ഹുനാൻ
മധ്യ ചൈനയിലെ ഒരു വലിയ പ്രവിശ്യയാണ് ഹുനാൻ (ⓘ).
ഹുനാൻ പ്രവിശ്യ 湖南省 | |
---|---|
പ്രവിശ്യ | |
Name transcription(s) | |
• Chinese | 湖南省 () |
• Abbreviation | 湘 |
Map showing the location of ഹുനാൻ പ്രവിശ്യ | |
നാമഹേതു | 湖 ഹു – തടാകം 南 നാൻ – തെക്ക് "(ഡോങ്റ്റിങ്) തടാകത്തിന് തെക്ക്" |
Capital | ചാങ്ഷാ |
Largest city | ഹെങ്യാങ് |
Divisions | 14 prefectures, 122 counties, 2576 townships |
• Secretary | ദു ജിയഹാവോ |
• Governor | സു ദാസേ |
• ആകെ | 2,10,000 ച.കി.മീ.(80,000 ച മൈ) |
•റാങ്ക് | 10-ആമത് |
(2014)[2] | |
• ആകെ | 67,370,000 |
• റാങ്ക് | 7-ആമത് |
• ജനസാന്ദ്രത | 320/ച.കി.മീ.(830/ച മൈ) |
• സാന്ദ്രതാ റാങ്ക് | 13-ആമത് |
• Ethnic composition | ഹാൻ – 90% തുജിയ – 4% മിയാവോ – 3% ഡോങ് – 1% യാവോ – 1% മറ്റുള്ളവർ – 1% |
• Languages and dialects | സിയാങ്, ഗാൻ, തെക്കുപടിഞ്ഞാറൻ മൻഡാരിൻ, സോ സിയോങ്, തുജിയ, മിയെൻ, കാം |
ISO കോഡ് | CN-HN |
GDP (2017 [3]) | CNY 3.46 ലക്ഷം കോടി (9-ആമത്) |
- per capita | CNY 50,563 (16-ആമത്) |
HDI (2014) | 0.735[4] (ഉയർന്ന) (20-ആമത്) |
വെബ്സൈറ്റ് | www |
ഹുനാൻ | |||
Chinese | 湖南 | ||
---|---|---|---|
Literal meaning | "(ഡോങ്റ്റിങ്) തടാകത്തിന് തെക്ക്" | ||
|
ചരിത്രം
തിരുത്തുകമിയാവോ, തുജിയാ തുടങ്ങിയ ഗോത്രവർഗ്ഗക്കാരാണ് ആദ്യം ഹുനാനിൽ ജീവിച്ചിരുന്നത്. 350 ബീ. സി.യിൽ ചു രാജ്യത്തിലെ സൗ രാജാക്കന്മാർ ഇവിടം ആക്രമിച്ചു. 278-ൽ കിൻ സാമ്രാജ്യം ചു രാജ്യവും ഹുനാൻ പ്രദേശവും കീഴടക്കി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ വടക്കുനിന്നുമുള്ള ഹാൻ ചൈനക്കാർ ഇവിടെ കുടിയേറുകയും ചില അവസരങ്ങളിൽ ഇവിടുത്തെ തുജിയ, മിയാവോ വർഗ്ഗക്കാരുമായി കലഹിക്കുകയും ചെയ്തു. ഇവർ സമതലങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കുകയും നെല്ല് കൃഷി ചെയ്യ്യുകയും ചെയ്തു.
പത്തൊൻപതാം നൂറ്റാണ്ടിൽ മിയാവോ വർഗ്ഗക്കാർ നിരവധി തവണ ഹാൻ ഭരണാധികാർക്കെതിരെ പ്രതികരിക്കുകയും ചെരുകിട സമരങ്ങൾ നടത്തുകയും ചെയ്തു. 1927-ൽ പ്രദേശവാസിയായ മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ കർഷകർ വിപ്ലവം നടത്തി. 1934-ൽ കമ്മ്യൂണിസ്റ്റുകാർ ഷാൻസീ പ്രവിശ്യയിലേക്ക് 'ലോങ് മാർച്ച്' നടത്തി. രണ്ടാം ലോകമഹായുദ്ധത്തിലും തുടർന്നുണ്ടായ അഭ്യന്തര യുദ്ധത്തിലും ഹുനാനിൽ അധികം നാശനഷ്ടങ്ങൾ ഉണ്ടായില്ല. മാവോ സേതുങ്ങിന്റെ സാംസ്കാരിക വിപ്ലവത്തിന് ഹുനാനിൽ വലിയ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ഡെങ് സിയാവോപിങ്ങിന്റെ പരിഷ്കാരങ്ങൾക്ക് അധികം പിന്തുണ ഉണ്ടായിരുന്നില്ല.
ഭൂപ്രകൃതി
തിരുത്തുകയാംഗ്സ്റ്റേ കിയാംഗ് നദിയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഹുനാൻ 211,800 ചതുരശ്ര കിലോമീറ്റർ വിസ്തരിച്ചു കിടക്കുന്നു. ഈ പ്രവിശ്യയുടെ കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മലനിരകളുണ്ട്. മുഴുവൻ വിസ്തീരണത്തിന്റെ 80% കുന്നുകളും 20% സമതലവുമാണ്. ഹുനാന് വടക്കുള്ള ഡോങ്റ്റിങ് തടാകത്തിൽ സിയാങ്, സി, യുവാൻ, ലിഷൂവീ എന്നീ നദികൾ യാംഗ്‌സ്റ്റേ കിയാംഗിൽ ലയിക്കുന്നു. ഡോങ്റ്റിങ് ഹുനാനിലെ ഏറ്റവും വലിയ തടാകവും ചൈനയിലെ രണ്ടാമത് ഏറ്റവും വലിയ തടാകവുമാണ്.
നനഞ്ഞ, അധികം തണുപ്പോ ദൈർഘ്യമോ ഇല്ലാത്ത ശീതകാലങ്ങളും അധികം ചൂടും മഴയുമുള്ള വേനൽക്കാലങ്ങളുമാണ് ഹുനാന്റെ കാലാവസ്ഥ. 1,200 മുതൽ 1,700 വരെ മില്ലീലിറ്റർ മഴ ലഭിക്കുന്നു.
ഭരണം
തിരുത്തുകപതിനാല് ഡിവിഷനുകളും പതിമൂന്ന് നഗരങ്ങളും ഒരു സ്വതന്ത്ര ഡിവിഷനുമായി ഹുനാൻ വിഭജിക്കപ്പെട്ടിരിക്കുന്നു.
സമ്പദ്ഘടന
തിരുത്തുകതേനും തെയിലയും പുകയിലയും കാടുകളിൽനിന്നുമുള്ള മറ്റ് ഉൽപ്പന്നങ്ങളുമായിരുന്നു ഹുനാന്റെ പരമ്പരാഗത കയറ്റുമതി ചരക്കുകൾ. എന്നാൽ ഈ അടുത്തകാലത്ത് ഉരുക്ക്, ഇലക്ട്രോണിക്സ്, യന്ത്രഭാഗങ്ങൾ എന്നിവയും ഹുനാനിൽ നിർമ്മിക്കുന്നു. ആന്റിമണി ഉത്പാദിപ്പിക്കുന്ന സ്റ്റിബ്നൈറ്റ് ഖനികൾ ലെങ്ഷുയിജിയാങിലുണ്ട്. ചാങ്ഷായിലും സുസൗവിലും സാമ്പത്തിക വികസന മേഖലകളുണ്ട്.
ഭാഷയും സംസ്കാരവും
തിരുത്തുകസിയാങ് ആണ് പ്രവിശ്യയിലെ പ്രധാന ഭാഷ. ഇതിനു പുറമേ മറ്റു പല മൻഡാരിൻ ഭാഷകളും മൻഡാരിനുമായി ബന്ധമില്ലാത്ത ഭാഷകളുമുണ്ട്.
ആഹാരത്തിൽ മുളക് അധികമായി ചേർക്കുന്നത് ഹുനാൻ പ്രവിശ്യയുടെ ഒരു പ്രത്യേകതയാണ്.
ജിയാങ്യോങ് പ്രദേശത്തെ സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന ഒരു എഴുത്തുരീതിയാണ് നു ഷു. സിയാങ്നാൻ തുഹുവ എന്ന സംസാരരീതിയാണ് ഇതിന് ഉപയോഗിക്കുന്നത്.
സംസ്കാരസംബന്ധിതമായ തൊഴിലുകൾ ഹുനാന്റെ മൊത്തം സാമ്പത്തിക ഉത്പാദനത്തിന്റെ 7.5% (8,700 കോടീ യുവാൻ) സൃഷ്ടിക്കുന്നു.
വിനോദസഞ്ചാരം
തിരുത്തുകചൈനയിലെ ഏറ്റവും സുന്ദരമായ പ്രവിശ്യകളിൽ ഒന്നാണ് ഹുനാൻ. ശാങ്ജിയജിയെയിലെ തൂണുകൾ പോലെയുള്ള പർവ്വതങ്ങൾ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ശാവോശാൻ പ്രദേശത്തെ മാവോ സേതുങ്ങിന്റെ ജന്മസ്ഥലവും പ്രസിധമാണ്.
വിദ്യാഭ്യാസം
തിരുത്തുകകേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന രണ്ട് സർവ്വകലാശാലകളും (ഹുനാൻ സർവ്വകലാശാല, കേന്ദ്ര-തെക്ക് സർവ്വകലാശാല) പ്രവിശ്യാ സർക്കാർ നടത്തുന്ന നിരവധി സർവ്വകലാശാലകളും (ഹുനാൻ ശാസ്ത്ര-സാങ്കേതിക സർവ്വകലാശാല, കൃഷി സർവ്വകലാശാല, പരമ്പരാഗത വൈദ്യ സർവ്വകലാശാല, ചാങ്ഷാ സർവ്വകലാശാല, തെക്കൻ ചൈന സർവ്വകലാശാല), ചില സ്വകാര്യ സർവ്വകലാശാലകളും (ചാങ്ഷാ മെടിക്കൽ കോളേജ്) ഹുനാനിലുണ്ട്.
അവലംബം
തിരുത്തുക- ↑ "Doing Business in China – Survey". Ministry Of Commerce – People's Republic Of China. Archived from the original on 5 August 2013. Retrieved 5 August 2013.
- ↑ "National Data: Annual by Province". National Bureau of Statistics of China. 29 April 2011. Retrieved 4 August 2013.
- ↑ 湖南省2017年国民经济和社会发展统计公报 [Statistical Communiqué of Hunan on the 2017 National Economic and Social Development] (in ലളിതമാക്കിയ ചൈനീസ്). Hunan Bureau of Statistics. 2018-03-12. Archived from the original on 2018-06-22. Retrieved 2018-06-22.
- ↑ List of administrative divisions of Greater China by Human Development Index