനങ്ങൾ

തിരുത്തുക

ശബ്ദവും വീഡിയോ ചിത്രങ്ങളൂം

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. മാവോ: ജീവചരിത്രം, by റോസ്സ് ടെറിൽ, സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസ്സ് , 1999, ISBN 0-8047-2921-2,പുറങ്ങൾ 167-185
  2. ജീവചരിത്രം (ടി.വി. പരമ്പര )—മാവോ സെദൂങ്ങ്‌ : ചൈനയിലെ കർഷകനായ പരമാധികാരി Archived 2011-02-27 at the Wayback Machine., എ&ഇ നെറ്റ് വർക്ക്, 2005, എഷ്യൻ
  3. 3.0 3.1 മാവോ സേതൂങ് Archived 2014-07-06 at the Wayback Machine. at എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക
  4. ചൈനയുടെ ചരിത്രം കാംബ്രിഡ്ജ് രേഖപ്പെടുത്തിയത്, പട്രീഷ്യ ബക്ക്ലെ, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് , 2010, ISBN 0-521-12433-6, പുറം 327
  5. അറ്റ്ലസ് ഓഫ് വേൾഡ് ഹിസ്റ്ററി, പാട്രിക്ക് കാൾ ഒബ്രിയൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് , 2002, ISBN 0-19-521921-X, പുറങ്ങൾ 254
  6. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: ഒരു ജീവിതം. ഔൾ ബുക്ക്സ്. p. 630. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-24. നിരവധി കഴിവുകളുടെ ഒരു കൂടിച്ചേരൽ: ദീർഘദർശി, രാഷ്ട്രതന്ത്രജ്ഞൻ, കവി, ദേശത്തിന്റെ രക്ഷകൻ.
  7. Short, Philip (2001). മാവോ : ഒരു ജീവിതം. ഔൾ ബുക്ക്സ്. p. 631. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-24.
  8. "മാവോ സേതൂങ്". ദ ഓക്സ്ഫോർഡ് കമ്പാനിയൻ ടു പൊളിറ്റിക്സ് ഓഫ് ദ വേൾഡ്. Archived from the original on 2006-03-21. Retrieved 2012-06-24. {{cite web}}: Unknown parameter |ശേഖരിച്ച തീയതി= ignored (help)
  9. ടൈം 100: മാവോ സേതൂങ് Archived 2009-08-27 at the Wayback Machine. ജൊനാഥൻ. ഡി.. സ്പെൻസ്, ഏപ്രിൽ 13, 1998.
  10. ഫിഗോൺ, ലീ (2002). മാവോ: ഒരു വ്യാഖ്യാനം. ചിക്കാഗോ: ഐവാൻ ആർ. p. 17. ISBN 1-56663-522-5.
  11. ജുവാംഗ് ചാംഗ് , ജോൺ ഹാലിഡേ. മാവോ: ദ അൺനോൺ സ്റ്റോറി. ന്യൂയോർക്ക് , 2005 ISBN 0-679-42271-4), പുറങ്ങൾ 22-24, 15.
  12. ജുവാംഗ് ചാങ് , ജോൺ ഹാല്ലിഡേ. മാവോ: ദ അൺനോൺ സ്റ്റോറി. ന്യൂയോർക്ക് , 2005 ISBN 0-679-42271-4), പുറങ്ങൾ 22-24, 15.
  13. 13.0 13.1 "'റിപ്പോർട്ട് ഇൻ ദ പെസന്റ് മൂവ്മെന്റ് ഇൻ ഹുവാൻ' മാവോ സേതൂങ് 1927". Archived from the original on 2009-01-05. Retrieved 2012-06-25.
  14. ചുൻ ഹൗ, ഴാങ്. C (2002). മാവോ സെതൂങ് കവിയും വിപ്ലവകാരിയും. ISBN 0-7391-0406-3. Archived from the original on 2023-11-13. Retrieved 2012-06-25.
  15. "'അനാലൈസിസ് ഓഫ് ദ ക്ലാസ്സസ് ഇൻ ചൈനീസ് സൊസൈറ്റി മാവോ സേതൂങ് 1927". Archived from the original on 2009-01-05. Retrieved 2012-06-25.
  16. സേതൂങ്, മാവോ. "ഓൺ പ്രാക്ടീസ്". marxist.org. Archived from the original on 2021-02-11. Retrieved 2012-06-25. {{cite web}}: Unknown parameter |ശേഖരിച്ച തീയതി= ignored (help)
  17. സേതൂങ്, മാവോ. "ഓൺ കോൺട്രാഡിക്ഷൻ". marxist.org. Archived from the original on 2021-01-24. Retrieved 2012-06-25. {{cite web}}: Unknown parameter |ശേഖരിച്ച തീയതി= ignored (help)
  18. "മാവോ സേതൂങ് ഓൺ വാർ ആന്റ് റെവല്യൂഷൻ". മാവോ സേതൂങിന്റെ വചനങ്ങൾ. കൊളംബിയ സർവ്വകലാശാല. Archived from the original on 2013-12-14. Retrieved November 12, 2011.
  19. "ചെ ഗുവേര: റെല്യൂഷണറി & ഐക്കൺ", ത്രിഷ സിഫ്, അബ്രാംസ്, 2006, താൾ 66
  20. Lynch, മൈക്കിൾ J (2004). മാവോ. ISBN 0-415-21577-3.[പ്രവർത്തിക്കാത്ത കണ്ണി]
  21. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: എ ലൈഫ്. ഔൾ ബുക്ക്സ്. pp. 272–274. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-27.
  22. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: എ ലൈഫ്. ഔൾ ബുക്ക്സ്. p. 279. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-27.
  23. Jean-Luc Domenach. ചൈന ദ ഫോർഗോട്ടൺ ആർക്കിപിലാഗോ, ഫായാർഡ്, 1992. ISBN 2-213-02581-9 താൾ 47
  24. മാവോ സേതൂങ് Archived 2012-07-25 at the Wayback Machine., കമ്മ്യൂണിസം ഓൺലൈൻ.കോം
  25. "Crisis". Time. 13 November 1944. Archived from the original on 2008-09-17. Retrieved 2012-06-28.
  26. ജേക്കബ്സ്, ആൻഡ്രൂ (ഒക്ടോബർ 2, 2009). "ചൈന ഈസ് വേർഡ്ലൈസ്സ് ഓൺ ട്രോമാസ് ഓഫ് കമ്മ്യൂണിസ്റ്റ്സ്' Rise". ന്യൂയോർക്ക് ടൈംസ്. Archived from the original on 2012-11-01. Retrieved October 2, 2009.
  27. ഉണർന്നെഴുന്നേറ്റ ചൈനീസ ജനത Archived 2009-02-18 at the Wayback Machine. കാലിഫോർണിയ സർവകലാശാല വെബ്സൈറ്റ്
  28. ബർക്കിത്ത്, ലൗറി; സ്കോബൽ, ആൻഡ്രൂ; വോട്സൽ, ലാറി എം. (July 2003). ദ ലെസ്സൺസ് ഓഫ് ഹിസ്റ്ററി: ദ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി - 75 (PDF). സ്ട്രാറ്റജിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്. pp. 340–341. ISBN 1-58487-126-1. Archived from the original (PDF) on 2012-02-05. Retrieved 2012-06-28.
  29. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: എ ലൈഫ്. ഔൾ ബുക്ക്സ്. pp. 436–437. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-28.
  30. യാങ് ക്വിസോങ്. ദ കാംപയിൻ ടു സപ്രസ്സ് കൗണ്ടർറെവല്യൂഷണസിസ്റ്റ് Archived 2019-07-10 at the Wayback Machine. ദ ചൈന ക്വാർട്ടർലി , 193, മാർച്ച് 2008, പുറങ്ങൾ.102–121
  31. സ്റ്റീഫൻ റോസ്കാം ഷാലോം. ഡെത്ത്സ് ഇൻ ചൈന ഡ്യൂ ടു കമ്മ്യൂണിസം. സെന്റർ ഫോർ ഏഷ്യൻ സ്റ്റഡീസ്, അരിസോണ സ്റ്റേറ്റ് സർവകലാശാല, 1984. ISBN 0-939252-11-2 pg 24
  32. കമ്മ്യൂണിസ്റ്റ് ചൈനയിലെ വധശിക്ഷ Archived 2013-03-31 at the Wayback Machine..ന്യൂയോർക്ക് ടൈംസ്
  33. ട്വിഷെറ്റ്, ഡെനിസ് (ജൂൺ 26, 1987). ദ കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ചൈന. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0-521-24336-X. Archived from the original on 2023-11-13. Retrieved ഓഗസ്റ്റ് 23, 2008. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  34. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: എ ലൈഫ്. ഔൾ ബുക്ക്സ്. p. 436. ISBN 0-8050-6638-1. Archived from the original on 2023-11-13. Retrieved 2012-06-28.
  35. ചാങ് യു, ലി. "മാവോസ്, കില്ലിംഗ് കോട്ടാസ്." ഹ്യൂമൻ റൈറ്റസ് ഇൻ ചൈന . September 26, 2005, at ഷാങ്ദോങ് സർവകലാശാല" (PDF). Archived from the original (പി.ഡി.എഫ്) on 2009-07-29. Retrieved June 21, 2009.
  36. ബ്രൗൺ, ജെർമി. "ടെറിബിൾ ഹണിമൂൺ: സ്ട്രഗ്ഗിളിംഗ് വിത്ത് ദ പ്രോബ്ലം ഓഫ് ടെറർ ഇൻ ഏർലി 1950s ചൈന.". Archived from the original on 2009-06-27. Retrieved 2012-06-28.
  37. ചാങ്, ജുവാംഗ്; ഹാലിഡേ, ജോൺ. 2005. മാവോ: ദ് അൺനോൺ സ്റ്റോറി. ന്യൂയോർക്ക്: . 410.
  38. ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് 'സീക്രട്ട് ഫാമെയിൻ Archived 2023-01-13 at the Wayback Machine.. ഹോൾട്ട് പേപ്പർബാക്ക്, 1998. ISBN 0-8050-5668-8 p. 81
  39. ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് 'സീക്രട്ട് ഫാമെയിൻ Archived 2023-11-13 at the Wayback Machine.. Holt Paperbacks, 1998. ISBN 0-8050-5668-8 p. 86
  40. ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് സീക്രട്ട് ഫാമെയിൻ Archived 2023-11-13 at the Wayback Machine.. ഹോൾട്ട് പേപ്പർബാക്ക്, 1998. ISBN 0-8050-5668-8 pp. 92–93
  41. ബെഞ്ചമിൻ വലന്റീനോ. ഫൈനൽ സൊലൂഷൻസ്: മാസ്സ് കില്ലിംഗ് ആന്റ് ജെനോസൈഡ് ഇൻ ദ ട്വന്റിയത്ത് സെഞ്ച്വറി Archived 2023-11-13 at the Wayback Machine. കോണൽ യൂണിേവഴ്സിറ്റി പ്രസ്സ്, 2004. p. 127. ISBN 0-8014-3965-5
  42. ഷോർട്ട്, ഫിലിപ്പ് (2001). മാവോ: എ ലൈഫ്. ഔൾ ബുക്ക്സ്. p. 761. ISBN 978-0-8050-6638-8.
  43. അക്ബർ, ആരിഫ (September 17, 2010). "മാവോസ് ഗ്രേറ്റ് ലീപ് ഫോർവേർഡ് 'കിൽഡ് 45 മില്ല്യൻ ഇൻ ഫോർ ഇയേർസ്'". ദ ഇൻഡിപെൻഡന്റ്. ലണ്ടൻ. Archived from the original on 2018-08-02. Retrieved September 20, 2010.
  44. ഡിക്കോട്ടർ, ഫ്രാങ്ക്. മാവോസ് ഗ്രേറ്റ് ഫാമെയിൻ: ദ ഹിസ്റ്ററി ഓഫ് ചൈന, 1958–62. വാക്കർ & കമ്പനി, 2010. p. 333. ISBN 0-8027-7768-6
  45. "സോഴ്സ് ലിസ്റ്റ് ആന്റ് ഡീറ്റെയിൽഡ് ഡെത്ത് ടോൾ". ഹിസ്റ്റോറിക്കൽ അറ്റ്ലസ് ഓഫ് ട്വന്റിയത്ത് സെഞ്ച്വറി. Archived from the original on 2018-12-24. Retrieved 2012-07-02. {{cite web}}: Unknown parameter |ശേഖരിച്ച തീയതി= ignored (help)
  46. മാക്ഫർക്കാർ, റോഡറിക് (2006). മാവോസ് ലാസ്റ്റ് റെവല്യൂഷൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 110. ISBN 0-674-02332-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  47. റോഡറിക്ക് മാക്ഫർക്കാർ ഷോൻഹാൾസ്, മൈക്കിൾ. മാവോസ് ലാസ്റ്റ് റെവല്യൂഷൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006. p. 124
  48. ഡാനിയൽ ഷിരോട്ട് . ദ പവർ ആന്റ് പ്രിവലൻസ് ഓഫ് ഔർ ഏജ് Archived 2023-11-13 at the Wayback Machine.. പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1996. ISBN 0-691-02777-3 p. 198
  49. ഹോൾകോംബ്, ചാൾസ് (2010). ഒ ഹിസ്റ്ററി ഓഫ് ഈസറ്റ് ഏഷ്യ:ഫ്രം ദ് ഒറിജിൻസ് ഓഫ് സിവിലൈസേഷൻ ടു ദ ട്വന്റ്ിയത്ത് സെഞ്ച്വറി. കാംബ്രിഡ്ജ് [ഇംഗ്ലണ്ട്]: കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 322. ISBN 978-0-521-73164-5.
  50. 50.0 50.1 ദ ബാറ്റിൽ ഫോർ ചൈനാസ് പാസ്റ്റ്: മാവോ ആന്റ് ദ കൾച്ചറൽ റെവല്യൂഷൺ,മോബോ ഗാവോ, പ്ലൂട്ടോ പ്രസ്സ്, 2008, ISBN 0-7453-2780-X, pg 81
  51. "ചെയർമാൻ മാവോ സ്ക്വയർ ഓപ്പൺഡ് ഇൻ ഹിസ് 115 ബർത്ത് ആന്നിവേഴ്സറി". Archived from the original on 2023-11-13. Retrieved 2012-07-06.
  52. മാവോയുടെ സ്വാധീനം ജനങ്ങളിൽ Archived 2013-09-05 at the Wayback Machine. പീപ്പിൾ ഡെയ്ലി
  53. മാക്ഫർക്കാർ, റോഡറിക്ക് ഷോൺഹാൾസ്, മൈക്കിൾ. മാവോസ് ലാസ്റ്റ് റെവല്യൂഷൺ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006. ISBN 0-674-02332-3 p. 471: "ടുഗതർ വിത്ത് ജോസഫ് സ്റ്റാലിൻ & അഡോൾഫ് ഹിറ്റ്ലർ, "
  54. സ്റ്റെഫാൻ കോർട്ടോയിസ്, ജീൻ ലൂയീസ് മാർഗോളിൻ ദ ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം: ക്രൈംസ്, ടെറർ, റിപ്രഷൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1999. ISBN 0-674-07608-7 p. 465-466
  55. മാവോ സേതൂങാ സിക്സിയാങ് വാൻ സുയി! (1969), p. 195. റെഫറൻസ്ഡ് ഇൻ ഗവേണിംഗ് ചൈന : ഫ്രം റെവല്യൂഷൺ ടു റിഫോം (രണ്ടാം പതിപ്പ് ) കെന്നത്ത് ലിബർത്താൾ. നോർട്ടൺ & കമ്പനി., 2003. ISBN 0-393-92492-0 p. 71.
  56. മാവോ സേതൂങാ സിക്സിയാങ് വാൻ സുയി! (1969), p. 195. റെഫറൻസ്ഡ് ഇൻ ഗവേണിംഗ് ചൈന : ഫ്രം റെവല്യൂഷൺ ടു റിഫോം (രണ്ടാം പതിപ്പ് ) കെന്നത്ത് ലിബർത്താൾ. നോർട്ടൺ & കമ്പനി., 2003. ISBN 0-393-92492-0 p. 75.
  57. ജൊനാഥൻ വാട്ട്സ് . "ചൈന മസ്റ്റ് കോൺഫ്രണ്ട് ഡാർക്ക് പാസ്റ്റ്, സേയ്സ് മാവോ , കോൺഫിഡന്റ് Archived 2012-06-21 at the Wayback Machine." ദ ഗാർഡിയൻ, ജൂൺ 2, 2005
  58. ചാങ്, ജുവാംഗ് , ഹാലിഡേ, ജോൺ. മാവോ: ദ അൺനോൺ സ്റ്റോറി. ജൊനാഥൻ കേപ്, ലണ്ടൻ, 2005. p 458 ISBN 0-224-07126-2 [ചാങ്സ് സോർസ്' (p.725): *മാവോ , vol. 13, pp. 203–4 , pp. 494–5)].
  59. ഡിക്കോട്ടർ, ഫ്രാങ്ക്. മാവോസ് ഗ്രേറ്റ് ഫാമെയൻ': ദ ഹിസ്റ്ററി ഓഫ് ചൈനാസ് മോസ്റ്റ് ഡീവാസ്റ്റേറ്റിംഗ് കറ്റാസ്ട്രഫി, 1958–62. വാക്കർ & കമ്പനി, 2010. p. 299. ISBN 0-8027-7768-6
  60. മാവോ സേതൂങ്: ചൈനീസ് വിപ്ലവത്തിന്റെ പിതാവ് Archived 2013-11-01 at the Wayback Machine.". ദ ന്യൂയോർക്ക് ടൈംസ്. സെപ്തംബർ 10, 1976
  61. "മാവോ റിപ്പോർട്ടഡ്ലി സോട്ട് ടു ആറ്റം ബോംബ് യി.എസ്. ട്രൂപ്പ്സ് Archived 2012-07-15 at the Wayback Machine.". ലോസ് ഏഞ്ജൽസ് ടൈംസ്. ഫെബ്രുവരി 23, 1988.
  62. കാൻ, ജോസഫ് (സെപ്തംബർ 2, 2006). "വെയർ ഈസ് മാവോ ചൈനീസ് റിവൈസ് ഹിസ്റ്ററി ബുക്ക്സ്". ന്യൂയോർക്ക് ടൈംസ്. Archived from the original on 2014-03-24. Retrieved ഫെബ്രുവരി 28, 2007. {{cite news}}: Check date values in: |date= (help)
  63. മെയ്സനർ, മൗറിസ് (2007). മാവോ സേതൂങ്: എ പൊളിറ്റിക്കൽ ആന്റ് ഇന്റലക്ച്വൽ പോർട്രെയിറ്റ്. പൊളിറ്റി. p. 133.
  64. "കൾട്ട് ഓഫ് മാവോ". ലൈബ്രറി.തിങ്ക്ക്വസ്റ്റ്.ഓർഗ്. Archived from the original on 2008-06-01. Retrieved August 23, 2008.
  65. Chapter 5: "മാവോ ബാഡ്ജസ് – വിഷ്വൽ ഇമേജറി ആന്റ് ഇൻസ്ക്രിപ്ഷൻസ്" Archived 2012-07-05 at the Wayback Machine. ഹെലൻ വാങ് (ബ്രിട്ടീഷ് മ്യൂസിയം റിസർച്ച് പബ്ലിക്കേഷൻ 169). ദ ട്രസ്റ്റീസ് ഓഫ് ബ്രിട്ടീഷ് മ്യൂസിയം, 2008. ISBN 978-0-86159-169-5.
  66. ഗ്രാന്റ്ഡോട്ടർ കീപ്സ് മെമ്മറി എലൈവ് ഇൻ ബുക്ക്ഷോപ്സ് Archived 2021-01-04 at the Wayback Machine. മാക്സിം ഡെങ്കൻ, റോയിട്ടേഴ്സ്, സെപ്തംബർ 28, 2009
  67. ജോനാഥൻ സ്പെൻസ്. മാവോ സേതൂങ്. പെൻഗ്വിൻ ലൈവ്സ്, 1999
  68. "സ്റ്റെപ്പിംഗ് ഇൻ ടു ദ ഹിസ്റ്ററി". ചൈന ഡെയിലി. നവംബർ 23, 2003. Archived from the original on 2008-10-11. Retrieved ഓഗസ്റ്റ് 23, 2008.
  69. ലി, ഹിസൂയി (1994). ദ പ്രൈവറ്റ് ലൈഫ് ഓഫ് ചെയർമാൻ മാവോ: ദ മെമ്മോയേർസ് ഓഫ് മാവോസ് പേർസണൽ ഫിസിഷ്യൻ. റാൻഡം ഹൗസ് . ISBN 0-7011-4018-6.
  70. ഹോളിംഗ് വർത്ത് 1985. പുറങ്ങൾ 29–30.
  71. കാർട്ടർ 1976. പുറം 42.

കൂടുതൽ വായനക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാവോ_സേതൂങ്&oldid=3988832" എന്ന താളിൽനിന്ന് ശേഖരിച്ചത്